CM KIDSപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.
QUESTIONS
- 2026 ഏപ്രിൽ 26-ന് അന്തരിച്ച രഘുറായ ഏതു രംഗത്താണ് പ്രവർത്തിച്ചിരുന്നത്?
- വെള്ളത്തിനടിയിൽ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിച്ച് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശം?
- റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർ ഡേഴ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം മാധ്യമസ്വാതന്ത്ര്യ ലോക റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം എത്രാമതാണ്?
- താഴെപ്പറയുന്നവയിൽ ലക്ഷ ദ്വീപിന്റെ ഭാഗമല്ലാത്ത ദ്വീപേത്? കൽപേനി, അഗത്തി, കവരത്തി, സ്വരാജ്, ബംഗാരം
- 'ടാൻഗ്രാം' (Tangram) എന്ന ഗണിത ശാസ്ത്രക്കളി ഏത് രാജ്യത്തിന്റെ സംഭാവനയാണ്?
- 25 വർഷം തികയുമ്പോഴുള്ള ആഘോഷം ഏതു പേരിലാണ് അറിയപ്പെടുന്നത്?
- 16-ാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗം ആരാണ്?
- ബംഗ്ലാദേശിന്റെ പിറവിക്ക് കാരണ മായ ഇൻഡോ-പാക്ക് യുദ്ധം നടന്നത് ഏതു വർഷമാണ്?
- ലോകത്തിലെ ഏറ്റവും നീളമേറിയ ഒറ്റത്തൂൺ തൂക്കുപാലം എവിടെ സ്ഥിതിചെയ്യുന്നു?
- സജിനി പവിത്രൻ എന്ന തൂലികാ നാമത്തിൽ എഴുതിയിരുന്ന സാഹിത്യകാരി ഈയിടെ അന്തരിച്ചു. അവരുടെ യഥാർഥ പേരെന്ത്?
- കേരളത്തിൽ മ്യൂസിയം ഓഫ് മെഡിക്കൽ ആർക്കൈവ്സ് തുറന്നത് എവിടെയാണ്?
- ഇപ്പോഴത്തെ കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ?
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലത്തിൽ പോയ 'യശോദയും കൃഷ്ണനും' എന്ന എണ്ണച്ചായ ചിത്രം വരച്ചതാര്?
- "കൂരിരുട്ടിന്റെ കിടാത്തിയെന്നാൽ സൂര്യപ്രകാശത്തിനുറ്റ തോഴി" എന്ന കാക്കയെക്കുറിച്ച് എഴുതിയത് ആരാണ്?
- ഫിക്കസ് റിലിജിയോസ എന്ന ശാസ്ത്രനാമമുള്ള വൃക്ഷമേത്?
- മണ്ണിന്റെ അമ്ലത (Acid) കുറയ്ക്കാൻ കർഷകർ ഉപയോഗിക്കുന്ന പദാർഥ മേതാണ്?
- കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജ ന്യയാത്ര അനുവദിച്ച പദ്ധതിയുടെ പേരെന്ത്?
- 'കേരളകേസരി' എന്ന പത്രം സ്ഥാപി ച്ചതാരാണ്?
- എബോള വൈറസിന്റെ പ്രധാന വാഹകർ?
- 2026-ലെ ബുക്കർ പ്രൈസ് നേടിയ 'തയ്വാൻ ട്രാവലോഗ്' എന്ന നോവൽ എഴുതിയതാര്?
ഉത്തരങ്ങൾ
- ഫോട്ടോഗ്രാഫി
- ആൻഡമാൻ നിക്കോബാർ
- 151
- സ്വരാജ് (ആൻഡമാൻ & നിക്കോബാർ)
- ചൈന
- രജത (സിൽവർ) ജൂബിലി
- എ.ഡി.തോമസ് (30 വയസ്സ്)
- 1971
- തയ്വാൻ
- പി.സി.സരോജിനിയമ്മ
- ഉള്ളൂർ (തിരുവനന്തപുരം)
- ഷാനിമോൾ ഉസ്മാൻ
- രാജാരവിവർമ്മ
- വൈലോപ്പിള്ളി ശ്രീധരമേനോൻ
- അരയാൽ
- കുമ്മായം
- പ്രിയദർശിനി
- മൊയാരത്ത് ശങ്കരൻ
- വവ്വാലുകൾ
- യാങ് ഷാങ്സി (Yang Shuang-zi)

