കേരള സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സയൻസ് ക്വിസ് മത്സരത്തിന്
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
81. സസ്യങ്ങളുടെയും ജന്തുക്കളുടെ യും ആകൃതിയെക്കുറിച്ച് പഠിക്കു b ശാസ്ത്രശാഖ?
82. 'ദിനോസർ' എന്ന വാക്കിന്റെ അർഥ മെന്ത്?
83. ചെടികളിൽ ക്ലോറോപ്ലാസ്റ്റിന്റെ ധർമം എന്താണ്?
84. ഇലകളില്ലാത്ത ചെടികൾ ഏതു പേരിൽ അറിയപ്പെടുന്നു?
85, കോശം കണ്ടുപിടിച്ചതാര്?
86. മുറിവ് പറ്റുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശമേത്?
87. ഇലക്കറികളിൽനിന്ന് ധാരാളമായി ലഭിക്കുന്ന വൈറ്റമിൻ ഏതാണ്?
88. 'ഫ്ലോറ ഇൻഡിക്ക' എന്ന ജീവശാ സ്ത്രപുസ്തകം ആരുടെ രചന യാണ്?
89. ലോകത്തിൽ ആകെയുള്ള ജീവിക ളിൽ ഏതാണ്ട് 97 ശതമാനം നട്ടെല്ലി ല്ലാത്ത ജീവികളാണ് (Invertebrates). ശരിയോ തെറ്റോ?
90. താഴെ പറയുന്ന ചെടികളിൽ ജന്തു ക്കളെ ആഹാരമാക്കുന്ന ഇരപിടി യൻ സസ്യം അല്ലാത്തത് ഏതാണ്? എ. വീനസ് ട്രാപ്പ് ,ബി. കോബ്രാ ലില്ലി, സി. ജെൻസീലിയ, ഡി. ഗ്രാൻ ഡിഫ്ലോറ
91. ത്രിഫല എന്നറിയപ്പെടുന്ന ഔഷധ സസ്യങ്ങൾ ഏതെല്ലാം?
92. 'ഫെനുഗ്രീക്ക്' എന്ന് ഇംഗ്ലിഷിൽ അറിയപ്പെടുന്ന സസ്യമേത്?
93. ലോകത്തിലെ ഏറ്റവും വലിയ പുഷ്പം ഏതാണ്?
94. ഏതു സസ്യത്തിൽനിന്നാണ് ആദ്യ മായി ആന്റിബയോട്ടിക്കുകൾ കണ്ടുപിടിച്ചത്?
95. ഹരിതവിപ്ലവം ഏതു വിളയിൽ നിന്നാണ് ആരംഭിച്ചത്?
96. മനുഷ്യശരീരത്തിലെ ഏത് അവയ വമാണ് ഇൻസുലിൻ ഉൽപാദിപ്പി ക്കുന്നത്?
97. 'ആംഫീബിയൻ' എന്ന ഗ്രീക്കുവാ ക്കിന്റെ അർഥം എന്താണ്?
98. പ്രധാനമായും നാലിനം ജീവികളാ ണ് ഉരഗങ്ങളിലുള്ളത്. ടർട്ടിലുകൾ, സ്ക്വാമേറ്റുകൾ, ക്രോക്കഡീലിയനു കൾ എന്നിവയാണ് അവയിൽ മൂ ന്നെണ്ണം. നാലാമത്തേത് ഏതാണ്?
99. ബീറ്റ്റൂട്ടിന് ചുവപ്പുനിറം നൽകുന്ന വസ്തു
100.ജീവിതത്തിൽ ഒരിക്കൽ മാത്രം പൂക്കുകയും പിന്നെ നശിക്കുക യും ചെയ്യുന്ന ഈ സസ്യമാണ് പു ല്ലുവർഗത്തിലെ ഏറ്റവും ഉയരമുള്ള സസ്യം. ഏതാണിത്?
ANSWER
81. Morphology
82. ഭീമൻ പല്ലി
83. സൗരോർജം വലിച്ചെടുക്കുക
84. അഫിലസ് ചെടികൾ
85, റോബർട്ട് ഹുക്ക്
86. പ്ലേറ്റ്ലറ്റുകൾ
87. വൈറ്റമിൻ എ
88. വില്യം റോക്സ്ബർഗ്
89. ശരി
90. ഗ്രാൻഡിഫ്ലോറ
91. നെല്ലിക്ക, കടുക്ക, താന്നിക്ക
92. ഉലുവ
93. റഫീസിയ ആർനോൾഡി
94. പെനിസിലിയം എന്ന കുമിളിൽനിന്നും
95, ഗോതമ്പിൽനിന്ന്
96, പാൻക്രിയാസ്
97. കരയിലും വെള്ളതിലും ജീവിക്കുന്ന
98. ടുവാടാരകൾ (Tuataras)
99. ബീറ്റസയാനിൻ
100. മുള
No comments:
Post a Comment