മലയാളം AT
1. താഴെ കൊടുത്ത സൂചനകളിൽ നിന്ന് വ്യക്തി യെ തിരിച്ചറിയൂ.
* പാലക്കാട് ജില്ലയിലെ കൂടല്ലൂരിൽ ജനിച്ചു.
* ആദ്യ കഥാസമാഹാരം രക്തം പുരണ്ട മണൽ ത്തരികൾ
* 1995-ലെ ജ്ഞാനപീഠം ലഭിച്ചു
* 2024 ഡിസംബർ 25 ന് അന്തരിച്ചു
A. അക്കിത്തം
B. തകഴി
C. എം.ടി. വാസുദേവൻ നായർ
D. ഒ.എൻ.വി. കുറുപ്പ്
2. 2024-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാള കൃതിയേത്?
A. രൗദ്ര സാത്വികം
C. ശ്യാമമാധവം
B. പിംഗളകേശിനി
D. മരിയ വെറും മരിയ
3. താഴെ കൊടുത്തവയിൽ ശരിയായ വാക്യം ഏത്?
A. ബഹുമാനപ്പെട്ട ഈ യോഗത്തിന്റെ അധ്യ ക്ഷന് നന്ദി രേഖപ്പെടുത്തുന്നു.
B. രഹസ്യമായി വാത്സല്യനിധിയായ അമ്മ അവന് ഭക്ഷണം നൽകി.
C. കുട്ടികൾ തമ്മിൽ പരസ്പരം പുസ്തകം കൈമാറി.
D. വിഖ്യാത സാഹിത്യകാരനായ എം.ടി.യാണ് പുസ്തകം പ്രകാശനംചെയ്തത്.
4. നാന്ദികുറിക്കുക എന്ന ശൈലിയുടെ ആശയ മെന്ത്?
A. അവസാനിപ്പിക്കുക
B ആരംഭിക്കുക.
C. നന്ദി പറയുക
D. എഴുതുക
5.' ഉണ്ടായിരുന്നുവെന്ന്' എന്ന വാക്ക് പിരിച്ചെഴു തിയത് ശരിയായതേത്?
A. ഉണ്ടായിരുന്നു + വെന്ന്
B. ഉണ്ടായി + ഇരുന്നുവെന്ന്
C. ഉണ്ടായിരുന്നു + എന്ന്
D ഉണ്ട് + ആയിരുന്നുവെന്ന്
Malayalam AT :
1. C, 2. B, 3. D, 4. B, 5.C
Malayalam BT :
അഭയാർത്ഥിനി
മുഗ്ധഭാവവും പൂണ്ടൻ
പുലരിത്തുടർപ്പാർന്ന മുറ്റത്ത്
വന്നെത്തി നീ
പാവമാം ഭിക്ഷക്കാരി
ചിതറിച്ചിടയാർന്ന
മുടിയും കീറിത്തൂങ്ങൂ
മുടയാടയും, പാശി
മാലയും ധരിച്ചവൾ,
ആളിടും ദാരിദ്ര്യത്തിൻ
ചെന്തീയിൽ കരിഞ്ഞവൾ
നീർമിഴിക്കോണിൽ തപ്ത
വേദനയുറങ്ങുന്നോൾ
തോളിലെ മാറാപ്പിലു
ടല്ലലാൽ, പശിയാലും
ചൂളിനോക്കുന്നുണ്ടൊരു
പൈതലിൻ മുഖം മാത്രം
പാടുവാൻ തുടങ്ങി നീ
യദ്ഭുതം കലർന്നു നിൻ
പാടവം നിരീക്ഷിച്ചു
നിന്നു ഞാൻ നിശ്ശബ്ദയായി
പാടവം നിരീക്ഷിച്ചു
നിന്നു ഞാൻ നിശ്ശബ്ദയായ്
1. പാടവം എന്ന പദത്തിന്റെ അർഥം എന്ത്?
A. സംഗീതം
B. സാമർത്ഥ്യം
C. സൗന്ദര്യം
D. ദുഃഖഭാവം
2. ഭിക്ഷക്കാരിയുടെ വിശേഷണങ്ങളായി കവി പറയുന്നതിൽ പെടാത്തത് ഏത്?
A. ചിതറി ചിടയാർന്ന മുടിയുള്ളവൾ
B. കീറി തൂങ്ങുന്ന ഉടയാട ധരിച്ചവൾ
C. ദാരിദ്ര്യത്തിന്റെ ചെന്തീയിൽ കരിഞ്ഞവൾ
D. കണ്ണെഴുതി പൊട്ടുതൊട്ടവൾ
3. നീർമിഴിക്കോണിൽ തപ്ത
വേദനയുറങ്ങുമ്പോൾ
ഈ വരികളിൽ തെളിയുന്ന കഥാപാത്രത്തി ന്റെ ജീവിതാവസ്ഥയുമായി ഏറ്റവും യോജിച്ച പ്രസ്താവന ഏത്?
A. കഷ്ടപ്പാടുകളെക്കുറിച്ചുമാത്രം ചിന്തിക്കുന്നു
B. വേദനകൾ മറ്റുള്ളവരുമായി പങ്കിടാൻ ആഗ്രഹിക്കുന്നു
C. കണ്ണുകളിൽ എപ്പോഴും ശോകഭാവം നിറഞ്ഞുനിൽക്കുന്നു.
D. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാത്തവൾ
4. അക്ഷരത്തെറ്റില്ലാതെ എഴുതിയ പദം ഏത്?
A. ആടംബരം B. വിദ്യുച്ഛക്തി C. കവിയിത്രി D. ആതിഥേയൻ
5. ദേശഭക്തി എന്നാൽ
A. ദേശത്തിന്റെ ഭക്തി
B. ദേശവും ഭക്തിയും
C. ദേശത്താലുള്ള ഭക്തി
D. ദേശത്തോടുള്ള ഭക്തി
Malayalam BT
1. B, 2.D, 3.C, 4.D, 5.D
ഗണിതം
1. 4478 +4 +4 +4 =? എത്ര
A. 440 B. 4 C. 4 D. 16
2. ഒരു പരീക്ഷയിൽ പങ്കെടുത്ത 540 പേർ വിജ യിച്ചു. പങ്കെടുത്തവരുടെ 60% ആണ് വിജയിച്ചതെങ്കിൽ പങ്കെടുത്തവരുടെ ആകെ എണ്ണം എത്ര?
A. 3240 B.600 C.900 D. 840
3. ഒരു ചതുരത്തിന്റെ നീളം 20% വർധിപ്പിക്കുകയും വീതി 20% കുറയ്ക്കുകയും ചെയ്തു. പുതിയ ചതുരത്തിന്റെ പരപ്പളവ്
A. 20% വർധിക്കും
B. 20% കുറയും
C. 4% വർധിക്കും
D. 4% കുറയും
4. 64x5-ന്റെ ഘടകങ്ങളുടെ എണ്ണമെത്
A. 20 B. 30 C. 150 D. 80
5. താഴെ കൊടുത്തവയിൽ ത്രികോണം നിർമിക്കാൻ കഴിയുന്ന അളവേത്?
A. 4, 6, 3
B. 7, 4, 3
C. 10, 9, 1
D. 3, 6, 3
Ans:
1. C 2. C 3. D 4. C 5. A
English
1. The idiom 'tooth and nail' means:
A. without weapon
B. with all the power
C. without courage
D. with available weapon
2. This is the town..... I spent my holidays.
A. what
B. where
C. when
D. which
3. Fill in the blanks with correct preposition
Anupama went... the market ……. a bag ……. her hand
A. in, by, on
B. to, with, in
C. to, by, with
D. near, by, in
4. Duck - quack
Horse - neigh
Elephant - trumpet
Frog - .........….
A. cluck
B. howl
C. bleat
D. croak
5. The thirsty crow couldn't get at the water in the pot.
The phrasal verb 'get at' means:
A. drink
B. reach
C. went
D. touch
Answers:
1. B , 2. B , 3. B , 4. D , 5.B
അടിസ്ഥാന ശാസ്ത്രം
1. നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡും സിങ്ക് കഷണവും തമ്മിൽ പ്രവർത്തിപ്പിച്ചപ്പോൾ ഉണ്ടായ വാതകവും ആയി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
A. തീനാളം കാണിച്ചാൽ ശബ്ദത്തോടെ കത്തു
B. ഭാരംകുറഞ്ഞ വാതകം രൂപപ്പെടുന്നു.
C. തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കുന്നു.
D. വായുവിൽ കത്തുമ്പോൾ ജലം ഉണ്ടാവുന്നു
2. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരു ത്താൻ ഇന്ത്യാഗവൺമെന്റ് ആരംഭിച്ച ഏജൻസി?
A. ISI
B. FSSAI
C. IISR
D. CPCRI
3. താപനില അളക്കാൻ ഉപയോഗിക്കാത്ത യൂണിറ്റ്?
A. കെൽവിൻ
B. സെൽഷ്യസ്
D. ഫാരൻഹീറ്റ്
4. അസിഡിറ്റി മൂലം വിഷമിക്കുന്ന ഒരാൾക്ക് താഴെ തന്നിരിക്കുന്ന ഏത് പാനീയം ഉപയോഗിച്ചാൽ ആശ്വാസം ലഭിക്കും?
A. നാരങ്ങവെള്ളം
B. മോരും വെള്ളം
C. ഓറഞ്ച് ജ്യൂസ്
D. തണ്ണിമത്തൻ ജ്യൂസ്
5. നാം വസ്തുക്കളെ കാണുന്നത് എപ്പോൾ?
A. കണ്ണിൽ നിന്നുള്ള പ്രകാശം വസ്തുവിൽ എത്തുമ്പോൾ
B. പ്രകാശം വസ്തുവിൽ തട്ടി പ്രതിഫലിച്ച് നമ്മുടെ കണ്ണിലേക്ക് എത്തുമ്പോൾ
C. അപവർത്തനം മൂലം
D. പ്രകാശത്തിന്റെ പ്രത്യേകതകൊണ്ട്
6. ചില ജീവകങ്ങളുടെ പേരുകളും അവയുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങളും ജോഡികളായി ചുവടെ ചേർത്തിരിക്കുന്നു. ഇവയിൽ തെറ്റായ ജോഡി കണ്ടെത്തുക
A. ജീവകം എ - ടെറ്റനി
B. ജീവകം ബി - ബെറിബെറി
C. ജീവകം സി -സ്കർവി
D. ജീവകം ഡി - റിക്കറ്റ്സ്
Answer:
1. C , 2. B, 3. C, 4. D , 5. B , 6. A
സാമൂഹ്യ ശാസ്ത്രം
1. ചരിത്രരചനയ്ക്ക് ഉപയോഗപ്പെടുത്തുന്ന പുരാ വസ്തുശാസ്ത്രപരമായ സ്രോതസ്സിൽ ഉൾപ്പെടാത്തതേത്?
A. നാണയങ്ങൾ
B. ശിലാ സ്മാരകങ്ങൾ
C. ഗുഹകൾ
D. സാഹിത്യകൃതികൾ
2. ബന്റു വിദ്യാഭ്യാസ നിയമവുമായി യോജിക്കുന്ന പ്രസ്താവന ഏത്
A. കറുത്തവർഗക്കാർക്കും ഉയർന്ന വിദ്യാഭ്യാ സം നിർബന്ധമാക്കി.
B. കറുത്തവർഗക്കാർക്ക് സാങ്കേതികവിദ്യാഭ്യാ സം മാത്രം അനുവദിച്ചു.
C. കറുത്തവർക്ക് പരമ്പരാഗതരീതിയിലുള്ള വിദ്യാഭ്യാസത്തിന് മാത്രം അവകാശം നൽകി.
D. കറുത്തവർഗക്കാർ വെളുത്തവർക്കൊപ്പം ഇരുന്ന് പഠിക്കുന്നത് നിരോധിച്ചു.
3. ധനനയത്തിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?
A. സാമ്പത്തികവളർച്ച ത്വരപ്പെടുത്തുക
B. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
C. വരുമാന വിതരണത്തിലെ സമത്വമില്ലാതാക്കുക.
D. അധികച്ചെലവുകൾ നിയന്ത്രിക്കുക.
5. ഭുവൻ എന്നത്
A. ഇന്ത്യയുടെ സൂപ്പർ കംപ്യൂട്ടർ
B. ഐ.എസ്.ആർ.ഒ. വികസിപ്പിച്ചെടുത്ത ഭൂപടനിർമാണ സംവിധാനം
C. ഇന്ത്യയുടെ മൈക്രോചിപ്പ്
D. ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹം
5. ഭൂപടങ്ങളിൽ കൃഷിയിടങ്ങൾ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറം ഏത്?
A. ചുവപ്പ് B. പച്ച C. മഞ്ഞ D. നീല
Answers:
1. D , 2. C , 3. C , 4. B , 5. C

