Monday, June 16, 2025

ജനിതകത്തിന്റെ നാൾവഴികൾ-GENETICS-TIME LINE

 

  • Genetic:  Greek word 'Genesis' " 
  • Meaning :origin or Beginning

ജനിതകത്തിന്റെ നാൾവഴികൾ

ഫ്രഡറിക്  മിഷർ: ഡിഎൻഎ കണ്ടെത്തുന്നു 

Friedrich Miescher

  • ജനിതകശാസ്ത്രത്തിലെ പ്രധാന കാൽവെയ്പായിരുന്നു  ഡി എൻഎ കണ്ടെത്തിയത്. 1869ൽ സ്വിസ് രസതന്ത്രജ്ഞനായ ഫ്രഡറിക് മിഷറാണ് ഇത് കണ്ടെത്തിയത്. ശ്വേതരക്തകോശങ്ങളുടെ കോശ കേന്ദ്ര(nucleus)ത്തിൽ നിന്നാണ് അദ്ദേഹം ഇത് വേർ തിരിച്ചത്.അതിനാൽ ന്യൂക്ളിൻ (Nuclein)എന്നാണ് ഇതിനെ മിഷർ വിളിച്ചത്.വിവിധ ശാസ്ത്രജ്ഞരുടെ തുടർഗവേഷണങ്ങൾക്ക് ശേഷമാണ് ശാസ്ത്രലോകം ഇതിനെ ഡിഎൻഎ എന്ന് വിളിച്ചത്.

ഗ്രിഗർ മെൻഡൽ: Gregor Johann Mendel

  • പയർചെടിയിലെ ശാസ്ത്രം ഓസ്ട്രിയയിലെ ബുനോയിലെ അഗസ്തീനിയൻ ആശ്രമ സന്യാസി കൂടിയായിരുന്ന ശാസ്ത്രജ്ഞൻ ഗ്രിഗർ ജോഹാൻ മെൻഡൽ 
  • പയർ ചെടികളിൽ നടത്തിയ പരീക്ഷണമാണ് ജനിതകശാസ്ത്രത്തിന്റെ അടിത്തറ. ജനിതകശാസ്ത്രത്തിന്റെ പിതാവായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. 
  • അദ്ദേഹം "ഡൊമിനൻസ്" (dominance), "സെഗ്രിഗേഷൻ" (segregation), "ഇൻഡിപെൻഡന്റ് അസോർട്ട്മെന്റ്" (independent assortment) എന്നീ നിയമങ്ങൾ മുന്നോട്ട് വച്ചു. 
  •  1866ലാണ് മെൻ ഡൽ തന്റെ നിരീക്ഷണം പ്രസിദ്ധീകരിച്ചത്. 
  • എന്നാൽ, മെൻഡലിന്റെ പ്രവർത്തനം അക്കാലത്ത് വലിയ പ്രാധാന്യം നേടിയില്ല. 1900-ൽ മാത്രം അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ വീണ്ടും കണ്ടെത്തി.
  • പരി ണാമശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ചാൾസ് ഡാർവിൻ തന്റെ വിഖ്യാതഗ്രന്ഥം 'ജീവിവർഗങ്ങളു ടെ ഉത്ഭവം പ്രസിദ്ധീകരിച്ചത് അതിന് 7 വർഷം മുൻപാണ്. മെൻഡലിന്റെ കാലത്ത് അദ്ദേഹത്തിന്റെ കണ്ടെത്തൽ ശാസ്ത്രലോകം കാര്യമായി പരിഗണി ച്ചില്ല. അദ്ദേഹത്തിന്റെ സമകാലീനൻ ഡാർവിനും അത് ശ്രദ്ധിച്ചിരുന്നില്ല.

ഗ്രിഗർ മെൻഡലിന്റെ പ്രവർത്തനം (1865):



WALTER SUTTON & THEODOR BOVERI:CHROMOSOMAL THEORY OF INHERITANCE
1902-1904
  • വാൾട്ടർ സട്ടൺ (Walter Sutton) നും തിയോഡോർ ബോവെറി (Theodor Boveri)
  • ഇവരുടെ പ്രവർത്തനത്തിലൂടെയാണ് ക്രോമോസോമുകൾ ജനിതക ഘടകങ്ങളെ (genes) അടങ്ങിയിരിക്കുന്നു, കൂടാതെ മെൻഡലിന്റെ പാരമ്പര്യ നിയമങ്ങൾ (Mendelian inheritance) യഥാർത്ഥത്തിൽ ക്രോമോസോമുകളിലൂടെ നടപ്പിലാകുന്നത് എന്ന് കണ്ടെത്താൻ സഹായം ലഭിച്ചത്.
  • ക്രോമസോം സിദ്ധാന്തം (1902-1903):

    വാൾട്ടർ സട്ടൺ (Walter Sutton), തിയോഡോർ ബോവറി (Theodor Boveri): ക്രോമസോമുകൾ ജനിതക വിവരങ്ങൾ വഹിക്കുന്നു എന്ന സിദ്ധാന്തം മുന്നോട്ട് വച്ചു. ഇത് മെൻഡലിന്റെ പാരമ്പര്യ നിയമങ്ങളെ ക്രോമസോമുകളുമായി ബന്ധിപ്പിച്ചു.

ജനിറ്റിക്സ് 

  • മെന്‍ഡലിന്റെ  ശാസ്ത്രത്തിന് ജനിറ്റിക്സ് എന്ന പേരിട്ടത് 1905ൽ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞൻ വില്യം ബേറ്റ്സൺ ആണ്
  • William Bateson
  • ജനിതകശാസ്ത്രം പേര് (1905)

    "ജനിതകശാസ്ത്രം" എന്ന പദം 1905-ൽ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായ വില്യം ബേറ്റ്സൺ (William Bateson) ആണ് ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹം ഈ പദം ഉപയോഗിച്ച് പാരമ്പര്യത്തെക്കുറിച്ചുള്ള പഠനത്തെ വിവരിച്ചു. "ജനിതകശാസ്ത്രം" (Genetics) എന്ന പദം "ജീൻ" (gene) എന്ന വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. "ജീൻ" എന്നത് ജീവികളുടെ ജനിതക സ്വഭാവം നിർണ്ണയിക്കുന്ന ഘടകമാണ്.

                                                         

ജിൻ

  • ജീൻ എന്ന പദം മെൻഡൽ ഉപയോഗിച്ചിരുന്നില്ല. ഡാനിഷ് സസ്യശാസ്ത്രജ്ഞൻ വിൽഹം ജോൺസൺ ആണ് 1905ൽ ഈ വാക്കിന് രൂപം കൊടുത്തത്.
  • Wilhelm Johannsen


THOMAS HUNT MORGAN: GENES ARE LOCATED IN CROMOSOME(1908-11)

  • തോമസ് ഹണ്ട് മോർഗൻ, അമേരിക്കൻ ജീവശാസ്ത്രജ്ഞൻ, ജീനുകൾ ക്രോമോസോമുകളിലാണ് സ്ഥിതിചെയ്യുന്നത് എന്ന് ആദ്യമായി പരീക്ഷണപൂരിതമായി തെളിയിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഈ കണ്ടുപിടിത്തം “Chromosome Theory of Inheritance” (പാരമ്പര്യത്തിന്റെ ക്രോമോസോം സിദ്ധാന്തം) ന് ഗണ്യമായ തെളിവുകൾ നൽകി.
  • ജീൻ മാപ്പിംഗ് (1910-കൾ):

    തോമസ് ഹണ്ട് മോർഗൻ (Thomas Hunt Morgan): ഫ്രൂട്ട് ഫ്ലൈ (Drosophila melanogaster) ഉപയോഗിച്ച് ജീൻ മാപ്പിംഗ് (gene mapping) നടത്തി. അദ്ദേഹം ജീനുകൾ ക്രോമസോമുകളിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് കണ്ടെത്തി.


ഫെഡറിക് ഗിഫ്ത്

Frederick Griffith


ഡിഎൻഎയും പാരമ്പര്യവും 

  • ജീവികളിൽ പാരമ്പര്യ സ്വഭാവം കൈമാറുന്നത്. ഡിഎൻഎയിലൂടെയാണെന്ന് ഇന്ന് നമുക്ക് അറിയാം. ജനിതകശാസ്ത്രത്തിലെ ഈ അടി സ്ഥാനതത്വം ബ്രിട്ടീഷ് ബാക്ടീരിയോളജിസ്റ്റ് ഫെഡറിക് ഗിഫ്ത് 1928 ലാണ് കണ്ടെത്തിയത്.
  •  ബാക്ടീരിയകൾക്ക് അവയുടെ ചുറ്റുപാടും നിന്ന് ജനിതക പദാർത്ഥങ്ങൾ വലിച്ചെടുത്ത് അവയുടെ സ്വഭാവത്തിൽ മാറ്റം വരുത്താൻ കഴിയുമെന്ന് ഫെഡറിക് ഗിഫ്ത് തെളിയിച്ചു. ഇതിലൂടെ പാരമ്പര്യത്തിന്റെ അടിസ്ഥാന തന്മാത്രയായി ഡിഎൻഎ.
  • 1944ൽ ഓസ്വാൾഡ് ആവറി,കോളിൻ മക്ളിയോഡ്, മാക്ളിൻ മക്കാർത്തി എന്നിവരുടെ പരീക്ഷങ്ങൾ ഗിഫ്ത് ശരിയാണെന്നും ഡിഎൻഎ തന്നെ യാണ് ജനിതകവിവരങ്ങൾ വഹിക്കുന്നതെന്നും ഉറപ്പിച്ചു.

HERSHEY AND CHASE -TRNSFORMING PRINCIPLE 1952 
മുന്‍പ് വിശ്വസിച്ചതുപോലെ പ്രോട്ടീൻ അല്ല, ഡിഎൻഎ തന്നെയാണ് പാരമ്പര്യവസ്തു എന്ന് 1952-ലെ പ്രശസ്തമായ പരീക്ഷണത്തിലൂടെ അവർ ശാസ്ത്രീയമായി തെളിയിച്ചു.


ഡിഎൻഎ ഇരട്ടചുരുൾ-1953

  • ഡിഎൻഎയുടെ ഘടന കണ്ടെത്തിയതാണ് ജനിതകശാ സ്ത്രത്തിലെ മറ്റൊരു മുന്നേറ്റംചു റ്റുഗോവണി പോലിരിക്കുന്ന ഇരുട്ടചുരുൾ മാതൃക യാണിത്. (double helix model)
  • ബ്രിട്ടിഷ് രസതന്ത്രജ്ഞ റോസാലിണ്ട് ഫ്രാങ്ക്ളിൻ, മൗറീസ് വിൽകിൻസ്, ജയിംസ് വാട്സൻ, ഫ്രാൻസിസ് ക്രിക് എന്നിവരുടെ പഠനങ്ങളാണ് ഇത് കണ്ടെത്തിയത്.1953ലാണ് ഈ മാതൃക പുറത്ത് വന്നത്.

ഹർഗോവിന്ദ് ഖുറാന 
  • ജനിതകശാസ്ത്രത്തിന് പ്രയോജനപ്പെട്ട മികച്ച സം ഭാവന നൽകിയ തന്മാത്രാ ജീവശാസ്ത്രജ്ഞനായിരുന്നു ഇന്ത്യൻ വംശജൻ ഹർഗോവിന്ദ് ഖുറാന. ഡി എൻഎയിൽ നിന്ന് പ്രോട്ടീനിലേക്ക് ജനിതകവിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത് എങ്ങനെയെന്ന് കണ്ടെത്തിയതിൽ അദ്ദേഹത്തിനും പങ്കാളിത്തം ഉണ്ടായിരുന്നു. 
  • യീസ്റ്റ് ജീൻ കൃത്രിമമായി നിർമിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
  • 1968ൽ വൈദ്യശാസ്ത്ര നോബൽ പങ്കിട്ട അദ്ദേഹത്തിന്റെയും മറ്റ് ഒട്ടേറെ ശാസ്ത്രജ്ഞരുടെയും ഗവേഷണങ്ങളാണ് ജനിറ്റിക് എൻജിനീയറിങ്ങിന് പുതിയ വഴികൾ തുറന്നത്‌

ഹ്യൂമൻ ജിനോം പദ്ധതി
  • 21-ാം നൂറ്റാണ്ടിലെ ജനിതകശാസ്ത്രത്തിലെ വലിയ നേട്ടമാണ് ഹ്യൂമൻ ജീനോം പദ്ധതി. ഒരു ജീവിയുടെ മുഴുവൻ ജനിതക ഘടനയാണ് ജിനോം.
  • മനുഷ്യരാശിയുടെ ജീൻഘടന നിർണയിക്കാൻ അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, ഫ്രാൻസ്, ജർമനി, ചൈന എന്നീ രാജ്യങ്ങളുടെ സഹക രണത്തിൽ നടപ്പാക്കിയ ശാസ്ത്രഗവേഷണ പദ്ധതിയാണിത്. 1990 തുടങ്ങി 2003ൽ പൂർത്തിയായി.
  • മനുഷ്യരിലെ 20000 മുതൽ 25000 വരെ ജീ നുകളും പദ്ധതിയിൽ വിശകലനം ചെയ്ത് രേഖപ്പെടുത്തി. മനുഷ്യരിലെ ഡിഎൻഎയു ടെ 3 ശതകോടി അടിസ്ഥാന ജോഡികൾ നിർണയിക്കാനായി.
  • രോഗകാരിയായ 1800 ജീനുകളെയും വേർതിരിക്കാൻ കഴിഞ്ഞതാണു പദ്ധതിയുടെ മികവ്. രോഗങ്ങളില്ലാത്ത കാലം ഇതിലൂടെ മനുഷ്യന് ലഭിച്ചേക്കാം. ലോകത്തെ സ്തംഭിപ്പിച്ച കോവിഡ് 19 മഹാമാരിക്ക് വാക്സീൻ വികസിപ്പിച്ചതും ജനിതകവിദ്യയിലൂടെയാണ്. ജീൻ തെറപ്പിയും സാധ്യമായിരിക്കുന്നു.
ജീൻ എഡിറ്റിങ്
  • ജനിതകശാസ്ത്രത്തിലെ ഏറ്റവും പുതിയ മുന്നേറ്റമാണ് ജീൻ എഡിറ്റിങ്. 
  • ജീൻ ഘടനയിൽ മാറ്റം വരു ത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്. 

ജർമനിയിലെ മാക്സ് പ്ലാങ്ക് യൂണിറ്റ് ഫോര്‍ ദി സായന്‍സ് ഓഫ് പതോജൻസ്സിന്റെ ഡയറക്ടറായിരുന്നു ഇമ്മാനു വെല്ലെ ഷാർപെന്റിയർ. Streptococcus pyogenes ബാക്ടീരിയത്തിൽ നടത്തിയ പഠനങ്ങൾക്കിടയിലാണ് ആകസ്മികമായ് ഷാർപെന്റിയർ ട്രേസർ  ആർഎൻഎ യെ തിരിച്ചറിയുന്നത്. പിന്നീട് നടത്തിയ പഠനങ്ങളിൽ നിന്നും ട്രേസർ ആർ എൻഎ, CRISPR-Cas പ്രതിരോധ സംവി ധാനത്തിന്റെ ഭാഗമാണെന്നും കണ്ടെത്തി. ആർഎൻഎയെക്കുറിച്ച് ആഴത്തിൽ പഠനങ്ങൾ നടത്തിയിരുന്ന കലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പ്രഫസറും ഗവേഷകയുമായിരുന്നു ജെന്നിഫർ എ ഡൗ ഡ്. ഷാർപെന്റിയറും ഡൗഡ്യും 2011ൽ സംയുക്തമായി ഗവേഷണം ആരംഭിച്ചു. ബാക്ടീരിയയുടെ സ്വയം പ്രതിരോധ സംവിധാനമായ CRISPR-Cas ന് ചില മാറ്റങ്ങൾ വരുത്തി. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളിൽ ജീൻ എഡിറ്റിങ് നടത്തുന്നതിനുള്ള ഒരു പുതിയ ടൂൾ അവർ വികസിപ്പിച്ചെടുത്തു. DNAയുടെ ഒരു നിശ്ചിത സ്ഥലത്ത് കൃത്യമായി മുറിക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും ഇത് ഗവേഷകരെ സഹാ യിക്കുന്നു. മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിനു വലിയ സംഭാവന കൾ നൽകാൻ ഉതകുന്ന ശാസ്ത്രനേട്ട ത്തിന് 2020ലെ രസതന്ത്ര നോബേൽ ഷാർപെന്റിയറിനും ഡൗഡയ്ക്കും നൽകി ലോകം അവരെ ആദരിച്ചു. ജനിതക രോഗ ചികിത്സയിലും കാൻസർ ചികിത്സ യിലും ഇതിന്റെ ഗുണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്ന വിളകൾ വികസിപ്പിക്കാനും ഇതുവഴി കഴിയും.


No comments:

Post a Comment