SEPTEMBER-2022-പ്രധാന സംഭവങ്ങള്‍
02
- ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി 'ഐഎന്‍എസ് വിക്രാന്ത്' പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു.
- നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിയമിതനായി.
- അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേയും വൈസ് പ്രസിഡന്റായി മലയാളിയായ എന്‍.എ. ഹാരിസും തിരഞ്ഞെടുക്കപ്പെട്ടു.
03
- ഇന്ത്യ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയായി. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണു ആദ്യ 4 സ്ഥാനങ്ങളില്‍.
- 2022ലെ മാഗ്‌സസെ പുരസ്‌കാരങ്ങള്‍ ഡോ.സൊതേറ ഷിം (കമ്പോഡിയ), ഡോ. തദാഷി ഹഠോരി (ജപ്പാന്‍), ഡോ.ബെര്‍ണാഡെറ്റ് മാഡ്രിഡ് (ഫിലിപ്പൈന്‍സ്), ഗാരി ബെഞ്ചെഗിബ് (ഫ്രാന്‍സ്) എന്നിവര്‍ക്ക്.
- അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറലായി മലയാളിയുമായ ഷാജി പ്രഭാകരന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഐ.എം. വിജയനാണു ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍.
04
- യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ക്രിയേറ്റീവ് ആര്‍ട്‌സ് എമ്മി പുരസ്‌കാരം.
- നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് വിജയം.
05
- ജസ്റ്റിസ് എം.ദുരൈസ്വാമിയെ മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു.
- ദുബായ് ഓപ്പണ്‍ ചെസില്‍ തമിഴ്‌നാട് സ്വദേശി ഗ്രാന്‍ഡ് മാസ്റ്റര്‍ അരവിന്ദ് ചിദംബരം ജേതാവ്. സമ്മാനത്തുക 10.4 ലക്ഷം രൂപ.
06
- മുന്‍ സ്പീക്കര്‍ എം.ബി.രാജേഷ് തദ്ദേശം, എക്‌സൈസ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റു.
- ബ്രിട്ടന്റെ പ്രധാനമന്ത്രിയായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ലിസ് ട്രസിനെ എലിസബത്ത് രാജ്ഞി നിയമിച്ചു.
08
- ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി അന്തരിച്ചു. 1952 ഫെബ്രുവരി 6 മുതല്‍ 70 വര്‍ഷവും 214 ദിവസവും ഭരണത്തിലിരുന്നു.
09
- സൂറിക് ഡയമണ്ട് ലീഗ് ഫൈനലില്‍ നീരജ് ചോപ്ര ജാവലിന്‍ ത്രോ ചാംപ്യന്‍ (88.44 മീറ്റര്‍). ഡയമണ്ട് ലീഗ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം
- ഐക്യരാഷ്ട്ര സംഘടനയുടെ വികസന പദ്ധതി അനുസരിച്ചുള്ള മാനവ വികസന സൂചികയില്‍ 191 രാജ്യങ്ങളില്‍ ഇന്ത്യ 132-ാമത്.
- യുനെസ്‌കോയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് ലോങ് ലേണിങ് നിലമ്പൂര്‍, തൃശൂര്‍, തെലങ്കാനയിലെ വാറങ്കല്‍ എന്നിവയ്ക്ക് പഠനനഗര പദവി നല്‍കി.
- ഡല്‍ഹിയിലെ രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള പാതയായ രാജ്പഥിന്റെ പേര് 'കര്‍ത്തവ്യപഥ്' എന്നാക്കി.
10
- ചാള്‍സ് മൂന്നാമന്‍ ബ്രിട്ടിഷ് സിംഹാസനത്തിലെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.
11
- യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ട് താരം ഇഗ സ്യാംതെക്കിന്.
- ദക്ഷിണ മേഖല ജൂനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ തമിഴ്‌നാടിന് തുടര്‍ച്ചയായ നാലാം കിരീടം. കേരളം രണ്ടാമത്.
12
- കേരള നിയമസഭയുടെ 24-ാം സ്പീക്കറായി തലശ്ശേരിയില്‍നിന്നുള്ള സിപിഎം അംഗം എ.എന്‍.ഷംസീര്‍ ചുമതലയേറ്റു.
- യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരാസ് ചാംപ്യന്‍. പുരുഷ ടെന്നിസില്‍ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി പത്തൊന്‍പതുകാരന്‍ അല്‍കാരാസ്. നോര്‍വേയുടെ കാസ്പര്‍ റൂഡ് പരാജയപ്പെട്ടു.
- ഇന്ത്യയുടെ ജപ്പാനിലെ അംബാസഡറായി സിബി ജോര്‍ജിനെ നിയോഗിച്ചു.
13
- കെനിയയുടെ പ്രസിഡന്റായി വില്യം റൂട്ടോ അധികാരമേറ്റു.
14
- കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി മുന്‍ വനം മേധാവി പി.കെ.കേശവനെ രാഷ്ട്രപതി നിയമിച്ചു.
15
- ലോക ഗുസ്തി ചാംപ്യന്‍ഷിപ്പ് 53 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ വനിതാ താരം വിനേഷ് ഫോഗട്ടിന് വെങ്കലം.
- ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സ് (എബിസി) ചെയര്‍മാനായി സകാല്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ പ്രതാപ് ജി.പവാറിനെ തിരഞ്ഞെടുത്തു.
16
- ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ഇന്ത്യ എസ്സിഒ അധ്യക്ഷ പദം ഏറ്റെടുത്തു. അടുത്ത വര്‍ഷം ഇന്ത്യയിലായിരിക്കും ഉച്ചകോടി.
- ആശാന്‍ സ്മാരക അസോസിയേഷന്റെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം (50,000 രൂപ) കെ.ജയകുമാര്‍ അര്‍ഹനായി.
17
- കസഖ്സ്ഥാന്റെ തലസ്ഥാനത്തിന്റെ 'നൂര്‍ സുല്‍ത്താന്‍' എന്ന നിലവിലെ പേരു മാറ്റി പഴയ പേരായ അസ്താന പുനഃസ്ഥാപിച്ചു.
- നമീബിയയില്‍നിന്ന് ഇന്ത്യയിലെത്തിച്ച 8 ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ തുറന്നുവിട്ടു.
19
- പെന്‍ സെന്ററിന്റെ വിഖ്യാതമായ ഹെര്‍മന്‍ കേസ്റ്റന്‍ പുരസ്‌കാരം (16 ലക്ഷം രൂപ) ഇന്ത്യന്‍ എഴുത്തുകാരി മീന കന്ദസ്വാമിക്ക്.
- ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടി 4 മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ബജ്രംഗ് പുനിയ.
20
- 2023 ലെ ഓസ്‌കര്‍ മത്സരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഗുജറാത്തി സിനിമ 'ചെല്ലോ ഷോ' തിരഞ്ഞെടുക്കപ്പെട്ടു. പാന്‍ നളിന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ഇംഗ്ലിഷില്‍ 'ലാസ്റ്റ് ഫിലിം ഷോ' എന്നാണു പേര്.
- ദേശീയ യൂത്ത് അത്ലറ്റിക്‌സില്‍ ഒന്നാം സ്ഥാനക്കാരായ ഹരിയാന 175 പോയിന്റ് നേടി. 49 പോയിന്റുമായി കേരളം ആറാം സ്ഥാനത്തൊതുങ്ങി.
21
- പ്രധാനമന്ത്രി അധ്യക്ഷനായ പിഎം കെയേഴ്‌സ് ഫണ്ടിന്റെ ട്രസ്റ്റികളായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി.തോമസ്, മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട, രത്തന്‍ ടാറ്റ എന്നിവരെ നിയമിച്ചു.
22
- സാമൂഹികനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരങ്ങളില്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം (25,000 രൂപ) ഡോ. എം.ലീലാവതി, പി.ജയചന്ദ്രന്‍ എന്നിവര്‍ക്ക്.
23
- ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി ദിലീപ് ടിര്‍ക്കി തിരഞ്ഞെടുക്കപ്പെട്ടു. ഭോലാ നാഥ് സിങാണു സെക്രട്ടറി ജനറല്‍.
- ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ 2022-23ലെ പ്രസിഡന്റായി 'സാക്ഷി'യിലെ കെ.രാജ പ്രസാദ് റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടു.
24
- സംസ്ഥാനത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി.ഡാനിയേല്‍ അവാര്‍ഡ് കെ.പി.കുമാരനും ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ശശികുമാറിനും സമ്മാനിച്ചു.
- എലിസബത്ത് രാജ്ഞിയുടെ സ്മരണാര്‍ഥം ഏഷ്യന്‍ ബിസിനസ് പബ്ലിക്കേഷന്‍സ് ലിമിറ്റഡ് ഏര്‍പ്പെടുത്തിയ വനിതാ പുരസ്‌കാരം ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവര്‍മാനു ലഭിച്ചു.
25
- പുരുഷ മാരത്തണില്‍ കെനിയയുടെ എലിയുഡ് കിപ്‌ചോഗ് ബര്‍ലിന്‍ മാരത്തണില്‍ 2:01.09 മണിക്കൂറില്‍ ഫിനിഷ് ചെയ്ത് തന്റെ പേരിലുള്ള ലോക റെക്കോര്‍ഡ് തിരുത്തി . .
- ഇന്തോ-ജര്‍മന്‍ സൊസൈറ്റിയുടെ രവീന്ദ്രനാഥ ടഗോര്‍ പുരസ്‌കാരത്തിന് (നാലുലക്ഷം രൂപ) ജര്‍മനിയിലെ പത്രപ്രവര്‍ത്തകനായ ജോസ് പുന്നാംപറമ്പില്‍ അര്‍ഹനായി.
26
- കലിഫോര്‍ണിയ സര്‍വകലാശാലയിലെ ആലിസ് ആന്‍ഡ് ക്ലിഫോഡ് സ്‌പെന്‍ഡ്ലവ് പുരസ്‌കാരം (15,000 യുഎസ് ഡോളര്‍) ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയ്ക്കു സമ്മാനിച്ചു.
- കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്.
27
- സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പിതാവും ഭരണാധികാരിയുമായ സല്‍മാന്‍ രാജാവ് നിയമിച്ചു.
28
- ലഫ്. ജനറല്‍ (റിട്ട) അനില്‍ ചൗഹാനെ സംയുക്ത സേനാ മേധാവിയായിയായും (സിഡിഎസ്) മിലിറ്ററികാര്യ വകുപ്പ് സെക്രട്ടറിയായും നിയമിച്ചു.
29
- അഹമ്മദാബാദില്‍ ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഒളിംപ്യന്‍ എം. ശ്രീശങ്കര്‍ കേരളത്തിന്റെ പതാകയേന്തി.
30
- ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം (2020) ഹിന്ദി നടി ആശാ പരേഖിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു. 10 ലക്ഷം രൂപയും ശില്‍പവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.
- യുക്രെയ്‌നിലെ ലുഹാന്‍സ്‌ക്, ഡോണെറ്റ്‌സ്‌ക്, ഹേഴ്‌സന്‍, സാപൊറീഷ്യ പ്രവിശ്യകള്‍ റഷ്യയോടു കൂട്ടിച്ചേര്‍ത്തു.
AUGUST-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
JULY-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
JUNE-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
MAY-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
APRIL-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
MARCH-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
FEBRUARY-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
JANUARY-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
No comments:
Post a Comment