സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമിൽ 1972 ജൂൺ അഞ്ചിനാണ് ഐക്യരാഷ്ട്രസഭയുടെ ചരിത്രപ്രസിദ്ധമായ ആദ്യ പരിസ്ഥിതിസമ്മേളനം നടന്നത്. ആ ഓർമ്മ പുതുക്കിക്കൊണ്ടാണ് നമ്മൾ ഓരോ വർഷവും ലോക പരിസ്ഥിതിദിനം ആചരിക്കുന്നത്. ആഗോളാടിസ്ഥാനത്തിൽ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (United Nations Environment Programme-UNEP) ആദിമുഖ്യത്തിലാണ് ഈ ദിനാചരണം
പബ്ലിക് ഓഫ് അസർബയ്ജാൻ ആണ് ഈ വർഷം ദിനാചരണത്തിന് ആതിഥ്യമരുളുന്നത്. 'പ്രകൃതിയിൽനിന്ന് പ്രചോദന മുൾക്കൊണ്ട്, കാലാവസ്ഥക്കുവേണ്ടി, നമ്മുടെ ഭാവിക്കുവേണ്ടി' (Inspired by Nature. For Climate. For Our Future) എന്നതാണ് ഈ വർഷത്തെ പ്രമേയം. പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ചില പ്രവർത്തനങ്ങൾ
വെസ്റ്റ് ടു ക്രാഫ്റ്റ്
വീട്ടിലും സ്കൂളിലും കുന്നുകൂടുന്ന കാർഡ്ബോർഡ് പെട്ടികൾ, പഴയ പത്രങ്ങൾ, കുപ്പികൾ, മുട്ടത്തോട് തുടങ്ങിയ പാഴ്വസ്തുക്കൾ ശേഖരിക്കുക. ഇവ ഉപയോ ഗിച്ച് മനോഹരമായ കളിപ്പാട്ടങ്ങളോ പുപ്പാത്രങ്ങളോ അലങ്കാരവസ്തുക്കളോ നിർമിച്ച് ക്ലാസിൽ ഒരു ചെറിയ പ്രദർശനം ഒരുക്കാം.
സ്കിറ്റ്/നാടകം
അഞ്ചുമിനിറ്റിൽ ചെയ്യാവുന്ന ഒരു നാടകം തയ്യാറാക്കി കൂട്ടുകാരോ ടൊപ്പം ക്ലാസ്മുറിയിൽ അവതരി പ്പിക്കാം. വിഷയം: മനുഷ്യപ്രവർത്തനങ്ങളും പരിസ്ഥിതിനാശവും.
പക്ഷികൾക്ക് കുടിവെള്ളം
മുറ്റത്ത് ഉയരത്തിൽ ഒരു മൺചട്ടിയിൽ വെള്ളം വെക്കുക. കിളികൾ വന്ന് വെള്ളം കുടിക്കും. ഒരു മരച്ചില്ലയിൽ തൂക്കിയിടുകയാണെങ്കിൽ കിളി കൾക്ക് കൂടുതൽ സൗകര്യവും പക്ഷിനിരീക്ഷണ ത്തിന് ഒരു സംവിധാനവുമാവും. ഇരപിടിയന്മാർ ക്ക് എളുപ്പം എത്തിപ്പെടാനാകാത്തവിധം വേണം ചട്ടികൾ സ്ഥാപിക്കാൻ. ഇപ്പോൾ മഴക്കാലമാണെ ങ്കിലും വരാനിരിക്കുന്ന വരൾച്ചാദിനങ്ങളിൽ ഇത് ഏറെ പ്രയോജനപ്പെടും.
സീഡ് ബോൾ നിർമാണം
മണ്ണും കമ്പോസ്റ്റും കുറച്ചു വെള്ളവും ചേർത്ത് ചെറിയ ഉരുളകൾ ഉണ്ടാക്കുക. ഇതിനുഉള്ളിൽ ചെടികളുടെയോ തണൽമരങ്ങളുടെയോ ഫലവൃക്ഷങ്ങളുടെയോ വിത്തുകൾ നിരക്ഷേപിച്ച് ഉണക്കിയെടുക്കുക. ഇവയാണ് സീഡ് ബോളുകൾ. യാത്ര ചെയ്യുമ്പോഴോ നടക്കാൻ പോകുമ്പോഴോ വഴിയരികിലെ വിജനമായ സ്ഥലങ്ങളിലോ കാടുകളിലോ ഇവ എറിഞ്ഞു കൊടുക്കുക.
പ്രകൃതിനടത്തം
അടുത്തുള്ള പാർക്കിലോ പറമ്പിലോ പോയി 20 തരം ചെടികൾ നിരീക്ഷിക്കുകയും അവയുടെ സവിശേഷതകൾ കണ്ടെത്തി എഴുതുകയുംവേണം. തുടർന്ന്, പേര്, വിശദാംശങ്ങൾ എന്നിവ കണ്ട താണം.
റീൽസ്/ഷോർട്ട്സ്
പരിസ്ഥിതിസംരക്ഷണവുമായി ബന്ധ പ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കുന്ന 30 സെക്കൻഡ് വീഡിയോ തയ്യാറാക്കി ഷെയർചെയ്യുക. ജലസംരക്ഷണം, ഊർജ സംരക്ഷണം, മണ്ണുസംരക്ഷണം, പ്ലാസ്റ്റിക് വലിച്ചെറിയൽ തുടങ്ങിയ വിഷയങ്ങൾ സ്വീകരിക്കാം.
പ്ലാസ്റ്റിക് ബാങ്ക്
വീട്ടിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളും കഴുകി ഉണക്കി സൂക്ഷിക്കാൻ ഒരു വലിയ ചാക്കോ പെട്ടിയോ തയ്യാറാക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ കലരുന്നത് തടയാൻ ഇത് സഹായിക്കും. നിശ്ചിതദിവസങ്ങളിൽ ഇവ ഹരിതകർ മസേനാംഗങ്ങൾക്ക് കൈമാറി സുരക്ഷിതമായ പുനരുപ യോഗം (Recycling) ഉറപ്പാക്കാം.
എന്റെ വാഴ ചാലഞ്ച്
നിങ്ങൾ ഒരു വാഴ നട്ടുപിടിപ്പിക്കുകയും ഒപ്പം നിന്നുള്ള ഒരു ഫോട്ടോ മുന്ന് കൂട്ടുകാർക്ക് അയക്കുകയുംവേണം.
അവരെ ഇതുപോലെ ചെയ്യാൻ ചാലഞ്ച് ചെയ്യണം. അവരും ഇങ്ങനെ ചെയ്യു ന്നതോടെ കുറെപ്പോർ ഈ പ്രവർത്തന ത്തിൽ പങ്കാളികളാവുകയും നമുക്കുള്ള ഭക്ഷണത്തിന്റെ ചെറിയൊരു ഭാഗമെങ്കി ലും ഉത്പാദിപ്പിക്കാൻ സാധിക്കുകയും ചെയ്യുന്നു.

