CM KIDSപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.
- കേരളസംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള എത്രാമത്തെ നിയമ സഭയാണ് ഇപ്പോഴുള്ളത്?
- കേരള നിയമസഭയിലെ ആദ്യത്തെ വനിതാ ഡപ്യൂട്ടി സ്പീക്കർ ആരാണ്?
- ഇന്ത്യൻ തപാൽവകുപ്പ് അവതരിപ്പിച്ച ജിയോ കോഡഡ് ഡിജിറ്റൽ അഡ്രസിങ്ങ് സിസ്റ്റം ഏതു ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്?
- തിരുവനന്തപുരം - ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് ഏതു നഗരത്തിലാണ് യാത്ര അവസാനിപ്പിക്കുന്നത്?
- ഇന്ത്യയിൽ ഏറ്റവും ഒടുവിൽ പ്രവർത്തന സജ്ജമായ ആണവ റിയാക്ടർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
- കേരള ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപക സെക്രട്ടറിയായ പി.എൻ.പണിക്കരുടെ ചരമദിനം എന്നാണ്?
- "എന്തു നേടി, യറിയില്ലെന്നിളം തലമുറ, പക്ഷേ എന്തു നഷ്ടപ്പെട്ടെ ടാനുണ്ടെന്നറിഞ്ഞേ പറ്റൂ". ഈ വരികൾ എഴുതിയതാരാണ്?
- 2026 ഫിഫ ലോകകപ്പ് ഫുട്ബോളിൽ എത്ര ടീമുകൾ മത്സരിക്കും?
- ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റിൽ ഒൻപതിനായിരം റൺസ് തികച്ച ആദ്യ കളിക്കാരൻ?
- മാധ്യമ രംഗത്തെ മികവിനുള്ള പുലിറ്റ്സർ പുരസ്കാരം ഈ വർഷം നേടിയ ഇന്ത്യക്കാർ ആരെല്ലാം?
- ഇന്ത്യയിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള 2025-ലെ നാനാജി ദേശ്മുഖ് സർവ്വോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്കാരം (NDPSVP) നേടിയ കേരളത്തിലെ ബ്ലോക്ക് പഞ്ചായത്ത്?
- ആകാശവാണിയുടെയും ദൂരദർ ശന്റെയും ചുമതലയുള്ള പ്രസാർ ഭാരതിയുടെ പുതിയ അധ്യക്ഷൻ?
- ജാതി ഉന്മൂലനം (Annihilation of caste) എന്ന ഗ്രന്ഥം 1936-ൽ പ്രസിദ്ധീകരിച്ചതാര്?
- 'മക്കൾ തിലകം' എന്ന വിശേഷണം ഉണ്ടായിരുന്ന മുൻ തമിഴ്നാട് മുഖ്യമന്ത്രി?
- വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ആലത്തിന്റെ (Alum) രാസനാമമെന്ത്?
- കുറ്റാലം വെള്ളച്ചാട്ടം തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ്?
- താഴെ കൊടുക്കുന്നവയിൽ കേരളീയ കലയല്ലാത്തത് ഏതാണ്? കൂടിയാട്ടം, കഥകളി, കഥാപ്രസംഗം, കുച്ചിപ്പുടി
- 'ലീലാവതി' എന്ന ഗണിതശാസ്ത്ര ഗ്രന്ഥം എഴുതിയ ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ ആരാണ്?
- 2026 -ലെ എൻവി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക്? (ചിത്രം- 2).
- ഈ വർഷത്തെ കാൻ (Cannes) ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച 'അമ്മ അറിയാൻ' എന്ന മലയാള ചിത്രത്തിന്റെ സംവിധായകനാര്?
ഉത്തരങ്ങൾ
- 16
- കെ.ഒ.അയിഷാബായ്
- ധ്രുവ (DHRUVA)
- ഡൽഹിയിൽ
- കൽപ്പാക്കം (തമിഴ്നാട്)
- ജൂൺ 19 (വായനാദിനം)
- ഇടശ്ശേരി ഗോവിന്ദൻ നായർ
- 48 (കഴിഞ്ഞതവണ 32 ടീം ആയിരുന്നു)
- വിരാട് കോഹ്ലി
- ആനന്ദ് ആർ.കെ., സുപർണ ശർമ
- ഹരിപ്പാട്
- പ്രസൂൺ ജോഷി
- ഡോ. ബി.ആർ.അംബേദ്കർ
- എം.ജി.രാമചന്ദ്രൻ
- പൊട്ടാസ്യം അലൂമിനിയം സൾഫേറ്റ്
- തെങ്കാശി
- കുച്ചിപ്പുടി
- ഭാസ്കരാചാര്യൻ
- എം.മുകുന്ദൻ
- ജോൺ എബ്രഹാം

