USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
സെറ്റ് 6
1.കേരള സർക്കാരിന്റെ 2023- ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച താർക്ക് ?
2. കേരള സർക്കാർ നൽകുന്ന പര മോന്നത പുരസ്കാരമായ കേരള ജ്യോതി പുരസ്കാരം 2025-ൽ ലഭിച്ച സാഹിത്യകാരൻ?
3. യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ച കേരളത്തിലെ നഗരം?
4. ഈയിടെ അന്തരിച്ച ബിഷൻസിങ് ബേഡി ഏതു കളിയിലൂടെയാണ് പ്രശസ്തനായത്?
5.ഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ സിനി
മാതാരം?
6. കൊച്ചി രാജ്യത്തെ അവസാന പ്രധാ നമന്ത്രി ആര്?
7. ഇന്ത്യയിലെ ഏറ്റവും വലിയ ഷിപ്പ് യാർഡ്?
8. ഇസ്രയേൽ രാഷ്ട്രം രൂപവത്കരി ക്കപ്പെട്ട വർഷം?
9. ആഴക്കടലിന്റെ അടിത്തട്ടിലെ ധാതുപഠനത്തിനായുള്ള ഇന്ത്യൻ ദൗത്യം?
10. ' ഫ്രം ഗ്രീൻ ടു എവർഗ്രീൻ റവല്യൂ ഷൻ ആരുടെ കൃതിയാണ്?
11. 'ധ്വനിപ്രയാണം' ഏതു മലയാളസാ ഹിത്യകാരിയുടെ ആത്മകഥയാണ് ?
12. ലോക പൊലീസ് സംഘടനയായ ഇന്റർ പോളിന്റെ പൂർണനാമം?
13. ഏറ്റവും വലിപ്പം കൂടിയ മസ്തിഷ്കം ഉള്ള ജീവി?
14. ലോക ജലദിനം എന്നാണ്?
15. തപാൽ സ്റ്റാംപിലും നാണയത്തി ലും ആദ്യം മുദ്രണം ചെയ്യപ്പെട്ടത് ഏതു മലയാളിയുടെ ചിത്രമാണ്?
16. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?
17. ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം എന്ന സംഘടന സ്ഥാപിച്ച നവോത്ഥാന നായകൻ?
18. സമരം തന്നെ ജീവിതം ആരുടെ കൃതിയാണ് ?
19. കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സുഗന്ധവ്യഞ് ജനം?
20. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെ ങ്കിൽ മാറ്റുമതുകളീ നിങ്ങളെ ത്താൻ” ഇത് ആരുടെ വരികളാണ്?
ഉത്തരങ്ങൾ
1.ഡോ.എസ്.കെ വസന്തന്
2. ടി പത്മനാഭൻ
3. കോഴിക്കോട്
4. ക്രിക്കറ്റ്
5. വഹീദാ റഹ്മാൻ
6. ഇക്കണ്ടവാര്യർ
7. കൊച്ചിൻ ഷിപ്പ് യാർഡ്
8. 1948
9. സമുദ്രയാൻ (Deep Ocean Mission)
10.ഡോ.എം.എസ് സ്വാമിനാഥന്റെ
11. ഡോ. എം ലീലാവതി
12. ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ
13. നീലത്തിമിംഗിലം
14. മാർച്ച് 22
15. ശ്രീനാരായണഗുരു
16. എറണാകുളം
17. വാഗ്ഭടാനന്ദൻ
18. വി.എസ് അച്യുതാനന്ദൻ
19. കുരുമുളക്
20. കുമാരനാശാന്റെ
No comments:
Post a Comment