വിനാഗിരിയുടെ രാസനാമം എന്താണ്?
അസറ്റിക് ആസിഡ്-
വാളൻപുളിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ആസിഡ്?
ടാർടാറിക് ആസിഡ് -
തൈരിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയ ഏത്?
ലാക്ടോബാസിലസ് -
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ജീവകം (വൈറ്റമിൻ)?
ജീവകം സി -
'ഭാവിയിലെ ഇന്ധനം' എന്നറിയപ്പെടുന്നത് എന്ത്?
ഹൈഡ്രജൻ -
നിറമുള്ള സംയുക്തങ്ങൾ ഉത്പാദിപ്പിക്കുന്ന മൂലകങ്ങളേത്?
ഡി ബ്ലോക്ക് മൂലകങ്ങൾ -
1789-ൽ ആദ്യമായി മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും തരംതിരിച്ച ശാസ്ത്രജ്ഞൻ ആര്?
ആന്റൺ ലവോസിയെ -
പോളിമർ കെമിസ്ട്രിയുടെ പിതാവ്?
ഹെർമൻ സ്റ്റോഡിഞ്ചർ -
പിവിസിയുടെ പൂർണരൂപം?
പോളിവിനൈൽ ക്ലോറൈഡ് -
എല്ലാത്തരം ഗ്ലാസുകളിലും അടങ്ങിയിട്ടുള്ള പ്രധാന ഘടകം ഏത്?
സിലിക്ക -
ചലനനിയമങ്ങൾ ആവിഷ്കരിച്ചതാര്?
ഐസക് ന്യൂട്ടൺ -
ഏത് വാതകത്തിന്റെ ഖരരൂപമാണ് ഡ്രൈ ഐസ്?
കാർബൺ ഡയോക്സൈഡ് -
ഭൗതികശാസ്ത്രത്തിൽ ആദ്യ നൊബേൽ നേടിയതാര്?
വിൽഹെം റോണ്ട്ജെൻ -
'ഹെവി ഹൈഡ്രജൻ' എന്നറിയപ്പെടുന്ന ഹൈഡ്രജൻ ഐസോടോപ്പ്?
ഡ്യൂട്ടീരിയം -
സൂക്ഷ്മജീവികളെ ആദ്യമായി മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ച ശാസ്ത്രജ്ഞൻ?
ആന്റണി വാൻ ലെയ്വൻഹൂക് -
കാർബൺ-14 ഡേറ്റിങ് വികസിപ്പിച്ചതാര്?
വില്ലാർഡ് ലിബി -
എക്സ്-റേ കണ്ടുപിടിച്ചതാര്?
വിൽഹെം റോണ്ട്ജെൻ -
ലിറ്റ്മസ് കടലാസിനെ നീലനിറത്തിലാക്കുന്ന വസ്തു?
ആൽക്കലി -
മണ്ണിനു പകരം പോഷകഗുണമുള്ള വെള്ളത്തിൽ കൃഷി ചെയ്യുന്ന രീതി?
ഹൈഡ്രോപോണിക്സ് -
വേരിൽനിന്ന് ജലവും ധാതുക്കളും ചെടിയുടെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കുന്ന സസ്യകല (Plant Tissue)?
സൈലം (Xylem) -
കാൽമുട്ടിലെ അസ്ഥിയുടെ പേര്?
പാറ്റെല്ല -
അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ കാണുന്ന വാതകം?
നൈട്രജൻ -
രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉത്പാദനത്തിനു സഹായിക്കുന്ന മൂലകം ഏത്?
ഇരുമ്പ് -
ആധുനിക പീരിയോഡിക് ടേബിളിൽ അലസവാതകങ്ങൾ ഏതു ഗ്രൂപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
ഗ്രൂപ്പ് 18 -
ആദ്യമായി ബെൻസീൻ വേർതിരിച്ചത് ആര്?
മൈക്കൽ ഫാരഡെ -
മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹസങ്കരം?
ഓട് (Bronze) -
‘ക്വിക്ക് ലൈം’ എന്നറിയപ്പെടുന്ന സംയുക്തം?
കാൽസ്യം ഓക്സൈഡ് -
സ്ഥിരകാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
അൽനിക്കോ -
പെനിസിലിൻ കണ്ടുപിടിച്ച മൈക്രോബയോളജിസ്റ്റ്?
അലക്സാണ്ടർ ഫ്ലെമിങ് -
ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന മൂലകം?
മെർക്കുറി -
മനുഷ്യരിൽ എത്ര ജോടി ക്രോമസോമുകളുണ്ട്?
23 ജോടി -
കോശത്തിന് ‘സെൽ’ എന്നു പേരിട്ട ശാസ്ത്രജ്ഞൻ?
റോബർട്ട് ഹൂക്ക് -
കോശസിദ്ധാന്തത്തിനു രൂപം കൊടുത്തത് ആരെല്ലാം?
എം.ജെ. ഫ്ലിഡൻ, തിയോഡോർ ഷാൻ -
ഐസക് ന്യൂട്ടൻ രചിച്ച വിഖ്യാത കൃതി? (1687)
ഫിലോസോഫിയ നാച്ചുറാലിസ് പ്രിൻസിപ്പിയ മാത്തമാറ്റിക്ക -
യൂറേനിയത്തിന്റെ ആറ്റോമിക് നമ്പർ?
92 -
ആദ്യ രസതന്ത്ര നൊബേൽ നേടിയതാര്?
ജെ. എച്ച്. വാൻഹോഫ് -
ഒരു സോഡിയം ആറ്റത്തിൽ എത്ര ഇലക്ട്രോണുകളുണ്ട്?
11 -
'ആവർത്തനപ്പട്ടികയുടെ പിതാവ്' എന്നറിയപ്പെടുന്നതാര്?
ദിമിത്രി മെൻഡലിയേവ് -
അയഡിൻ കണ്ടുപിടിച്ചതാര്?
ബെർണാഡ് കൂർട്ടോയ്സ് -
ആൽബർട്ട് ഐൻസ്റ്റീനിൽനിന്ന് പേര് കിട്ടിയ മൂലകം?
ഐൻസ്റ്റീനിയം

