FEBRUARY-2022-പ്രധാന സംഭവങ്ങള്‍
01
- കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു.
- ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ കരസേനാ ഉപമേധാവി.
02
- എം.എം.ഹസന്‍ വീണ്ടും ജനശ്രീ മിഷന്‍ ചെയര്‍മാന്‍.
03
- ലഫ്. ജനറല്‍ പി.ജി.കെ. മേനോന്‍ കരസേനാ ആസ്ഥാനത്ത് മിലിറ്ററി സെക്രട്ടറി.
04
- ജെഎന്‍യു വൈസ് ചാന്‍സലര്‍ ഡോ. എം.ജഗദേഷ് കുമാര്‍ യുജിസി ചെയര്‍മാന്‍.
- ശീതകാല ഒളിംപിക്‌സിന് ചൈനയിലെ പക്ഷിക്കൂട് സ്റ്റേഡിയത്തില്‍ ഔദ്യോഗിക ഉദ്ഘാടനം. ഒളിംപിക്‌സിനും ശീതകാല ഒളിംപിക്‌സിനും വേദിയാകുന്ന ആദ്യ നഗരമെന്ന റെക്കോര്‍ഡ് ബെയ്ജിങ്ങിനു സ്വന്തം.
05
- അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്.
- ദിനേശ് പ്രസാദ് സക്‌ലാനി എന്‍സിഇആര്‍ടി ഡയറക്ടര്‍
06
- ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ചൈന വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ജേതാക്കളായി.
07
- ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഈജിപ്തിനെ 4-2നു മറികടന്ന് സെനഗല്‍ ജേതാക്കളായി.
- ഡോ.എസ്. ഉണ്ണിക്കൃഷ്ണന്‍നാര്‍ വിഎസ്എസ്സി ഡയറക്ടര്‍.
- ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് ജെഎന്‍യു വൈസ് ചാന്‍സലര്‍
08
- കവി മുരുകന്‍ കാട്ടാക്കട മലയാളം മിഷന്‍ ഡയറക്ടര്‍.
10
- മലയാളിയായ രഹാന റിയാസ് ചിസ്തി രാജസ്ഥാന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ.
- സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള സി.ജി.ശാന്തകുമാര്‍ പുരസ്‌കാരം (60,001 രൂപ) ബാലസാഹിത്യകാരന്‍ മലയത്ത് അപ്പുണ്ണിക്ക്.
- ശുക്ല മിസ്ത്രി ഐഒസിയുടെ ആദ്യ വനിത ഡയറക്ടര്‍
11
- കോഴിക്കോട് എന്‍ഐടിയിലെ ഡോ.എം.കെ.രവിവര്‍മയ്ക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ഡോ.എസ്. വാസുദേവ് അവാര്‍ഡ്.
- എന്‍.ചന്ദ്രശേഖരന്‍ വീണ്ടും ടാറ്റ സണ്‍സ് ചെയര്‍മാന്‍.
13
- ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മയര്‍ വീണ്ടും ജര്‍മനിയുടെ പ്രസിഡന്റ്.
- ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ചെല്‍സി ജേതാക്കള്‍. ബ്രസീലിയന്‍ ക്ലബ് പാല്‍മിറാസിനെ തോല്‍പിച്ചു.
ദേശീയ സീനിയര്‍ വോളിബോള്‍ വനിതാ വിഭാഗത്തില്‍ റെയില്‍വേയെ തോല്‍പിച്ച് കേരളത്തിന് തുടര്‍ച്ചയായ 4-ാം കിരീടം.
പ്രഥമ ബാല്‍രാജ് പുരസ്‌കാരം (ഒരു ലക്ഷം) ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മയുടെ 'എഴുമറ്റൂരിന്റെ കവിതകള്‍' എന്ന കൃതിക്ക്.
14
വിനീത് ജോഷി സിബിഎസ്ഇ ചെയര്‍മാന്‍
16
കലൈജ്ഞര്‍ പൊര്‍കിഴി സാഹിത്യ പുരസ്‌കാരം (ഒരു ലക്ഷം) സക്കറിയയ്ക്കു സമര്‍പ്പിച്ചു.
17
റിട്ട. വൈസ് അഡ്മിറല്‍ ജി. അശോക് കുമാര്‍ ദേശീയ മാരിടൈം സെക്യൂരിറ്റി കോ-ഓര്‍ഡിനേറ്റര്‍
18
നടന്‍ പ്രേംകുമാര്‍ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍
ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ലോക റെക്കോര്‍ഡ് ബിഹാറിന്റെ സക്കീബുല്‍ ഗനിയ്ക്ക്. മിസോറമിനെതിരെ 341 റണ്‍സ് നേടി.
19
ജസ്റ്റിസ് അശോക് മേനോന്‍ ഡെറ്റ് റിക്കവറി അപ്ലറ്റ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍.
20
ശീതകാല ഒളിംപിക്‌സില്‍ നോര്‍വെ (16 സ്വര്‍ണം, 8 വെള്ളി, 13 വെങ്കലം) മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തി. ജര്‍മനി (12 സ്വര്‍ണം), ചൈന (9), യുഎസ് (8), സ്വീഡന്‍ (8) എന്നിവര്‍ പിന്നാലെ.
21
ലോക മാതൃഭാഷാദിനാഘോഷത്തിന്റെ ഭാഗമായി മലയാളം മിഷന്‍ നല്‍കുന്ന ഭാഷാപ്രതിഭ പുരസ്‌കാരത്തിന് എം.കെ.പ്രവീണ്‍ വര്‍മ അര്‍ഹനായി. (ഒരു ലക്ഷം രൂപ). മാതൃഭാഷാ പ്രചാരണത്തിനുള്ള പ്രഥമ കണിക്കൊന്ന പുരസ്‌കാരം യുകെ ചാപ്റ്ററിനും പ്രവാസ സംഘടനയ്ക്കു നല്‍കുന്ന പ്രഥമ സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം ബറോഡ കേരള സമാജത്തിനും ലഭിച്ചു.
ഫെഡറേഷന്‍ കപ്പ് ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്കു തുടര്‍ച്ചയായ 3-ാം കിരീടം.
22
ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ഗായകന്‍ പി. ജയചന്ദ്രനു നല്‍കി.
24
യുക്രെയ്‌നിനു നേരെയുള്ള സൈനിക ദൗത്യം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചു.
25
കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി കവി കെ.സച്ചിദാനന്ദനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഥാകൃത്ത് അശോകന്‍ ചരുവില്‍ വൈസ് പ്രസിഡന്റും പ്രഫ. പി.അബൂബക്കര്‍ സെക്രട്ടറിയുമാകും.
26
യുക്രെയ്‌നില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള 'ഓപ്പറേഷന്‍ ഗംഗ' ദൗത്യത്തിനു തുടക്കം.
28
ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ സാധാരണക്കാരിലെത്തിച്ചതിലെ സംഭാവനകള്‍ പരിഗണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം (5 ലക്ഷം) രൂപ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് സമ്മാനിച്ചു.
സെബിയുടെ ചെയര്‍പഴ്‌സനായി മാധബി പുരി ബച്ചിനെ നിയമിച്ചു.
No comments:
Post a Comment