Tuesday, December 3, 2024

BIOGRAPHY-ഹിപ്പോക്രാറ്റിസ് ( 460 ബി.സി. - 370 ബി.സി)

 


#Biography#

ഹിപ്പോക്രാറ്റിസ് ( 460 ബി.സി. - 370 ബി.സി) 


ഗ്രീക്ക് ഭിഷഗ്വരൻ, വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നു. ക്രമീകൃത ആഹാരം, ശുചിത്വം, വിശ്രമം എന്നിവ രോഗശമന പ്രവർത്തനത്തിൽ പ്രധാനമാണെന്ന് ഊന്നി പറഞ്ഞു.

ഹിപ്പോക്രാറ്റിസിനെക്കുറിച്ച് വളരെ വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല. ഗ്രീക്ക് വൈദ്യശാസ്ത്ര ദേവതയായ "ആപിയോസിന്റെ' (Asklepios) പിൻതലമുറയിൽപെട്ട മന്ത്രവാദി കുടുംബത്തിലാണ് ഹിപ്പോക്രാറ്റിസ് ജനിച്ചതെന്ന് പറയപ്പെടുന്നു. പാരമ്പര്യ സമ്പ്രദായപ്രകാരം ചെറുപ്പത്തിൽ തന്നെ അദ്ദേഹം ഈജിപ്ത് സന്ദർശിക്കുകയും അവിടെവച്ച് ഇംഹോതെപിന്റേതെന്നു കരുതപ്പെടുന്ന വൈദ്യശാസ്ത്രഗ്രന്ഥങ്ങൾ പഠിക്കുകയും ചെയ്തു. ഡെമോക്രിറ്റസിന്റെ ശിഷ്യനാ യിരുന്നു എന്നും പറയപ്പെടുന്നുണ്ട്.

ഏതൻസിലടക്കം പല സ്ഥലങ്ങളിൽ പഠിപ്പിച്ച ഹിപ്പോക്രാറ്റിസ്, കോസ് ദ്വീപിൽ ഒരു വൈദ്യ ശാസ്ത്ര വിദ്യാലയം സ്ഥാപിച്ചു. ആദ്യത്തെ ഭിഷ്വഗ്വരൻ ആയതുകൊണ്ടല്ല, ഈ വിദ്യാലയം സ്ഥാപിച്ചതിലൂടെ യാണ് ഹിപ്പോക്രാറ്റിസ് വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്. അദ്ദേഹത്തിനു മുമ്പ് തന്നെ മനുഷ്യശരീരത്തെക്കുറിച്ച് മനസ്സിലാക്കിയ അയോണിനെപ്പോലുള്ള (alcmaeon)ധാരാളം വിദ്യാർത്ഥികളുണ്ടായിരുന്നു.

50 ലേറെ ഗ്രന്ഥങ്ങൾ ഹിപ്പോക്രാറ്റിസിന്റേതായി പറയപ്പെടുന്നതായിട്ടുണ്ടെങ്കിലും പലതിന്റെയും രചയിതാവ് അദ്ദേഹം തന്നെയാണോ എന്നത് സംശയാസ്പദമാണ്. അദ്ദേഹത്തിന്റെ വിദ്യാലയത്തിലെ പല തലമുറയിൽപ്പെട്ടവരുടെ കൂട്ടായ പരിശ്രമഫലമായിട്ടുണ്ടായ കൃതികൾ ബി. സി. 3-ാം നൂറ്റാണ്ടിലോ മറ്റോ അലക്സാണ്ഡ്രിയയിൽ വച്ച് ക്രോഡീകരിക്കപ്പെട്ടതാവാം. അവ പിന്നീട് ഹിപ്പോക്രാറ്റിസിന്റെ പേരിൽ അറിയപ്പെട്ടതാവാനാണ് സാധ്യത. അദ്ദേഹത്തിന്റെ പാരമ്പ ര്യത്തിൽ പെട്ടതാണ് ആ കൃതികൾ എന്ന കാര്യ

ത്തിൽ സംശയമില്ല എന്നു മാത്രമല്ല അവ യുക്തി യുക്തവും സൂക്ഷ്മവുമായ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നതും സത്യസന്ധമായ പെരുമാറ്റച ട്ടങ്ങൾ നിർദ്ദേശിക്കുന്നവയുമാണ്.

ക്രമീകൃതമായ ആഹാരം, ശുചിത്വം, വിശ്രമം എന്നിവ രോഗിയ്ക്ക് അത്യാവശ്യമാണെന്ന് ഹിപ്പോക്രാറ്റിസ് സ്കൂളിൽ പെട്ടവർ വിശ്വസിച്ചിരുന്നു. ഭിഷ്വഗ്വരനും ശുചിത്വമുണ്ടായിരിക്കണമെന്ന വർ ഊന്നിപ്പറഞ്ഞു. പ്രകൃതിയുടെ സ്വാഭാവികമായ രോഗശമന പ്രക്രിയയിൽ ഭിഷഗ്വരൻമാർ കാര്യമായി ഇടപെടേണ്ടതില്ലെന്ന് അവർ കരുതി. മനുഷ്യശരീരത്തെക്കുറിച്ച് അന്നുണ്ടായിരുന്ന പരി മിതജ്ഞാനംവച്ച് നോക്കുമ്പോൾ വളരെ വിശിഷ്ടമായ ഒരു ഉപദേശമായിരുന്നു ഇതെന്ന് മനസ്സിലാക്കാം 

ദുർദേവതകളുടെ ബാധയല്ല, ശാരീരികമായ പ്രതിഭാസം മാത്രമാണ് രോഗമെന്ന് അവർ മനസ്സി ലാക്കി. അപസ്മാരത്തെ അന്നത്തെ ആളുകൾ കണ്ടിരുന്നത് പിശാചിന്റെയോ ദൈവത്തിന്റെയോ ബാധ എന്ന നിലയ്ക്കാണ്. അപസ്മാരത്തിനു പോലും സ്വാഭാവികമായ കാരണങ്ങളുണ്ടാകാമെന്നും അത് ശാരീരികമായ ചികിത്സകൊണ്ടാണ് ഭേദമാക്കേണ്ടതെന്നും അല്ലാതെ മന്ത്രവാദം കൊണ്ടല്ലെന്നും ഹിപ്പോക്രാറ്റിസ് സ്കൂളിൽ പെട്ട വർ വാദിച്ചു. ശരീരത്തിലെ ചില ദ്രവങ്ങളുടെ (ദോഷങ്ങൾ) അസന്തുലിതാവസ്ഥയാണ് രോഗകാരണമെന്ന് അവർ കരുതി. ഈ സിദ്ധാന്തം ആദ്യം അവതരിപ്പിച്ചത് എംപി ഡോക്ലിസ് ആയിരുന്നു. രക്തം, കഫം, കറുത്ത പിത്തരസം, മഞ്ഞ പിത്തരസം എന്നീ ചതുർ ദോഷങ്ങളെയാണ് അവർ എണ്ണിപ്പറഞ്ഞത്.

ചികിത്സാരംഗത്തെ ധാർമികതയ്ക്ക് ഹിപ്പോ ക്രാറ്റിസും കൂട്ടരും വലിയ പ്രാധാന്യം നൽകിയിരുന്നു. ഇന്നും, ഡോക്ടറാവുന്നതിനുമുമ്പ് വൈദ്യ ശാസ്ത്ര വിദ്യാർത്ഥികൾ ഹിപ്പോക്രാറ്റിസിന്റെ പേരിലെടുക്കുന്ന പ്രതിജ്ഞ ഇതിന് ഉത്തമോദാഹരണമാണ്. 1933-ൽ ഹിപ്പോക്രാറ്റിസ്സിന്റേതെന്നു കരുതപ്പെടുന്ന ഒരു പ്രതിമ കോസ് ദ്വീപിൽ നിന്ന് കണ്ടെടുക്കുകയുണ്ടായി.

No comments:

Post a Comment