സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
241) കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാരൂപം
ഉത്തരം : കഥകളി
242) ഏതു കലാരൂപം പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്
ഉത്തരം : രാമനാട്ടം
243) കഥകളിയുടെ സാഹിത്യരൂപമായ ആട്ടക്കഥയുടെ ഉപജ്ഞാതാവ്
ഉത്തരം : കൊട്ടാരക്കര തമ്പുരാൻ
244) നളചരിതം ആട്ടക്കഥയുടെ രചയിതാവ്
ഉത്തരം : ഉണ്ണായിവാര്യർ
245) ഏതു കലാരൂപത്തിലെ കഥാപാത്രങ്ങളാണ് പച്ച, കത്തി, കരി, മിനുക്ക് , താടി എന്നിവ
ഉത്തരം : കഥകളി
246) ഭാരതീയ നൃത്ത കലകൾ പരിശീലിപ്പിക്കുന്ന കേരളത്തിലെ പ്രശസ്തമായ കലാലയം
ഉത്തരം : കേരള കലാമണ്ഡലം
247) കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്
ഉത്തരം : ചെറുതുരുത്തി ( തൃശ്ശൂർ )
248) സ്വയം കല്പിതസർവ്വകലാശാലയായ കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏത് പുഴയുടെ തീരത്താണ്
ഉത്തരം : ഭാരതപ്പുഴ
249) കേരള കലാമണ്ഡലം സ്ഥാപിതമായത്
ഉത്തരം : 1930
250) ഈ സ്ഥാപനത്തിന് രൂപം കൊടുത്ത രണ്ടുപേരിൽ ഒരാൾ വള്ളത്തോൾ നാരായണമേനോൻ. മറ്റൊരാൾ
ഉത്തരം : മണക്കുളം മുകുന്ദ രാജ
251) തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എന്തു പേരിലാണ് അറിയപ്പെടുന്നത്
ഉത്തരം : കാലവർഷം, ഇടവപ്പാതി
252) വടക്കു കിഴക്കൻ മൺസൂൺ അവയപ്പെടുന്നത്
ഉത്തരം : തുലാവർഷം
253) ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണനേത്രദാന ഗ്രാമമേത്
ഉത്തരം : ചെറുകുളത്തൂർ ( കോഴിക്കോട് )
254) ഗവർണ്ണറായ ആദ്യ കേരളീയ വനിത
ഉത്തരം : എം. എസ്. ഫാത്തിമ ബീവി
255) കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് എവിടെയായിരുന്നു
ഉത്തരം : ആലപ്പുഴ
256) കേരളത്തിലെ കാർഷിക മേഖലകൾ തിരിച്ച് പോഷക പ്രാധാന്യമുള്ള വിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കാനായി കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി
ഉത്തരം : പോഷക സമൃദ്ധി മിഷൻ
257) 2023ലെ ഗാന്ധിജയന്തിയോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിച്ച രാജ്യവ്യാപക ശുചീകരണ യജ്ഞം
ഉത്തരം : സ്വച്ഛത ഹി സേവ
258) റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി ആയ ഡിജിറ്റൽ രൂപ പ്രാബല്യത്തിൽ വന്നത്
ഉത്തരം : 2022 ഡിസംബർ 1
259) ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനം
ഉത്തരം : കേരളം
260) സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന കേരള ജ്യോതി പുരസ്കാരം ഈ വർഷം ലഭിച്ചത്
ഉത്തരം : ടി . പത്മനാഭൻ
No comments:
Post a Comment