Monday, October 3, 2022

JANUARY-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍

  


JANUARY-2022-പ്രധാന സംഭവങ്ങള്‍


01

എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ.സാബു തോമസിന് ജൊഹാനസ്ബര്‍ഗ് സര്‍വകലാശാലയുടെ 'ഡിസ്റ്റിങ്ഗ്യുഷ്ഡ് പ്രഫസര്‍ഷിപ്' ബഹുമതി.

02

കെ.സി.റോസക്കുട്ടി വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പഴ്‌സന്‍.

03

ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കുന്ന ഓടക്കുഴല്‍ പുരസ്‌കാരം (30,000 രൂപ) സാറാ ജോസഫിന്റെ 'ബുധിനി' എന്ന നോവലിന്.

05

ഡോ.എ.ആര്‍.സുപ്രിയ സര്‍വശിക്ഷ കേരള (എസ്എസ്‌കെ) സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍.

07

അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല പുരുഷ വോളിബോള്‍ കിരീടം കാലിക്കറ്റ് സര്‍വകലാശാലയ്ക്ക്.

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ചുമതലയേറ്റു.

08

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ നടക്കും.

09

ബെയ്ജിങ് ആസ്ഥാനമായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ നിയമിച്ചു. ചൈനയുടെ മുന്‍ ധനമന്ത്രി ജിന്‍ ലിക്വനാണ് പ്രസിഡന്റ്.

അഡ്ലെയ്ഡ് ഇന്റര്‍നാഷനല്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ രോഹന്‍ ബൊപ്പണ്ണ-രാംകുമാര്‍ രാമനാഥന്‍ സഖ്യത്തിന് പുരുഷ ഡബിള്‍സ് കിരീടം.

10

മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ ഫുട്‌ബോള്‍ കിരീടം.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം വിജയികള്‍- വിദേശഭാഷാചിത്രം: ഡ്രൈവ് മൈ കാര്‍ (ജപ്പാന്‍), ചലച്ചിത്ര സംവിധാനം - ജേന്‍ ക്യാംപ്യന്‍ (ദ് പവര്‍ ഓഫ് ദ് ഡോഗ്), മികച്ച (ഡ്രാമ) ചിത്രം- ദ് പവര്‍ ഓഫ് ദ് ഡോഗ്, നടന്‍ - വില്‍ സ്മിത്ത് (കിങ് റിച്ചഡ്), നടി- നികോള്‍ കിഡ്മാന്‍ (ബിയിങ് ദ് റികാഡോസ്)

11

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ചെയര്‍മാനായി കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി പ്രഫസര്‍ എമരിറ്റസ് രഘുവേന്ദ്ര തന്‍വറിനെ നിയമിച്ചു.

14

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2021ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ (20,000 രൂപ വീതം) പ്രഖ്യാപിച്ചു. കഥ വിഭാഗത്തില്‍ സേതുവും (അപ്പുവും അച്ചുവും) കവിതയില്‍ മടവൂര്‍ സുരേന്ദ്രനും (പാട്ടുപത്തായം) ആണ് പുരസ്‌കാരം.

ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന് സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം.

15

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആര്‍ഒ) ചെയര്‍മാനായി എസ്.സോമനാഥ് ചുമതലയേറ്റു.

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു വിരാട് കോലി രാജിവച്ചു.

കര്‍ണാടക സംഗീത നൃത്ത അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം മലയാളി നര്‍ത്തകി ഡോ.പത്മജ സുരേഷിന് സമ്മാനിച്ചു.

16

ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സില്‍ ലോക ചാംപ്യന്‍ സിംഗപ്പൂരിന്റെ ലോ കീന്‍ യൂവിനെ അട്ടിമറിച്ച് ലക്ഷ്യ സെന്‍ ജേതാവായി. പുരുഷ ഡബിള്‍സില്‍ ഇന്തൊനീഷ്യയുടെ ഒന്നാം സീഡ് സഖ്യത്തെ അട്ടിമറിച്ച് ഇന്ത്യയുടെ ചിരാഗ് ഷെട്ടി - സാത്വിക് സായ്രാജ് സഖ്യവും ജേതാക്കളായി.

യുഎസിന്റെ ഷൈലിന്‍ ഫോഡിനു മിസിസ് വേള്‍ഡ് കിരീടം.

17

2021ലെ മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക്. മികച്ച വനിതാ ഫുട്‌ബോളര്‍ അലക്‌സിയ പ്യൂട്ടയാസ് (സ്‌പെയിന്‍). ഗോളി: എഡ്വേഡ് മെന്‍ഡി (സെനഗല്‍) കോച്ച്: തോമസ് ടുഹേല്‍ (ചെല്‍സി)

18

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രസിഡന്റായി റോബര്‍ട്ട മെറ്റ്‌സോല തിരഞ്ഞെടുക്കപ്പെട്ടു.

വിക്രം ദേവ് ദത്ത് എയര്‍ ഇന്ത്യ സിഎംഡി.

20

ശ്രീചിത്തിര തിരുനാള്‍ ട്രസ്റ്റിന്റെ ദേശീയ പുരസ്‌കാരം (2 ലക്ഷം രൂപ വീതം) ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനും (2020) ഗായിക കെ.എസ്.ചിത്രയ്ക്കും (2021) സമ്മാനിച്ചു.

ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്‌കാരം (50,000 രൂപ വീതം) ഡോ.നിലാദ്രി ശേഖര്‍ ചാറ്റര്‍ജി, ഡോ.സി.എസ്.അനൂപ്, ഡോ.എ.എം.റമിയ, ഡോ.സി.ആര്‍.ജയനാരായണന്‍ എന്നിവര്‍ക്ക്.

21

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ബഷീര്‍ അവാര്‍ഡ് സച്ചിദാനന്ദന്റെ 'ദുഃഖം എന്ന വീട്' എന്ന കൃതിക്ക്.

23

ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ആബെ ഷിന്‍സോയ്ക്ക് നേതാജി റിസര്‍ച് ബ്യൂറോയുടെ നേതാജി അവാര്‍ഡ് സമ്മാനിച്ചു.

സയ്യിദ് മോദി ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പി.വി.സിന്ധു ജേതാവായി. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ഇഷാന്‍ ഭട്‌നഗര്‍ - തനിഷ ക്രാസ്റ്റോ സഖ്യം ജേതാക്കളായി.

24

ഐസിസിയുടെ 2021ലെ മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ ബാറ്റര്‍ സ്മൃതി മന്ഥനയ്ക്ക്.

സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ഐ.വി.ദാസ് പുരസ്‌കാരം (50,000 രൂപ) കവി കെ.സച്ചിദാനന്ദനും നിരൂപണത്തിനുള്ള കടമ്മനിട്ട പുരസ്‌കാരം സുനില്‍ പി.ഇളയിടത്തിനും.

25

ലണ്ടന്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ റിച്ചഡ് ബര്‍ട്ടണ്‍ മെഡല്‍ എഴുത്തുകാരിയുമായ പെപിത സേത്തിന്.

26

ജനറല്‍ ബിപിന്‍ റാവത്ത്, കല്യാണ്‍ സിങ്, സംഗീതജ്ഞ പ്രഭ അത്രെ, രാധേശ്യാം ഖേംക എന്നിവര്‍ക്കു പത്മവിഭൂഷണ്‍. ഗുലാം നബി ആസാദ്, പ്രതിഭ റായ്, സത്യ നാദെല്ല, സുന്ദര്‍ പിച്ചൈ, എന്‍.ചന്ദ്രശേഖരന്‍ തുടങ്ങി 16 പേര്‍ക്കു പത്മഭൂഷണ്‍ ലഭിച്ചു. മലയാളികളായ ഡോ.ശോശാമ്മ ഐപ്പ്, കളരി ഗുരു ശങ്കരനാരായണ മേനോന്‍, കവി പി.നാരായണക്കുറുപ്പ്, കെ.വി.റാബിയ, നീരജ് ചോപ്ര എന്നിവരുള്‍പ്പെടെ 105 പേര്‍ക്ക് പത്മശ്രീയും ലഭിച്ചു.

27

മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രസിഡന്റായി ഷിയോമാരോ കാസ്‌ട്രോ ചുമതലയേറ്റു.

28

കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ.വി അനന്ത നാഗേശ്വരനെ നിയമിച്ചു.

ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്കു വെങ്കലം.

29

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഓസ്‌ട്രേലിയന്‍ താരം ആഷ്‌ലി ബാര്‍ട്ടിക്ക്.

30

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം റാഫേല്‍ നദാലിന് (ഫ്രാന്‍സ്). റഷ്യന്‍ താരം ഡാനില്‍ മെദ്വദേവിനെ തോല്‍പിച്ചു. 21 ഗ്രാന്‍സ്ലാം സിംഗിള്‍സ് ട്രോഫികള്‍ നേടുന്ന ആദ്യ പുരുഷതാരമെന്ന നേട്ടത്തിനുമുടമയായി.

31

ഇന്റര്‍നാഷനല്‍ വേള്‍ഡ് ഗെയിംസ് അസോസിയേഷന്റെ (ഐഡബ്ല്യുജിഎ) അത്ലീറ്റ് ഓഫ് ദി ഇയര്‍ 2021 ആയി ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷിനെ തിരഞ്ഞെടുത്തു.

മൗലാനാ ആസാദ് ഉറുദു സര്‍വകലാശാലയുടെ ചാന്‍സലറായി ആത്മീയഗുരു ശ്രീ എമ്മിനെ നിയമിച്ചു.


No comments:

Post a Comment