പ്ലസ് വൺ മെറിറ്റ് സീറ്റ് പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റും സ്പോർ ട്സ് ക്വോട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റും പ്രസിദ്ധീകരിച്ചു
ഹയർസെക്കൻഡറി -സെക്കന്റ് അലോട്ട്മെന്റ് റിസൾട്ട്
22/6/26 രാവിലെ 10 മുതൽ 23ന് വൈകിട്ട് വരെ പ്രവേശനം നേടാം
- വിദ്യാർത്ഥികൾക്ക് റിസൾട്ട് പരിശോധിക്കാൻ മുകളിൽ കൊടുത്ത Allotment Result ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി UserName (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് കയറുക. Second Allot Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അലോട്ട്മെന്റ് കാണാനാകും.
- പ്ലസ് വൺ പ്രവേശനത്തിനുള്ള Second Allotment ലഭിച്ചവർ രക്ഷകർത്താവിനോടൊപ്പം അലോട്ട്മെന്റ് ലെറ്റർ പ്രിന്റ്, ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം (സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ താഴെ) പ്രവേശനത്തിനായി ജൂണ് 22,23 തിയ്യതികളിൽ (ഏതെങ്കിലും ഒരു ദിവസം) സ്കൂളിൽ ഹാജരാകേണ്ടതാണ്.
- വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്.
- ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
- പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്കൂളിൽ അടക്കാവുന്നതാണ്.
- മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
- താൽക്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്.
- അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല.
- (രണ്ടാം അലോട്ട്മെന്റിൽ ഇടം നേടാത്തവർ മൂന്നാം അലോട്ട്മെന്റിനായി കാത്തിരിക്കണം. മൂന്നാം അലോട്ട്മെന്റ് കഴിയുന്നത് വരെ അപേക്ഷ പുതുക്കേണ്ട ആവശ്യമില്ല.)
- വിദ്യാർത്ഥികൾക്ക് അവർ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ മുകളിലെ ലിങ്കിൽ പരിശോധിക്കാവുന്നതാണ്.
പട്ടികക്ഷേമ വകുപ്പിനു കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള രണ്ടാം അലോട്മെന്റും ഉണ്ടാകും.
വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശന ത്തിനുള്ള രണ്ടാം അലോട്മെന്റ് നാളെ പ്രവേശന വെബ്സൈറ്റിൽ ലഭ്യമാകും.
അലോട്മെന്റ് ലഭിച്ചവർക്ക് നാളെ രാവിലെ 10 മുതൽ 23ന് വൈകിട്ട് വരെ പ്രവേശനം നേടാം.
ഒന്നാം ഓപ്ഷൻ ലഭിച്ചവർ സ്ഥിര പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷൻ ലഭിച്ചവർക്ക് ഇഷ്ടാനുസരണം സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം.
ഒന്നാം അലോട്മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വി ദ്യാർഥികൾക്ക് ഈ അലോട്മെന്റിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചിട്ടില്ലെങ്കിൽ പ്രവേശനത്തിന് പുതിയ അലോട്മെന്റ് ലെറ്റർ ആവശ്യമില്ല.
അലോട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടയ്ക്കേണ്ടതുള്ളു.
താഴ്ന്ന ഓപ്ഷനിൽ അലോട്മെന്റ് ലഭി ക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്നവരെ തു ടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കില്ല.
വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചു ള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം.
:
വിവിധ കോട്ടകളിൽ പ്രവേശ നത്തിന് അർഹത നേടുന്ന വി ദ്യാർഥികൾ അനുയോജ്യമായ ക്വോട്ടയിലെ പ്രവേശനം തിര ഞെഞ്ഞെടുക്കണം.
പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ഒരു ക്വോട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വോട്ടയിലേക്ക് മാറ്റം അനുവദിക്കില്ല.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം
മുഖ്യഘട്ടത്തിൽ അലോട്മെന്റ് ലഭിക്കാത്തവർക്കും തെറ്റായ വിവര ങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്മെന്റിന് പരിഗണി ക്കാത്തവർക്കും അലോട്മെന്റ് : ലഭിച്ച ശേഷം പ്രവേശനം നിഷേ ധിക്കപ്പെട്ടവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷ പുതുക്കി നൽകാം.

