വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടാൻ, സ്കൂളിലും കോളജിലും ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാൻ- പ്രധാന ദിവസങ്ങൾ ഒറ്റനോട്ടത്തിൽ...
Important Days In June
- ജൂൺ 1 - ലോക ക്ഷീര ദിനം
- ജൂൺ 1 - ആഗോള രക്ഷാകർതൃ ദിനം
- ജൂൺ 3 - ലോക സൈക്കിൾ ദിനം
- ജൂൺ 4 - ആക്രമണങ്ങൾക്കിരയായ നിഷ്കളങ്കരായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം
- ജൂൺ 5 - ലോക പരിസ്ഥിതി ദിനം
- ജൂൺ 6 - അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ സ്ഥാപക ദിനം
- ജൂൺ 8 - ലോക സമുദ്ര ദിനം
- ജൂൺ 12-ലോക ബാലവേല വിരുദ്ധ ദിനം
- ജൂൺ 14 - ലോക രക്തദാന ദിനം
- ജൂൺ 15 - മുതിർന്നവരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവൽക്കരണ ദിനം
- ജൂൺ 17 - മരുഭൂമി- മരുവൽക്കരണ പ്രതിരോധ ദിനം
- ജൂൺ 17 - പിതൃദിനം(ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച)
- ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
- ജൂൺ 19 - വായനദിനം
- ജൂൺ 20 - ലോക അഭയാർത്ഥി ദിനം
- ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം
- ജൂൺ 21 - ലോക സംഗീതദിനം
- ജൂൺ 23 - യു.എൻ പബ്ലിക് സർവീസ് ദിനം
- ജൂൺ 23 - ലോക വിധവാ ദിനം
- ജൂൺ 23 - അന്താരാഷ്ട്ര ഒളിമ്പിക് ദിനം
- ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
- ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
- ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
- ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
- ജൂൺ 28 - ലോക ദാരിദ്ര്യദിനം
- ജൂൺ 29 - ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം
ലോക ക്ഷീരദിനം
ജൂൺ 1
ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ നിർദ്ദേശപ്രകാരം 2001 മുതൽ എല്ലാ വർഷവും ജൂൺ 1 ലോക ക്ഷീരദിനം/അന്താരാഷ്ട്ര പാൽദിനം ആചരിച്ചു വരുന്നു. പാലിനെ ആഗോള ഭക്ഷണമായി കണക്കാക്കിക്കൊണ്ട്, അതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കുകയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ഉദ്ദേശം. പോഷകാഹാരത്തിൽ പാലും, പാലുൽ പ്പന്നങ്ങളും ഏറെ മുൻപന്തിയിലാണ്. കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ-ഡി, ബി-വിറ്റാമിനുകൾ ഇവയെല്ലാം അടങ്ങിയിരിക്കുന്നു.
തെലുങ്കാന രൂപീകരണദിനം
ജൂൺ 2
2014-ൽ രൂപീകരിക്കപ്പെട്ട സംസ്ഥാനമാണ് തെലുങ്കാന. മുൻകാലത്ത് ഈ പ്രദേശം ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലുൾപ്പെട്ടിരുന്നു. ജൂൺ 2 ആണ് തെലുങ്കാന രൂപീകരണ ദിനമായി ആചരിക്കുന്നത്.
International Day of Innocent Children Victims of Aggression
ആക്രമണത്തിനിരയായ നിരപരാധികളായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം
ജൂൺ 4
രണ്ട് കുട്ടികൾ തമ്മിൽ വഴക്കിടുമ്പോൾ അതിൽ യാതൊരു പങ്കുമില്ലാത്ത മറ്റൊരു കുട്ടിക്ക് പരിക്കേൽക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ദുഃഖകരമെന്നു പറയട്ടെ, ലോകമെമ്പാടുമുള്ള യുദ്ധങ്ങളിലും സംഘർഷങ്ങളിലും ഇതുപോലുള്ള സംഭവങ്ങൾ നടക്കുന്നു. യാതൊരു തെറ്റും ചെയ്യാത്ത കുട്ടികളാണ് പലപ്പോഴും ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്.
അതുകൊണ്ടാണ് ജൂൺ 4 ആക്രമണത്തിനിരയായ നിരപരാധികളായ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത്.
ഈ കുട്ടികൾ യുദ്ധങ്ങൾ ആരംഭിക്കുന്നില്ല, രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നില്ല, സംഘർഷങ്ങൾ സൃഷ്ടിക്കുന്നില്ല. എന്നിരുന്നാലും, അക്രമവും യുദ്ധവും പൊട്ടിപ്പുറപ്പെടുമ്പോൾ അവർ പലപ്പോഴും ഇരകളാകുന്നു. ആക്രമണം (Aggression) എന്നത് മറ്റുള്ളവർക്കെതിരെ ബലപ്രയോഗം, അക്രമം, അല്ലെങ്കിൽ ആക്രമണം നടത്തുന്നതാണ്. ഇത് യുദ്ധങ്ങൾ, സായുധ സംഘർഷങ്ങൾ, അല്ലെങ്കിൽ അക്രമപരമായ തർക്കങ്ങൾ എന്നിവയ്ക്കിടെ സംഭവിക്കാം.
ഈ ദിനം എന്തുകൊണ്ടാണ് ആരംഭിച്ചത്?
1982-ൽ, സംഘർഷങ്ങളും യുദ്ധങ്ങളും മൂലം ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവസ്ഥ മനസ്സിലാക്കിയതിനെ തുടർന്ന് ഐക്യരാഷ്ട്രസഭ (UN) ഈ ദിനം ആചരിക്കാൻ തീരുമാനിച്ചു. അവരുടെ വേദനയെ അംഗീകരിക്കുകയും കുട്ടികൾക്ക് സുരക്ഷയും പരിചരണവും സംരക്ഷണവും ലഭിക്കേണ്ടതുണ്ടെന്ന് ലോകത്തെ ഓർമ്മപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ലോക പരിസ്ഥിതി ദിനം
ജൂൺ 5
പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുന്നതിനും, പുതുതാ യുള്ള കർമപരിപാടികൾ ആസൂത്രണം ചെയ്യുകയുമാണ് ഈ ദിനത്തിൽ ലക്ഷ്യമിടുന്നത്. പ്രകൃതിയെ നാശോന്മുഖമാക്കുന്നതിൽ മനുഷ്യർക്കാണ് കൂടുതൽ പങ്കുള്ളത്. ഭൂമിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കുന്ന പ്രവർത്തികൾ ഉപേക്ഷിക്കേണ്ട സമയമായിരിക്കുന്നു. പ്രകൃതിദത്തമായ ആവാസ വ്യവസ്ഥയെ കഴിവതും ഉപദ്രവിക്കാതിരിക്കു മ്പോൾ പ്രകൃതിക്ഷോഭം നിമിത്തമുണ്ടാകുന്ന അപകടങ്ങൾ കുറയുമെന്ന ചിന്ത ഏവരിലും എത്തിക്കുക എന്നതു കൂടി ഈ ദിനത്തിൽ ഓർക്കപ്പെടേതാണ്.
ലോക ഭക്ഷ്യ സുരക്ഷാദിനം
ജൂൺ 7 "ഭാരത്തിൽ നിന്നും പരിഹാരങ്ങളിലേക്ക്- എല്ലായിടത്തും സുരക്ഷിതമായ ഭക്ഷണം"(From burden to solutions- safe food everywhere) എന്നതാണ് ഈ ദിനത്തിൽ പ്രധാനമായും ഓർക്കേണ്ടത്. രോഗങ്ങൾ, ജീവഹാനി, സാമ്പത്തിക നഷ്ടം എന്നിവയുടെ ഡേറ്റാ ശേഖരണം വഴി എല്ലായിടവും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കേതാണ്. ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും, ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതിനും വേണ്ടിയുമാണ് ഐക്യരാഷ്ട്രസഭ ഈ ദിനം ആചരിക്കുന്നത്.
ലോക സമുദ്രദിനം
ജൂൺ 8
സമുദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും, അവ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അറിവു നൽകുന്ന ദിനം. വിവിധ സമുദ്ര സംരക്ഷണ സംഘടനകളുടെ സഹകരണത്തോടെ ബോധ വൽക്കരണ സെമിനാറുകൾ ലോകമെമ്പാടും സംഘടിപ്പിക്കുന്നു. സമുദ്രം മലിനമാകാതിരി ക്കുവാൻ നാം ഓരോരുത്തരും ശ്രദ്ധിക്കുക തന്നെ വേണമെന്ന് ലോക സമുദ്ര ദിനം നമ്മെ പഠിപ്പിക്കുന്നു.
ഇതോടൊപ്പം സമുദ്രങ്ങളുടെയും, സമുദ്ര വിഭവങ്ങളുടെയും സംരക്ഷണം പ്രോത്സാഹിപ്പിക്കുക എന്നതും ഈ ദിനത്തിൽ ഓർക്കേണ്ടതാണ്.
ലോക ബാലവേല വിരുദ്ധ ദിനം
ജൂൺ 12
ബാലവേലയ്ക്കെതിരായ ആഗോള അവബോധം വളർത്തുന്നതിനും അവ പൂർണ്ണമായും തുടച്ചു നീക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കു വാനുമായി ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ILO) നേതൃത്വത്തിൽ ഈ ദിനം ആചരിച്ചു വരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷിതമായ ബാല്യം, അടിസ്ഥാനാ വകാശങ്ങൾ എന്നിവ ലഭ്യമാക്കുകയും ആണ് ആദ്യം വേണ്ടതെന്ന് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു.
ലോക രക്തദാതാക്കളുടെ ദിനം
ജൂൺ 14
സുരക്ഷിതമായ രക്തം ആവശ്യക്കാരിലേക്ക് സുരക്ഷിതമായി എത്തിക്കേണ്ടതിന്റെ പ്രാധാന്യം ലോക ജനതയോട് അറിയിക്കുകയും, രക്തദാതാ ക്കൾക്ക് നന്ദി അറിയിക്കുന്നതിനുമായുള്ള ദിനം.
ലോക വയോജന പീഡനവിരുദ്ധ ദിനം
ജൂൺ 15
ലോകത്താകമാനമുള്ള വയോജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഒരവസാനം കണ്ടെത്തുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും ഈ ദിനത്തിൽ ഓർക്കപ്പെടുന്നു.
ലോക കടലാമ സംരക്ഷണദിനം
ജൂൺ 16
വംശനാശഭീഷണി നേരിടുന്ന ജീവിവർഗമായ കടലാമകളുടെ സംരക്ഷണാർത്ഥം ജൂൺ 16 ലോക കടലാമ സംരക്ഷണ ദിനമായി ആചരിക്കുന്നു. അവയുടെ ആവാസ വ്യവസ്ഥയിൽ മനുഷ്യർ കടന്നു കയറിയപ്പോൾ ഉണ്ടായേക്കാ വുന്ന ഭവിഷ്യത്തുകൾ സ്വയം പഠന വിധേയ മാക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ സംരക്ഷണ പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ട ആമവർഗത്തിന്റെ പ്രാധാന്യത്തെ ഈ ദിനം സ്മരിക്കുന്നു.
വായനാ ദിനം
ജൂൺ 19
കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് വായനാദിനമായി ആചരിക്കുന്നത്. ജൂൺ 19 മുതൽ 25 വരെ വായനാവാരമായും ആഘോഷിക്കുന്നു. "വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക" എന്ന സന്ദേശം കേരളത്തിലുടനീളം എത്തിച്ച വ്യക്തികൂടിയാണ് പി എൻ പണിക്കർ.
ലോക അഭയാർത്ഥി ദിനം
ജൂൺ 20
യുദ്ധം, അക്രമം മറ്റ് ദുരിതങ്ങളാൽ സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യുവാൻ നിർബന്ധിതരായ ദശലക്ഷക്കണക്കിന് ആൾക്കാരുടെ അതിജീവനത്തെയും ധൈര്യത്തെയും ആദരിക്കുന്നതി നായുള്ള ദിനമാണിത്. പലായനം ചെയ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും അവരുടെ
പുനരധിവാസവും സുരക്ഷിതമായ ജീവിതവും ഉറപ്പാ ക്കുകയുമാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
ലോക ഹൈഡ്രോഗ്രാഫി ദിനം
ജൂൺ 21
കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരത്തിനും നാവിഗേ ഷനും ആവശ്യമായ കടൽത്തീര മാപ്പിംഗിന്റെ പ്രാധാന്യവും സമുദ്ര പരിസ്ഥിതി സംരക്ഷണം, സമുദ്ര വിഭവങ്ങളുടെ വികസനം എന്നിവയിൽ ഹൈഡ്രോഗ്രാഫർമാരുടെ പങ്ക് എന്നിവയുടെ പ്രാധാന്യം സാധാരണക്കാരിൽ എത്തിക്കു ന്നതിനായി രൂപീകരിക്കപ്പെട്ട ദിനമാണിത്. സമുദ്രങ്ങൾ, കടലുകൾ, നദികൾ തുടങ്ങിയവയുടെ ഭൗതിക സവിശേഷതകൾ അളക്കുകയും പഠിക്കുകയും ചെയ്യുന്ന ശാസ്ത്ര ശാഖയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.
അന്താരാഷ്ട്ര യോഗദിനം ജൂൺ 21
ശാരീരികവും മാനസികവുമായ ആരോഗ്യത്തോടൊപ്പം പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെ യോഗാദിനം ഓർമ്മിപ്പിക്കുന്നു. ഈ വർഷത്തെ യോഗാ ദിനത്തിന്റെ പ്രധാന പ്രമേയം "ആരോഗ്യത്തിനും ജ്ഞാന ത്തിനും ലോക സമാധാനത്തിനുമുള്ള യോഗ" എന്നതാണ്.
അന്താരാഷ്ട്ര ഒളിമ്പിക് ദിനം
ജൂൺ 23
1894 ജൂൺ 23-ന് പാരീസിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) സ്ഥാപിതമായതിന്റെ സ്മരണാർഥമാണ് ഈ ദിനം ആചരിക്കുന്നത്. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുക, പ്രായ, ലിംഗ, കായികക്ഷമത എന്നിവ നോക്കാതെ എല്ലാവരിലും കായിക സംസ്കാരം വളർത്തി യെടുക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ശാരീരിക പ്രവർത്തനങ്ങളിലും വ്യായാമത്തിലും ഏർപ്പെടാൻ ആൾക്കാർക്ക് പ്രചോദനം നൽകുക, മികവ്, സൗഹൃദം, ബഹുമാനം എന്നിവയെ ക്കുറിച്ച് മനസ്സിലാക്കിക്കുക എന്നിവ അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിന്റെ പ്രത്യേകതയാണ്.
അന്താരാഷ്ട്ര വിധവാ ദിനം
ജൂൺ 23
ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭാര്യ ചെറി ബ്ലെയർ 2005-ൽ രൂപം നൽകിയ സംഘടനയാണ് അന്താരാഷ്ട്ര വിധവാ ദിനം. എല്ലാ സ്ഥലങ്ങളിലുമുള്ള വിധവകളായ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അവബോധം വളർത്തുകയും ഇത്തരക്കാരുടെ ഉന്നമനവുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
ലോക ലഹരിവിരുദ്ധ ദിനം
ജൂൺ 26
മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും തടയുക, ലഹരിമുക്തമായൊരു ലോകം സൃഷ്ടിക്കുക- എന്നീ ലക്ഷ്യത്തോടെ വർഷാവർഷം ജൂൺ 26 ന് ലോകം ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്നു. മനുഷ്യരാശിയെ നശിപ്പിക്കാൻപോന്ന ലഹരി വസ്തുക്കളെക്കുറിച്ചും അതിന്റെ ദുഷ്യങ്ങളെക്കുറിച്ചും പുതുതലമുറയെ ബോധ വൽക്കരിക്കുക എന്നതിലൂടെ, നല്ലൊരു നാളേക്കായി നമുക്ക് ഒന്നിച്ചു കൈകോർക്കാം.
ദേശീയ സ്ഥിതിവിവരക്കണക്ക് ദിനം
ജൂൺ 29
സാമ്പത്തിക ആസുത്രണത്തിലും നയരുപീകരണത്തിലും സ്ഥിതിവിവരക്കണക്കുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവ ബോധം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവെന്നറിയപ്പെടുന്ന പ്രൊഫ. പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനമായ ജൂൺ 29 നാണ് നാം ദേശീയ സ്ഥിതി വിവരക്കണക്ക് ദിനമായി ആചരിക്കുന്നത്.
അന്താരാഷ്ട്ര ഛിന്നഗ്രഹദിനം
ജൂൺ 30
1908-ൽ സൈബീരിയയിൽ നടന്ന ഭീമമായ 'തുൻഗസ്ക്' ഉൽക്കാപതനത്തിന്റെ ഓർമ്മ പ്പെടുത്തലായാണ് ജൂൺ 30 അന്താരാഷ്ട്ര ഛിന്നഗ്രഹദിനം ആയി ആചരിക്കുന്നത്.
ഛിന്ന ഗ്രഹങ്ങളിൽ നിന്നുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ലോകരെ ബോധവൽക്കരി ക്കാനാണ് യു. എൻ. ഈ ദിനം തിരഞ്ഞെടുത്തത്.




