ADJECTIVES ARE THE SOUL OF EXPRESSION. IN LITERATURE, ADVERTISING, AND EVERYDAY CONVERSATION, THEY PAINT VIVID IMAGES AND AWAKEN EMOTIONS. WITHOUT ADJECTIVES, LIFE WOULD BE LIKE A SPRING WITHOUT FLOWERS-DULL, COLOURLESS, AND INCOMPLETE.
അതായത് വിശേഷണങ്ങൾ ഭാഷയുടെ ആത്മാവാണ്. സാഹിത്യത്തിലും പരസ്യങ്ങളിലും ദൈനംദിന സംഭാഷണങ്ങളിലും അവ മനോഹരമായ ചിത്രങ്ങളും വികാരങ്ങളും സൃഷ്ടിക്കുന്നു. വിശേഷണങ്ങൾ ഇല്ലാത്ത ജീവിതം പൂക്കളില്ലാത്ത വസന്തകാലംപോലെ - വിരസവും നിറങ്ങളില്ലാത്തതുമായിരിക്കും.
ADJECTIVES
Colourless green ideas sleep furiously.
'നിറമില്ലാത്ത പച്ച ആശയങ്ങൾ ക്രൂരമായി ഉറങ്ങുന്നു' എന്ന കൗതുകകരമായ വാക്യം നോം ചോംസ്കി Syntactic Structures (1957) എന്ന തന്റെ ചരിത്രപ്രധാന ഗ്രന്ഥത്തിൽ സൃഷ്ടിച്ചതാണ്. രൂപത്തിൽ പൂർണമായും വ്യാകരണശുദ്ധമായിരി ക്കുമ്പോഴും അർഥത്തിൽ പൂർണമായും അസംബന്ധമായിരിക്കാൻ ഒരു വാക്യത്തിന് കഴിയുമെന്ന് കാണിച്ചുതരുന്ന തിളക്കമുള്ള ഉദാഹരണമാണ് ഇത്.
നാമവിശേഷണങ്ങളുടെ (Adjectives) പ്രധാന ധർമം തിരിച്ചറിയലാകുന്നു, നിറങ്ങാം, ആകൃതികാം, വാസനകാം തുടങ്ങിയ വിശേഷണങ്ങളും നമ്മെ വസ്തുക്കളെ തിരിച്ചറിയാനും വേർതിരിച്ചറിയാനും സഹായിക്കുന്നു. വിശേഷണങ്ങളില്ലാത്ത ഭാഷ വർണമില്ലാത്ത, വിരസമായ, ഭയങ്കരമായൊരു ശൂന്യലോകം പോലെയായിരിക്കും.
- The red rose looked beautiful in the morning sunlight.
- He bought a blue shirt for the party.
- The green fields stretched endlessly across the valley.
- She carried a black handbag to match her dress.
- The big elephant walked slowly.
- A small cat slept on the sofa.
- The fat puppy looked very cute.
- She wore a long dress at the wedding.
- The garden was filled with the sweet fragrance of roses.
- A foul smell came from the garbage bin.
- The curry had a pungent smell because of the spices.
- The burning rubber gave off an acrid smell.
Adjective എന്നത് ഒരു നാമത്തെയോ (eg: Reeshna, Balussery, Car) സർവനാമത്തെയോ (eg: He, She, They) വിശേഷിപ്പിക്കുന്നതും അതിന്റെ ഗുണം, അളവ്, എണ്ണം അല്ലെങ്കിൽ വ്യക്തിത്വം സംബന്ധിച്ച കൂടുതൽ വിവരം നൽകുന്നതുമായ ഒരു വാക്കാണ്.
- The beautiful garden (the word ‘beautiful’ describes the noun ‘garden’).
- She is happy (the word ‘happy’ describes the pronoun ‘she’).
Adjectives are classified as follows based on their function and meaning:
വിശേഷണങ്ങളെ അവയുടെ ധർമത്തെയും അർഥത്തെയും അടിസ്ഥാനമാക്കി താഴെ പറയുന്നവയായി വർഗീകരിക്കാവുന്നതാണ്.
1. DESCRIPTIVE (QUALITATIVE) ADJECTIVES
- INDICATE QUALITIES
ഗുണം, സ്വഭാവം, രൂപം മുതലായവ സൂചിപ്പിക്കു ന്ന വിശേഷണങ്ങളാണ് ഇവ.
- Seema is a beautiful dancer.
- The strong man lifted the heavy box.
- Rajiya is a kind teacher.
- Amal is an intelligent student.
2. QUANTITATIVE ADJECTIVES - SHOW QUANTITY
ഇവ അളവിനെ സൂചിപ്പിക്കുന്ന വിശേഷണങ്ങളാണ്.
- I have some sugar in the jar.
- There are many stars in the sky.
- He has little patience.
- We had enough food for everyone.
3. NUMERAL ADJECTIVES -
SHOW NUMBER OR ORDER
എണ്ണമോ ക്രമമോ സൂചിപ്പിക്കുന്ന വിശേഷണങ്ങളാണ് ഇവ.
- I bought two books yesterday.
- She won the first prize.
- Several people attended the meeting.
4. DEMONSTRATIVE ADJECTIVES -
POINT OUT SPECIFIC NOUNS
ഇവ ഒരു പ്രത്യേക നാമത്തെ ചൂണ്ടിക്കാണിച്ചുതരുന്ന വിശേഷണങ്ങളാണ്.
- This house belongs to me.
- That dog is barking loudly.
- These apples are fresh.
- Those children are playing in the park.
5. POSSESSIVE ADJECTIVES - SHOW OWNERSHIP
സ്വന്തമായ ഉടമസ്ഥത സൂചിപ്പിക്കുന്ന വിശേഷണ ണങ്ങളാണ് ഇവ.
- My bag is on the table.
- Your brother is very helpful.
- He lost his wallet.
- She loves her mother.
- Our team won the match.
- They sold their car.
6. INTERROGATIVE ADJECTIVES
- USED IN QUESTIONS.
ഇവ ചോദ്യങ്ങളിലുപയോഗിക്കുന്ന വിശേഷണ ങ്ങളാണ് .
- Which book do you want?
- What idea is he talking about?
- Whose pen is this?
7. DISTRIBUTIVE ADJECTIVES - REFER TO MEMBERS OF A GROUP INDIVIDUALLY.
ഒരു കൂട്ടത്തിലെ ഓരോ അംഗത്തെയും വ്യക്തി യായി സൂചിപ്പിക്കുന്ന വിശേഷണങ്ങളാണ് ഇവ.
- Each student must bring their notebook.
- Every child needs love.
- You may take either road.
- Neither answer is correct.
Adjectives generally occur in two main positions. വിശേഷണം (Adjective) സാധാരണമായി രണ്ട് സ്ഥാനങ്ങളിൽ വരും.
(a) Attributive Position (നാമത്തിന്റെ മുൻപിൽ) വിശേഷണം നേരിട്ട് നാമത്തെ വിശേഷിപ്പിക്കുന്നു.
a smart boy, an old house
(b) Predicative Position (ലിങ്കിങ് ക്രിയയ്ക്ക് [be, seem, appear] ശേഷം)
The boy is smart, The house seems old.

