Sunday, October 8, 2023

കേരള സ്കൂൾ -ശാസ്ത്രോത്സവം-SOCIAL SCIENCE QUIZ SET-1

 


കേരള സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സോഷ്യല്‍ സയന്‍സ്‌
ക്വിസ് 
മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


1, ഗുപ്തകാലഘട്ടം ഇന്ത്യാ ചരിത്ര ത്തിലെ സുവർണ കാലമായാണ് അറിയപ്പെടുന്നത്. അതുപോലെ ഗ്രീക്ക് ചരിത്രത്തിലെ സുവർണ കാലഘട്ടമായി (Golden Age of Athens) അറിയപ്പെട്ടിരുന്നത് ആരുടെ ഭരണകാലമാണ്

2, താഴെ പറയുന്നവയിൽ ഏതു പേരിലാണ് സ്വാതന്ത്ര്യത്തിനു മുമ്പ് ബംഗ്ലദേശ് അറിയപ്പെട്ടിരുന്നത്?

a. സിലോൺ b. ബർമ c. ഈസ്റ്റ് പാക്കിസ്ഥാൻ d. ബലൂചിസ്ഥാൻ


3.ഇന്നത്തെ ഏതു തെക്കെ അമേരി ക്കൻ രാജ്യത്താണ് മുൻപ് ഇൻകാ സാമ്രാജ്യം (Inca Empire) നില നിന്നിരുന്നത്? 


4. അമേരിക്കയിൽ എത്തിച്ചേർന്ന ആദ്യത്തെ യൂറോപ്യൻ നാവികനും ലോകപ്രശസ്ത സ്പാനിഷ് പര്യ വേക്ഷകനുമായ ക്രിസ്റ്റഫർ കൊളംബസ് ജനിച്ചത് ഏതു രാജ്യത്താണ്?

5. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ നിലനിന്ന ശീതസമരത്തെ സൂചിപ്പിക്കുന്ന ഇരുമ്പുമറ' (Iron Curtain) എന്ന പ്രയോഗം ആദ്യം ഉപയോഗിച്ച ലോകനേതാവാര്?

6. ഏതു രാജ്യത്തിന്റെ പ്രസിഡന്റായി രുന്നു ഗമാൽ അബ്ദുൽ നാസർ അറബ് ദേശീയതയുടെ ശക്തനായ വക്താവായിരുന്ന അദ്ദേഹമാണ് സൂയസ് കനാൽ (Suez Canal) ദേശസാൽക്കരിച്ചത്.


7. a. ബീജാപുർ b. ഹംപി. ഗോൽ ക്കൊണ്ട d. വഡോദര. ഇവയിൽ എവിടെയാണ് വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാനാവുക?


8. ഏതു രാജാവിന്റെ സദസ്സിലെ ആസ്ഥാന കവിയായിരുന്നു ബാണഭട്ടൻ


9. ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് മുഗൾ ചിത്രകല അത്യുന്നതിയിലെത്തിയത്?


10. നാവികശക്തിയിലൂടെ അറബി ക്കടലിൽ പരമാധികാരം സ്ഥാപിച്ച ആദ്യ ഇന്ത്യൻ ചക്രവർത്തി ആരായിരുന്നു?


11. ദക്ഷിണേന്ത്യൻ ചരിത്രത്തിലെ സുപ്രധാന രാജവംശമായ പല്ലവ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഏത്?


12. ചന്ദ്രഗുപ്ത മൗര്യൻ യുദ്ധത്തിൽ പരാജയപ്പെടുത്തിയ ഗ്രീക്ക് രാജാവ് ആരായിരുന്നു?


13. 'ഗീതഗോവിന്ദ'ത്തിന്റെ രചയിതാവ് ആര്?


14. ഭാരതത്തിലെ പ്രാചീന സർവകലാ ശാലകളിലൊന്നായ വിക്രമശില യുടെ സ്ഥാപകൻ?


15. തന്റെ രാഷ്ട്രീയഗുരുവായി മഹാത്മാഗാന്ധി കണക്കാക്കി യിരുന്നത് ആരെ?


ANSWER

1. പെരിക്ലീസ് (Age of Pericles) 

2. c. ഈസ്റ്റ് പാക്കിസ്ഥാൻ 2.

3.പെറു

4.ഇറ്റലി

5. വിൻസ്റ്റൺ ചർച്ചിൽ 

6.ഈജിപ്ത് 

7.b. ഹംപി

8. ഹർഷവർധന

9. ജഹാംഗിർ

10. രാജരാജ ചോളൻ ഒന്നാമൻ 

11. കാഞ്ചീപുരം

12. സെല്യൂക്കസ് (Seleucus)

13. ജയദേവൻ

14. ധർമപാലൻ

15. ഗോപാലകൃഷ്ണ ഗോഖലെയെ


No comments:

Post a Comment