Sunday, October 8, 2023

അക്ഷരമുറ്റം-QUIZ FESTVAL-PRACTICE TEST-SET-3

  

ദേശാഭിമാനി 
 അക്ഷരമുറ്റം ക്വിസ് മത്സരത്തിന്‌
 
 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം

Quiz-1
1.ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3 എന്നാണ് ചന്ദ്രനിൽ വിജയ കരമായി ലാൻഡിങ് നടത്തിയത്? (ഈ ദിനം ‘ദേശീയ ബഹിരാകാശദിന'മായി ആചരി ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്)

2. ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പര്യവേ ക്ഷണം നടത്തുന്ന വാഹനമാണ് ലൂണാർ റോവർ (Lunar Rover). ചന്ദ്രയാൻ-3 ലെ റോവറിന്റെ പേരെന്ത്?

3. ചന്ദ്രനിലിറങ്ങിയ ആദ്യ റോവർ സോവിയറ്റ് യൂണിയന്റേതാണ്.1970-ൽ സോവിയറ്റ് യൂണിയന്റെ ലൂണ 17 ദൗത്യത്തിനൊപ്പം ഇറങ്ങിയ ഈ റോവറിന്റെ പേരെന്ത്? 

4.a.അമേരിക്ക b. സോവിയറ്റ് യൂണിയൻ c. ചൈന d. ഇന്ത്യ. ഇവയിൽ ഏതു രാജ്യ മാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി ഇറങ്ങുന്നത്?

5. ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യയുടെ ആദിത്യ എൽ1) പ്രോജക്റ്റ് ഡയറക്ടർ ആര്? 

6.PSLV (Polar Satellite Launch Vehicle) യുടെ കഴിഞ്ഞ 13 വിക്ഷേപണദ ത്യങ്ങളിൽ ഡയറക്ടറായി പ്രവർത്തിച്ചയാളാണ് ആദിത്യ ദൗത്യത്തി ന്റെ മിഷൻ ഡയറക്ടർ. മലയാളി യായ ഇദ്ദേഹത്തിന്റെ പേരെന്ത്? 

7.നാസ (അമേരിക്ക), ജാക്സ (ജപ്പാൻ), യൂറോപ്യൻ സ്പേസ് ഏജൻസി (ESI) എന്നിവയ്ക്കുശേ ഷം സൗരദൗത്യം വിക്ഷേപിക്കുന്ന ബഹിരാകാശ ഏജൻസി ഏതാണ്? 

8. ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള ആകെ ദൂരത്തിന്റെ നൂറിലൊരു ഭാഗം 15 ലക്ഷം കിലോമീറ്റർ) സഞ്ചരിച്ചാണ് ആദിത്യ ദൗത്യം ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു (L1 Point or First Lagrangian Point) ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലെ ത്തുക. ദൗത്യം അവിടെയെത്താൻ എത്ര ദിവസമെടുക്കുമെന്നാണ് കണക്കാക്കുന്നത്?

9. ഇതുവരെ ഒരു ബഹിരാകാശ വാഹ നത്തിനും ചെല്ലാൻ കഴിയാത്തത അടുത്തുചെന്ന് സൂര്യനെ നിരീക്ഷിക്കാൻ കഴിഞ്ഞ സൗരദൗത്യമാണ് നാസയുടെ പാർക്കർ സോളർ പാ ബ് (Parker Solar Probe). എന്നായി രുന്നു ഇതിന്റെ വിക്ഷേപണം?

10. നാസയുടെ സഹകരണത്തോടെ യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA) 2020 ഫെബ്രുവരി 10-നു വിക്ഷേപിച്ച സൗരദൗത്യം ഏതാണ്?

11.‘ചന്ദ്രയാൻ' എന്ന സംസ്കൃത വാക്കിന്റെ അർഥം?

12. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യ മായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്നാണ്?

13. ചന്ദ്രയാൻ 1 യാഥാർഥ്യമായപ്പോൾ ആരായിരുന്നു ഐഎസ്ആർഒ ചെയർമാൻ?

14. 2019 ജൂലൈ 22-ന് വിക്ഷേപിച്ച ചന്ദ്രയാൻ 2 ദൗത്യത്തിന്റെ പ്രോജക്റ്റ് ഡയറക്ടർ?

Answer 
1.2023 ഓഗസ്റ്റ് 23-ന് 
2. പ്രഗ്യാൻ (Pragyan Rover) 3.ലൂണോഖോദ് 1 
4. ഇന്ത്യ
5.നിഗർ ഷാജി
6. എസ്.ആർ ബിജു
7.ഐഎസ്ആർഒ (ഇന്ത്യ)
8.125 ദിവസം
9. 2018 ഓഗസ്റ്റ് 12-ന്
10. സോളർ ഓർബിറ്റർ (SolO) 
11. ചന്ദ്രവാഹനം
12. 2008 ഒക്ടോബർ 22-ന്
13. ഡോ.ജി മാധവൻ നായർ 
14. ഡോ.എം വനിത

No comments:

Post a Comment