Sunday, April 14, 2024

ഹരിതം ക്വിസ്സ്‌-SET-2

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍



1.മാർത്താണ്ഡവർമ്മ ഒളിച്ചിരുന്നു എന്നു പറയപ്പെ ടുന്ന അമ്മച്ചിപ്ലാവ് തിരുവനന്തപുരത്തെവിടെയാണ്?

2. “ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ആരുടേതാണ് വരികൾ?

3. നാഴൂരി പാലുകൊണ്ട് നാടാകെ കല്യാണം നടത്തിയിരുന്ന ഒരു ഗതകാലം നമുക്കുണ്ടാ യിരുന്നു. അന്ന് നാടൻ പശുക്കളായിരുന്നു. അധികം. കേരളത്തിൽ അന്യം നിന്നുപോയി എന്നു വിശ്വസിച്ചിരുന്ന നമ്മുടെ തനതായ ബ്രീഡ് പശു ഏതാണ്? (കോട്ടയം വൈക്ക ത്തിനടുത്തു നിന്നാണ് അവരെ കണ്ടെത്തിയത് )

4. പാവപ്പെട്ടവന്റെ മത്സ്യം.

5. ഉപ്പിനു നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം.

6.ഭൂമിയൊഴിച്ച് മറ്റെല്ലാ സൗരയൂഥ ഗ്രഹങ്ങ ളുടെയും പേരുവന്നത് ഗ്രീക്ക് അല്ലെങ്കിൽ റോമൻ ദേവൻമാരുടെയോ ദേവതകളുടെയോ പേരിൽ നിന്നാണ്. ഭൂമിക്ക് പേര് ലഭിച്ചത് എവിടെ നിന്ന്

7 സസ്തനികളുടെ കാലഘട്ടം എന്നറിയപ്പെടുന്ന കാലഘട്ടം ഏത് 

8.. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?

9 എത്രരൂപ നോട്ടിലാണ് ഹിമാലയ പർവ്വതം ചിത്രീകരിച്ചിരിക്കുന്നത്?

10. 2017 ൽ തെങ്ങ് സംസ്ഥാന വൃക്ഷമായി പ്രഖ്യാപിച്ച സംസ്ഥാനം

11.. തേനിച്ചകൂടിൽ മുട്ടയിടുന്ന പക്ഷി.

12. ഓളജി (Ology) എന്നവസാനിക്കുന്ന വാക്കു കളെല്ലാം പഠനത്തെയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണമായി (Heamatology രക്തത്തി ന്റെയും (Oncology ക്യാൻസറിന്റെയും പഠന ശാഖയാണ്. പെട്രോളജി (Petrology) എന്തിന്റെ പഠനമാണ്?

13.കാളകളെ നടയ്ക്കിരുത്തുന്ന തെക്കൻ കേരളത്തിലെ ക്ഷേത്രം.

14. തിരുവനന്തപുരത്തെ തുളസി ഹിൽസ് എന്തിന്റെ ആസ്ഥാനം

15. കോഴിക്കലശം പ്രസാദമായി നൽകുന്ന കണ്ണൂരിലെ പ്രസിദ്ധ ക്ഷേത്രം.

16. ഉസാമ ബിൻ ലാദന്റെ പേരു കേട്ടിട്ടില്ലാത്തവരു ണ്ടാവില്ല. ഉസാമ എന്ന വാക്കിന്റെ അർത്ഥം ഒരു മൃഗത്തിന്റെ പേരാണ്. ഏത് മൃഗം?

17. ജടായുപ്പാറയിലെ ചിറകുമുറിഞ്ഞ ജടായു ശില്പം രൂപകല്പന ചെയ്തതാര്? എവിടെയാണത്?

18. തത്ത വായ തുറക്കാൻ ഏതു ചൂണ്ടാണ് ചലിപ്പിക്കുന്നത്?

19. ലാറ്റിൻ അമേരിക്കയിലും മറ്റുമുള്ള ദാഹിയായ ഏത് വവ്വാലാണ് (Bats) റാബിസ് പരത്തുന്നത്?

20. തിരുവിതാംകൂർ ദേവസ്വത്തിലുണ്ടായിരുന്ന പ്രായംകൂടിയ ഏത് ആനയെ ആദരിച്ചു കൊണ്ടാണ് ഭാരതം തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് 


ANSWER

1. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്ത് 

2. ഇഞ്ചക്കാടു ബാലചന്ദ്രൻ (കൃഷ്ണൻ കുട്ടി 23. 

3. വെച്ചൂർ പശു (ഗിന്നസ് ബുക്ക് പ്രകാരം ലോകത്തിലെ ചെറിയ ബ്രീഡ് പശു

4. ചാള /മത്തി 

5. ചൈന

6. നിലം (Ground) എന്നർത്ഥം വരുന്ന ജർമ്മൻ വാക്കിൽ നിന്ന്

7. സിനോസോയിക് കാലഘട്ടം

8. നൈട്രജൻ 

9.100 രൂപ ബോട്ടിൽ 

10. ഗോവ

11. പൊൻമാൻ 

12. പാറയുടെ

13. ഓച്ചിറ 

14. കേരള പബ്ലിക് സർവീസ് കമ്മിഷൻ 

15. മാടായിക്കാവ് 

16. സിംഹം

17. രാജീവ് അഞ്ചൽ, ചടയമംഗലം

18. കീഴ്ച്ചുണ്ട് 

19. വാമ്പയർ ബാറ്റ്സ്. (ഇവിടെയുള്ള വവ്വാലുകൾ റാബീസ് പറഞ്ഞില്ല.)

20. ദാക്ഷായണി എന്ന ഗജമുത്തശ്ശി പട്ടം നേടിയ ആന

No comments:

Post a Comment