Friday, May 17, 2024

പ്ലസ് വൺ പ്രവേശന ഏകജാലകം.. സംശയങ്ങളും മറുപടികളും

  

പ്ലസ് വൺ പ്രവേശന ഏകജാലകം.. സംശയങ്ങളും മറുപടികളും.



1. ക്യാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്തു .എന്നാൽ ആപ്ലിക്കേഷൻ നമ്പർ എഴുതി എടുത്തില്ല?


ഉ: Get UserName/ApplicationNo എന്ന ലിങ്കിലൂടെ വീണ്ടെടുക്കാവുന്നതാണ്.


2.ക്ലബ് ആക്ടിവിറ്റീസ് ടിക് ചെയ്യാൻ സാധിക്കുന്നില്ല.


2020-21, 2021-22 അക്കാദമിക വർഷങ്ങളിൽ എല്ലാ സ്കൂളുകളിലും ക്ലബ് പ്രവർത്തനങ്ങൾ നടന്നിട്ടില്ലാത്തതിനാൽ ടിക് ചെയ്യാൻ സാധിക്കില്ല.


3.അപേക്ഷ സമർപ്പിക്കുമ്പോൾ

അവസാനം യോഗ്യതാ

പരീക്ഷയുടെ സർട്ടിഫിക്കറ്റ് നമ്പറും തീയതിയും എന്ത് നൽകും?


ഉ:യോഗ്യതാ സർട്ടിഫിക്കറ്റിൽ സർട്ടിഫിക്കറ്റ് നമ്പർ,തീയതി എന്നിവ ഇല്ലാത്തവർ സർട്ടിഫിക്കറ്റിലെ റോൾ നമ്പർ രജിസ്ട്രേഷൻ നമ്പറും റിസൾട്ട് പ്രസിദ്ധീകരിച്ച തീയതിയും നൽകുക.


4.എസ്.എസ്.എൽ.സി പഠിച്ച സ്കൂൾ തെരഞ്ഞെടുമ്പോൾ സ്കൂൾ ലിസ്റ്റിൽ അപേക്ഷകൻ പഠിച്ച സ്കൂൾ കാണുന്നില്ല?


ഉ:എസ്.എസ്.എൽ.സി പഠിച്ച സ്കൂൾ തെരഞ്ഞെടുക്കുമ്പോൾ അപേക്ഷകൻ പഠിച്ച സ്കൂളിൽ ഹയർസെക്കണ്ടറി കോഴ്സ് ഉണ്ടെങ്കിൽ മാത്രമേ പ്രസ്തുത ലിസ്റ്റിൽ കാണിക്കുകയുള്ളൂ. 


അപേക്ഷകൻ വേറെ ജില്ലയിലാണ് അപേക്ഷിക്കുന്നതെങ്കിലും അപേക്ഷകൻ പഠിച്ച സ്കൂൾ സ്കൂൾ ലിസ്റ്റിൽ കാണിക്കുകയില്ല. അങ്ങനെയുള്ളവർ “Others” സെലക്ട് ചെയ്യുക


5. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം അതിന്റെ പ്രിന്റ് ഔട്ട് സ്കൂളിൽ നൽകേണ്ടതുണ്ടോ?


ഉ:നൽകേണ്ടതില്ല.


6. ഓൺലൈൻ അപേക്ഷ സമർപ്പിച്ച് ഫൈനൽ കൺഫർമേഷൻ നടത്തിയതിന് ശേഷം അപേക്ഷയിൽ മാറ്റങ്ങൾ വരുത്തുവാൻ സാധിക്കുമോ?


ഓൺലൈൻ അപേക്ഷ നടത്തിയതിന് ശേഷം അപേക്ഷാ സമർപ്പിച്ച് ഫൈനൽ കൺഫർമേഷൻ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ തിരുത്താൻ ട്രയൽ അലോട്ട്മെന്റിന് ക്യാൻഡിഡേറ്റ് ലോഗിനിലൂടെ അപേക്ഷകർക്ക് ശേഷം സാധിക്കുന്നതാണ്. തെരഞ്ഞെടുത്ത സ്കൂളുകളും സബ്ജക്ട് കോംബിനേഷനും ഉൾപ്പടെയുള്ള മാറ്റങ്ങൾ ഈ ഘട്ടത്തിലും അനുവദിക്കും.


7. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലുള്ള വിലാസത്തിൽ അല്ലാതെ വേറെ വിലാസത്തിൽ താമസിക്കുന്നവർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും താലൂക്കിന്റേയും ബോണസ് പോയിന്റ് ലഭിക്കുവാൻ എന്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണം?


ഉ: താമസിക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടേയും താലൂക്കിന്റേയും പേരിൽ ബോണസ് പോയിന്റുകൾ ലഭിക്കുന്നവർ SSLC ബുക്കിൽ ആ വിവരങ്ങളുണ്ടെങ്കിൽ മറ്റ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല.അല്ലാത്ത പക്ഷം റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കണം.


8. സി.ആർ.പി.എഫ്/ബി.എസ്.എഫ്/കോസ്റ്റ് ഗാർഡ് വിഭാഗങ്ങളിലെ ജീവനക്കാരുടെ ആശ്രിതർക്ക് സർവ്വിസിലുള്ള ആശ്രിതന് കിട്ടുന്ന ബോണസ് പോയിന്റ് ലഭിക്കുമോ? 


ഉ:സി.ആർ.പി.എഫ്/ബി.എസ്.എഫ്/കോസ്റ്റ് വിഭാഗങ്ങളിലെ ജീവനക്കാരുടെ ആശ്രിതർക്ക് സർവ്വിസിലുള്ള ആശ്രിതന് കിട്ടുന്ന ബോണസ് പോയിന്റ് ലഭിക്കില്ല. 


9.. ഒരു ക്യാൻഡിഡേറ്റ് ലോഗിൻ അപേക്ഷിക്കുവാൻ സാധിക്കുമോ? വഴി ഒന്നിൽ കൂടുതൽ ജില്ലകളിൽ


ഉ:ഒരു ക്യാൻഡിഡേറ്റ് ലോഗിൻ വഴി ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രമേ അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. അടുത്ത ജില്ലയിൽ അപേക്ഷിക്കുവാൻ പുതിയ ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം.


10 ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് സമർപ്പിക്കുവാൻ കഴിയുമോ?


 ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രമേ സമർപ്പിക്കുവാൻ കഴിയുകയുള്ളൂ. എന്നാൽ ഇതേ മൊബൈൽ നമ്പർ

ഉപയോഗിച്ച് മറ്റൊരു ജില്ലയിൽ അപേക്ഷിക്കാം.


ഉപയോഗിച്ച് മറ്റൊരു ജില്ലയിൽ പുതിയ ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ച് പുതിയ ജില്ലയിലേയ്ക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കും.


11. ക്യാൻഡിഡേറ്റ് ലോഗിൻ പാർഡ് റിസെറ്റ് ചെയ്യാൻ എന്ത് വേണം? മറന്നു പോയാൽ പാർഡ്


ഉ:CANDIDATE LOGIN - sws എന്ന ലിങ്കിലെ Forgot Password എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പർ,ജനന തീയതി,മൊബൈൽ നമ്പർ,അപേക്ഷിച്ച ജില്ല, ക്യാപ് കോഡ് എന്നിവ നൽകി പാസ് വേർഡ് റീസെറ്റ് ചെയ്യാവുന്നതാണ്.


12. അപേക്ഷ സമർപ്പണം നടത്തി കൊണ്ടിരിക്കുമ്പോൾ കറണ്ട് പോകുകയോ നെറ്റ് പോകുകയോ ചെയ്താൽ എന്ത് ചെയ്യും?


ഉ: അപേക്ഷ സമർപ്പണം നടത്തി കൊണ്ടിരിക്കുമ്പോൾ കറണ്ട് പോകുകയോ നെറ്റ് പോകുകയോ ചെയ്താൽ ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിന് മുമ്പാണെങ്കിൽ ആദ്യം ചെയ്ത പോലെ ക്രിയേറ്റ് ക്യാൻഡിഡേറ്റ് ലോഗിൻ ഒന്ന് കൂടി സൃഷ്ടിച്ചാൽ മതിയാകും.ക്യാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്ത് കഴിഞ്ഞതിന് ശേഷമാണെങ്കിൽ വീണ്ടും ഒന്ന് കൂടി ലോഗിൻ ചെയ്താൽ മതിയാകും.


13. പട്ടിക ജാതി വിഭാഗത്തിൽ നിന്നും ക്രിസ്തുമത വിഭാഗത്തിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെട്ടവർക്ക് ഒ.ഇ.സി ടിക് ചെയ്യാൻ സാധിക്കുമോ?


ഉ: പട്ടിക ജാതി വിഭാഗത്തിൽ നിന്നും ക്രിസ്തുമത വിഭാഗത്തിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെട്ടവർ കാസ്റ്റ് “SC converted to Christianity” എന്ന് ടൈപ്പ് ചെയ്ത് നൽകി കാറ്റഗറി “Christian OBC എന്ന് സെലക്ട് ചെയ്ത് നൽകിയിട്ട് “OEC” ടിക് ചെയ്ത് അപേക്ഷ സമർപ്പിക്കുക.( അനുബന്ധം 2-ലെ അവസാന പേജിലെ ഒ.ഇ.സി ജാതി വിഭാഗങ്ങൾ പരിശോധിക്കുക).


14. മൊബൈൽ നമ്പർ ജനന തീയതി എന്നിവ തിരുത്തുവാൻ സാധിക്കുമോ?


ഉ:ക്യാൻഡിഡേറ്റ് രജിസ്ട്രേഷൻ സമയത്ത് നൽകുന്ന സ്കീം, രജിസ്റ്റർ നമ്പർ, പാസ്സായ മാസം, പാസ്സായ നമ്പർ വർഷം, ജനന തീയതി, മൊബൈൽ എന്നിവ ഒരു കാരണവശാലും തിരുത്തുവാൻ സാധിക്കുകയില്ല.

No comments:

Post a Comment