-
കാളപ്പോരിന് (Bullfighting) പ്രസിദ്ധമായ യൂറോപ്യൻ രാജ്യം ഏത്?
സ്പെയിൻ -
റൊമാനിയയിൽ ഒരു ഭീകരകഥാ കഥാപാത്രത്തിന്റെ കോട്ടയുണ്ട്. ഏത് കഥാപാത്രം?
ഡ്രാക്കുള -
ആദ്യ ലോകകപ്പ് ഫുട്ബോൾ ജേതാക്കളായ രാജ്യം ഏത്?
യുറഗ്വായ് -
'ലോകത്തിന്റെ പുഷ്പ തലസ്ഥാനം' എന്നറിയപ്പെടുന്ന ആൽസ്മീർ (Aalsmeer) ഏതു രാജ്യത്താണ്?
നെതർലൻഡ്സ് -
ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപു രാജ്യം ഏത്?
നാവ്റു -
ഏതു ലാറ്റിനമേരിക്കൻ രാജ്യത്താണ് ഹിന്ദുമതം നിലവിലുള്ളത്?
സുരിനാം -
മലയാളിയായ സി. വി. ദേവൻ നായർ പ്രസിഡന്റായിരുന്ന രാജ്യം ഏത്?
സിംഗപ്പൂർ -
ലോകത്തിൽ ആദ്യമായി ഒരു വനിത പ്രധാനമന്ത്രിയായത് ശ്രീലങ്കയിലാണ്. ആരാണ് അത്?
സിരിമാവോ ബന്ദാരനായകെ -
തജിക്കിസ്ഥാനിലെ പ്രശസ്തമായ പീഠഭൂമി ഏത്?
പാമിർ -
ബ്രസീലിൽ രൂപം കൊണ്ട ലാറ്റിനമേരിക്കൻ നൃത്തരൂപം ഏത്?
സാംബ -
ലോകത്തിലെ ഏറ്റവും ആഴം കൂടിയ തടാകം റഷ്യയിലാണ്. ഏത്?
ബെയ്ക്കൽ -
ജപ്പാന്റെ പരമ്പരാഗത പുഷ്പാലങ്കാര കലയുടെ പേര് എന്ത്?
ഇക്കെബാന -
തായ്വാന്റെ തലസ്ഥാനം ഏത്?
തായ്പേയ് -
'ഗോൾഡ് കോസ്റ്റ്' എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചിരുന്ന രാജ്യം ഏത്?
ഘാന -
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും വലുത് ഏത്?
ബ്രസീൽ -
സമാധാനത്തിനുള്ള നൊബേൽ നേടിയ ആദ്യ ആഫ്രിക്കൻ വനിത വാൻഗാരി മാതായ് ഏതു രാജ്യക്കാരിയാണ്?
കെനിയ -
‘ലിറ്റിൽ ഇംഗ്ലണ്ട്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം ഏത്?
ബാർബഡോസ് -
‘യവനദേശം’ എന്നു വിളിച്ചിരുന്നത് ഏതു രാജ്യത്തെയാണ്?
ഗ്രീസ് -
കോംഗോയുടെ പഴയ പേര് എന്ത്?
സയർ -
പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും വോട്ടവകാശം ലഭിച്ച ആദ്യ രാജ്യം ഏത്?
ന്യൂസീലൻഡ് -
ഇന്ത്യയിൽ കോളനി സ്ഥാപിച്ച ആദ്യ യൂറോപ്യൻ രാജ്യം ഏത്?
പോർച്ചുഗൽ -
‘ഹിസ്പാനിയ’ എന്ന വാക്ക് ഏതു രാജ്യത്തെയാണ് സൂചിപ്പിക്കുന്നത്?
സ്പെയിൻ -
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർ വാട്ട് ഏതു രാജ്യത്താണ്?
കംബോഡിയ -
'മുല്ലപ്പൂവിന്റെ നഗരം' (City of Jasmine) എന്നറിയപ്പെടുന്ന തലസ്ഥാനം ഏത്?
ഡമസ്കസ് (സിറിയ) -
ലോകത്തിലെ ഒരേയൊരു ജൂത രാഷ്ട്രം ഏത്?
ഇസ്രയേൽ -
റെഡ് ഇന്ത്യൻ സംസ്കാരമായ 'ഇൻക' ഏതു രാജ്യത്താണ് നിലനിന്നിരുന്നത്?
പെറു -
ലോകത്ത് ഏറ്റവും കൂടുതൽ തടാകങ്ങളുള്ള രാജ്യം ഏത്?
കാനഡ -
'വെസ്റ്റ് ഇൻഡീസിലെ ഹെലൻ' എന്നറിയപ്പെട്ടിരുന്ന രാജ്യം ഏത്?
സെന്റ് ലൂസിയ -
ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകമായ 'വോൾട്ട' ഏതു രാജ്യത്താണ്?
ഘാന -
ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ഏതു നദിയുടെ തീരത്താണ്?
ഡാന്യൂബ് -
'കെൽറ്റിക് കടുവ' എന്നത് ഏതു രാജ്യത്തെ സമ്പദ്വ്യവസ്ഥയെ സൂചിപ്പിക്കുന്നു?
അയർലൻഡ് -
1917-ൽ ഒക്ടോബർ വിപ്ലവം നടന്ന രാജ്യം ഏത്?
റഷ്യ -
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധസ്മാരകമായ ബോറോബുദൂർ ഏതു രാജ്യത്താണ്?
ഇന്തൊനേഷ്യ -
ജനസംഖ്യയിലും വിസ്തീർണത്തിലും ലോകത്തെ ഏറ്റവും ചെറിയ രാജ്യം ഏത്?
വത്തിക്കാൻ സിറ്റി -
ലോകസമാധാനവും സുരക്ഷയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടന ഏത്?
ഐക്യരാഷ്ട്ര സംഘടന -
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മുൻ കോളനികളായിരുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ സംഘടന ഏത്?
കോമൺവെൽത്ത് -
പരിസ്ഥിതി പ്രവർത്തകരുടെ രാജ്യാന്തര സംഘടന ഏത്?
ഗ്രീൻപീസ് -
യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ രാജ്യാന്തര സംഘടന ഏത്?
യൂറോപ്യൻ യൂണിയൻ -
യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രാജ്യം ഏത്?
ഫ്രാൻസ് -
യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചെറിയ രാജ്യം ഏത്?
മാൾട്ട

