USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.F-14
1. ഒരു സംഘാംഗത്തിന് അസുഖം ബാധിച്ചതിനെത്തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ദൗത്യം പൂർത്തിയാക്കാതെ തിരിച്ചു ഭൂമിയിൽ ഇറങ്ങേണ്ടി വന്ന സംഘത്തിന്റെ പേരെന്ത്?
2. ഇ.പി.രാജഗോപാലന്റെ ഏതു പുസ്തകത്തിനാണ് ഓടക്കുഴൽ അവാർഡ് ലഭിച്ചത്?
3. പള്ളിയാതുരുത്ത്. മൺറോ തുരുത്ത്, ഫാത്തിമാതുരുത്ത് എന്നീ ദ്വീപുകൾ കേരളത്തിലെ ഏത് കായലിലാണ്?
4. കലാമണ്ഡലം ഗീതാനന്ദൻ ഏത് ദൃശ്യകലയിലൂടെയാണ് പ്രശസ്തനായത്?
5. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ജനിച്ചത് കേരളത്തിലെ ഏതു ജില്ലയിലാണ്?
5. ഐടി മേഖലയിൽ ജോലി ചെയ്യുന്ന വർക്കായി കേരള സർക്കാർ ആരംഭിച്ച വർക്ക് നിയർ ഹോം പദ്ധതിയുടെ പൈലറ്റ് കേന്ദ്രം ആരംഭിച്ചത് എവിടെ?
7. തിരുവനന്തപുരം മുതൽ മംഗലാപുരം വരെയും തിരിച്ചും ദിവസവും സർവീസ് നടത്തുന്ന ഒരു ട്രെയിനിന്റെ പേര് മലപ്പുറം ജില്ലയിലെ ഒരു താലൂക്കിന്റേതാണ്. ട്രെയിനേത്?
8. പോസ്റ്റ്മോർട്ടം' ഏതു ഭാഷയിൽ നിന്നുവന്ന വാക്കാണ്?
9. നീറ്റുകക്കയുടെ രാസനാമം എന്താണ്?
10. ആഭരണങ്ങളിലെ സ്വർണത്തിന്റെ അളവ് അളക്കുന്ന തോത് ഏതാണ്?
11. കൊല്ലം തങ്കശ്ശേരിയിൽ 1519-ൽ കോട്ട നിർമിച്ചത് ഏതു രാജ്യക്കാരാണ്?
12. കുമാരനാശാന് 'ദുരവസ്ഥ' എന്ന ഖണ്ഡകാവ്യം രചിക്കാൻ പ്രചോദനമായ ചരിത്രസംഭവമേത്?
13. ഇന്ത്യയുടെ ദേശീയഗാനമായി തിരഞ്ഞെടുക്കപ്പെട്ട, രബീന്ദ്രനാഥ ടഗോർ രചിച്ച 'ജനഗണമന' ആദ്യ മായി ആലപിച്ചത് എവിടെയാണ്?
14. തോപ്പിൽ ഭാസിയുടെ പ്രസിദ്ധ നാടകമായ 'അശ്വമേധം' ഏതു രോഗം ബാധിച്ചവരുടെ പ്രശ്നങ്ങ ളാണ് ചർച്ച ചെയ്യുന്നത്?
15. 2047-ൽ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്കരി ക്കുന്ന പദ്ധതിയുടെ പേരെന്ത്?
16. 'ബംഗാൾ കടുവ' എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം?
17. 1930 ഏപ്രിൽ 13-ന് പയ്യന്നൂരിൽ ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യസമര സേനാനി ആരാണ്?
18. രണ്ട് ത്രികോണങ്ങൾ ചേർന്ന ആകൃതിയിലുള്ള ദേശീയ പതാക ഏത് ഏഷ്യൻ രാജ്യത്തിന്റേതാണ്?
19. തമിഴ്നാടിന്റെ സംസ്ഥാന പക്ഷിയുടെ പേരെന്ത്?
20. 'ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ/ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി എന്നു തുടങ്ങുന്ന 'ഒരു പാട്ട് പിന്നെയും' എന്ന കവിത എഴുതിയതാരാണ്?
ANSWERS
ഏഴു -11
ഉൽക്കകൾ
അഷ്ടമുടിക്കായൽ
ഓട്ടൻതുള്ളൽ
തിരുവനന്തപുരം
കൊട്ടാരക്കര
ഏറനാട്
ലാറ്റിൻ
കാൽസ്യം ഓക്സൈഡ്
കാരറ്റ്
പോർച്ചുഗീസ്
മലബാർ കലാപം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം, കൊൽക്കത്ത (1911 ഡിസംബർ 27 )
കുഷ്ഠരോഗം
വികസിത് ഭാരത്
സൗരവ് ഗാംഗുലി
കെ.കേളപ്പൻ
ഒണാൾ
മരതകപ്രാവ് (Emerald Dove)
സുഗതകുമാരി

