മനുഷ്യനെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന ഒരു സിസ്റ്റമാണ് ഗൂഗിൾ ജെമിനി. ഗൂഗിൾ വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമാണിത്.
LLM അഥവാ ലാർജ് ലാംഗ്വേജ് മോഡൽ എന്നാണിതറിയപ്പെടുന്നത്.
വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷനായും ജെമിനി ലഭ്യമാണ്. ആപ്പ് തുറന്നുവരുമ്പോഴുള്ള Ask Gemini എന്ന ബാറിൽ നമ്മുടെ ചോദ്യങ്ങൾ ടൈപ്പ് ചെയ്താൽ ജെമിനി നമുക്ക് ഉത്തരങ്ങൾ നൽകും.
നമ്മുടെ ചോദ്യങ്ങൾ വോയ്സ് മെസേജുകളായും ചിത്രങ്ങളായും നൽകാനുള്ള സൗകര്യ വുമുണ്ട്.
ഇനി മറ്റൊരു പ്രത്യേകത- നമ്മൾ വെറുതേ ബോറടിച്ചിരിക്കുകയാണെങ്കിൽ ജെമിനിയിലെ ടാസ്ക് ബാറിൽ ഉള്ള (logo) ബട്ടൺ അമർത്തി യാൽ മതി,ജെമിനി നമ്മളോട് സംസാരിക്കും!
എങ്ങനെ പ്രവർത്തിക്കും?
ജെമിനി ഒരു ഭാഷാമോഡലാണ്.ജെമിനിയിൽ വലിയ അളവിലുള്ള ഡാറ്റകൾ സെറ്റ് ചെയ്തുവെച്ചിട്ടുണ്ട്. നമ്മൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അത് ഭാഷാപാ
റ്റേണുകൾ മനസ്സിലാക്കുകയും അനുയോജ്യമായ ഉത്തരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
നമ്മൾ നൽകുന്ന ഇൻപുട്ടുകൾക്കനുസരിച്ച് എഴുതാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും വലിയ എഴുത്തുകളുടെ സംഗ്രഹം മനസ്സിലാക്കാനും ഒരു ഭാഷ മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയാനുമെല്ലാം ജെമിനി ഉപയോഗിക്കാം.

No comments:
Post a Comment