മലയാളം -AT
1. വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ, ഞാ നൊട്ടു വാനിൽ പറന്നു നടക്കട്ടെ. ആരുടെ വരികൾ?
A. സുഗതകുമാരി
B. ബാലാമണിയമ്മ
C. വള്ളത്തോൾ
D. കുമാരനാശാൻ
2. അവൻ താരകങ്ങളുടെ ഉലകത്തിലേക്ക് കടന്നു. ഉലകം എന്ന വാക്കിന്റെ അർഥം എന്ത്?
A. കൂട്ടം B. ലോകം C. സമുദ്രം D. വീട്
3. ഹൃദയതാളം വിഗ്രഹിച്ച് എഴുതിയാൽ
A. ഹൃദയമാകുന്ന താളം
B. ഹൃദയത്തിലുള്ള താളം
C. ഹൃദയത്തിന്റെ താളം
D. ഹൃദയവും താളവും
4. തെറ്റായ ജോഡി ഏത്?
A. മീനോളം ജയപ്രകാശ് കുളൂർ
B. ഇരട്ട മിഠായികൾ പി.കെ. പാറക്കടവ്
C. ചിന്നമുണ്ടി എസ്. ജോസഫ്
D. അതിജീവനത്തിന്റെ ചലച്ചിത്രഭാഷ്യങ്ങൾ വി.കെ. ജോസഫ്
5. 2024-ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സ വത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള സുവർണചകോരം നേടിയ സിനിമ ഏത്?
A. ഫെമിനിച്ചി ഫാത്തിമ
B. ലാപതാ ലേഡീസ്
C. മലൂ
D. കാതൽ ദ കോർ
Answers:
1. B , 2. B , 3. C , 4. C , 5. C
മലയാളം -BT
1. ഗ്രാമശ്രീകൾ എന്ന കവിത രചിച്ചതാര്?
A. സുഗതകുമാരി
B. ബാലാമണിയമ്മ
C. കടത്തനാട്ട് മാധവിയമ്മ
D. മേരി ജോൺ തോട്ടം
2. വിളവെടുക്കുക എന്നത് ശരിയായി പിരിച്ചെഴുതിയത്.
A. വിള + എടുക്കുക.
B. വിളവ് + എടുക്കുക.
C. വിളവെ + ടുക്കുക
D. വിള + വെടുക്കുക.
3. 'ശിങ്കിടി പാടുക' ഈ ശൈലി എന്തുമായി ബന്ധപ്പെട്ടതാണ്?
A. കർണാടകസംഗീതം
B. കഥകളി
C. കളരിപ്പയറ്റ്
D. ഓട്ടൻതുള്ളൽ
4. 2024-ലെ കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരം നേടിയതാര്?
A. ഉണ്ണി അമ്മയമ്പലം
B. എം.കെ. ശ്രീകുമാർ
C. പ്രിയ എ.എസ്.
D. ഗ്രേസി
5. പ്രളയാവസാനം എന്ന കവിതയുടെ ആശയ മെന്ത്?
A. പ്രളയത്തിന്റെ ദുരന്തം
B. ഒരുമയോടുള്ള അതിജീവനം
C. സഹനം
D. പരിസ്ഥിതിനാശം
Answers:
1. C , 2. B , 3. B, 4. D, 10. B
ഗണിതം
1. 200 ന്റെ പകുതി എത്ര?
A.
B.
C.
D.
2. n ഏത് എണ്ണൽ സംഖ്യയായാലും താഴെ തന്നി ട്ടുള്ളവയിൽ ഏതാണ് ഇരട്ടസംഖ്യയാവുന്നത്?
A. 2n-1
B. n-1
C. 2n+1
D. 2n
3. ഒരു ത്രികോണത്തിന്റെ രണ്ടുവശങ്ങളുടെ നീളങ്ങൾ 1 cm, 99 cm എന്നിവയാണ്. മൂന്നാമത്തെ വശത്തിന്റെ നീളമെത്
A. 2 cm
B. 98 cm
C. 99 cm
D. 100 cm
4. ഒരുവശം 6 സെ.മീ. ആയ ത്രികോണം വരയ്ക്ക് ണം. താഴെ തന്നിരിക്കുന്ന ഏത് ജോഡി അളവുകൾ മറ്റ് രണ്ട് വശങ്ങളാകും?
A. 4 cm, 1 cm B. 4 cm, 3 cm
C. 4 cm, 2 cm D. 3 cm, 3 cm
5. 0.1 x 0.0001 ന്റെ ഉത്തരമേത്?
A. 0.1 B. 0.001 C. 0.00001 D. 0.0001
Answers:
1. C , 2. D, 3. C , 4. B , 5. C
English
1. Identify the correctly spelt word?
A. Oppurtunity
B. Oppertunity
C. Opportunity
D. Opportunity
2. Raju as well as his friends... Going to the market.
A. is
B. are
C. has
D. am
3. If he... me. I will come there.
A. called
B. calls
C. calling
D. call
4. They have been living in the same place ........... 2015.
A. since
B. for
C. on
D. by
5. There was...old man... lived near the market.
A. an, which
B. an, who
C. a, by
D. the, he
Answers:
1. C , 2. A , 3. B , 4. A , 5. B
അടിസ്ഥാനശാസ്ത്രം
1. താഴെ കൊടുത്തവയിൽ തെറ്റായ ജോഡി ഏത്?
A. മുളക് - ഉജ്ജ്വല
B. പയർ - ജ്യോതിക
C. നെല്ല് - ഭാഗ്യലക്ഷ്മി
D. തെങ്ങ് - ചന്ദ്രലക്ഷ
2. നിറമില്ലാത്ത ദ്രാവകത്തിലക്ക് മറ്റൊരു നിറമില്ലാ ത്ത ദ്രാവകം ചേർത്തപ്പോൾ പിങ്ക് നിറം ലഭിച്ചു. എങ്കിൽ ഉപയോഗിച്ച വസ്തുക്കൾ ഏതെല്ലാമാവാം?
A. നാരങ്ങനീര്, പതിമുകവെള്ളം
B. ചുണ്ണാമ്പുവെള്ളം, മീഥൈൽ ഓറഞ്ച്
C. സോഡിയം ഹൈഡ്രോക്സൈഡ് ലായനി, ഫീനോഫ് തലിൻ
D. ചുണ്ണാമ്പുവെള്ളം, നാരങ്ങനീര്
3. താഴെ കൊടുത്തവയിൽ വൈദ്യുത സ്രോതസ്സ് അല്ലാത്തതേത്?
A. ജനറേറ്റർ
B. സോളാർ സെൽ
C. വൈദ്യുത സെൽ
D. LED ബൾബ്
4. താഴെ കൊടുത്തവയിൽ പ്രകാശം പ്രതിപതി ക്കുന്ന വസ്തുക്കൾ ഏതെല്ലാം?
i. കാർഡ് ബോർഡ്
ii. ദർപ്പണം
iii. സ്റ്റീൽ പ്ലേറ്റ്
A. ii മാത്രം
B. i, ii മാത്രം
C. ii, iii മാത്രം
D. I, ii, iii മാത്രം
5. പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്?
A. പിത്താശയം B. കരൾ C. ചെറുകുടൽ D. ആഗ്നേയഗ്രന്ഥി
Answers:
1. C , 2. C , 3. D , 4. D , 5. B
സാമൂഹ്യശാസ്ത്രം
1. ജസിയ എന്ന മതനികുതി നിർത്തലാക്കിയ ഭരണാധികാരി ആര്?
A. ബീർബൽ
B. ഔറംഗസീബ്
C. അക്ബർ
D. ഷാജഹാൻ
2. ഭക്തിപ്രസ്ഥാനം ഒരു ജനകീയപ്രസ്ഥാനമായി രൂപംകൊണ്ടതെവിടെ?
A. കേരളം
B. തമിഴ്നാട്
C. കർണാടക
D. ആന്ധ്രാപ്രദേശ്
3. താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ഏത്?
A. നമ്മുടെ ഭരണഘടന നിലവിൽ വന്നത് 1945 ലാണ്.
B. ഇന്ത്യ സ്വതന്ത്രയായത് 1947 ജനുവരി 26-നാണ്.
C. ബ്രിട്ടീഷുകാർ 1935-ൽ പാസാക്കിയ ഗവൺ മെൻറ് ഓഫ് ഇന്ത്യ ആക്ട് എന്ന നിയമസംഹി തയാണ് റിപ്പബ്ലിക്കായിമാറുംവരെ ഇന്ത്യ പിന്തുടർന്നത്.
D. ഇന്ത്യ റിപ്പബ്ലിക്കായത് 1946 ജനുവരി 26 നാണ്.
4. കാറ്റ്, മഴ തുടങ്ങിയ അന്തരീക്ഷപ്രതിഭാസങ്ങൾ ഉണ്ടാവുന്ന പാളി ഏത്?
A. ട്രോപ്പോസ്ഫിയർ
B. സ്ട്രാറ്റോസ്ഫിയർ
C. മിസോസ്ഫിയർ
D. തെർമോസ്ഫിയർ
5. നീതി ആയോഗിന്റെ 2019-21 കണക്കനുസരി ച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യമുള്ള സംസ്ഥാനം ഏത്?
A. ജാർഖണ്ഡ്
B. ബിഹാർ
C. മേഘാലയ
D. കേരളം
Answers:
1. C , 2. B , 3. C , 4. A , 5. B

