Monday, August 26, 2024

STD-9-BIOLOGY-NAS EXAM MODEL QUESTIONS [MM]



ജീവശാസ്ത്രം


1.ആൽബുമിന്റെ ധർമം ഏതെന്നു വ്യക്തമാക്കുക?
A. രക്തസമ്മർദം ക്രമീകരിക്കുന്നു 
B. രോഗപ്രതിരോധത്തിനു സഹായിക്കുന്നു
C. രക്തം കട്ടപിടിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു 
D. ഇവയെല്ലാം
ഉത്തരം: എ

2.പിത്തരസവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. 
    1) കരളിൽ ഉൽപാദിപ്പിക്കപ്പെടുന്നു 
    2) രാസാഗ്നികൾ കാണപ്പെടുന്നു 
    3) പക്വാശയത്തിലേക്കു സ്രവിക്കപ്പെടുന്നു 
    4) കൊഴുപ്പിനെ ചെറുകണികകളാക്കുന്നു
    A. 1, 4            B. 3,4.         C. 1, 3, 4         D. ഇവയെല്ലാം

  ഉത്തരം: സി

3.സിരയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ്? 
    A. രക്തത്തെ ഹൃദയത്തിലേക്കു സംവഹിക്കുന്നു
    B. കനം കുറഞ്ഞ ഭിത്തി 
    C. ഉള്ളിൽ വാൽവുകൾ കാണപ്പെടുന്നില്ല
    D. കുറഞ്ഞ വേഗത്തിലും മർദത്തിലുമാണു രക്തം ഒഴുകുന്നത്
    ഉത്തരം: സി

4.ശ്വാസകോശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽനിന്നു ശരിയായ വസ്തുത തിരഞ്ഞെടുക്കുക. 
A. ശ്വാസകോശത്തിന്റെ സങ്കോച വികാസങ്ങളെ നിയന്ത്രിക്കുന്നതു ഡയ
ഫം എന്ന ഭാഗമാണ്.
B. ഔരസാശയത്തിന്റെ അടിത്തട്ടിലെ മാംസപേശികളുടെ പാളിയായ ഡയ ഫ്രമാണ് ശ്വാസകോശത്തിന്റെ സങ്കോ ച വികാസങ്ങൾ സാധ്യമാക്കുന്നത്. 
C. വാരിയെല്ലിനോട് ചേർന്നു കാണ പ്പെടുന്ന മാംസപേശികൾ ശ്വാസകോ
ശത്തിന്റെ സങ്കോചവികാസങ്ങൾ സാധ്യമാക്കുന്നു. 
D. ഇവയെല്ലാം 
ഉത്തരം: ഡി

5.പ്രോട്ടീനെ ഭാഗികമായി ദഹിപ്പിക്കുന്ന ആമാശയ രസത്തിലെ ഘടകമേത്?
A. പെപ്സിൻ എൻസൈം 
B. ഗ്യാസ്ട്രിക് ലിപ്പേസ് എൻസൈം 
C. ഹൈഡ്രോക്ലോറിക് ആസിഡ് 
D. ശ്ലേഷ്മം

ഉത്തരം: എ

6.അണ്ഡകോശം, അണ്ഡാശയം എന്നിവയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) അണ്ഡകോശം പുംബീജത്തേക്കാൾ ചെറുതാണ്.
2) അണ്ഡകോശത്തിനു ചലനശേഷിയില്ല.
3) ഉദരാശയത്തിലെ ഒരു ജോടി അണ്ഡാശയങ്ങളാണ് അണ്ഡങ്ങളെയും സ്ത്രീ ലൈംഗിക ഹോർമോണുക ളായ ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നിവയും ഉൽപാദിപ്പിക്കുന്നത്. 
4) അണ്ഡാശയത്തിൽ പാകമാകുന്ന അണ്ഡം അണ്ഡാശയത്തിനു പുറത്തു വരുന്ന പ്രക്രിയയാണ് അണ്ഡോൽ സർജനം.
A. 1, 2, 4    B. 2, 3, 4              C. 1, 2, 3        D. 1, 3, 4
ഉത്തരം: ബി

7.രക്തം കട്ടപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്?
A. അസറ്റോൺ
B. പൊട്ടാസ്യം ബ്രോമേറ്റ് 
C. ഇഡിടിഎ 
D. ഫീനോൺ 

ഉത്തരം: സി

8.ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞടുക്കുക.
1) ഭാഗികമായി ദഹിച്ച ആഹാരം ഗ്രസനിയിലൂടെ അന്നനാളത്തിൽ പ്രവേശിക്കുന്നു.
2) ഗ്രസനിയിൽ നിന്നാണു ശ്വാസനാ ളം ആരംഭിക്കുന്നത്.
3) ഭക്ഷണം ശ്വാസകോശത്തിലേക്കു കടക്കുന്നത് തടയുന്നതു ക്ലോമ പി
ധാനമാണ്.
4) നാക്ക് ഭക്ഷണത്തെ അണ്ണാക്കി ന്റെ സഹായത്തോടെ അമർത്തി
ഉരുളകളാക്കുന്നു.
A. 3, 4  B. 2, 3  C. 1, 2, 3    D. ഇവയെല്ലാം
ഉത്തരം: ഡി

9.ഹൃദയവുമായി ബന്ധപ്പെട്ട പ്ര സ്താവനകളിൽനിന്നു ശരിയായ വസ്തുതകൾ തിരഞ്ഞെടുക്കുക. 1) ഹൃദയത്തിന്റെ സങ്കോചവികാ സങ്ങൾക്കു തുടക്കം കുറിക്കുന്നതും സ്പന്ദനനിരക്ക് നിയന്ത്രിക്കുന്നതും
സൈനോ ഏട്രിയൽ നോഡാണ്. 2) സൈനോ ഏട്രിയൽ നോഡ് സ്ഥിതിചെയ്യുന്നതുപ വലത് ഏടി യത്തിന്റെ ഭിത്തിയിലാണ്.
3) ഒരു വൈദ്യുത സെൽപോലെ പ്രവർത്തിക്കുന്നതുകൊണ്ടാണ് ഈ ഭാഗം പേസ്മേക്കർ എന്നറിയപ്പെ ടുന്നു.
A.1, 3   B. 2, 3       C.3    D.ഇവയെല്ലാം
ഉത്തരം: ഡി

10.പ്രത്യുൽപാദന രീതികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
1) നിലവിലുള്ള ഒരു കോശം വിഭജി ച്ച് രണ്ടു കോശങ്ങളായി മാറി വംശ വർധന നടത്തുന്ന പ്രക്രിയയാണുദ്വിവിഭജനം.
2) പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും അനുകൂല സാഹചര്യത്തിൽ പുതിയ ജീവിയായി വളരാനും കഴിയുന്ന സൂക്ഷ്മ കോ ശങ്ങളാണു രേണുക്കൾ.
3) മാതൃശരീരത്തിൽനിന്നു മുകുള ങ്ങൾ രൂപപ്പെടുകയും വളർച്ചയെ ത്തുമ്പോൾ ഇവ ശരീരത്തിൽനിന്നു വേർപെട്ടു പുതിയ ജീവിയാകുകയും ചെയ്യുന്ന പ്രക്രിയയാണ് മുകുളനം.
A. 1, 2 B. 3 C. 1, 3  D ഇവയെല്ലാം 

ഉത്തരം: D

11.ശ്വസനവുമായി ബന്ധപ്പെട്ട പ്ര സ്താവനകളിൽനിന്നു ശരിയായവ തിരഞ്ഞെടുക്കുക.
A. ഒരു ജോടി ശ്വാസകോശങ്ങളാ ണു മനുഷ്യനിലെ മുഖ്യ ശ്വസനാ
വയവം.
B. ഔരസാശയത്തിൽ വാരിയെല്ലിൻ കൂടിനുള്ളിലാണ് ശ്വാസകോശങ്ങൾ കാണപ്പെടുന്നത്.
C. നാസാദ്വാരം-->ശ്വാസനാളം -->ശ്വസനി-->ശ്വാസകോശം എന്ന ക്രമത്തിലാണു വായു എത്തുന്നത്. 
D. ഇവയെല്ലാം
ഉത്തരം: ഡി

12.താഴെ കൊടുത്ത പ്രസ്താവനകളിൽ ഏതാണ് ശരി? 

1. ഹൃദയം മിടിക്കാൻ തുടങ്ങുന്നതും ഹൃദയ മിടിപ്പ് കേൾക്കുന്നതും ജനനത്തിനു ശേഷമാണ്.

2.സാധാരണ മനുഷ്യന്റെ ഹൃദയമിടിപ്പ് 60-100 സ്പന്ദ നങ്ങൾ/ മിനിറ്റ് ആണ്.

3. വ്യായാമം ചെയ്യുമ്പോൾ ഹൃദയമിടിപ്പ് കുറയുന്നു. 

4. ആരോഗ്യകരമായ ഹൃദയം നിലനിർത്തുന്നതിന് വൈകാരികവും ശാരീരികവുമായ ആരോഗ്യം കൂടുതൽ പ്രധാനമാണ്.

A. രണ്ടും നാലും മാത്രം 

B. മൂന്നും നാലും മാത്രം 

C. ഒന്നും നാലും മാത്രം 

D. രണ്ടും മൂന്നും മാത്രം 

ഉത്തരം: A



No comments:

Post a Comment