CM KIDSപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.
- യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക സ്വതന്ത്രരാജ്യമായതിന്റെ ഇരുനൂറ്റിയൻപതാം വാർഷികം ഏതു ദിവസമാണ്?
- 2026 മേയ് മാസം അന്തരിച്ച രൺധീർ സിങ് ഏത് കായിക ഇനത്തിലൂടെയാണ് പ്രശസ്തനായത്?
- "പ്രാവേ പ്രാവേ പോകരുതേ, വാവാ കൂട്ടിനകത്താക്കാം" എന്ന പ്രസിദ്ധ കുട്ടിക്കവിത എഴുതിയ മഹാകവി ആരാണ്?
- മലയാളത്തിലെ ആദ്യത്തെ പോക്കറ്റ് കാർട്ടൂൺ ആയ കിട്ടുമ്മാവനെ സൃഷ്ടിച്ചതാരാണ്?
- 'ടെക്നോ ഫ്യൂഡലിസം: വാട്ട് കിൽഡ് ക്യാപ്പിറ്റലിസം' എന്ന പുസ്തകം എഴുതിയ മുൻ ഗ്രീക്ക് ധനമന്ത്രി? (ചിത്രം-1)
- നാടുകാണി ചുരം കേരളത്തിലെ ഏതു ജില്ലയിലാണ്?
- 1936-ൽ ഇൻഡിപെൻഡൻസ് ലേബർ പാർട്ടി രൂപീകരിച്ച വ്യക്തി യാര്? സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമമന്ത്രിയാണ് ഇദ്ദേഹം.
- ലോക ലഹരിവിരുദ്ധദിനം എന്നാണ്?
- 2026-ലെ യുഎസ് ആർട്ടിസ്റ്റ് ഓഫ് ദ് ഇയർ പുരസ്കാരം നേടിയ കൊറിയൻ മ്യൂസിക് ബാൻഡേത്?
- 'കൊങ്കൺ റെയിൽവേയുടെ ശിൽപി എന്നറിയപ്പെടുന്ന മധു ദന്തവതെ യുടെ സ്മരണയ്ക്കായി മഹാരാഷ്ട്രയിലെ ഏതു റെയിൽവേ സ്റ്റേഷന്റെ പേരാണ് ലോകമാന്യ മധു ദന്തവതെ എന്നു മാറ്റിയത്?
- ഈയിടെ അന്തരിച്ച സംഗീതജ്ഞൻ സോണി റോളിൻസ് ഏത് സംഗീത തോപകരണത്തിലൂടെയാണ് ശ്രദ്ധേയനായത്?
- അഴിമതിരഹിത കേരളത്തിനായി കേരള സർക്കാർ വിജിലൻസ് ആവിഷ്കരിച്ചിരിക്കുന്ന പുതിയ പദ്ധതി?
- 2027-ലെ ഇന്ത്യയിലെ സെൻസസി ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നങ്ങൾ ഏതെല്ലാമാണ്?
- കേരള സംസ്ഥാനമന്ത്രിസഭയിൽ തുറമുഖ വകുപ്പിന്റെ ചുമതല ആർക്ക്?
- 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗികഗാനമായ 'ദായ് ദായ്' ആലപിച്ചതാരൊക്കെ?
- ദക്ഷിണേന്ത്യയിലെ അപൂർവ ധാതുക്കളുടെ ഖനനത്തിനായി 2026 മേയിൽ ഏതു രാജ്യവുമായാണ് ഇന്ത്യ കരാറിൽ ഏർപ്പെട്ടത്?
- ഏഷ്യൻ രാജ്യമായ ലാവോസിന്റെ തലസ്ഥാനം ഏത്?
- കെഎസ്ആർടിസിയുടെ പൂർവ രൂപമായ തിരുവിതാംകൂർ പൊതു ഗതാഗത ട്രാൻസ്പോർട്ട് കോർപറേഷൻ രൂപീകരിച്ച വർഷമേത്?
- ചിത്രംൽ കാണുന്ന മലയാള സിനിമാ പിന്നണിഗായകനാര്?

20.ലോകത്തിൽ ഏറ്റവും അധികം പക്ഷിവൈവിധ്യം ഉള്ള രാജ്യമെന്ന ഖ്യാതി ഏതു രാജ്യത്തിനാണ്?
ഉത്തരങ്ങൾ
- ജൂലൈ 4, 2026
- ഷൂട്ടിംഗ്
- ഉള്ളൂർ എസ്.പരമേശ്വരയ്യർ
- കാർട്ടൂണിസ്റ്റ് യേശുദാസൻ
- യാനിസ് വറുഫാകിസ്
- മലപ്പുറം
- ഡോ. ബി.ആർ.അംബേദ്കർ
- ജൂൺ 26
- ബിടിഎസ് (BTS)
- സാവന്ത് വാഡി
- സാക്സഫോൺ
- പ്രോജക്ട് സീറോ
- പ്രഗതി, വികാസ്
- മുഖ്യമന്ത്രി വി.ഡി.സതീശൻ
- ഷക്കീറ (കൊളംബിയ) ബെർണ ബോ (നൈജീരിയ)
- യുഎസ്എ
- വീയെന്റിയാൻ (Vientiane)
- 1938
- കമുകറ പുരുഷോത്തമൻ
- കൊളംബിയ

