CM KIDSപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.
ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് സ്ലീപ്പർ ട്രെയിൻ ഏതൊക്കെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് ഓടുന്നത്?
'ഭൗമശാസ്ത്രത്തിലെ നൊബേൽ' എന്നറിയപ്പെടുന്ന കോ ഫോർഡ് പുരസ്കാരം നേടിയ ഇന്ത്യൻ വംശജനായ കാലാവസ്ഥാശാസ്ത്ര ജ്ഞൻ ആരാണ്? (ചിത്രം 1)
79-ാമത്ത് സന്തോഷ് ട്രോഫിയിൽ കേരളത്തെ തോൽപിച്ച് കിരീടം നേടിയ ടീം?
മാധ്യമമേഖലയിലെ സമഗ്ര സംഭാവ നയ്ക്ക് സംസ്ഥാനസർക്കാർ നൽ കുന്ന സ്വദേശാഭിമാനി കേസരി പുരസ്കാരം 2025-ൽ നേടിയതാര്?
'ഇന്ത്യൻ ഇക്കോളജിയുടെ പിതാവ്' എന്നറിയപ്പെടുന്നത് ആരാണ്?
'ഡേ ടുഡേ വിത്ത് ഗാന്ധീ' എന്ന പുസ്തകം എഴുതിയതാര്?
കോർബറ്റ് നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ്?
ഇന്ത്യൻ പ്രധാനമന്ത്രിയുടെ പുതിയ ഓഫിസ് ഏതു പേരിലാണ് അറിയപ്പെടുന്നത്?
ഫ്രഞ്ച് അധീനതയിൽനിന്ന് പുതുച്ചേരി മോചനം നേടിയ വർഷമേത്?
`ഗാലത്തിയ' എന്ന നദി ഒഴുകുന്നത് ഇന്ത്യയിലെ ഏതു ദ്വീപിലാണ്?
അലക്സാണ്ടർ ഗ്രഹാംബെൽ ടെലിഫോണിന് പേറ്റന്റ് നേടിയ വർഷമേത്?
ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസുകൾ സർവീസ് നടത്തുന്ന ആദ്യ ഇന്ത്യൻ വിമാനത്താവളമേത്?`
സംസ്ഥാനത്തെ പക്ഷികളുടെ സമ്പൂർണ വിവരങ്ങൾ അടങ്ങുന്ന 'ബേഡ്സ് അറ്റ്ലസ്' തയ്യാറാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
ലോക ഉപഭോക്തൃദിനം എന്നാണ്?
മലയാള സിനിമയിലെ ആദ്യ ഗാന രചയിതാവ് ആര്?
ചരിത്രസ്മാരകമായ ജയ്സാൽമീർ കോട്ട ഏതു സംസ്ഥാനത്താണ്?
'ലോകത്തിന്റെ യോഗ തലസ്ഥാനം' എന്നറിയപ്പെടുന്ന സ്ഥലമേതാണ്?
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരി ക്കുന്ന ജില്ലയേത്?
സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിൽ കേരള എന്നതിനു പകരം കേരളം എന്നാക്കാൻ കേന്ദ്രമന്ത്രി സഭ തീരുമാനിച്ചത് എന്നാണ്?
'സഹ്യാദ്രി' എന്നറിയപ്പെടുന്നത് ഇന്ത്യയിലെ ഏതു പർവതനിര കളാണ്?
ഉത്തരങ്ങൾ
- ഹൗറ- ഗുവാഹത്തി
- വീരഭദ്രൻ രാമനാഥൻ
- സർവീസസ്
- മലയിൻകീഴ് ഗോപാലകൃഷ്ണൻ
- റാം ഡിയോ മിശ്ര
- മഹാദേവ് ദേശായ്
- ഉത്തരാഖണ്ഡ്
- സേവാതീർത്ഥ്
- 1954
- ഗ്രേറ്റ് നിക്കോബാർ
- 1876 മാർച്ച് 07
- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
- കേരളം
- മാർച്ച് 15
- മുതുകുളം രാഘവൻ പിള്ള
- രാജസ്ഥാൻ
- ഭൂഷികേശ്
- കാസർകോട്
- 2026 ഫെബ്രുവരി 24
- പശ്ചിമഘട്ടം

