1) ജീവകങ്ങൾക്ക് 'Vitamin' എന്ന പേര് നിർദ്ദേ ശിച്ച വ്യക്തി:
- കാസിമിർ ഫങ്ക്
2) കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ:
- A, D, E, K
3) ജീവകം A യുടെ ശാസ്ത്ര നാമം:
- റെറ്റിനോൾ
4) കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ജീവകം:
- ജീവകം A
5) പ്രോവൈറ്റമിൻ A എന്നറിയപ്പെടുന്നത്.
- ബീറ്റാ കരോട്ടിൻ
6) പാലിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജീവകം:
- ജീവകം A
7) കരളിൽ സംഭരിച്ച് വയ്ക്കുന്ന ജീവകം:
- ജീവകം A
8) ജീവകം Aയുടെ അപര്യാപ്തത മൂലം കണ്ണിനെ ബാധിക്കുന്ന രോഗം: നിശാന്ധത
- (Night Blindness)
9) ജീവകം D യുടെ ശാസ്ത്രനാമം:
- കാൽസിഫെറോൾ
10) എല്ലിന്റെയും പല്ലിന്റെയും ശരിയായ വളർച്ചയ്ക്ക് സഹായിക്കുന്ന ജീവകം:
- ജീവകം D
11) കാത്സ്യത്തിൻ്റെ ആഗിരണത്തെ ഉത്തേജിപ്പി ക്കുന്ന ജീവകം:
- ജീവകം D
12) സൺലൈറ്റ് വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം:
- ജീവകം D
13) സ്റ്റിറോയിഡ് വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം:
- ജീവകം D
14) ജീവകം D യുടെ അപര്യാപ്തത മൂലം മുതിർന്ന വരിൽ ഉണ്ടാകുന്ന രോഗം:
- ഓസ്റ്റിയോ മലേഷ്യ
15) ജീവകം D യുടെ അപര്യാപ്തത മൂലം കുട്ടിക ളിൽ ഉണ്ടാകുന്ന രോഗം:
- കണ (റിക്കറ്റ്സ്)
16) ജീവകം E യുടെ ശാസ്ത്രീയനാമം:
- ടോക്കോഫിറോൾ
17) ഹോർമോൺ വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം:
- ജീവകം E
18) ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം:
- ജീവകം E
19) ആന്റി ഓക്സിഡൻ്റ് (നിരോക്സീകാരി) ആയി പ്രവ ർത്തിക്കുന്ന ജീവകം:
- ജീവകം E
20) വൈറ്റമിൻ E യുടെ അപര്യാപ്തത മൂലം ഉണ്ടാകു ന്ന രോഗം:
- വന്ധ്യത
21) ആന്റി സ്റ്റെറിലിറ്റി വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം:
- ജീവകം E
22) ജീവകം K യുടെ ശാസ്ത്രീയനാമം:
- ഫില്ലോക്വിനോൺ
23) രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം:
- ജീവകം K
24) കരളിന്റെ പ്രവർത്തനങ്ങൾ ശരിയായി നടക്കാൻ സഹായിക്കുന്ന ജീവകം:
- ജീവകം K
25) വൻകുടലിൽ വച്ച് ഇ കോളി (ഇസ്ത്രീഷ്യാ കോളി) ബാക്ടീരിയകളുടെ പ്രവർത്തനഫലമായി ഉൽപ്പാ ദിപ്പിക്കുന്ന ജീവകം:
- ജീവകം K
26) ജീവകം K യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങൾ:
- ഹെമറേജ്, ഹീമോഫീലിയ
27) മുറിവുകളിൽ രക്തം കട്ടപിടിക്കാതെയിരിക്കുന്ന രോഗാവസ്ഥ:
- ഹീമോഫീലിയ
28) ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ:
- ജീവകം ബി കോംപ്ലകസ്, ജീവകം സി
29) ജീവകം B1 ന്റെ ശാസ്ത്രീയനാമം:
- തയാമിൻ
30) ധാന്യകങ്ങളുടെ തവിടിൽ കൂടിയ അളവിൽ കാണപ്പെടുന്ന ജീവകം:
- ജീവകം B1
31) ജീവകം B1 ന്റെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗം
- ബെറിബെറി
32) ജീവകം B2 ന്റെ ശാസ്ത്രനാമം:
- റൈബോഫ്ളേവിൻ / ലാക്ടോഫ് ളേവിൻ
33) വെയിലിന്റെ ചൂടുകൊണ്ട് പാലിൽ നിന്ന് നഷ്ട മാകുന്ന ജീവകം:
- ജീവകം B2
34) പാലിന്റെ ഇളം മഞ്ഞനിറത്തിന് കാരണമായ ജീവകം:
- ജീവകം B2
35) വൈറ്റമിൻ G എന്നറിയപ്പെടുന്ന ജീവകം:
- ജീവകം B2
36) ജീവകം B3യുടെ ശാസ്ത്രനാമം:
- നിയാസിൻ / നിക്കോട്ടിനിക് ആസിഡ്
37) ജീവകം B3യുടെ അപര്യാപ്തതമൂലം ഉണ്ടാകു
- പെല്ലഗ്ര
38) Vitamin PP (Pellagra Prevention) എന്നറിയപ്പെടുന്നപ്പെടുന്ന ജീവകം:
- ജീവകം B3
39) ജീവകം B5ന്റെ ശാസ്ത്രനാമം:
- പാൻഡോതനിക് ആസിഡ്
40) ജീവകം B6ന്റെ ശാസ്ത്രനാമം:
- പിരിഡോക്സിൻ
41) ജീവകം B7ന്റെ ശാസ്ത്രനാമം:
- ബയോട്ടിൻ
42) വൈറ്റമിൻ H എന്നറിയപ്പെടുന്ന ജീവകം:
- ജീവകം B7
43) ജീവകം B9ന്റെ ശാസ്ത്രനാമം:
- ഫോളിക് ആസിഡ്
44) വൈറ്റമിൻ M എന്നറിയപ്പെടുന്ന ജീവകം:
- ജീവകം B9
45) ജീവകം B9 ൻ്റെ അഭാവം മൂലമുണ്ടാകുന്ന 6805:
- മെഗല്ലോബ്ലാസ്റ്റിക് അനീമിയ
46) ജീവകം B12ന്റെ ശാസ്ത്രനാമം:
- സയനോകൊബാളമീൻ
47) കൊബാൾട്ട് എന്ന ധാതു അടങ്ങിയിരിക്കുന്ന ജീവകം:
- ജീവകം B12
48) ജീവകം B12ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന 05:
- പെർണീഷ്യസ് അനീമിയ
49 ) ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ:
- ജീവകം സി, ജീവകം ബി കോംപ്ലക്സ്
50) ജീവകം C യുടെ ശാസ്ത്രനാമം:
- അസ്കോർബിക് ആസിഡ്
51) മനുഷ്യൻ ആദ്യമായി തിരിച്ചറിഞ്ഞ ജീവകം:
- ജീവകം C
52) കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ ജീവകം:
- ജീവകം C
53) ചൂടു തട്ടിയാൽ നഷ്ടപ്പെട്ടുപോകുന്ന ജീവകം:
- ജീവകം C
54) രോഗപ്രതിരോധശേഷിയ്ക്ക് സഹായിക്കുന്ന ജീവകം:
- ജീവകം C
55) മുത്രത്തിലൂടെ നഷ്ടപ്പെട്ടുപോകുന്ന ജീവകം:
- ജീവകം C
56) മുറിവ് ഉണങ്ങാൻ സഹായിക്കുന്ന ജീവകം:
- ജീവകം C
57) ഭക്ഷണത്തിലെ ഇരുമ്പിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം:
- ജീവകം C
58) ജീവകം Cയുടെ അപര്യാപ്തത മൂലമുണ്ടാകുന്ന 6005:
- സ്കർവി
59) ഏത് ശരീരഭാഗത്തെയാണ് സ്കർവി എന്ന രോഗം ബാധിക്കുന്നത്:
- മോണ
60) നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം:
- സ്കർവി

