ജൂൺ 14 ലോക രക്തദാതാക്കളുടെ ദിനമാണ് (World blood donor day). എന്നാൽ പൊതുവേ ലോകരക്തദാനദിനമായാണ് ഈ ദിവസം അറി യപ്പെടുന്നത്. ആദ്യമായി രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞ കാൾ ലാൻഡ്സ്റ്റെയ്നർ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് ലോക രക്തദാനദിനമായി ആചരി ക്കുന്നത്. രക്തദാനത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഈദിനം പ്രയോ ജനപ്പെടുത്തുന്നു. രക്തദാനത്തിന്റെ മഹത്ത്വം, ആവശ്യകത എന്നിവയെക്കുറിച്ച് അവരിൽ അറി വുണ്ടാക്കുന്നു. പ്രതിഫലേച്ഛ കൂടാതെ രക്തദാനം ചെയ്യുന്നവരെ ആദരിക്കുന്നതിനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു.
ഗുണങ്ങളേറെ
രക്തം ദാനം ചെയ്യുന്നതിന്റെ ആത്യന്തികല ക്ഷ്യം ഒരു ജീവൻ രക്ഷിക്കുക എന്നതാണ്. രക്തദാനംവഴി ശരീരത്തിന് പല ഗുണങ്ങളും വന്നുചേരും. ശരീരത്തിൽ രക്തത്തിലെ ഇരുമ്പി ന്റെ അളവ് തുലനാവസ്ഥയിൽ നിലനിർത്താ നും ഇതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കാ നും രക്തദാനം പ്രയോജനപ്പെടും. കൃത്യമായ ഇടവേളകളിലുള്ള രക്തദാനം ശരീരഭാരം കുറയ്ക്കാനും ശാരീരികക്ഷമത മെച്ചപ്പെടു ത്താനും ഉപകരിക്കും.
ആധുനികശാസ്ത്രം ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യജീവൻ നിലനിർത്താൻ രക്തത്തിന് പകരമായി മനുഷ്യനിർമിതമായ മറ്റൊന്നും കണ്ടെത്താനായിട്ടില്ല. റോഡപക ടങ്ങളെത്തുടർന്നുണ്ടാകുന്ന ജീവൻരക്ഷാ ശസ്ത്രക്രിയകളിൽ രക്തത്തിന്റെ പ്രാധാന്യം ഒഴിവാക്കാനാവാത്തതാണ്. ഇത്തരം ഘട്ടങ്ങളിൽ ഒരുപക്ഷേ, രക്തത്തിന്റെ ലഭ്യത ക്കുറവ് മരണത്തിലേക്കുവരെ നയിച്ചേക്കാം. അവിടെയാണ് രക്തദാനത്തിന്റെ മഹത്ത്വം.
ആർക്കൊക്കെ ചെയ്യാം?
18-നും 65-നും ഇടയിൽ വയസ്സും 45 കിലോഗ്രാമിലധികം ശരീരഭാരവുമുള്ള ഏതൊരാൾക്കും രക്തം ദാനം ചെയ്യാവുന്നതാണ്. ശരീരതാപനില സാധാരണഗതിയിലായിരിക്കുകയും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാ നത്തിൽ കുറയാതിരിക്കുകയും വേണം. പുരുഷന്മാർക്ക് മൂന്നുമാസത്തിലൊരിക്ക ലും സ്ത്രീകൾക്ക് നാലുമാസത്തിലൊരി ക്കലും രക്തം ദാനം ചെയ്യാം. രക്ത ദാതാവിൽനിന്ന് ആവശ്യാനുസരണം രക്തഘടകങ്ങൾ മാത്രം ശേഖരിക്കുന്ന രീതിയുമുണ്ട് (Apheresis).
രക്തദാനത്തിന്ശേഷം
രക്തദാനത്തിനുശേഷം 15 മുതൽ 30 വരെ മിനിറ്റ് വിശ്രമിക്കണം. പെട്ടെന്നെഴുന്നേറ്റാൽ ചിലർക്ക് അല്പം തലകറക്കം അനുഭവ പ്പെടാം. ജ്യൂസുപോലുള്ള പാനീയങ്ങൾ കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. രക്തദാനത്തിനുശേഷം ഒരുദിവസത്ത ക്ക് കഠിനമായ ജോലികൾ ചെയ്യുന്നതും ദീർഘദൂരം വാഹനമോടിക്കുന്നതും ഒഴിവാക്കണം.
ജീവനുവേണ്ടി ചോരപൊടിക്കാം
പരോപകാരമേ പുണ്യം എന്നാണല്ലോ നമ്മുടെ ആപ്തവാക്യം. രക്തദാനമെന്നത് വലിയൊരു പുണ്യപ്രവൃത്തിയാണ്. പ്രതിഫലേച്ഛ കൂടാതെ രക്തം ദാനം ചെയ്യുന്നതും പുണ്യംതന്നെ

No comments:
Post a Comment