Sunday, October 8, 2023

കേരള സ്കൂൾ -ശാസ്ത്രോത്സവം-SCIENCE QUIZ SET-4

  


കേരള  സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സയൻസ് ക്വിസ് മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം



1. എന്നാണ് രാജ്യാന്തര വനദിനം?

2. ഏതു വനത്തിലാണ് ജെയിൻ ഗുഡാൾ ചിമ്പാൻ സികളെക്കുറിച്ചുള്ള പഠനങ്ങൾ ആരംഭിച്ചത്?

3. ഇന്ത്യയിൽ ഏറ്റവുമധികം കണ്ടൽവനങ്ങളുള്ള സംസ്ഥാനം?

4. ഇന്ത്യയിൽ ഏറ്റവുമധികം വനങ്ങളുള്ള സംസ്ഥാനം?


5. ലോകത്തിൽ ഏറ്റവുമധികം വനഭൂമിയുള്ള രാജ്യം?

6. ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനം 

7. ഇന്ത്യയിൽ സിംഹങ്ങളുള്ള ഒരേയൊരു ദേശീയോദ്യാനം?

8. നെതർലൻഡ്സിലെ ആംസ്റ്റർഡാം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകപ്രശസ്ത പരിസ്ഥിതി സംഘടനാ

9. കാസിരംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

10. ലോകത്തിലെ ഏത് മഴക്കാടുകളി ലാണ് യാനോമാമി ഗോത്രവർഗക്കാ രുള്ളത്?

11. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് എവിടെയാണ്?

12. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയു ടെ ആസ്ഥാനം?

13. കേരളത്തിന്റെ തെക്കേയറ്റത്തുള്ള വന്യജീവി സങ്കേതം ഏത്?

14. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല?

15. 1866-ൽ ഒരു ജർമൻ ശാസ്ത്രജ്ഞ നാണ് 'ഇക്കോളജി (Ecology) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ആരാണിദ്ദേഹം?


ANSWER

1. മാർച്ച് 21

2.ഗോംബെ സ്ട്രീം നാഷണൽ പാർക്ക്, ടാൻസാനിയ

3.പശ്ചിമ ബംഗാൾ

4.മധ്യപ്രദേശ്

5.റഷ്യ

6. യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് (അമേരിക്ക)

7.ഗിർ നാഷണൽ പാർക്ക്, ഗുജറാത്ത്

8. ഗ്രീൻപീസ്

9. അസം

10. ആമസോൺ മഴക്കാടുകളിൽ

11. തെന്മലയിൽ

12.ഡെറാഡൂൺ (ഉത്തരാഖണ്ഡ്)

13. നെയ്യാർ

14. ഇടുക്കി

15. ഏണസ്റ്റ് ഹെക്കൽ


No comments:

Post a Comment