നമുക്ക് ഒരു ലീവ് ലെറ്റർ എഴുതണം. അല്ലെ പ്രോജക്റ്റ് തയ്യാറാക്കണം.പണ്ണ്ടാ
ണെങ്കിൽ ഒരുക്കെ ആരുടെയെങ്കിലും സഹായം നമ്മളതിന് തേടുമായിരുന്നു. എന്നാലിന്ന് നമ്മളെ ഏതു സമയവും ഇതിന് സഹായിക്കാനായി ഒരാളുണ്ട്. അവനാണ് Chat GPT.
മനുഷ്യനെപ്പോലെ എഴുതാനും വായിക്കാനും ചാറ്റ് ചെയ്യാനുമെല്ലാം സാധിക്കുന്ന സാങ്കേതിക വിദ്യയാണ് Chat GPT. അമേരിക്കൻ ഐ ടി കമ്പനിയായ ഓപ്പൺ Al ആണ് Chat GPT എന്ന ഭാഷാ മോഡൽ വികസിപ്പിച്ചത്.
GPT എന്നാൽ ജനറേറ്റീവ് പ്രീ ട്രെയിൻഡ് ട്രാൻസ്ഫോർമർ എന്നാണ്.അതാത് മനുഷ്യന്റെ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിൽ ഏർപ്പെടാനും Chat CPT പരിശീലനം നേടിയിട്ടുണ്ട്. ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങളും പുസ്തകങ്ങളിലെ വിവരങ്ങ ളുംമെല്ലാം Chat GPT യ്ക്ക് മനഃപ്പാഠമാണ്. ഈ വിവരങ്ങൾനമ്മുടെചോദ്യങ്ങൾക്കാനുസരിച്ച് വിശകലനം ചെയ്യുകയും അനുയോജ്യമായി മറുപടി നൽകുകയുമാണ് Chat GPT എന്ന ബുദ്ധിജീവി ചെയ്യുന്നത്.
ഇനി കളി മാറും!
പുതിയ അപ്ഡേറ്റിൽ Chat GPT യെ നമുക്ക് സെർച്ച് എൻജിനായി സെറ്റ് ചെയ്യാനാവും. ഇതുവഴി ഇന്റർനെറ്റിൽ നിന്നും തൽസമയം വിവരങ്ങൾ അറിയാൻ സാധിക്കും.
സാക്ഷാൽ ഗൂഗിളുമായി ഒരു വമ്പൻ മത്സരമാണ് ഓപ്പൺ Al ലക്ഷ്യമിടുന്നത്. ഗൂഗിൾ ക്രോമിന് സമാനമായി സ്വന്തമായി വെബ് ബ്രൗസർ അവതരിപ്പിക്കാനും ഓപ്പൺ AI യ്ക്ക് പദ്ധതിയുണ്ട്.
എങ്ങനെ ഉപയോഗിക്കാം?
വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷനായും Chat GPT ലഭ്യമാണ്.Message Chat GPT എന്ന ഭാഗത്ത് നമുക്ക് ചോദ്യങ്ങൾ ചോദിക്കാം.Chat CPT ഉത്തരം തരും. ജിമെയിൽ ഉപയോഗിച്ച് സൈൻ ഇൻ ചെയ്താൽ നമ്മൾ മുന്നേ ചോദിച്ച ചോദ്യങ്ങൾ സെർച്ച് ഹിസ്റ്ററിയായി സൂക്ഷിക്കാ നും സാധിക്കും.
2022 നവംബർ 30-നാണ് ഓപ്പൺ AI ചാറ്റ് CPT യുടെ സേവനങ്ങൾ ലഭ്യമാക്കിയത്. കാലത്തിനനുസരിച്ച് Chat CPT യും മാറിയിട്ടുണ്ട്. പുതിയ വിവരങ്ങൾ പഠിച്ചെടുക്കുകയും മലയാളമുൾപ്പെ ടെയുള്ള ഭാഷകളിൽ സംവദിക്കാൻ പരിശീലിക്കുകയും ചെയ്യുന്നുണ്ട് GPT.
ഏറ്റവും പുതിയ വേർഷനായ ChatCPT 4o Mini യിൽ ചാറ്റ് GPT യോട് നമുക്ക് ഉപദേശങ്ങൾ തേടാൻ വരെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

No comments:
Post a Comment