Friday, October 14, 2022

DAILY GK & CURRENT AFFAIRS -OCTOBER-10 TO 15-2022

  

വിവധ മത്സര പരീക്ഷയിൽ പങ്കെടുക്കുന്ന  മത്സരാത്ഥികൾക്ക്‌  ആനുകാലിക സംഭവങ്ങൾ അടിസ്ഥാനമാക്കിയ തയ്യാറാക്കിയ ചോദ്യശേഖരം 

2022 ഒക്ടോബർ 13 

▪️ സോഷ്യലിസ്റ്റ് നേതാവായ ജയപ്രകാശ് നാരായണിന്റെ 120 ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ 15 അടി വലിപ്പത്തിലുള്ള പ്രതിമ ആഭ്യന്തരമന്ത്രി അമിത് ഷാ അനാച്ഛാദനം ചെയ്തത് എവിടെ?

✅️സിതാബ് ദയാര ഗ്രാമം, ബീഹാർ

▪️ 2022ലെ അസ്താന ഓപ്പൺ കിരീടം നേടിയ വ്യക്തി:-

✅️ നോവാക്ക് ജോക്കോ വിച്ച്

▪️ 2022 ഒക്ടോബറിൽ പൊട്ടിത്തെറിച്ച ഇറ്റലിയിലെ അഗ്നിപർവ്വതം:-

✅️ സ്ട്രോംബോളി

▪️ഓക്സ് ഫാം ഇന്റർനാഷണലും ഡെവലപ്മെന്റ് ഫിനാൻസ് ഇന്റർനാഷണലും ചേർന്ന് തയ്യാറാക്കിയ 161 രാജ്യങ്ങളുടെ അസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം:-

✅️123

➡️ 2021 ലെ റാങ്ക്:-129

▪️Rajasthan International Folk Festival -2022 ന്റെ വേദി:-

✅️ ജോധ്പൂർ

▪️ ഈയിടെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നാശനഷ്ടം വിതച്ച കൊടുങ്കാറ്റ്:-

✅️ ജൂലിയ

 ▪️ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ( ബിസിസിഐ) പുതിയ പ്രസിഡന്റ് ആകുന്നത്:-

✅️ റോജർ ബിന്നി

➡️BCCI സെക്രട്ടറി:- ജയ് ഷാ

▪️ പ്രഥമ നെടുമുടി വേണു പുരസ്കാരം നേടിയ വ്യക്തി:-

✅️ ബാലു കിരിയത്ത്

▪️ ദേശീയ ഗെയിംസ് പുരുഷ ഫുട്ബോൾ ഫൈനലിൽ കേരളത്തെ തോൽപ്പിച്ച് ജേതാക്കൾ ആയത്:-

✅️ പശ്ചിമബംഗ

 ▪️ ഇന്ത്യയുടെ 50മത് ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നത്:-

✅️ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് 

➡️ നവംബർ 9ന് ചുമതലയേക്കും

➡️ കാലാവധി:-2024 നവംബർ 10 വരെ

➡️ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് വൈ. വി ചന്ദ്രചൂഡിന്റെ മകനാണ്

➡️49 മത്തെ ചീഫ് ജസ്റ്റിസ്:-യു. യു. ലളിത്

▪️ 2022ലെ ഇറാനി ട്രോഫി ജേതാക്കൾ:-

✅️ റസ്റ്റ് ഓഫ് ഇന്ത്യ

▪️ ഈയടുത്ത് അർബുദ ബാധിതനായി മരണമടഞ്ഞ, ഇന്ത്യയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കാർ എൻട്രി ആയ "ചെല്ലൊ ഷോ" എന്ന ഗുജറാത്തി ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം:-

✅️ രാഹുൽ കോലി


2022 ഒക്ടോബർ 14

▪️2022ലെ ബധിര T-20 ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയത്:-

✅️ ഇന്ത്യ

▪️ പൊന്മുടിയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം:-

✅️ഹംബോൾഷിയ പൊൻമുടിയാന 

▪️ ഇന്ത്യൻ ആർമിയുടെ ഖാർഗ കോർപ്സും ഇന്ത്യൻ എയർഫോഴ്സും ചേർന്ന് പഞ്ചാബിൽ നടത്തിയ സംയുക്ത സൈനിക അഭ്യാസം:-

✅️ ഗഗൻ സ്ട്രൈക്ക്

 ▪️ മലേഷ്യയിലെ  ക്വോലാലംപൂരിൽ നടക്കുന്ന IBSF( ഇന്റർനാഷണൽ ബില്യാർഡ്സ് & സ്നൂക്കർ ഫെഡറേഷൻ) ലോക ബില്യാർഡ്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ താരം:-

✅️പങ്കജ് അദ്വാനി

▪️ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വികസനം ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ വികസന സംരംഭ പദ്ധതി:-

✅️പിഎം-ഡിവൈൻ 

▪️ ഫുട്ബോൾ സംസ്കാരം താഴെ തട്ടിലേക്ക് എത്തിക്കുന്നതിനായി "Football for all" ആരംഭിച്ച സംസ്ഥാനം:-

✅️ ഒഡീഷ

▪️ 2022 ൽ FIFA U-17 വനിതാ ലോകകപ്പിന് വേദിയാകുന്ന രാജ്യം:-

✅️ ഇന്ത്യ

➡️ ടൂർണമെന്റിന്റെ ഔദ്യോഗിക ചിഹ്നം:-ഇഭ എന്ന സിംഹം

▪️36 മത് ദേശീയ ഗെയിംസ്:-

✅️ വേദി:- ഗുജറാത്ത്

✅️ മെഡൽ പട്ടികയിൽ ഒന്നാമത്:- സർവീസസ്( ആകെ 128 മെഡലുകൾ)

✅️ കേരളത്തിന്റെ സ്ഥാനം:-6(54 മെഡലുകൾ )

✅️ പുരുഷ -വനിതാ വിഭാഗം വോളിബോളിൽ സ്വർണ്ണം നേടിയത്:- കേരളം

✅️ മികച്ച പുരുഷതാരം:- സാജൻ പ്രകാശ്( കേരളം)

✅️ വനിതാ താരം:- ഹഷിക രാമചന്ദ്ര

▪️ഫോർച്യൂൺ ഇന്ത്യ റിച്ച് ലിസ്റ്റ്-2022 പ്രകാരം ഇന്ത്യയിലെ ഏറ്റവും ധാനികൻ :-

✅️ ഗൗതം അദാനി

▪️NIA ഐജിയായി നിയമിതനായത്:-

✅️ വിജയ് സാഖറെ 

▪️ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം എന്ന പരിപാടിയിലൂടെ ഒരേസമയം 101 ഊഞ്ഞാലുകൾ ആടി വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ബാങ്ക്:-

✅️ സൗത്ത് ഇന്ത്യൻ ബാങ്ക്

▪️ ലോകത്ത് ആദ്യമായി വിജയകരമായ കൂടൽമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ ഒന്നര വയസ്സുകാരി:-

✅️ എമ്മ

➡️ സ്പെയിനിലെ മാഡ്രിഡിലുള്ള ലാ പാസ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

2022 ഒക്ടോബർ 15

▪️കര്‍ഷകര്‍ക്ക് ജലസേചന സൗകര്യം ലഭ്യമാക്കുന്നതിനായി ഹിമാചല്‍ പ്രദേശില്‍ ആരംഭിച്ച പുതിയ പദ്ധതി:-

✅️ HIMCAD

▪️ഇറാക്കിലെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്:-

✅️ അബ്ദുല്‍ ലത്തീഫ് റാഷിദ്

▪️തിരുവനന്തപുരത്തെ പൊന്മുടിയില്‍ നിന്നും പാലോട് ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞന്മാര്‍ അടുത്തിടെ കണ്ടെത്തിയ പുതിയ സസ്യം:-

✅️ ഹംബോള്‍ഷിയ പൊന്മുടിയാന

▪️ഈയിടെ ആന്ധ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഏത് പഠന പരിവര്‍ത്തന പ്രോജക്ടിനാണ് ലോകബാങ്ക് 250 മില്യണ്‍ ഡോളര്‍ നിരുപാധിക വായ്പ നല്‍കിയത്?

✅️ SALT(Supporting Andhra's Learning Transformation )

▪️ രാസവസ്തു- വളം മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആയി നിയമിതനായത്:-

✅️ ശശി തരൂര്‍

▪️കെ.  രാഘവന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ നല്‍കുന്ന കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി:-

✅️ പി ജയചന്ദ്രന്‍

▪️ ഈയിടെ അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റുമായ വ്യക്തി:-

✅️ ഡോ.എ അച്യുതന്‍

✅️ കൃതി:- പരിസ്ഥിതി പഠനത്തിന് ഒരാമുഖം

▪️ ചതിയുടെ പത്മവ്യൂഹം' എന്ന പുസ്തകം രചിച്ചത്:-

✅️ സ്വപ്ന സുരേഷ്

▪️നഗരത്തിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ എല്ലാ പ്രോജക്ടുകളും ട്രാക്ക് ചെയ്യുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ ആപ്ലിക്കേഷന്‍:-

✅️ Delhi e-Monitoring

▪️ 2022 ല്‍ റഷ്യ വിക്ഷേപിച്ച നാവിഗേഷന്‍ ഉപഗ്രഹം:-

✅️ GLONASS

▪️പുതിയ IPL ചെയര്‍മാന്‍:-

✅️ അരുണ്‍ ധുമാല്‍ 

▪️ ജമ്മു കാശ്മീരിലെ അനന്ത്നാഗില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനിടെ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയ സൈന്യത്തിന്റെ നായ:-

✅️ സൂം

DAILY CURRENT AFFAIRS -OCTOBER-6 T0 10-2022


DAILY CURRENT AFFAIRS -OCTOBER-1 T0 5-2022


No comments:

Post a Comment