എഡ്വേർഡ് ജെന്നർ (1749-1823)
മസൂരി എന്ന മാരകമായ മഹാരോഗത്തിൽ നിന്ന് മനുഷ്യരാശിക്ക് മോചനം നേടുവാനുള്ള മാർഗം ആവിഷ്കരിച്ച മഹാനാണ് എഡ്വേർഡ് ജെന്നർ മനുഷ്യരാശിയെ ഭയപ്പെടുത്തുന്ന മസൂരിയെ തടുക്കുവാൻ “വാക്സിനേഷൻ' എന്ന സബ്ര ദായം ആദ്യമായി പ്രയോഗത്തിൽ കൊണ്ടുവന്നു.
ഇംഗ്ലണ്ടിലെ ബർക്കിയിൽ ഗ്ലൗസസ്റ്റർ എന്ന പ്രദേശത്ത് 1749 മേയ് മാസം പതിനേഴാം തീയതി എഡ്വേർഡ് ജെന്നർ ജനിച്ചു. ആദ്യകാലവിദ്യാഭ്യാസത്തിനു ശേഷം വൈദ്യശാസ്ത്ര പഠനത്തിൽ ഏർപ്പെട്ടു. ലണ്ടനിലുള്ള പ്രസിദ്ധനായ ഡോ. ജോൺഹണ്ടറുടെ കൂടെ ചേർന്ന് ജെന്നർ വൈദ്യ ശാസ്ത്രത്തിൽ അഭ്യസനം തുടർന്നു. വൈദ്യശാ സ്ത്രത്തിനുപുറമേ പല ശാസ്ത്ര വിഷയങ്ങളിലും ജെന്നർ തത്പരനായിരുന്നു. പക്ഷിനിരീക്ഷണം, ഭൂവിജ്ഞാനീയം, ജന്തുക്കളെക്കുറിച്ചുള്ള പഠനം എന്നിവകളിലെല്ലാം ജെന്നർക്കു ശ്രദ്ധപതിപ്പിക്കുവാൻ കഴിഞ്ഞു. ഡോ. ജോൺ ഹണ്ടറുടെ കൂടെ യുള്ള താമസം ജന്ന ഒരു യഥാർ ത്ഥ ശാസ്ത്രജ്ഞനാക്കി. പിന്നീട് ജെന്നർ ബർക്കിയിലേക്ക് മടങ്ങി ഡോക്ടറായി പ്രാക്ടീസ് ചെയ്തു.
യുവാവായ ഡോക്ടറെ കാണുവാൻ വന്ന പലർക്കും ഗോവസൂരി പിടിപെട്ടിരുന്നു. പശുക്കളെ കറക്കുന്നവർക്ക് അകിടിൽ നിന്നുമാണ് ഇതു പക രുന്നത്. ഈ അസുഖത്തെ ചുറ്റിപ്പറ്റി അവിടങ്ങളിൽ പല കഥകളും ഉണ്ടായിരുന്നു. പല അന്ധവിശ്വാസങ്ങളും നിലനിന്നിരുന്നു. അക്കാലത്ത് അവിടെ പ്രചാരത്തിലിരുന്ന ഒരു വിശ്വാസം ജെന്നറിന്റെ ശ്രദ്ധയ്ക്ക് വിഷയീഭവിച്ചു. ഗോവസൂരി പിടിപെടുന്ന ഒരാൾക്ക് ഒരിക്കലും മസൂരി ഉണ്ടാകുകയില്ല. എന്ന ചൊല്ല് വെറുതെ ആയിരിക്കുകയില്ലെന്ന് അദ്ദേഹത്തിന് തോന്നി. പ്രസ്തുത നാടൻ ചൊല്ലിന് എന്തെങ്കിലും ഒരു യുക്തിയും അല്പം യാഥാർഥ്യവും കാണുമെന്ന് ജെന്നർ വിശ്വസിച്ചു. മറ്റു ഡോക്ടർമാരോട് ജെന്നർ ഈ സംഹിതയെ കുറിച്ച് സംസാരിച്ചുനോക്കി. അവർ അദ്ദേഹത്തെ പരിഹസിക്കുകയാണ് ചെയ്തത്. ഒരു അമ്മൂമ്മ കഥ' മാത്രമാണ് അതെന്ന് പല ഡോക്ടർമാരും അഭിപ്രായപ്പെട്ടു. എന്നാൽ ജെന്നറിന് അവരുടെ അഭിപ്രായങ്ങൾ സ്വീകാര്യമായി തോന്നിയില്ല. ജെന്നർ ഈ കാര്യത്തെക്കുറിച്ച് പരീക്ഷണങ്ങൾ നടത്തി. 1775 മുതൽ അദ്ദേഹം പരീക്ഷണങ്ങളിൽ മുഴുകി. തന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി ഗോവസൂരി പിടിപെട്ട ചിലരിൽ മസൂരി വന്നതായി ജെന്നർ കണ്ടു. അദ്ദേഹം നിരാശനായില്ല. പരീക്ഷ ണങ്ങൾ തുടർന്നു. ഗോവസൂരി രണ്ടുതരത്തിൽ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി. അതിൽ ഒരെണ്ണ
ത്തിനു മാത്രമേ രോഗനിരോധനശക്തിയുള്ളൂ. ജെന്നർക്ക് ആശ്വാസമായി. അദ്ദേഹം പഠനങ്ങൾ തുടർന്നു.
1796 മേയ് മാസം 14-ാം തീയതി സുപ്രധാന മായ ആ സംഭവം നടന്നു. അന്ന് എട്ടു വയസ്സുള്ള ജെയിംസ് ഫിപ്സ് (James Phipps) എന്ന കുട്ടിക്ക് ജെന്നർ ഗോവസൂരി പ്രയോഗം നടത്തി. ഗോവ സൂരി പിടിപെട്ട ഒരു കറവക്കാരിയുടെ ശരീരത്തിൽ നിന്നും എടുത്ത് ചലമാണ് കുത്തിവച്ചത്. അതിനുശേഷം ജൂലൈ ഒന്നാം തീയതി ആ കുട്ടിയുടെ ദേഹത്ത് ശക്തിയായ മസൂരി ബാധിച്ച ആളിന്റെ ദേഹത്തുനിന്നുമുള്ള ചലം കുത്തിവച്ചു. രണ്ടാഴ്ച യോളം ജെന്നറും ആ കുട്ടിയുടെ അമ്മയും ആകാം ക്ഷയോടെ കാത്തിരുന്നു. കുട്ടിക്ക് വസൂരിയുടെ ലക്ഷണങ്ങൾ ഒന്നും കണ്ടില്ല. പിന്നീട് മറ്റു പല രിലും ഇതേ പരീക്ഷണങ്ങൾ തുടർന്നു. ഈ സമ്പ ദായത്തിന് ജെന്നർ 'വാക്സിനേഷൻ' എന്നു പേരും നൽകി. വാക്സിനിയ' എന്ന ലാറ്റിൻ പദ ത്തിന്റെ അർഥം ഗോവസൂരി എന്നാണ്. 1798-ൽ ഗോവസൂരി പ്രയോഗത്തെക്കുറിച്ച് ദീർഘമായി പ്രതിപാദിക്കുന്ന ഒരു പ്രബന്ധം അദ്ദേഹം പ്രസി ദ്ധപ്പെടുത്തി. ജെന്നറുടെ വാക്സിനേഷൻ സബ്ര ദായത്തിന് എതിർപ്പുകൾ ഉണ്ടായി. വാക്സിനേഷൻ അപ്പാടെ അവഗണിക്കണമെന്നും പ്രയോഗി ക്കരുതെന്നും ചില യാഥാസ്ഥിതികരായ ഡോക്ടർമാർ അഭിപ്രായപ്പെട്ടു. വാക്സിനേഷൻ അപകടം വരുത്തുമെന്ന് അവർ പ്രചരണം നടത്തി. വാക്സിനേഷനെ പരിപൂർണ്ണമായി അനുകൂ ലിച്ചിരുന്ന ചില ഡോക്ടർമാർക്ക് അപൂർവ്വം പാക പിഴകളും സംഭവിച്ചു. വാക്സിനേഷനു ശേഷം ചിലർക്ക് മസൂരി പിടിപെട്ടു. 'സിറം' ശുദ്ധമല്ലാത്ത തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ജെന്നർ മനസ്സിലാക്കി. ശരിയായ രീതിയിൽ നിർമാണം ആരംഭിച്ചപ്പോൾ അതിന് ഫലമുണ്ടായി. പതിനെട്ടു മാസംകൊണ്ട് പന്തീരായിരം ആളുകൾ ഇംഗ്ലണ്ടിൽ വാക്സിനേഷന് വിധേയരായി. മസൂരിനിമിത്തമുള്ള മരണനിരക്ക് ആണ്ടിൽ 2018-ൽ നിന്ന് 622 ആയി കുറഞ്ഞു. വാക്സിൻ യൂറോപ്പിലെ രാജ്യങ്ങൾ, ചൈന, ഇന്ത്യ, തെക്കെ അമേരിക്ക തുടങ്ങി പല രാജ്യങ്ങളിലേക്കും അയച്ചുതുടങ്ങി. ജെന്നറുടെ കീർത്തിയും വാക്സിനേഷനും ഇംഗ്ല ണ്ടിന് പുറമേക്ക് അതിവേഗം വ്യാപിച്ചു.
ഫ്രാൻസിൽ സാർവത്രികമായ ഗോവസൂരിപയോഗം നടപ്പിൽ വന്നു. വാക്സിനേഷനുവേണ്ടി നിർമിച്ച ഒരു സ്ഥാപനത്തിന്റെ രക്ഷാധികാരിയായിരുന്നു നെപ്പോളിയൻ, ജെന്നറെക്കുറിച്ച് നല്ല മതിപ്പ് നെപ്പോളിയനുണ്ടായിരുന്നു. ഫ്രഞ്ചുകാർ തടവിൽ പിടിച്ച് കുറെ ഇംഗ്ലീഷ് ഭടന്മാരെ വിട്ടുതരണമെന്നു കാണിച്ച് ജെന്നർ നെപ്പോളിയന് കത്തെഴുതി. തടവുകാരെ വിട്ടയക്കുവാൻ വൈമുഖ്യം കാണിച്ച് നെപ്പോളിയൻ ജെന്നറാണ് അപ്രകാരം ആവശ്യപ്പെട്ടിരിക്കുന്നത് എന്ന റിഞ്ഞപ്പോൾ അതിന് സമ്മതിച്ചു. എന്നാൽ ഇംഗ്ലണ്ടിലുള്ള ഫ്രഞ്ച് തടവുകാരെ വിട്ടയക്കുവാൻ ജെന്നർ ചെയ്ത പരിശ്രമം വിജയിച്ചില്ല.
ജെന്നർ കാതറിൻ കിങ്സ് കോട്ട് എന്ന യുവതിയെ വിവാഹം കഴിച്ചു. സൗഭാഗ്യകരമായ ഒരു ദാമ്പത്യ ജീവിതമാണ് അവർ നയിച്ചിരുന്നത്. 1815-ൽ പത്നി അന്തരിച്ചു. ജെന്നർ അതീവദുഃഖി തനായി. 1823 ജനുവരി 21-ാം തീയതി ജെന്നർ തന്റെ ലൈബ്രറിയുടെ തറയിൽ ബോധരഹിതായി വീണു. “അപ്പോപ്ലെക്സി' എന്ന അസുഖമാണ് അദ്ദേഹത്തിന് പിടിപെട്ടത്. ജെന്നറുടെ വലതു വശം മരവിച്ചുപോയി. അടുത്ത ദിവസം അദ്ദേഹം എന്നന്നേക്കുമായി ലോകത്തോട് യാത്ര പറഞ്ഞു. മരണം വിതയ്ക്കുന്ന മസൂരിയോട് മല്ലിട്ട് ജയിച്ച ജെന്നറെ ഒടുവിൽ മരണം കീഴടക്കി. ജെന്നർ കാരണം ലക്ഷക്കണക്കിന് ആളുകൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടു കഴിഞ്ഞു.
No comments:
Post a Comment