Friday, October 13, 2023

കേരള സ്കൂൾ -ശാസ്ത്രോത്സവം-SOCIAL SCIENCE QUIZ SET-6

 


കേരള സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സോഷ്യല്‍ സയന്‍സ്‌
ക്വിസ് 
മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം



1. ചൈനീസ് ജനാധിപത്യ റിപ്പബ്ലിക്കി ന്റെ ആദ്യ രാഷ്ട്രത്തലവൻ?


2. സോവിയറ്റ് യൂണിയൻ വിഘടിക്ക പെടുമ്പോൾ ആരായിരുന്നു രാഷ്ട്ര ത്തലവൻ?


3. ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് ആയപ്പോൾ അവരുടെ രാഷ്ട്രത്ത ലവനായ ആധ്യാത്മിക നേതാവാര്?


4.രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിയുടെ ഏറ്റവും വലിയ പടക്കപ്പൽ ഏതായിരുന്നു?


5. ഇറാഖ് മിലിട്ടറി അക്കാദമിയിൽ പ്രവേശനം കിട്ടാതിരുന്ന ഒരാൾ പിന്നീട് ആ രാജ്യത്തെ ഭരണാധി കാരിയും പട്ടാളമേധാവിയുമായി. ആരാണ് അദ്ദേഹം 


6. സ്വാതന്ത്ര്യത്തിനുമുമ്പ് ബംഗ്ലദേശ് ഏതു പേരിലാണ് അറിയപ്പെട്ടത്?


7. ജർമൻ ഏകാധിപതിയായ ഹിറ്റ്ലർ ഏതു രാജ്യത്താണ് ജനിച്ചത്?


8. 'അമേരിക്കൻ ഗാന്ധി എന്നു വിശേഷിപ്പിക്കപ്പെടുന്നതാര്?


9. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടി ഷ് വൈസ്രോയി ആരായിരുന്നു?


10. ജയിലിൽ കഴിയുമ്പോഴാണ് ഹിറ്റ്ലർ തന്റെ ആത്മകഥയായ ‘മെയ്ൻ കാംഫ് രചിച്ചത്. ഹിറ്റ്ലറിന്റെ വാക്കുകൾ അദ്ദേഹത്തിനുവേണ്ടി പകർത്തിയെഴുതിയ ആൾ ഈ ഗ്രന്ഥത്തിന്റെ എഡിറ്റർ' ആയി അറിയപ്പെടുന്നു. ആരാണി ദ്ദേഹം?


11. ഭൂമിയുടെ ഉത്തരധ്രുവത്തിനു ചുറ്റു മുള്ള സമുദ്രം?


12. ലോകത്തിലെ ഏറ്റവും ആഴമേറിയ സമുദ്രഭാഗം?


13. ഭൂപടങ്ങൾ നിർമിക്കുന്ന ശാസ്ത്ര ശാഖയുടെ പേരെന്താണ്?


14. ഈ സഞ്ചാരിയുടെ സമുദ്രയാത്രാ ദൗത്യമാണ് ആദ്യമായി ലോകം ചുറ്റി സഞ്ചരിച്ചതും ഭൂമി ഉരുണ്ടതാ ണെന്നു തെളിയിച്ചതും. ആരാണീ സഞ്ചാരി?


15. സൂര്യനിൽനിന്നുള്ള ഒരു പ്രകാശ രശ്മി ഭൂമിയിലെത്താൻ എത്ര മിനിറ്റ് സമയമെടുക്കും?


16. 'മൺസൂൺ' എന്ന വാക്ക് ഏതു ഭാഷയിൽനിന്നുണ്ടായതാണ്


17. ലോകത്തിൽ എത്ര വൻകരകളാ ണുള്ളത്?


18. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറ ഏതു വൻകരയിലാണ്?


19. റോക്കി പർവതനിരകൾ ഏത് വൻകരയിലാണ്?


20. 'ഭൂമധ്യരേഖയിലെ മരതകഭൂമി (Emerald of the Equator) എന്ന വിശേഷണമുള്ള ദ്വീപരാഷ്ട്രം?


ANSWER

1. മാവോ സൈദുങ്


2. മിഖായേൽ ഗോർബച്ചേവ്


3. ആയത്തുല്ല ഖുമൈനി


4. ബിസ്മാർക്ക്


5. സദ്ദാം ഹുസൈൻ


6. കിഴക്കൻ പാക്കിസ്ഥാൻ


7. ഓസ്ട്രിയ


8. മാർട്ടിൻ ലൂഥർ കിങ് ജൂനിയർ 49. ലൂയി മൗണ്ട്ബാറ്റൺ


10. റുഡോൾഫ് ഹെസ്സ് (Rudolf Hess)



11. ആർട്ടിക് സമുദ്രം (Arctic Ocean)


12.ശാന്തസമുദ്രത്തിലെ മരിയാനാ ട്രെഞ്ച് (10,994 മീറ്റർ) 2.


13. കാർട്ടോഗ്രഫി (Cartography)


14 ഫെർഡിനൻഡ് മഗെല്ലൻ


15, 8 മിനിറ്റ് 20 സെക്കൻഡ്


16. അറബി


17. ഏഴ്


18.ആഫ്രിക്ക


19.വടക്കെ അമേരിക്ക


20. ഇന്തൊനീഷ്യ



No comments:

Post a Comment