CM KIDSപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം. M 21
1. താഴെക്കൊടുത്തിരിക്കുന്ന ജോഡികളിൽ ശരിയായവ ഏത്?
- കെ.ടി.തോമസ് - പത്മവിഭൂഷൺ
- വി.എസ്.അച്യുതാനന്ദൻ - പത്മവിഭൂഷൺ
- മമ്മൂട്ടി - പത്മഭൂഷൺ
- വെള്ളാപ്പള്ളി നടേശൻ - പത്മഭൂഷൺ
- കൊല്ലക്കൽ ദേവകിയമ്മ - പത്മശ്രീ
3.16 വയസ്സിൽ താഴെയുള്ള കുട്ടികളെ സമൂഹ്യമാധ്യമം ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയ ആദ്യ രാജ്യമേതാണ്?
4.യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ 2025 ഡിസംബറിൽ ഇടം നേടിയ ഇന്ത്യയിലെ ആഘോഷം ഏതാണ്?
5.2026-ലെ ഏഷ്യൻ ഗെയിംസിന്റെ ആപ്ത വാക്യമെന്ത് (Official Slogan)?
6.ബുദ്ധിയെ സംബന്ധിച്ചത്' എന്നതിന്റെ ഒറ്റപ്പദമേതാണ്?
7. രബീന്ദ്രനാഥ ടഗോർ ബംഗാളി ഭാഷയിൽ എഴുതിയ 'ജനഗണമന' ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തതാരാണ്?
8. രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാകണം?`
9. 'മയ്യഴി ഗാന്ധി' എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്രസമരസേനാനിയാര്?
10.പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ ബഹുമതികൾ നേടിയ മലയാളി കാർട്ടൂണിസ്റ്റ് ആരാണ്?
11. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബക്കാർക്ക് പ്രതിവർഷം അഞ്ചുലക്ഷം വരെ രൂപയ്ക്കുള്ള സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയേത്?
12.'നമ്മളോർക്കുക നമ്മളെങ്ങനെ നമ്മളായെന്ന്' എന്നത് കേരളത്തിൽ നടക്കുന്ന ഏത് മത്സരത്തി ന്റെ മുദ്രാവാക്യമാണ്?
13.കണ്ണൂരിൽനിന്ന് ചെന്നൈയിലേക്ക് എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ പട്ടിണിജാഥ നടത്തിയ വര്‍ഷമേത്?
14.'ആ മനുഷ്യൻ നീ തന്നെ', '1128-ൽ ക്രൈം 27' എന്നീ നാടകങ്ങൾ രചിച്ച എഴുത്തുകാരൻ ആരാണ്?
15.താഴെക്കൊടുത്തിരിക്കുന്ന ഇന്ത്യൻ കായികതാരങ്ങളിൽ ചെസുകളി യുമായി ബന്ധമില്ലാത്തയാൾ ആരാണ്?
പ്രഗ്നാനന്ദ, മഹേഷ് ഭൂപതി, ഗുകേഷ് ഡി., വിശ്വനാഥൻ ആനന്ദ്, കൊനേരു ഹംപി, ദിവ്യ ദേശ്മുഖ്
16.'നാഗരികം' എന്ന വാക്കിന്റെ വിപരീതപദം എന്താണ്?
17. ഇന്ത്യയുടെ ദേശീയ കലണ്ടർ ആയ ശകവർഷം ആരംഭിച്ചത് ഏതു രാജാവിന്റെ കാലത്തായിരുന്നു?
18. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാര്?
19..ഇന്ത്യൻ ദേശീയ ശാസ്ത്രദിനം എന്നാണ്?
20.'വെളുത്ത സ്വർണം' എന്ന് അറിയപ്പെടുന്ന ലോഹമേത്?
- എല്ലാം ശരിയാണ്
- ശാരദ
- ഓസ്ട്രേലിയ
- ദീപാവലി
- ഇമാജിൻ വൺ ഏഷ്യ (Imagine One Asia)
- ബൗദ്ധികം
- ക്യാപ്റ്റൻ ആബിദ് അലി
- 30
- ഐ.കെ.കുമാരൻ മാസ്റ്റർ
- കാർട്ടൂണിസ്റ്റ് ശങ്കർ
- ആയുഷ്മാൻ ഭാരത്
- ചീഫ് മിനിസ്റ്റേഴ്സ് മൈഗാ ക്വിസ്
- 1936
- സി.ജെ.തോമസ്
- മഹേഷ് ഭൂപതി (ടെന്നിസ്)
- ഗ്രാമീണം
- കനിഷ്കൻ
- സുചേത കൃപലാനി
- ഫെബ്രുവരി 28
- പ്ലാറ്റിനം

