Sunday, October 8, 2023

കേരള സ്കൂൾ -ശാസ്ത്രോത്സവം-SCIENCE QUIZ SET-2

  

കേരള  സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സയൻസ് ക്വിസ് മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം



1. രക്തം കട്ടപിടിക്കുന്നതിന് സഹാ യിക്കുന്ന വൈറ്റമിൻ ഏത്?

2. രക്തത്തിന് ചുവപ്പുനിറം നൽകു ന്ന വസ്തു

3. ശ്വാസനാളത്തിലേക്ക് ഭക്ഷണം കയറാതെ തടയുന്ന ഭാഗം ഏത്?

4. തലച്ചോറിലെ ഏതു ഭാഗമാണ് ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നത്?

ചിക്കൻപോക്സ് ഉണ്ടാക്കുന്ന രോഗാണു ഏത്? 5.

6. ശരീരത്തിലെ കെമിക്കൽ ഫാക്ടറി എന്നറിയപ്പെടുന്ന അവയവം?

7. മനുഷ്യഹൃദയത്തിൽ എത്ര അറ കളുണ്ട്?

8. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം?

9. രക്തത്തിലെ മാലിന്യങ്ങൾ അരിച്ചു മാറ്റുന്ന അവയവം?

10. രക്തസമ്മർദ്ദം അളക്കുന്ന ഉപകരണം 

11. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

12. പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഹോർമോൺ?

13. ഏത് അവയവത്തെ ബാധിക്കുന്ന അണുബാധയാണ് ന്യുമോണിയ

14. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ എത്ര അസ്ഥികളു ണ്ടാവും?

15. ഏറ്റവും വലിയ പേശി?

16. നമ്മുടെ കഴുത്തിൽ എത്ര കശേരു ക്കളുണ്ട്?

17. ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരത്തിന്റെ പേര്?

18. മനുഷ്യനു കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി?

19. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?

20. എന്തു തന്മാത്രകളാലാണ് ഡിഎൻഎ നിർമിക്കപ്പെട്ടിരിക്കുന്നത്?

ANSWER

1.വൈറ്റമിൻ കെ 

2. ഹീമോഗ്ലോബിൻ 

3.എപ്പിഗ്ലോട്ടിസ്

4. മെഡുല ഒബ്ലാംഗാറ്റ 

5. വാരിസെല്ല സോസ്റ്റർ

6. കരൾ

7.നാല്

8.സെറിബ്രം

9.വൃക്ക

10.സിമോമാനോമീറ്റർ

11. കരൾ

12. ഇൻസുലിൻ

13. ശ്വാസകോശം 14, 206

15. ഗ്ലൂട്ടസ് മാക്സിമസ്

16.ഏഴ്

17. പ്യൂപ്പിൾ 

18. 20 ഹെർട്സ് മുതൽ 20,000 ഹെർട്സ് വരെ (20 Hz to 20 kHz) 

19. സ്റ്റേപ്പിസ്

20. ന്യൂക്ലിയോടൈഡ് തന്മാത്രകൾ

No comments:

Post a Comment