Friday, January 12, 2024

LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-27

    

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 

സെറ്റ് 27

1. കേരള സർക്കാർ സാഹിത്യ പ്രതിഭ കൾക്കു നൽകുന്ന പുരസ്കാരമാ ണ് എഴുത്തച്ഛൻ പുരസ്കാരം. ആദ്യമായി ഇത് ലഭിച്ചതാർക്ക്?

2. ദേശീയഗാനമായ ജനഗണമന എത്ര സെക്കൻഡു കൊണ്ട് ആല പിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ള ത്?

3. വൈറ്റമിൻ സിയുടെ രാസനാമം? 

4. തിരുവനന്തപുരത്തെ വി.ജെ.ടി ഹാൾ (വിക്ടോറിയ ജൂബിലി ടൗൺ ഹാൾ) ഇപ്പോൾ ഏതു നവോത്ഥാന നായകന്റെ പേരിലാണ് അറിയപ്പെ ടുന്നത്?

5. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള മെയിൻ സെൻട്രൽ റോഡിന് നൽകിയിരിക്കുന്ന സ്റ്റേറ്റ് ഹൈവേ നമ്പർ?

6. 'ബാല്യകാലസഖി' എന്ന നോവൽ രചിച്ചതാര്?

7. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം?

8. ചന്ദ്രനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ?

9. ഡ്യൂറന്റ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

10. സിന്ധുനദിയുടെ പതനസ്ഥാനം?

11. “ആത്മാനുതാപം,' 'ധ്യാനസല്ലാപ ങ്ങൾ' എന്നീ കൃതികൾ രചിച്ച നവോത്ഥാന നായകൻ?

12. തെങ്ങിന്റെ ശാസ്ത്രനാമം?

13. ഭാരതത്തിലെ ഹരിതവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന മലയാളി കാർഷിക ശാസ്ത്ര ജ്ഞൻ?

14. ബംഗ്ലദേശിന്റെ ദേശീയഗാനമായ ‘അമർ സോണാർ ബംഗ്ല' രചിച്ച കവി

15. ചന്ദ്രനിൽനിന്ന് നോക്കുമ്പോൾ ആകാശത്തിന്റെ നിറം?

16. 'സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും ഈ വരികൾ ആരുടേതാണ്?

17. ഏതു സംസ്ഥാനത്തിന്റെ തല സ്ഥാനമാണ് ഇംഫാൽ

18. സ്വർണത്തിന്റെ പരിശുദ്ധി അള ക്കുന്ന ഏകകം?

19. ലോകത്ത് ഏറ്റവുമധികം പ്രചാര മുള്ള സ്പോർട്സ് ഇനം ഏതാണ്?

20. 'ബഹുജന ഹിതായ ബഹുജന സുഖായ'. ഇത് ഏതു സ്ഥാപനത്തി ന്റെ മുദ്രാവാക്യമാണ്?

ഉത്തരങ്ങൾ

1. ശൂരനാട് കുഞ്ഞൻപിള്ള (1993) 

2. 52  സെക്കൻഡ് 

3. അസ്കോർബിക് ആസിഡ്

4. അയ്യങ്കാളിയുടെ

5.ഒന്ന്

6. വൈക്കം മുഹമ്മദ് ബഷീർ 

7.തൃശ്ശൂർ

8. സെലനോളജി (Selenology) 

9. ഫുട്ബോൾ

10. അറബിക്കടൽ

11. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ

12. കൊക്കോസ് ന്യൂസിഫെറ

13. ഡോ.എം.എസ് സ്വാമിനാഥൻ 

14. രവീന്ദ്രനാഥ ടഗോർ

15. കറുപ്പ്

16. വയലാർ രാമവർമ്മ

17. മണിപ്പൂർ

18. കാരറ്റ്

19. ഫുട്ബോൾ (സോക്കർ)

20. ആകാശവാണിയുടെ















No comments:

Post a Comment