ജെമിനൈ, ചാറ്റ്ജി പിടി തുടങ്ങിയ AI ടൂളുകൾ സൗജന്യമായി ഉപയോ ഗിക്കുന്നതിന് പരിധിയുണ്ട് എന്നറിയാമല്ലോ. ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ് "കിമി.
മൂൺഷോട്ട് എ.ഐ. (Moonshot AI) എന്ന ചൈനീസ് സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡലാണ് കിമി.
2025 ജനുവരി 25-ന് പുറത്തിറങ്ങിയ കിമിയുടെ 1.5 എന്ന വേർഷൻ സൗജന്യവും പരിധിയില്ലാത്തതുമായ എഐ സേവനങ്ങൾ നൽകും.
വാക്കുകൾ, ചിത്രങ്ങൾ, കോഡ് എന്നിവ ഒരുമിച്ച് പ്രോസസ് ചെയ്യാൻ കഴിവുള്ള മൾട്ടിമോഡൽ എഐ മോഡലാണ് കിമി 1.5.
ഒരു ചോദ്യം ചോദിക്കുമ്പോൾ കിമി നൂറിലധികം വെബ്സൈറ്റുകളിൽനിന്ന് ആ സമയത്ത് കിട്ടാവുന്ന ഏറ്റവും പുതിയ വിവരങ്ങൾ ശേഖരിച്ച് തരും. ഇതിന് റിയൽ ടൈം' അഥവാ 'തത്സമയ വിവരങ്ങൾ' എന്നാണു പേര്. പിഡിഎഫ്, ടെക്സ്റ്റ്, പവർപോ യന്റ്, വിഡിയോ തുടങ്ങി 50-ലധികം തരങ്ങളിലുള്ള ഫയലുകൾ പരിശോധിക്കാൻ കിമി 1.5-ന് കഴിയും, വ്യത്യസ്ത ഫയലുകളിൽനിന്ന് വിവരങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാൻ ഇതു സഹായിക്കും.
സ്വയം പഠിക്കാനുള്ള കഴിവ്, ചോദ്യങ്ങളെ ചെറിയ ചെ റിയ പ്രശ്നങ്ങളാക്കി, പല ഘട്ടങ്ങളായി പരിഹരിക്കാനുള്ള കഴിവ്... ഇതെല്ലാം കിമിയുടെ പ്രത്യേകതകളാണ്. ബിസിനസുകൾക്കും സ്ഥാപനങ്ങൾ ക്കും കുറഞ്ഞ ചെലവിൽ എ ഐ സേവനങ്ങൾ കിട്ടുന്നു എന്നതാണ് കിമിയുടെ മറ്റൊരു ഗുണം.
Google Play സ്‌റ്റോറില്‍ നിന്നും Kimi Chat ആപ്പ് ഡൗൺലോഡ് ചെയ്യാം.
നീണ്ട ലേഖനങ്ങൾ, കോടതി വിധി, കമ്പനി റിപ്പോർട്ടുകൾ തുട ങ്ങിയ പ്രൊഫഷണൽ ഡോക്യുമെ മെന്റുകൾ, ബില്ലുകൾ, മീറ്റിങ് തീരുമാനങ്ങൾ എന്നു വേണ്ട എ ന്തും ബുദ്ധിപരമായി പഠിച്ച് പ്രധാ ന പോയന്റുകൾ അതിവേഗം ചുരുക്കിയെടുക്കാൻ കിമിക്കാവും. വെബ് ലിങ്കുകൾ, ഫയലുകൾ, നിർദേശങ്ങൾ എന്നിവ നൽകിയാൽ അതുപയോഗിച്ച് ഞൊടിയിടയിൽ നമുക്കാവശ്യമുള്ള ലേഖനങ്ങൾ,റിപ്പോർട്ടുകൾ, പ്ലാനുകൾ എന്നിവ തയ്യാറാക്കാൻ കിമിക്കറിയാം.

No comments:
Post a Comment