സൗരയൂഥം ഏതു ഗാലക്സിയുടെ ഭാഗമാണ്?
എന്താണ് ഇന്റർസ്റ്റെല്ലാർ സ്പേസ്?
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?
പ്ലൂട്ടോയെ ഗ്രഹങ്ങളുടെ കൂട്ടത്തിൽനിന്നു പുറത്താക്കിയ വർഷം?
‘നീലഗ്രഹം’ എന്നറിയപ്പെടുന്ന ഗ്രഹം?
റോമൻ പുരാണമനുസരിച്ച് ആരാണ് മെർക്കുറി?
സൗരയൂഥത്തിലെ ഏറ്റവും ചുടുകുടിയ ഗ്രഹം?
‘ഭൂമിയുടെ ഇരട്ടസഹോദരി’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രഹം?
ഭൂമിയെ ആദ്യമായി വലംവച്ച ഭുവാസി (Earthling)?
ഭൂമിയെക്കുറിച്ചുള്ള പഠനം?
ചൊവ്വയ്ക്ക് എത്ര ഉപഗ്രഹങ്ങളുണ്ട്?
ആദ്യത്തെ വിജയകരമായ ചൊവ്വാദൗത്യം ഏത്?
ഏറ്റവുമധികം ഉപഗ്രഹങ്ങളുള്ള ഗ്രഹം?
സൂര്യനിൽനിന്ന് ആറാം സ്ഥാനത്തുള്ള ഗ്രഹം ഏത്?
ശനിക്ക് പ്രധാനമായും എത്ര വളയങ്ങളുണ്ട്?
ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം?
ശനിയുടെ ഭ്രമണപഥത്തിൽ കടന്ന ആദ്യ ബഹിരാകാശ പേടകം ഏത്?
1781-ൽ യുറാനസിനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ഗ്രീക്ക് പുരാണത്തിൽ എന്തിന്റെ ദേവനാണ് യുറാനസ്?
സൗരയൂഥത്തിലെ ഏറ്റവും തണുത്തുറഞ്ഞ കാലാവസ്ഥയുള്ള ഗ്രഹം?
ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ഗ്രഹം?
നെപ്റ്റ്യൂണിനു സമീപം എത്തിയ ഒരേയൊരു ബഹിരാ കാശവാഹനം?
നീൽ ആംസ്ട്രോങ്ങും സംഘവും ചന്ദ്രനിൽ എത്തിയ വാഹനം ഏത്?
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം?
ഒരു മലയാളി ബഹിരാകാശ ഗവേഷകന്റെ കൂടി പേരിലുള്ള വാൽനക്ഷത്രം?
‘നാസ’യുടെ പൂർണരൂപം?
എത്ര വർഷം കൊണ്ടാണ് ഹാലിയുടെ വാൽനക്ഷത്രം സൂര്യനെ ചുറ്റുന്നത്?
‘ദ് ബിഗ് ബാങ്’ സിദ്ധാന്തത്തിന്റെ തുടക്കക്കാരൻ?
മറ്റ് ഗാലക്സികൾ നമ്മളിൽ നിന്ന് അകന്നുപോകുന്നു എന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയ പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞൻ?
മറ്റ് ഗ്രഹങ്ങളിൽ ജീവന്റെ സാന്നിധ്യമുണ്ടോ എന്നു പഠിക്കുന്ന ശാസ്ത്രശാഖ?
വാൽനക്ഷത്രത്തെ കണ്ടെത്തിയ ആദ്യ വനിത?
CNSA-യുടെ പൂർണരൂപം?
ബഹിരാകാശയാത്ര നടത്തിയ ആദ്യ വ്യക്തി?
ബഹിരാകാശ ദൗത്യത്തിനിടയിൽ കൊല്ലപ്പെട്ട ആദ്യ വ്യക്തി?
ലോകത്തിലെ ആദ്യത്തെ കൃത്രിമോ പഗ്രഹം?
സ്പേസ് ഷട്ടിലിന്റെ ചക്രങ്ങളിൽ നിറയ്ക്കുന്ന വാതകം?
നാസ ആർട്ടെമിസ് പ്രോഗ്രാമിലെ, യാത്രികരെ വഹിച്ചുകൊ ണ്ടുള്ള ആദ്യ ദൗത്യം?
മനുഷ്യരെ ബഹിരാ കാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം?
- ക്ഷീരപഥം
- നക്ഷത്രങ്ങൾക്കി ടയിലുള്ള സ്ഥലം.
- ബുധൻ
- 2006
- ഭൂമി
- ദൈവങ്ങളുടെ സന്ദേശവാഹകൻ
- ശുക്രൻ
- വെനേറ
- ശുക്രൻ
- ലെയ്ക്ക എന്ന നായ
- ജിയോളജി
- രണ്ട്
- മറിനർ 4 (1965)
- വ്യാഴം.
- ശനി
- ഏഴ്
- ടൈറ്റൻ
- കസ്സീനി
- വില്യം. ഹെർഷെൽ
- ആകാശത്തിന്റെ
- യുറാനസ്
- യുറാനസ്
- വൊയേജർ 2
- അപ്പോളോ 11
- 1969
- ബാപ്പു-ബോക്-ന്യൂകിർക്ക്
- നാഷണൽ എയ്റോനോട്ടി ക്സ് ആൻഡ് സ്പേസ് അഡ്മി നിസ്ട്രേഷൻ
- 75-76
- ജോർജസ് ലൈമൈറ്റർ
- എഡ്വിൻ ഹബ്ബിൽ
- ഇറാതോ സ്തെനീസ്
- എക്സോബ യോളജി
- കരോലിൻ ഹെർഷെൽ
- ചൈനീസ് നാഷണൽ സ്പേസ് ഏജൻസി
- യുറി ഗഗാറിൻ
- വ്ലാദിമിർ കൊമറോവ്
- സ്പുട്നിക്-1
- നൈട്രജൻ
- ആർട്ടെമിസ് 2
- ഗഗൻയാൻ

