PHRASEL VERBS
Put out the light, and then put out the light
വിശ്വവിദ്യാതനായ വില്യം ഷേക്സ്പിയറിന്റെ ഒഥല്ലോ എന്ന നാടകത്തിലെ പ്രസിദ്ധമായ വരിയാ ണിത്. വിളക്കിന്റെ ജ്വാല അണയ്ക്കും. പിന്നെ, അതിന് സമാനമായി, തന്റെ പ്രിയപത്നി ഡെസ്ദെമോണ യുടെ ജീവിതവും അവസാനിപ്പിക്കുമെന്നതാണ് വരികളുടെ അർഥം.
put എന്ന verb നോട് out എന്ന preposition/adverb ചേർത്ത put out എന്ന പ്രയോഗമാണ് ഇവിടെ കെടുത്തുക/അണയ്ക്കുക എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം പദങ്ങളെ ഇംഗ്ലീഷിൽ Phrasal verbs എന്ന് വിളിക്കുന്നു.
ഒരു ക്രിയയോട് (verb), ഒരു preposition/adverb ചേർന്നാൽ പുതിയൊരു അർഥം ഉണ്ടാകുന്നു. ഇതാണ് phrasal verb. ഉദാഹരണം: give up (ഉപേ ക്ഷിക്കുക) look after (പരിപാലിക്കുക). സാധാരണ മായി ഇതിന്റെ ഘടന verb + preposition/adverb (ഉദാ: put in, give away) അല്ലെങ്കിൽ verb + two particles (ഉദാ: look forward to) ആയിരിക്കും.
Phrasal verbs ഭാഷയെ സ്വാഭാവികവും പ്രകട നസമ്പന്നവുമാക്കുന്നു. ഉദാഹരണത്തിന്, enter എന്നുപറയുന്നതിനു പകരം, സാധാരണമായി come in എന്നുപറയുന്നു. അതിനാൽ phrasal verbs പഠിക്കുന്നത് ഇംഗ്ലീഷിലെ സംസാരവും എഴുത്തും മനസ്സിലാക്കുന്നതിനും പ്രയോഗിക്കുന്നതിനും വളരെ സഹായിക്കുന്നു.
Let's take a look at some often used phrasal verbs
Phrasal Verbs with PUT
- Put off - postpone/delay (മാറ്റിവയ്ക്കുക/വൈകി പ്പിക്കുക)
They put off the meeting for the next week.
Put up with - tolerate/bear (സഹിക്കുക) She cannot put up with his rude behaviour.
Put on - wear (ധരിക്കുക) He put on his jacket.
Put up - provide accommodation/build (പാർപ്പി ക്കുക/ഉയർത്തുക) They put up the guests in their house. We put up a new block for the libraray
Put across - explain clearly (വ്യക്തമായി വിവ രിക്കുക) The teacher put across the idea very well.
Put in - render service (സേവനമനുഷ്ഠിക്കുക) I have put in twenty years of service as a soldier.
Put forward - Submit (സമർപ്പിക്കുക) We have put forward a project to the finance committee
Give away - distribute (വിതരണം ചെയ്യുക) The minister gave away certificates to the winners.
Give in - yield / surrender (വഴങ്ങുക/കീഴടങ്ങുക) She gave in to his request finally.
Give up - abandon (ഉപേക്ഷിക്കുക) He gave up smoking.
- Call on - visit a person(s) (ഒരു വ്യക്തിയെ/വ്യ ക്തികളെ സന്ദർശിക്കുക)
Phrasal Verbs with 'GIVE'
Phrasal Verbs with 'CALL'
He called on his uncle yesterday.
Call at - visit a place (ഒരു സ്ഥലം സന്ദർശിക്കുക) We called at Agra last week
Call off - cancel (റദ്ദാക്കുക) The lorry drivers' strike was called off.
Call upon - Exhort (ആഹ്വാനം ചെയ്യുക) The Prime Minister called upon the people to fight corruption
Phrasal Verbs with TURN
Turn up - appear (വരിക) He turned up late to the party.
Turn down - reject (നിരസിക്കുക) She turned down the job offer.
Phrasal Verbs with TAKE
Take down - write (എഴുതുക) Please take down the notes carefully.
Take in - absorb (ആശിരണം ചെയ്യുക) Sponge takes in water quickly
Take off - remove (clothes)/leave the ground (plane) (അഴിക്കുക/ പറന്നുയരുക) He took off his shoes before entering room. The plane took off at 6 am
Take on - encounter with opposite team in sports (എതിർടീമിനെ നേരിടുക) India will take on Australia in the ODI crickt.
Take after - resemble (സാദൃശ്യം ഉണ്ടാവുക) The girl takes after her mother
Phrasal verbs related to diseases
Break out - start suddenly (disease/epidemic/war) (പൊട്ടിപ്പുറപ്പെടുക) A viral flu broke out in the city. A civil war broke out in Nepal
Come down with - to get an illness (രോഗം പിടി പെടുക) She came down with a fever yesterday.
Go around - spread among people (പടരുക)
A cold virus is going around at school.
Wear off - gradually disappear (അല്പാല്പമായി കുറ ഞ്ഞുപോകുക) The pain wore off after some rest.
Pass away - die (often used politely) (മരിക്കുക) Many patients passed away during the epidemic.
Pull through - survive a serious illness (അതിജീ വിക്കുക) Many patients pulled through after a long battle with COVID-19.
Ask after - Enquire about one's health (ആരോ ഗൃസ്ഥിതി അന്വേഷിക്കുക) She called from the UK and asked after her grandmother
SOME MORE PHRASES
Come across - meet unexpectedly (യാദൃച്ഛിക മായി കണ്ടുമുട്ടുക) I came across one of my old friends on the train
Make out - understand (മനസ്സിലാക്കുക, തിരിച്ചറിയുക) I couldn't make out her voice on phone
Make up one's mind - Make a decision (തീരു മാനമെടുക്കുക) Finally, she made up her mind to marry him.
Get at - reach (എത്തിച്ചേരുക) How did she get at the top of the building?
Bang up - Put someone in prison (ജയിലിൽ അടയ്ക്കുക) The murderer was banged up for ten years.
Bank on - rely on (ആശ്രയിക്കുക) I had to bank on my friends to carry on the business
Beef up - strengthen (ശക്തിപ്പെടുത്തുക) After the terrorist attack the security measures have been beefed up
Belt out - Sing loudly (ഉച്ചത്തിൽ പാടുക) The children belted out a rhyme

