Tuesday, December 3, 2024

BIOGRAPHY- ചാൾസ് റോബർട്ട് ഡാർവിൻ (1809-1882)

ചാൾസ് റോബർട്ട് ഡാർവിൻ (1809-1882) 

ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനും ആധുനിക പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും. മനുഷ്യനും പ്രകൃതിയും തമ്മിലും, മനുഷ്യനും സൃഷ്ടികർത്താവും തമ്മിലുമുള്ള ബന്ധങ്ങളെ പുതിയ കാഴ്ചപ്പാടിൽ വിലയിരുത്തിയതു വഴി ശാസ്ത്രലോകത്തുമാത്രമല്ല പരിഷ്കൃത ലോകത്തിലാകമാനം ഡാർവിൻ കോളിളക്കം സൃഷ്ടിച്ചു.*


ഇംഗ്ലണ്ടിൽ ഷ്രോപ്ഷെയറിലുള്ള ഷൂസ് ബരി എന്ന ചെറിയ പട്ടണത്തിലാണ് ഡാർവിൻ 1809-ൽ ജനിച്ചത്. അച്ഛനും മുത്തച്ഛനും ഡോക്ടർമാരായിരുന്നു. മുത്തച്ഛൻ, ഇറാസ്മസ് ഡാർവിൻ, ഒരു പ്രകൃതിശാസ്ത്രജ്ഞനും സ്വതന്ത്രചിന്തകനും കൂടിയായിരുന്നു. ഇദ്ദേഹം 1794-ൽ പ്രസിദ്ധീകരിച്ച സുനാമിയ' എന്ന പുസ്തകത്തിൽ പരി നാമമെന്ന ആശയത്തെ ശരിവച്ചിരുന്നു. പക്ഷേ, മുത്തച്ഛന്റെ ചിന്തകൾ ചാൾസിനെ സ്വാധീനിച്ചിട്ടുണ്ടെന്നൊന്നും പറയാൻ വയ്യ.


സ്കൂൾ പഠനങ്ങളിൽ അലസനായിരുന്ന ചാൾസ് കുട്ടിക്കാലം മുതൽ തന്നെ പ്രകൃതി പഠനങ്ങളിൽ തത്പരനായിരുന്നു. മുട്ടകളും പ്രാണികളും മറ്റും ശേഖരിക്കുകയായിരുന്നു ഒരു പ്രധാന വിനോദം. 16-ാം വയസ്സിൽ അച്ഛന്റെ നിർബന്ധപ്രകാരം എഡിൻബറോവിൽ ഒരു വൈദ്യ ശാസ്ത്ര വിദ്യാർത്ഥിയായി. പക്ഷേ, താത്പര്യക്കുറവുമൂലം പഠനം പൂർത്തിയാക്കിയി ല്ല. ഇവിടെ വച്ചും പ്രകൃതി പഠനങ്ങളിലാണ് കൂടുതൽ ഉത്സാഹം കാണിച്ചത്. ഗവേഷണപരമായ ആദ്യത്തെ ലേഖനം അക്കാലത്ത് പ്രസിദ്ധീകരിച്ചു. ലാമാർക്കിന്റെ പരിണാമസിദ്ധാന്തത്തെപ്പറ്റി അറി ഞ്ഞതും എഡിൻബറോവിൽ വച്ചാണ്. പക്ഷേ, പരിണാമസിദ്ധാന്തം ഡാർവിനെ ആകർഷിച്ചില്ല. വൈദ്യശാസ്ത്രപഠനം മതിയാക്കിയതിനുശേഷം കേംബ്രിഡ്ജിൽ നിന്ന് സത്യവേദവിജ്ഞാനത്തിൽ (theology) ബിരുദം നേടി; 1831-ൽ. കേംബ്രിഡ്ജിൽ വച്ചും പ്രകൃതിശാസ്ത്രപഠനങ്ങൾ തുടർന്നു. പ്രസിദ്ധരായ ഭൂശാസ്ത്രജ്ഞന്മാരുടേയും സസ്യ ശാസ്ത്രജ്ഞന്മാരുടേയും മറ്റും സൗഹൃദം സമ്പാദിച്ചു. പ്രകൃതിശാസ്ത്രജ്ഞനെന്ന നിലയിൽ ഡാർവിനെ അവർക്കെല്ലാം വലിയ മതിപ്പായിരുന്നു.


പഠിത്തം കഴിഞ്ഞു; ഇനി എന്തു ചെയ്യണം എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ബ്രിട്ടീഷ് നാവികസേനയുടെ എച്ച്. എം.എസ്.ബീഗിൾ എന്ന പായക്കപ്പലിൽ പ്രകൃതി ശാസ്ത്രജ്ഞനെന്ന നിലയ്ക്ക് ലോകം ചുറ്റി സഞ്ചരിക്കാനുള്ള അവസരം കിട്ടി. കേംബ്രിഡ്ജിലെ പ്രൊഫസർമാരാണ് ഈ ജോലിക്ക് ഡാർവിന്റെ പേര് നിർദ്ദേശിച്ചതും ഡാർവിനെ അതു സ്വീകരിക്കാൻ പ്രേരിപ്പിച്ചതും. തെക്കെ അമേരിക്കയുടെ തീരപ്രദേശങ്ങളും ശാന്തസമുദ്രദ്വീപുകളും സർവേ ചെയ്യുകയായിരുന്നു ബീഗിളിന്റെ ഉദ്ദേശ്യം. കപ്പലിലെ ഏക പ്രകൃതിശാസ്ത്രജ്ഞനായിരുന്നു ഡാർവിൻ സന്ദർശിച്ച സ്ഥലങ്ങളിൽ നിന്നെല്ലാം ശിലകൾ, സസ്യങ്ങൾ, ജന്തുക്കൾ എന്നിവ ശേഖരിക്കുകയും അവയെകുറിച്ചെല്ലാം വിവരങ്ങൾ രേഖപ്പെടുത്തുകയുമായിരുന്നു അദ്ദേഹത്തിന്റെ ജോലി. വളരെ താത്പര്യത്തോടു കൂടിത്തന്നെയാണ് ഡാർവിൻ തന്റെ കർത്തവ്യം നിറവേറ്റിയത്. ഗാലപഗോസ് ദ്വീപുസ മൂഹത്തിൽ കണ്ട ജന്തുക്കളും സസ്യങ്ങളും പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിച്ചു. ഓരോ ചെറു ദ്വീപിലും അടുത്തടുത്തുള്ള പ്രത്യേക തരത്തിൽ പെടുന്ന കുരുവികളും ആമകളും മറ്റുമാണുള്ളതെന്ന് അദ്ദേഹം കണ്ടു. ഈ വ്യത്യാസങ്ങൾക്കുള്ള കാരണം മൂലസ്പീഷീസിൽ വന്ന പരിണാമങ്ങൾ ആയിരിക്കണമെന്ന് ഡാർവിന് ബോധ്യമായി - ഉടനെയല്ല, ശേഖരിച്ചു ജന്തുക്കളെ സ്വന്തം നാട്ടിൽ കൊണ്ടുപോയി കൂലങ്കഷമായി പഠിക്കുകയും, വിശ്ലേഷണം ചെയ്യുകയും മറ്റും ചെയ്തതിനുശേഷം. 1836-ലാണ് കപ്പൽ യാത്ര കഴിഞ്ഞ് ഡാർവിൻ തിരിച്ചെത്തിയത്. കപ്പലിൽ വച്ച് എഴുതിയിരുന്ന ഡയറിക്കുറിപ്പുകളെ ആധാരമാക്കി "ബീഗിളിന്റെ കടൽയാത്ര' എന്ന ഗ്രന്ഥം അധികം താമസിയാതെ പ്രസിദ്ധം ചെയ്തു. ഇതിൽ പരി ണാമത്തെകുറിച്ചു പരാമർശമൊന്നുമില്ല.


ഇംഗ്ലണ്ടിൽ തിരിച്ചെത്തിയതിനുശേഷം ജോലി യിലൊന്നും ചേർന്നില്ല; അതിന്റെ ആവശ്യവുമി ല്ലായിരുന്നു. വേണ്ടതിലധികം പൈതൃകസ്വത്തു ണ്ടായിരുന്നു. ലണ്ടനിൽ താമസമാക്കുകയും പ്രമുഖ ശാസ്ത്രജ്ഞന്മാരുമായി സമ്പർക്കം പുലർത്തിപ്പോരുകയും ചെയ്തു. 1839-ൽ അമ്മാവന്റെ മകളെ വിവാഹം ചെയ്തതിനുശേഷം ഗ്രാമ പ്രദേശമായ ഡൗൺസിലേക്ക് താമസം മാറ്റി. അവിടെ പരീക്ഷണങ്ങളും എഴുത്തും വായനയുമായി ശേഷമുള്ള ജീവിതം കഴിച്ചു. ആരോഗ്യം ഒരിക്കലും ദൃഢമായിരുന്നില്ല.


സ്പീഷീസുകളുടെ തരംമാറ്റത്തെ കുറിച്ച് 1837 മുതൽ കുറിപ്പുകൾ നോട്ടുപുസ്തകത്തിൽ എഴു തിത്തുടങ്ങി. എങ്കിലും ഈ മാറ്റം എങ്ങനെ നടക്കുമെന്നതിനെ കുറിച്ച് ആദ്യകാലത്ത് ഡാർവിന് ഒരു സിദ്ധാന്തവുമുണ്ടായിരുന്നില്ല. അതിനിടയിൽ, 1836-ൽ മാൽത്തൂസിന്റെ ജനസമൂഹങ്ങളെ പറ്റി എന്ന പുസ്തകം വായിക്കാനിടയായി. ഭക്ഷ്യ ദൗർലഭ്യത്തേയും പട്ടിണിമരണങ്ങളേയും പറ്റി ഇതിൽ വിവരിച്ചു കണ്ടപ്പോൾ പ്രകൃതി നിർധാരണം എന്ന ആശയം ഡാർവിന് ലഭിച്ചു. കൂടുതൽ മെച്ചപ്പെട്ടവയുടെ അതിജീവനം വഴി ജീവികളിൽ പരിത സ്ഥിതികൾക്ക് നുസൃത മായ പരിവർത്തനങ്ങൾ ഉണ്ടാവുമെന്ന് അദ്ദേഹത്തിന് ബോധ്യമായി.


പ്രകൃതി നിർധാരണം വഴി നടക്കുന്ന പരിണാമത്തെ കുറിച്ച് ഒരു ചെറുലേഖനം 1842-ൽ തന്നെ ഡാർവിൻ എഴുതുകയുണ്ടായി. പക്ഷേ, അത് ശാസ്ത്രലോകത്തിലെ ചില സ്നേഹിതന്മാരെ കാണിച്ചതല്ലാതെ പ്രസിദ്ധം ചെയ്തില്ല. വിസ്തരിച്ച തെളിവുകൾ സഹിതം ഒരു ബൃഹദ്ഗ്രന്ഥം എഴുതാനായിരുന്നു ഡാർവിന്റെ ഉദ്ദേശ്യം. അങ്ങനെ കുറെ കൊല്ലങ്ങൾ കടന്നുപോയി. 1858-ൽ മലയിൽ പ്രകൃതിപഠനങ്ങളിൽ ഏർപ്പെട്ടിരുന്ന ആൽഫ്രഡ് റസ്സൽ വാലസ് എന്ന ചെറുപ്പക്കാര നിൽനിന്ന് ഡാർവിന് ഒരു ലേഖനം അയച്ചുകിട്ടി. പ്രകൃതി നിർധാരണ തത്ത്വം തന്നെയായിരുന്നു ഈ ലേഖനത്തിലേയും വിഷയം മാൽത്തൂസിന്റെ പുസ്തകം തന്നെയാണ് വാലസിനും പ്രചോദനമായത് എന്ന് ഡാർവിന് പിന്നീട് മനസ്സിലായി. ഡാർവിൻ ധർമസങ്കടത്തിലായി. പക്ഷേ, ഡാർവിന്റെ ആദ്യലേഖനം വായിച്ചിരുന്ന സ്നേഹിതന്മാർ പ്രകൃതി നിർധാരണത്തെ സംബന്ധിച്ച ഡാർവിന്റെ പ്രാഥമ്യതയുടെ സാക്ഷ്യം വഹിക്കാൻ തയ്യാറായി. ഉടനെ തന്നെ (1858-ൽ) പ്രകൃതി നിർധാരണത്തെ കുറിച്ച് ഡാർവിനും വാലസും ഒരുമി ച്ചൊരു ലേഖനം എഴുതുകയും അത് ലിനെയൻ സൊസൈറ്റിയിൽ അവതരിപ്പിക്കുകയും ചെയ്തു. പ്രകൃതി നിർധാരണത്തെക്കുറിച്ച് ബൃഹത്ഗ്രന്ഥം എഴുതേണ്ടതില്ലെന്നും അതിനു പകരം സംക്ഷിപ്തമായൊരു പുസ്തകം ഉടനെ പ്രസിദ്ധീകരിക്ക ണമെന്നും ഡാർവിൻ തീരുമാനിച്ചു. അതാണ് 1859 -ൽ പുറത്തുവന്ന 'സ്പീഷിസുകളുടെ ഉദ്ഭവം' (പ്രകൃതി നിർധാരണം വഴി സ്പീഷീസുകളുടെ ഉത്ഭവം, അഥവാ ജീവിതമത്സരത്തിൽ അനുഗ്രഹീ തജാതികളുടെ സംരക്ഷണം' എന്നാണ് പുസ്ത കത്തിന്റെ മുഴുവൻ പേര്) പുസ്തകം ഉടനെതന്നെ വമ്പിച്ച വിജയമായി. സൃഷ്ടികർത്തവ്യം നിഷേധിച്ചുവെന്ന പേരിൽ പരിണാമം വലിയൊരു തർക്ക വിഷയവുമായി. പക്ഷേ, തർക്കങ്ങളിലൊന്നും ഡാർവിൻ സ്വയം പങ്കെടുത്തില്ല. തോമസ് ഹക്സിലി തുടങ്ങിയ സുഹൃത്തുക്കളാണ് അതെല്ലാം അദ്ദേഹത്തിനുവേണ്ടി നിർവഹിച്ചത്. പരിണാമസിദ്ധാന്തത്തെ ശാസ്ത്രലോകം പൂർണമായും സ്വീകരിച്ചുകാണാനുള്ള ഭാഗ്യം ഡാർവിനുണ്ടായി. പരിണാമസിദ്ധാന്തവുമായി ബന്ധപ്പെട്ട വേറെ രണ്ടു പുസ്തകങ്ങൾ കൂടി ഡാർവിൻ പിൽക്കാലത്ത് എഴുതുകയുണ്ടായി. “മനുഷ്യാവ രോഹണവും ലൈംഗിക നിർധാരണവും' (1871), "വികാരപ്രകടനം, മനുഷ്യനിലും ജന്തുക്കളിലും(1872) എന്നിവയാണിവ.


പരിണാമത്തെ കുറിച്ചു മാത്രമല്ല ഡാർവിൻ എഴുതിയിട്ടുള്ളത് എന്ന് എടുത്തുപറയേണ്ടതുണ്ട്. ഭൂശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം എന്നീ വിഷയങ്ങളിൽ ഗവേഷണപ്രബന്ധങ്ങളു ടേയും പുസ്തകങ്ങളുടേയും ഒരു വലിയ പരമ്പരതന്നെ അദ്ദേഹത്തിന്റേതായിട്ടുണ്ട്. കോറൽ പാറനിരകളുടെ ഉദ്ഭവത്തെ കുറിച്ചും, അഗ്നിപർവ്വത ദ്വീപുകളെ കുറിച്ചും സിറിപിഡിയ എന്ന സന്ധി പാദികളെക്കുറിച്ചും മണ്ണിരകളെക്കുറിച്ചും പ്രാണി ഭുക്കുകളായ സസ്യങ്ങളെക്കുറിച്ചും ഓർക്കിഡ് പുഷ്പങ്ങളുടെ പരാഗണത്തെക്കുറിച്ചും മറ്റുമുള്ള വ്യത്യസ്ത വിജ്ഞാന ശാഖകളിലേക്കുള്ള ഡാർവിന്റെ സംഭാവനകൾ കനത്തവതന്നെയാണ് പരിണാമത്തെപ്പറ്റി ഒരക്ഷരം എഴുതിയിട്ടില്ലായിരുന്നെങ്കിൽ പോലും ഒരു പ്രമുഖ ശാസ്ത്രജ്ഞ നെന്ന നിലയ്ക്ക് ഡാർവിൻ തീർച്ചയായും അറിയപ്പെടുമായിരുന്നു. 1839 -ൽ 30-ാം വയസ്സിൽ)റോയൽ സൊസൈറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതും 1853-ൽ അതേ സൊസൈറ്റിയുടെ റോയൽ മെഡൽ സമ്മാനിക്കപ്പെട്ടതും സ്പീഷീസുകളുടെ ഉദ്ഭവം' പ്രസിദ്ധീകരിക്കുന്നതിന് മുമ്പായിരുന്നുവെന്ന് ഓർക്കുക. പിന്നീട് 1864-ൽ റോയൽ സൊസൈറ്റിയുടെ കോപ്ലി മെഡലും ഡാർവിന് സമ്മാനിക്കപ്പെട്ടു. 1882 ഏപ്രിൽ 19-ാം തീയതി അന്തരിച്ചു. പ്രസിദ്ധമായ വെസ്റ്റ്മിനിസ്റ്റർ പളളിയിലാണ് ഡാർവിന്റെ ശവസംസ്കാരം നടന്നത്

No comments:

Post a Comment