USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
സെറ്റ് 26
1. കേരളസർക്കാർ ഏതുദിവസമാണ് കർഷകദിനമായി ആചരിക്കുന്നത്?
2. ലോകബാങ്കിന്റെ പ്രസിഡന്റായി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജൻ?
3. 2023-ലെ രാജ്യാന്തര ബുക്കർ സമ്മാനം നേടിയ ബൾഗേറിയൻ എഴുത്തുകാരൻ?
4. തൊഴിലുറപ്പു തൊഴിലാളികൾക്കാ യി ക്ഷേമനിധി ആരംഭിച്ച ആദ്യ സംസ്ഥാനം?
5. 'ജാതിക്കുമ്മി എന്ന കാവ്യം രചിച്ച നവോത്ഥാന നായകൻ?
6. ഏതു നദിയിൽ ആണ് അതിരപ്പി ള്ളി വെള്ളച്ചാട്ടം?
7. ഓസോൺ ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്ന ദിവസം?
8. അറ്റ്ലാന്റിക് സമുദ്രത്തെയും ശാന്ത സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ?
9. കേരളത്തിൽ ആദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് ഏതു നഗരത്തിൽ നിന്നാണ്?
10. ജാവലിൻ ത്രോയിൽ ലോകറാങ്കി ങ്ങിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യൻ താരം?
11. ബഹിരാകാശത്ത് എത്തുന്ന ആദ്യ അറബ് വംശജ?
12. ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി?
13. ഏതു പക്ഷിശാസ്ത്രജ്ഞന്റെ ആത്മകഥയാണ് 'ഫോൾ ഓഫ് എ സ്പാരോ'?
14. ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷത്തിലെ ആദ്യ മാസം?
15. ഇന്ത്യയുടെ ഏറ്റവും വലിയ അയൽ രാജ്യം?
16. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജന വസ്തു?
17. 2023-ലെ ലോക ചെസ് കിരീടം സ്വന്തമാക്കിയ ചൈനക്കാരൻ?
18. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് ആരംഭിക്കുന്നത് എവിടെ?
19. കേരളസംസ്ഥാനം നിലവിൽ വന്ന പ്പോൾ ഉണ്ടായിരുന്നതും പിന്നീട് ജില്ലകൾ വിഭജിച്ചപ്പോൾ ഇല്ലാതായ തുമായ ജില്ലയേത്?
20. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം?
ഉത്തരങ്ങൾ
1.ചിങ്ങം ഒന്ന്
2.അജയ് ബംഗ
3. ജോർജി ഗോസിഡനോ കൃതി: ടൈം ഷെൽട്ടർ
4. കേരളം
5. പണ്ഡിറ്റ് കെ.പി കുറുപ്പൻ
6. ചാലക്കുടിപ്പുഴ
7. സെപ്റ്റംബർ 16
8.പാനമ കനാൽ
9. തിരുവനന്തപുരം
10. നീരജ് ചോ
11. റയാനാ അൽബർനാവി
12. നീലത്തിമിംഗിലം
13, ഡോ. സാലിം അലി
14. ചൈത്രം
15.ചൈന
16. കഫീൻ
17. ഡിങ് ലിൻ
18. തിരുവനന്തപുരത്ത്
19. മലബാർ
20. പന്മന (കൊല്ലം ജില്ലയിൽ
No comments:
Post a Comment