സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
141) സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി കേരള പോലീസ് നടപ്പാക്കിയ പദ്ധതി
ഉത്തരം : നിർഭയ
142) നിർഭയ ദിനം ആചരിക്കുന്നത്
ഉത്തരo : മാർച്ച് 1
143) ഏതു വർഷം മുതലാണ് മാർച്ച് 1 നിർഭയ ദിനമായി ആചരിക്കുന്നത്
ഉത്തരം : 2013
144) ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി സമൂഹ പങ്കാളിത്തത്തോടെ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി
ഉത്തരം : കുടുംബശ്രീ
145)NHG ( Neighbour Hood group ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്
ഉത്തരം : അയൽക്കൂട്ടം
146) കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ജില്ല
ഉത്തരം : കണ്ണൂർ
147) കേരളത്തിലെ കണ്ടൽക്കാടുകളെ പ്രതിപാദിച്ച ആദ്യത്തെ ഗ്രന്ഥം
ഉത്തരo : ഹോർത്തൂസ് മലബാറിക്കസ്
148) കണ്ടൽക്കാടുകളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്
ഉത്തരം : കല്ലേൻ പൊക്കുടൻ
149) ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനങ്ങൾ
ഉത്തരം : സുന്ദർബൻ ( സുന്ദർബൻ ഡെൽറ്റ )
150) കണ്ടൽക്കാടുകളിൽ കടുവകളെ കാണാൻ കഴിയുന്ന ലോകത്തിലെ ഏകപ്രദേശം
ഉത്തരം : സുന്ദർബൻ
151) എവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനമായ സുന്ദർബൻ
ഉത്തരം : പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലുമായി
152) പരിസ്ഥിതിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾക്കു നൽകുന്ന മുദ്ര
ഉത്തരo : ഇക്കോ മാർക്ക്
153) പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന പ്രസ്ഥാനം
ഉത്തരം : ചിപ്കോ പ്രസ്ഥാനം
154)ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
ഉത്തരം : സുന്ദർലാൽ ബഹുഗുണ
155) കേരളത്തിൽ എവിടെയാണ് ആദ്യമായി പരിസ്ഥിതി ക്യാമ്പ് നടന്നത്
ഉത്തരം : ഏഴിമല (കണ്ണൂർ) 1977
156) ഭൂമിയുടെ വൃക്ക എന്നറിയപ്പെടുന്നത്
ഉത്തരം : തണ്ണീർത്തടങ്ങൾ
157) ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല
ഉത്തരം : ഇടുക്കി
158) ഏറ്റവും കുറവ് റിസർവ് വനമുള്ള ജില്ല
ഉത്തരം : ആലപ്പുഴ
159)' ഗ്ലോബൽ 500 ' പുരസ്കാരം ആദ്യമായി നൽകിയ വർഷം
ഉത്തരം : 1987
160) ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ഉത്തരം : പ്രൊഫസർ ആർ.മിശ്ര
No comments:
Post a Comment