Friday, July 24, 2020

ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശന ഏകജാലക സംവിധാനം


എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിനു ശേഷം ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശന പ്രക്രിയ ജൂലൈ 29 മുതല്‍ ആഗസ്‍ത് 14 വരെ നടക്കുന്നതാണ്.കേരളത്തിലെ സർക്കാർ / എയ്ഡഡ് / അൺ എയിഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക സംവിധാനം അറിയോണ്ടതെല്ലാം
  • HSCAP സൈറ്റിലെ ലിങ്കിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കണ്ടത്. 2020 ജൂലൈ 29ന് വൈകുന്നേരം 5 മണി മുതലാണ് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സൈറ്റ് ആക്ടീവ് ആകുക
  • കോവിഡ്  പശ്ചാത്തലത്തില്‍ 2020-21 അധ്യായന ഒന്നാം വര്‍ഷത്തെ വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍  സര്‍ക്കാര്‍ കൂടുതല്‍ ലളിതമാക്കി. മുന്‍ വര്‍ഷങ്ങളിലെ പോലെ ഏകജാലക സംവിധാനത്തില്‍ ഓണ്‍ ലൈനായാണ് അപേക്ഷ സമര്‍പ്പണ നടപടികളെങ്കിലും ഇത്തവണ അപേക്ഷാഫീസ് അപേക്ഷയോടൊപ്പം കൊടുക്കേണ്ടതില്ല.
  • പ്രവേശനം ലഭിച്ച സ്‌കൂളില്‍ ചേരുമ്പോള്‍ ഫീസ് നല്‍കിയാല്‍ മതി. ഓണ്‍ലൈന്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ അവയുടെ പ്രിന്റ്‌ എടുത്ത് സ്‌കൂളില്‍ നല്‍കു രീതിയും ഇപ്രാവശ്യമില്ല.  അതുകൊണ്ടുതന്നെ മൊബൈല്‍ഫോണ്‍  ഉപയോഗിച്ചും അപേക്ഷ അയക്കാനാകും. ഏകജാലക വെബ്‌സൈറ്റില്‍ അപേക്ഷ നടപടികള്‍ ആരംഭിക്കുമ്പോള്‍ എസ്എസ്എല്‍സി കഴിഞ്ഞവരാണെങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ അവരുടെ മാര്‍ക്ക് വിശദാംശങ്ങള്‍ സൈറ്റില്‍ തന്നെ ലഭ്യമാകും. സിബിഎസ്ഇയോ മറ്റ്‌ ബോര്‍ഡ് പരീക്ഷകളോ ജയിച്ച വരാണെങ്കില്‍ ഓരോ വിഷയത്തിന്റെയും മാര്‍ക്ക്‌ അപ്‌ലോഡ് ചെയ്താല്‍ മതി.
  • അപേക്ഷ സമര്‍പ്പിക്കാന്‍ കുട്ടിയെ രക്ഷിതാവോ സ്വകാര്യ കമ്പ്യൂ'ര്‍ സെന്ററിലേക്കോ  അക്ഷയ കേന്ദ്രങ്ങളിലേക്ക് പോകേണ്ടതില്ല. കുട്ടി പഠിച്ച സ്‌കൂളില്‍ തന്നെ ഇതിനുള്ള ഒന്നിലധികം ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കും. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുില്ലെങ്കില്‍ സ്‌കൂളിനെ മാത്രം ആശ്രയിക്കുക. കോവിഡ് നിയന്ത്രണ പ്രോട്ടോക്കോള്‍ പാലിച്ച് അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥി വളന്റിയര്‍മാരും അടങ്ങു ഹെല്‍പ് ഡെസ്‌ക്കുകള്‍ അപേക്ഷ ആരംഭിക്കു 29 മുതല്‍ അവസാനിക്കു ഓഗസ്റ്റ് 14 വരെ പ്രവര്‍ത്തിക്കും. മേഖലാ, ഉപജില്ലാ, ജില്ലാ തലങ്ങളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഒരുക്കുണ്ട്.

പ്രവേശന മാനദണ്ഡം 
  • ഓരോ വിദ്യാര്‍ത്ഥിയുടെയും WGPA (Weighted Grade Point Average)
  • കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അര്‍ഹത നിശ്ചയിക്കുന്നത്.ഹയര്‍ സെക്കന്‍ഡറി പഠനത്തിന് വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കുന്ന വിഷയ കോമ്പിനേഷന്‍ അനുസരിച്ചു യോഗ്യത പരീക്ഷയിലെ ചില വിഷയങ്ങള്‍ക്ക് വെയിറ്റേജ് ലഭിക്കും. 
  • പ്രവേശനത്തിന് റാങ്ക് കണക്കാക്കുമ്പോള്‍ബോണസ്പോയിന്‍റ് നല്‍കാറുണ്ട് .
ബോണസ് പോയിന്റുകൾ 
  • പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ലഭ്യമാവുന്ന ബോണസ് പോയിന്റുകളെ കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
  1. പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.
  2. SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
  3. താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
  4. താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.
  5. താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ  2 ബോണസ് പോയിൻറ് ലഭിക്കും.
  6. NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം)., നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.
  7. കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
  8. ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
ട്രയല്‍ അലോട്ട്മെന്‍റ് 
  • ഏകജാലക പ്രവേശനത്തിന് വിദ്യാര്‍ത്ഥി അപേക്ഷിച്ച സ്കൂള്‍/കോമ്പിനേഷന്‍ ഓപ്ഷനുകള്‍ അവയുടെ റാങ്കടിസ്ഥാനത്തില്‍ ട്രയല്‍ അലോട്ട്മെന്‍റില്‍ പ്രദര്‍ശിപ്പിക്കും.അപേക്ഷകരായ വിദ്യാര്‍ത്ഥികള്‍ക്ക് അവസാനവട്ട പരിശോധനയും തിരുത്തലുകളും വരുത്തുന്നതിനാണ് ട്രയല്‍ അലോട്ട്മെന്‍റ് നടത്തുന്നത്.അപേക്ഷകന് തെരെഞ്ഞെടുത്ത സ്കൂളും കോമ്പിനേഷനും ഈ ഘട്ടത്തിലും തിരുത്താവുന്നതാണ്. പിന്നീട് അവസരം ഉണ്ടാകില്ല. പ്രിന്‍റൗട്ട് സമര്‍പ്പിച്ച സ്കൂളില്‍ തന്നെയാണ് തിരുത്തല്‍ അപേക്ഷ നല്‍കേണ്ടത്.

മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ
  • രണ്ട് അലോട്ട്മെന്‍റ് അടങ്ങുന്നതാണ് മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ. വിദ്യാര്‍ത്ഥി നല്‍കിയ ഒന്നാം ഓപ്ഷന്‍ തന്നെ ലഭിച്ചെങ്കില്‍ ഫീസ് അടച്ച് സ്ഥിര പ്രവേശന നേടാം.താഴ്ന്ന ഓപ്ഷന്‍ ആണ് ലഭിച്ചതെങ്കില്‍ ഫീസ് നല്‍കാതെ താല്‍ക്കാലിക പ്രവേശനവും നേടാം. മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ അവസാനിക്കുമ്പോള്‍ താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്നവരും ഫീസ് നല്‍കി സ്ഥിര പ്രവേശനം നേടണം. എന്നാല്‍ അലോട്ട്മെന്‍റ് ലഭിച്ചിട്ടും നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്ത അപേക്ഷകരെ തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ പരിഗണിക്കില്ല.അവരുടെ അവസരവും നഷ്ടപ്പെടും. കൂടുതല്‍ അറിവിന് പ്രോസ്പെക്ട്സ് വായിക്കാം.
  • മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ അവസാനിച്ച ശേഷം സപ്പ്ളിമെന്‍ററി അലോട്ട്മെന്‍റ്/സ്കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്‍റ് എന്നിവയും ഉണ്ടാകും. അഡ്മിഷന്‍ പോര്‍ട്ടല്‍ യഥാസമയം പരിശോധിച്ച് അറിയിപ്പുകള്‍ ശ്രദ്ധിക്കേണ്ടതാണ്.

1 comment: