24/8
📗 ഇന്ത്യയുടെ ഡീപ് ഓഷ്യൻ മിഷൻ്റെ ഭാഗമായി 5 കിലോമീറ്റർ ആഴത്തിൽ പര്യവേക്ഷണം നടത്തിയ 'ജലയാത്രികർ'?
✒️ രാജു രമേഷ്, കമാൻഡർ ജതീന്ദർ പാൽ സിങ്ങ്
📗ജിഎസ്ടി ഘടന ലളിതമാക്കുന്നതിൻ്റെ ഭാഗമായി ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെട്ട നികുതി സ്ലാബുകൾ ഏതെല്ലാമാണ്?
✒️ 12%, 28%
📗മുതിർന്ന പൗരന്മാർ നേരിടുന്ന പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി സാമൂഹിക നീതി വകുപ്പിൻ്റെ 'സമഗ്ര പദ്ധതി' ?
✒️ വയോരക്ഷ
📗 ഒമാനിൻ്റെ മൽസ്യബന്ധന മേഖല വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി ആഴക്കടൽ മൽസ്യബന്ധനത്തിന് അനുയോജ്യമായ ഫൈബർ ബോട്ടുകൾ നിർമിച്ചു നൽകുന്നത്?
✒️ കേരളം
📗 ആൻ്റി- ഡ്രോൺ സംവിധാനം സജ്ജമാക്കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖം?
✒️ കണ്ട്ല തുറമുഖം
(ഗുജറാത്ത്)
📗 അടുത്തിടെ ലഡാക്കിൽ ISRO ആരംഭിച്ച അനലോഗ് ബഹിരാകാശ ദൗത്യം?
✒️ ഹോപ്
📗 2025 ഏഷ്യാകപ്പ് പുരുഷ ഹോക്കി മൽസരത്തിൻ്റെ വേദി ?
✒️ ബീഹാർ
📗 2025 വേൾഡ് ഗെയിംസിൽ വനിതകളുടെ 52 kg വുഷുവിൽ വെള്ളി മെഡൽ നേടിയത്?
✒️ നമ്രത ബത്ര
📗 അടുത്തിടെ ഇറ്റലി സന്ദർശിച്ച ഇന്ത്യൻ നാവികസേന കപ്പൽ?
✒️ INS തമാൽ
📗2025 ആഗസ്റ്റിൽ ഒഡീഷയുടെ കൈത്തറി ബ്രാൻഡ് അംബാസിഡറായി നിയമിതയായത് ?
✒️ മാധുരി ദീക്ഷിത്
25/8
📗 പദവിയിലിരിക്കെ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനമേൽക്കുന്ന ആദ്യ ഡെപ്യൂട്ടി സ്‌പീക്കർ?
✒️ ചിറ്റയം ഗോപകുമാർ
📗എല്ലാ ജില്ലകളിലെയും വൈവിധ്യങ്ങളായ തദ്ദേശീയ ഗോത്രകലകളെ പുനരുജ്ജീവിപ്പിക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി ?
✒️ ജനഗൽസ പദ്ധതി
📗സർക്കാരിൻറെ നവ കേരളം കർമ്മപദ്ധതിയിലുൾപ്പെടുത്തിയ, പൊതു ഇടങ്ങളിൽ ഉന്നത നിലവാരമുള്ള ശുചിമുറികൾ ഒരുക്കാനായി തുടക്കമിട്ട പദ്ധതി?
✒️ ടേക് എ ബ്രേക്ക്
📗2025 -ലെ ലയണൽ മെസ്സിയുടെ ഇന്ത്യ സന്ദർശനത്തിന് നൽകിയ പേര് എന്താണ്?
✒️ ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025
📗ദുർഗാപൂജയുടെ ഭാഗമായി ആക്സസിബിലിറ്റി പ്രോഗ്രാം വികസിപ്പിക്കുന്നതിനായി യുനെസ്കോയുമായി സഹകരിക്കുന്ന സ്ഥാപനം ഏതാണ്?
✒️ ഐ.ഐ.ടി ഖരഗ്‌പൂർ
📗2025 ലെ ആദ്യത്തെ സിൻസിനാറ്റി ഓപ്പൺ കിരീടം നേടിയത് ആരാണ്?
✒️ കാർലോസ് അൽകറാസ്
📗ഉത്തേജക മരുന്ന് ഉപയോഗത്തെ തുടർന്ന് NADA (National Anti-Doping Agency) യുടെ വിലക്ക് ലഭിച്ച മലയാളി ട്രിപ്പിൾ ജമ്പർ ആരാണ് ?
✒️ എൻ.വി.ഷീന
📗ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത് ആരാണ് ?
✒️ കപിൽ ബെയ്ൻസ്ല
📗2025- ലെ ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും മൂല്യവത്തായ ഫുട്ബോൾ ക്ലബ്ബ് ആയി തെരഞ്ഞെടുത്തത് ?
✒️ റയൽ മാഡ്രിഡ്
📗അടുത്തിടെ നിമിഷങ്ങൾക്കുള്ളിൽ എമിഗ്രേഷൻ ക്ലിയറൻസ് ചെയ്യുന്ന എ.ഐ പവേർഡ് പാസഞ്ചർ കോറിഡോർ ആരംഭിച്ച അന്താരാഷ്ട്ര വിമാനത്താവളം ഏതാണ്?
✒️ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
26/8
📗 അടുത്തിടെ ശ്രമശ്രീ എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം?
✒️ പശ്ചിമബംഗാൾ
📗 17-ാമത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്?
✒️ സി.പി രാധാകൃഷ്ണൻ, സുദർശൻ റെഡ്ഢി
📗 Venera D മിഷൻ വിക്ഷേപിക്കാനൊരുങ്ങുന്ന രാജ്യം?
✒️ റഷ്യ
📗 2025 പുരുഷ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്?
✒️ സൂര്യകുമാർ യാദവ്
📗 2025 വനിത ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്?
✒️ ഹർമൻപ്രീത് കൗർ
📗'മദർ മേരി കംസ് ടു മീ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
✒️ അരുന്ധതി റോയ്
📗ഡി.ആർ.ഡി.ഒ പരീക്ഷിച്ച, 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഏത് മിസൈലാണ് 2025 ഓഗസ്റ്റ് 20 ന് വിജയകരമായി പരീക്ഷിച്ചത് ?
✒️ അഗ്നി 5
📗റെയിൽവേ ട്രാക്കുകൾക്കിടയിൽ പോർട്ടബിൾ സോളാർ പാനലുകൾ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം ഏതാണ് ?
✒️ വാരണാസി
📗ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ റെയിൽവേയുടെ ഏത് മേഖലയിലാണ് ഏറ്റവും നിർണായകമായ അഞ്ച് വകുപ്പുകൾ വനിതാ ഓഫീസർമാർ നയിക്കുന്നത്?
✒️ സൗത്ത് സെൻട്രൽ റെയിൽവേ
📗അടുത്തിടെ, ഒളിമ്പ്യൻ അനന്ത്ജീത് സിംഗ് നരുക്ക ഏത് കായിക ഇനത്തിലാണ് ഇന്ത്യയുടെ ആദ്യത്തെ സീനിയർ സ്വർണ്ണ മെഡൽ നേടിയത് ?
✒️ ഷൂട്ടിംഗ്
📗 ഫെൻസിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് ?
✒️ സതേഷ് പട്ടേൽ
27/8
📗 ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന വേൾഡ് അത്ലറ്റിക്സ് ബ്രോൺസ് ലെവൽ കോണ്ടിനെൻ്റൽ ടൂറിൻ്റെ വേദി?
✒️ ഭുവനേശ്വർ
📗ഇന്ത്യയിലെ ആദ്യത്തെ സുസ്ഥിര വ്യോമയാന ഇന്ധന പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നത് ?
✒️ പാനിപ്പത്ത്
📗ഔപചാരിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി ?
✒️ പ്രധാൻ മന്ത്രി വിക്ഷിത് ഭാരത് റോസ്‌ഗർ യോജന
📗 പ്രഥമ കേരള ഏവിയേഷൻ ഉച്ചകോടിക്ക് വേദിയാകുന്നത്?
✒️ കൊച്ചി
📗 കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്താനും തടയാനുമായി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി?
✒️ സുരക്ഷാ മിത്രം
📗promotion and Regulation of online Gaming bill, 2025 ലോക്സഭയിൽ അവതരിപ്പിച്ചത്?
✒️ 2025 ഓഗസ്റ്റ് 20
📗 2025 അബുദാബി ശക്തി പുരസ്കാരത്തിൽ നോവൽ വിഭാഗത്തിലെ പുരസ്കാര ജേതാക്കൾ?
✒️ എസ് മഹാദേവൻ തമ്പി ,
അംബികാസുതൻ മങ്ങാട്
📗ബി.ഐ.എഫ്.എഫ് (ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ) 2025 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ട്രൈബെനി റായിയുടെ ഫീച്ചർ ചിത്രം ഏതാണ് ?
✒️ "ഷേപ്പ് ഓഫ് മോമോ"
📗"സസ്‌റ്റൈനബിൾ പവർ 1404” (Sustainable Power 1404) എന്ന മിസൈൽ പരിശീലനം അടുത്തിടെ ആരംഭിച്ച രാജ്യം ഏതാണ്?
✒️ ഇറാൻ
📗വനിതാ ഏഷ്യാ കപ്പ് 2025 സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 14, 2025 വരെ എവിടെയാണ് നടക്കുക?
✒️ ഹാങ്ങ് ഷൗ, ചൈന
📗കളിക്കാരുടെ ഫിറ്റ്‌നസ് വിലയിരുത്തുന്നതിനായി യോ-യോ ടെസ്റ്റിനൊപ്പം BCCI അവതരിപ്പിച്ച പുതിയ ടെസ്റ്റ് ഏതാണ്?
✒️ ബ്രോങ്കോ ടെസ്റ്റ്
28/8
📗 നാസ അടുത്തിടെ കണ്ടെത്തിയ യുറാനസിന്റെ 29-ാമത്തെ ഉപഗ്രഹത്തിന്റെ പേര് എന്താണ്?
✒️ S/2025 U 1
📗ഇന്ത്യയിലെ യുഎസ് അംബാസഡറായി നിയമിച്ചത് ?
✒️ സെർജിയോ ഗോർ
📗ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിതനായ ബോളിവുഡ് നടൻ ?
✒️ ഷാരൂഖ് ഖാൻ
📗ഓപ്പൺ എ ഐ ഇന്ത്യയിലെ ആദ്യത്തെ ഓഫീസ് തുറക്കാൻ പോകുന്നത് ?
✒️ ഡൽഹി
📗തമിഴ്‌നാട് സർക്കാരിൻ്റെ എ.പി.ജെ. അബ്ദുൽ കലാം പുരസ്‌കാരം ലഭിച്ച ഐ.എസ്.ആർ.ഒ. ചെയർമാൻ ?
✒️ ഡോ. വി. നാരായണൻ
📗സിനിമകളിലൂടെ കേരളത്തിൻ്റെ ഭൂപ്രകൃതിയെ മനസ്സിലാക്കുക എന്നത് ലക്ഷ്യമാക്കി സർക്കാർ തലത്തിൽ ആരംഭിക്കുന്ന പദ്ധതി ?
✒️ ഫിലിം സർക്കീട്ട്
📗2025 ഓഗസ്റ്റിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും മികച്ച ന്യായാധിപൻ എന്ന് അറിയപ്പെടുന്ന വ്യക്തി ആരാണ്?
✒️ ഫ്രാങ്ക് കാപ്രിയോ
📗ബാല സംസ്കാര കേന്ദ്രത്തിൻ്റെ 2025 ലെ ജന്മാഷ്ടമി പുരസ്‌കാരം നേടിയത്?
✒️ സി. രാധാകൃഷ്‌ണൻ
📗2025 ലെ സംസ്ഥാന ജൂനിയർ അത്ലറ്റിക്‌സ് ഓവറോൾ ചാമ്പ്യന്മാർ?
✒️ പാലക്കാട്
📗2025 ജൂലൈ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ തമിഴ്‌നാട്ടിലെ കോട്ട ?
✒️ ജിഞ്ചി
📗ഓരോ മണിക്കൂറിലെയും കാലാവസ്ഥാ സൂചനകൾ അറിയുന്നതിനായി കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
✒️ മോസം
📗ടേബിൾ ടെന്നീസിലെ വനിതാ സിംഗിൾ വിഭാഗത്തിലെ വീൽ ചെയറിൽ (ക്ലാസ് 1 മുതൽ 5 വരെ) ഐ.ടി.ടി.എഫ് വേൾഡ് പാരാ റാങ്കിങ്ങിൽ സ്വർണവും വെള്ളിയും നേടിയ ഇന്ത്യൻ താരം ?
✒️ ഭവിന പട്ടേൽ
29/8
📗 2025 ഓഗസ്റ്റ് 22 ന് നടന്ന ആദ്യത്തെ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവലിൽ ആദ്യ സ്വർണ മെഡൽ നേടിയത് ആരാണ്?
✒️ മൊഹ്‌സിൻ അലി
📗ഉത്തർപ്രദേശിലെ ജലാലാബാദ് പട്ടണത്തിന്ടെ പുതിയ പേര് എന്തായിരിക്കും?
✒️ പരശുരാംപുരി
📗ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിതനായത് ആരാണ്?
✒️ ജസ്റ്റിസ് സുധാൻഷു ധൂലിയ
📗2025 ൽ റഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കിയ ഇന്ത്യക്കാരി ആരാണ്?
✒️ കബക് യാനോ
📗വായനാ പ്രതിസന്ധി മറികടക്കാൻ അടുത്തിടെ പുസ്തക നികുതി ഒഴിവാക്കിയ രാജ്യം ഏതാണ്?
✒️ ഡെൻമാർക്ക്
📗71 -ആംത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഭാഗ്യ ചിഹ്നം ഏതാണ് ?
✒️ കാത്തു
📗ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായും തദ്ദേശീയ AI-പവേർഡ് MALE യുദ്ധവിമാനം ഏതാണ്?
✒️ കാല ഭൈരവ്
📗2025-ലെ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി എവിടെയാണ് നടക്കുന്നത്?
✒️ ടിയാൻജിൻ, ചൈന
📗റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ മയക്കുമരുന്ന് ഓപ്പറേഷൻ ഏതാണ്?
✒️ ഓപ്പറേഷൻ ‘WeedOut ’
📗തൻമുദ്ര കാമ്പയിനിന് കീഴിൽ UDID രജിസ്ട്രേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ല ഏതാണ്?
✒️ കോഴിക്കോട്
📗രാജ്യത്തെ ഏറ്റവും വലുതും ആധുനികവുമായ കേന്ദ്ര ലൈബ്രറി എവിടെയാണ് നിലവിൽ വരുന്നത്?
✒️ അമരാവതി
📗ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആരാണ്?
✒️ അജയ് സിംഗ്
📗രാജ്യത്തെ ആദ്യസമ്പൂർണ ഐഒടി അധിഷ്ടിത പഞ്ചായത്ത്?
✒️ കാട്ടാക്കട പഞ്ചായത്ത്
📗എത്ര പേർക്കാണ് ഈ വർഷത്തെ വീർചക്ര പുരാസ്‌കാരം ലഭിച്ചത് ?
✒️ 15
📗ഈ വർഷത്തെ സഹോദരൻ അയ്യപ്പൻ സാഹിത്യ പുരസ്‌കാരം ലഭിച്ചത്?
✒️ ഷിജു സാം വർഗീസ്
29/8
📗 ആദിവാസി ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനായി അടുത്തിടെ വികസിപ്പിച്ച പുതിയ ബ്രാൻഡ്?
✒️ അതിരപ്പിള്ളി
📗 1908 ലെ ഇന്ത്യൻ തുറമുഖ നിയമത്തിന് പകരമുള്ള ഇന്ത്യൻ തുറമുഖ ബിൽ 2025 രാജ്യസഭ പാസാക്കിയത്?
✒️ 2025 ആഗസ്റ്റ് 18
📗 അടുത്തിടെ ഗൂഗിളിന് 300 കോടി രൂപ പിഴ ഏർപ്പെടുത്തിയ രാജ്യം?
✒️ ആസ്ട്രേലിയ
📗 അടുത്തിടെ ഇന്ത്യൻ കടലിലും ഒമാൻ കടലിലും ഇറാൻ നടത്തിയ മിസൈൽ പരിശീലനം ?
✒️ sustainable power 1404
📗2025 ഓഗസ്‌റ്റിൽ ഇന്ത്യൻ നാവിക കപ്പലുകളായ ഐഎൻഎസ് റാണയും ഐഎൻഎസ് ജ്യോതിയും ഏത് രാജ്യത്തിൻ്റെ സ്‌ലിനെക് 25(SLINEX) നാവിക അഭ്യാസത്തിലാണ് പങ്കെടുക്കുന്നത്?
✒️ ശ്രീലങ്ക
📗സംസ്ഥാനത്തിൻ്റെ ഏഴാമത് ധനകാര്യ കമ്മിഷൻ ചെയർമാൻ?
✒️ കെ എൻ ഹരിലാൽ
📗വേൾഡ് കോംപറ്റിറ്റീവ്നെസ് റാങ്കിംഗ് (ഡബ്ല്യുസിആർ) ഇന്ത്യയുടെ സ്ഥാനം ?
✒️ 41
📗ബഹിരാകാശ കാലാവസ്ഥാ പ്രവചിക്കാൻ നാസ, ഐബിഎമ്മുമായി സഹകരിച്ച് പുറത്തിറക്കിയ AI മോഡൽ ?
✒️ സൂര്യ
📗2025 ഓഗസ്റ്റിൽ റിസർവ് ബാങ്കിൻ്റെ പണനയം സമിതിയിൽ എക്സ് ഒഫീഷ്യോ അംഗമായി നിയമിതനായത്?
✒️ ഇന്ദ്രാണിൽ ഭട്ടാചാര്യ
📗മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിവരുന്ന കുടിയേറ്റ തൊഴിലാളികൾക്കാ ബംഗാൾ സർക്കാർ ആരംഭിച്ച പുതിയ ക്ഷേമ പദ്ധതി ?
✒️ ശ്രമശ്രീ
📗ലോകത്തിലെ ആദ്യത്തെ ഏഷ്യൻ ആന അതിജീവന കേന്ദ്രം നിലവിൽ വരുന്നത് ?
✒️ ഒഡീഷ
30/8
📗 ആദ്യ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവലിൽ മെഡൽ പട്ടികയിൽ ഒന്നാമതായത് ഏത് സംസ്ഥാനമാണ്?
✒️ മധ്യപ്രദേശ്
📗2025 ഓഗസ്റ്റ് 25-ന് CISF ആദ്യമായി ഏത് സംസ്ഥാനത്താണ് മുഴുവൻ വനിതകളടങ്ങിയ കമാൻഡോ യൂണിറ്റ് ആരംഭിച്ചത്?
✒️ മധ്യപ്രദേശ്
📗2026 ലെ SA20 ലീഗിൽ പ്രിറ്റോറിയ ക്യാപിറ്റൽസിന്റെ ഹെഡ് കോച്ചായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ആര്?
✒️ സൗരവ് ഗാംഗുലി
📗ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒ. അടുത്തിടെ നടത്തിയ പ്രധാന പരീക്ഷണം ഏതാണ്?
✒️ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ്
📗2025 ഓഗസ്റ്റ് 23-ന് ദേശീയ ബഹിരാകാശ ദിനത്തിൽ ഡൽഹിയിൽ ആര്യഭട്ട ഗാലറി ഉദ്ഘാടനം ചെയ്തത് ആരാണ്?
✒️ ശുഭാംഷു ശുക്ല
📗 2025 ആഗസ്റ്റിൽ ഇന്ത്യയുടെ US സ്ഥാനപതിയായി നാമനിർദേശം ചെയ്യപ്പെട്ടത്?
✒️ സെർജിയോ ഗോർ
📗 ഓണം പ്രചാരണത്തിൻ്റെ ഭാഗമായി മൊണാലിസ എന്ന ചിത്രത്തെ കേരളത്തനിമയോടെ അവതരിപ്പിച്ചത്?
✒️ കേരള ടൂറിസം
📗 2025 ൽ 50-മത് ചരമ വാർഷികം ആചരിക്കപ്പെടുന്ന മലയാള കവി?
✒️ വയലാർ രാമവർമ്മ
📗 സംസ്ഥാനത്ത് ആദ്യമായി ട്രാൻജൻഡേഴ്സ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ആദ്യ സർവ്വകലാശാല ഹോസ്റ്റൽ നിലവിൽ വരുന്നത്?
✒️ എം.ജി സർവ്വകലാശാല
📗 ഇന്ത്യയിലെ 22-ാമത്തെ IIM സ്ഥാപിതമാകുന്നത്?
✒️ ഗുവാഹത്തി
📗 2025 ദേശീയ ബഹിരാകാശ ദിനത്തിൻ്റെ പ്രമേയം?
✒️ Arybhatta to Gaganyan: Ancient wisdom to Infinite possibilities
📗 വേൾഡ് കോമ്പറ്റേറ്റീവ് റാങ്കിംഗ് 2025ഒന്നാം സ്ഥാനത്തുള്ളത്?
✒️ സ്വിറ്റ്സർലൻ്റ്
2nd -സിംഗപ്പൂർ
3rd - ഹോങ്കോങ്ങ്
41- ഇന്ത്യ
31/8
📗 അടുത്തിടെ പുറത്താക്കപ്പെട്ട യു.എസ് പ്രതിരോധ വകുപ്പിലെ രഹസ്യാന്വേഷണ വിഭാഗം മേധാവി ആരാണ് ?
✒️ ജഫ്രീ ക്രൂസ്
📗നാഷണൽ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൻ്റെ മിലിറ്ററി ഉപദേശകനായി നിയമിതനായത് ആരാണ് ?
✒️ എൻ.എസ്. രാജ സുബ്രഹ്മണി
📗പൗരന്മാരുടെ അവശ്യ രേഖകളും സർട്ടിഫിക്കറ്റുകളൂം ഡിജിലോക്കറുമായി ബന്ധിപ്പിച്ച് ഡിജിറ്റലായി സൂക്ഷിക്കാനുള്ള കേരള സർക്കാർ സംവിധാനം ഏതാണ് ?
✒️ DEED
📗2025 ഓഗസ്റ്റ് 26 ന് ലിത്വാനിയൻ പാർലമെന്റ് ലിത്വാനിയയുടെ പുതിയ പ്രധാനമന്ത്രിയായി ആരെയാണ് നിയമിച്ചത് ?
✒️ ഇങ്ക റുഗിനീൻ
📗രാജ്യത്തെ ആദ്യത്തെ കാർബൺ സന്തുലിത കൃഷി ഫാം പദവി ലഭിച്ചത് ?
✒️ ഒക്കൽ വിത്തുൽപ്പാദന കേന്ദ്രം
📗സെപ്റ്റംബറിൽ ഇന്ത്യൻ റെയിൽവേ കമ്മീഷൻ ചെയ്യുന്ന ബൈരാബി - സൈരംഗ് റെയിൽവേ ലൈൻ പദ്ധതി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
✒️ മിസോറാം
📗സംസ്ഥാനത്ത് ഒരു നദിക്കു കുറുകെ നിർമിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലം ഏതാണ് ?
✒️ കുമ്പിച്ചൽക്കടവ് പാലം (തിരുവനന്തപുരം)
📗 ഔണ്ട - സിമരിയ പാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
✒️ ബീഹാർ
📗 അടുത്തിടെ കൃത്രിമ മനുഷ്യ ചർമ്മം വികസിപ്പിച്ചത്?
✒️ ഓസ്ട്രേലിയ
📗IBCA യിൽ അംഗമായ 13-ാമത് രാജ്യം?
✒️ നേപ്പാൾ
📗2025 ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ആരാണ്?
✒️ ഗൗഹർ സുൽത്താന

No comments:
Post a Comment