Monday, April 29, 2024

NMMSE-2023-RESULTS-CLICK HERE

    

 2023 വര്‍ഷത്തെ നാഷണല്‍ മെറിറ്റ് - കം- മീന്‍സ് സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ അര്‍ഹരായ കുട്ടികളുടെ പ്രൊവിഷണല്‍ സെലക്ട്  ലിസ്റ്റ് / പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.



Sunday, April 28, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-15

 

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം

1. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹയായ മൂന്നാമത്തെ വനിതയാര്?

2. താഴെക്കൊടുത്തിരിക്കുന്ന ആത്മകഥ കളുടെ രചയിതാക്കളുടെ പേര് ക്രമപ്പെടുത്തിയെഴുതുക.

ജീവിതസമരം - ജോസഫ് മുണ്ടശ്ശേ രി, ആത്മകഥ - മന്നത്ത് പത്മനാഭൻ, കൊഴിഞ്ഞ ഇലകൾ- ഇ.എം.എസ്., എന്റെ ജീവിത സ്മരണകൾ - സി. കേശവൻ

3. "എത്ര സുന്ദരമെത്ര സുന്ദരമെന്റെ മലയാളം മുത്തുപവിഴങ്ങൾ കൊരു ത്തൊരു പൊന്നുനൂൽ പോലെ"... ആരുടെ വരികൾ?

4. ഏത് അവയവത്തെക്കുറിച്ചുള്ള പഠന മാണ് ഒഫ്താൽമോളജി

5. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം ഏത്?

6. അനീമിയ ഇല്ലാതാക്കാൻ വേണ്ടി കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്ന പ്രത്യേക പദ്ധതി?

7. സമാധാന നൊബേൽ സമ്മാനത്തിനർ ഹയായ ഏതു വനിതയുടെ കൃതിയാണ് 'വൈറ്റ് ടോർച്ചർ'?

8. ഇന്ത്യയിൽ ഏറ്റവുമവസാനം ജനസം ഖ്യാകണക്കെടുപ്പ് (സെൻസസ്) നടന്ന വർഷം?

9. കേരളത്തിനു പുറമേ ആന സംസ്ഥാന മൃഗമായി ഉള്ള സംസ്ഥാനങ്ങൾ?

10. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടു മ്പോൾ മലബാർ ഏതു സംസ്ഥാന ത്തിന്റെ ഭാഗമായിരുന്നു?

11. പ്ലാസ്റ്റിക് സഞ്ചികളുടെ കനം അള ക്കുന്ന യൂണിറ്റ്?

12. കേരളത്തിൽ മെട്രോ ട്രെയിനുകളോടുന്ന ഏക നഗരം?

13. ലോകസഞ്ചാരിയായ മാർക്കോ പോളോ ഏതു രാജ്യക്കാരനായിരുന്നു?

14. ഏതു രാജ്യത്തിന്റെ ചാരസംഘടന യാണ് മൊസ്സാദ്?

15. നവോത്ഥാനനായകനായ സഹോദ രൻ അയ്യപ്പന്റെ സ്മാരകം എവിടെ സ്ഥിതിചെയ്യുന്നു?

16. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പി താവ് എന്നറിയപ്പെടുന്ന മലയാളി

17. 2023-ലെ വയലാർ അവാർഡ് നേടിയ കവിയും ഗാനരചയിതാവും സംവിധായകനുമായ വ്യക്തി?

18. ബംഗാൾ ഉൾക്കടലിലെ ഒരു ദ്വീപായ ശ്രീഹരിക്കോട്ടയുടെ പ്രാധാന്യം എന്താണ്?

19 ഏതു നദിയുടെ പോഷക നദിയാണ് ഝലം?

20. സ്വപ്നാടനം, യവനിക, ഇരകൾ തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ സംവിധായകനാര്?

ഉത്തരങ്ങൾ

1.ഗോൾഡിൻ എലിനോർ 

2.ജീവിതസമരം - സി. കേശവൻ, 

ആത്മകഥ - ഇ.എം.എസ്. നമ്പൂതിരിപ്പാട്, 

കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി, 

എന്റെ ജീവിതസ്മരണകൾ മന്നത്ത് പത്മനാഭൻ 

3.ഒ.എൻ.വി കുറുപ്പ്

4.കണ്ണ്‌

5.ഓക്സിജൻ 

6.വിവ കേരളം

7.നർഗീസ് മുഹമ്മദി

8.2011

9.ഝാർഖണ്ഡ്, കർണാടക 

10. മദ്രാസ്

11. മൈക്രോൺ (മൈക്രോമീറ്റർ) 

12. കൊച്ചി

13. ഇറ്റലി

14. ഇസ്രയേൽ

15. ചെറായി (എറണാകുളം ജില്ല)

16, ഡോ.എം.എസ്. സ്വാമിനാഥൻ 

17. ശ്രീകുമാരൻ തമ്പി

18 ഇന്ത്യയുടെ പ്രധാന റോക്കറ്റ് വിക്ഷേ പണ കേന്ദ്രമായ സതീഷ് ധവാൻ സ്പേസ് സെന്റർ ഇവിടെയാണ്.

19. സിന്ധു

20. കെ.ജി ജോർജ്



TEST YOUR ENGLISH GRAMMAR-ONLINE TEST-4

                                 


വിവിധ
 മത്സര പരീക്ഷകൾ  തയ്യാറെടുക്കുന്നവർക്ക്‌
 എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന TEST YOUR ENGLSH GRAMMAR ഓണ്‍ലൈന്‍ പരിശീലനം







SSLC-ഗ്രേസ് മാർക്ക് പരിഷ്‌കരിച്ച് ഉത്തരവ്‌

 


എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകൾക്ക് നൽകേണ്ട ഗ്രേസ് മാർക്ക് നിശ്ചയിച്ചു. സംസ്ഥാനം മുതൽ അന്താരാഷ്ട്ര തലം വരെയുള്ള മത്സരങ്ങളിലെ നേട്ടം പരിഗണിച്ച് 3 മുതൽ 100 മാർക്കു വരെ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. അതേസമയം, ചില ദേശീയ കായിക മത്സരങ്ങളിലെ നേട്ടം കണക്കാക്കി, പ്ലസ് വൺ പ്രവേശനത്തിന് ഒന്നോ രണ്ടോ ബോണസ് പോയിന്‍റ് നൽകിയിരുന്നത് ഒഴിവാക്കി.


ഗ്രേസ് മാർക്കുള്ളവർ ഇരട്ട ആനുകൂല്യം നേടുന്നെന്ന വിമർശനം കണക്കിലെടുത്താണ് ഈ നടപടി. എട്ടോ ഒമ്പതോ ക്ലാസുകളിലെ ദേശീയ സംസ്ഥാന മത്സരത്തിലെ നേട്ടം പത്താംക്ലാസിൽ പരിഗണിക്കാനുള്ള വ്യവസ്ഥകളും നിർദേശിച്ചു. എട്ടാം ക്ലാസിലെ മെറിറ്റു വച്ചാണ് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പതിലോ പത്തിലോ ജില്ലാതലത്തിൽ മത്സരിച്ചതിന്‍റെ സർട്ടിഫിക്കറ്റുകൽ ഹാജാക്കണം. വിവിധ ഇനങ്ങളിൽ പങ്കെടുത്ത് അർഹത നേടിയെങ്കിൽ അവരുടെ ഏറ്റവും കൂടുതലുള്ള മാർക്കു മാത്രമേ പരിഗണിക്കൂ.


SSLC-ഗ്രേസ് മാർക്ക് പരിഷ്‌കരിച്ച് ഉത്തരവ്‌

SSLC-SOCIAL SCIENCE-II-CHAPTER-1-SEASON AND TIME -ഋതുഭേദങ്ങളു സമയവും-QUESTIONS AND ANSWERS [EM&MM]

   


എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ജോഗ്രഫിയിലെ ഒന്നാം പാഠത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK

SSLC-SOCIAL SCIENCE II-CHAPTER-1-QUESTIONS-ANSWERS [EM]


SSLC-SOCIAL SCIENCE II-CHAPTER-1-QUESTIONS-ANSWERS [MM]


SSLC-അടിസ്ഥാന പാഠാവലി-UNIT-1-QUESTIONS AND ANSWERS

     



എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം അടിസ്ഥാന പാഠാവലി ഒന്നാം യൂണിറ്റിന്റെ
 
എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK

SSLC-കേരള പാഠാവലി-UNIT-1-QUESTIONS AND ANSWERS


    

എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം കേരള പാഠാവലി ഒന്നാം യൂണിറ്റിന്റെ
 
എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK


Saturday, April 27, 2024

SSLC-SOCIAL SCIENCE-1-CHAPTER-1- REVOLUTIONS THAT INFLUENCED THE WORLD/ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍-QUESTIONS AND ANSWERS [EM&MM]

    


എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ഹിസ്റ്ററിയിലെ ഒന്നാം പാഠത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK


SSLC-PHYSICS-CHAPTER-1-വൈദ്യുത പ്രവാഹത്തിന്റ ഫലങ്ങള്‍-EFFECTS OF ELECTRIC CURRENT-QUESTIONS AND ANSWERS [EM&MM]

    


എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ഫിസിക്‌സിലെ  ഒന്നാം പാഠത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK


GK QUIZ FOR LP-UP-HIGH SCHOOL STUDENTS-14

 

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം

1.കേരള സർക്കാരിന്റെ 2023- ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച താർക്ക് ?

2. കേരള സർക്കാർ നൽകുന്ന പര മോന്നത പുരസ്കാരമായ കേരള ജ്യോതി പുരസ്കാരം 2023-ൽ ലഭിച്ച സാഹിത്യകാരൻ?

3. യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ച കേരളത്തിലെ നഗരം?

4. ഈയിടെ അന്തരിച്ച ബിഷൻസിങ് ബേഡി ഏതു കളിയിലൂടെയാണ് പ്രശസ്തനായത്?

5.ഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ സിനിമാതാരം?

6. കൊച്ചി രാജ്യത്തെ അവസാന പ്രധാ നമന്ത്രി ആര്?

7. ഇന്ത്യയിലെ ഏറ്റവും വലിയ ഷിപ്പ് യാർഡ്?

8. ഇസ്രയേൽ രാഷ്ട്രം രൂപവത്കരി ക്കപ്പെട്ട വർഷം?

9. ആഴക്കടലിന്റെ അടിത്തട്ടിലെ ധാതുപഠനത്തിനായുള്ള ഇന്ത്യൻ ദൗത്യം?

10. ' ഫ്രം ഗ്രീൻ ടു എവർഗ്രീൻ റവല്യൂ ഷൻ ആരുടെ കൃതിയാണ്?

11. 'ധ്വനിപ്രയാണം' ഏതു മലയാളസാ ഹിത്യകാരിയുടെ ആത്മകഥയാണ് ?

12. ലോക പൊലീസ് സംഘടനയായ ഇന്റർ പോളിന്റെ പൂർണനാമം?

13. ഏറ്റവും വലിപ്പം കൂടിയ മസ്തിഷ്കം ഉള്ള ജീവി?   

14. ലോക ജലദിനം എന്നാണ് 

15. തപാൽ സ്റ്റാംപിലും നാണയത്തി ലും ആദ്യം മുദ്രണം ചെയ്യപ്പെട്ടത് ഏതു മലയാളിയുടെ ചിത്രമാണ്

16. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?

17. ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം എന്ന സംഘടന സ്ഥാപിച്ച നവോത്ഥാന നായകൻ

18. സമരം തന്നെ ജീവിതം ആരുടെ കൃതിയാണ് 

19. കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സുഗന്ധവ്യഞ് ജനം?

20. 'മാറ്റുവിൻ ചട്ടങ്ങളെ, സ്വയമല്ലെ ങ്കിൽ മാറ്റുമതുകളീ നിങ്ങളെ ത്താൻ ഇത് ആരുടെ വരികളാണ്?

ഉത്തരങ്ങൾ

1. ഡോ.എസ്.കെ വസന്തന്

2. ടി പത്മനാഭൻ

3. കോഴിക്കോട്

4. ക്രിക്കറ്റ്

5. വഹീദാ റഹ്മാൻ

6. ഇക്കണ്ടവാര്യർ

7. കൊച്ചിൻ ഷിപ്പ് യാർഡ് 8. 1948

9. സമുദ്രയാൻ (Deep Ocean Mission)

10. ഡോ.എം.എസ് സ്വാമിനാഥന്റെ

11 ഡോ. എം ലീലാവതി

12. ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ

13. നീലത്തിമിംഗിലം

14. മാർച്ച് 22

15. ശ്രീനാരായണഗുരു

16. എറണാകുളം

17. വാഗ്ഭടാനന്ദൻ

18. വി.എസ് അച്യുതാനന്ദൻ

19. കുരുമുളക്

20. കുമാരനാശാന്റെ


Friday, April 26, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-13

 

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം


1. കേരള സർക്കാരിന്റെ 2023-ലെ കേരളപ്രഭ പുരസ്കാരം ലഭിച്ചത് ആർക്കൊക്കെയാണ്?

2. ആദ്യ എ.ഐ സുരക്ഷാ ഉച്ചകോടി നടന്നത് ഏതു രാജ്യത്താണ്?

3. 2023-ലെ ബ്രിട്ടിഷ് അക്കാദമി ബുക് പ്രൈസ് ലഭിച്ച ഇന്ത്യൻ വംശജ?

4. ഭാരതീയ റിസർവ് ബാങ്കിന്റെ ഡിജി റ്റൽ രൂപ

5. താഴെപ്പറയുന്ന രാഷ്ട്രനേതാക്കളു ടെ ഡൽഹിയിലുള്ള അന്ത്യവിശ്രമ സ്ഥലങ്ങൾ ചേരുംപടി ചേർത്തെഴു തുക.

ശാന്തിവനം - ഇന്ദിരാ ഗാന്ധി ശക്തിസ്ഥൽ - മഹാത്മാ ഗാന്ധി രാജ്ഘട്ട് - രാജീവ് ഗാന്ധി വീർ ഭൂമി - ജവാഹർലാൽ നെഹ്റു

6. കേരള സർക്കാർ നടത്തിയ ഏതു പരിപാടിയുടെ ലോഗോയാണ് ചിത്രം-1 ൽ


7. ഐഎസ്ആർഒ പുതിയ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കുന്ന തെവിടെ?

8. കലാസാഹിത്യ സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവന യ്ക്കുള്ള 2023-ലെ കേരള നിയമ സഭാപുരസ്കാരം ലഭിച്ചതാർക്ക്?

9. 'സർഗ്ഗസംഗീതം' ആരുടെ കവിതയാണ്?

10. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന്റെ ആദ്യ വനിതാ പ്രസിഡന്റ് ?

11. വ്യവസായ ഫാക്ടറികളുള്ള മേഖല യിൽ പുകയും മൂടൽമഞ്ഞും കൂടി ക്കലർന്ന് രൂപം കൊള്ളുന്ന അന്ത രീക്ഷാവസ്ഥ ഏതു പേരിൽ അറിയ പ്പെടുന്നു?

12. ഔദ്യോഗികവൃക്ഷം, പുഷ്പം, പക്ഷി, മൃഗം എന്നിവ പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ജില്ല?

13. ഐഎസ്ആർഒയുടെ ആദ്യ ഗഗൻ യാൻ ദൗത്യത്തിൽ ബഹിരാകാശ യാത്രികർക്കു പകരം പോകുന്ന റോബട്ട് (Robot)?

14. മുൻ ധനകാര്യമന്ത്രി കെ.എം മാണിയുടെ ആത്മകഥയുടെ പേര്?

15. വേൾഡ് ടൂറിസം ഓർഗനൈസേ ഷൻ മികച്ച ടൂറിസം ഗ്രാമമായി തിരഞ്ഞെടുത്ത ഡോർഡോ വില്ലേജ് ഏതു സംസ്ഥാനത്താണ്?

16. അയ്യങ്കാളി അന്തരിച്ച വർഷം? 17. ലോകത്തിലെ ആദ്യത്തെ സൗരോർജ വിമാനത്താവളം?

18. പട്ടികജാതി വിദ്യാർഥികൾക്ക് ഗുണ മേന്മയുള്ള വിദ്യാഭ്യാസം നൽകാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി?

19. എന്നാണ് ലോക മാനസികാരോഗ്യ ദിനം?

20. തൈരിൽ കാണപ്പെടുന്ന ബാക്ടീ രിയാ


ഉത്തരങ്ങൾ

1. ജസ്റ്റിസ് ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി

2. ബ്രിട്ടൻ

3.നന്ദിനി ദാസ്

4.ഇ റുപ്പീ

5 ശാന്തിവനം -- ജവാഹർലാൽ നെഹ്റു ശക്തിസ്ഥൽ - ഇന്ദിരാ ഗാന്ധി രാജ്ഘട്ട് - മഹാത്മാ ഗാന്ധി വീർ ഭൂമി - രാജീവ് ഗാന്ധി 

6. കേരളീയം

7 കുലശേഖരപട്ടണം (തമിഴ്നാട്)

8.എം.ടി വാസുദേവൻ നായർ

9. വയലാർ രാമവർമ

10. ആനി ബസന്റ്‌ (1917)

12. കാസർകോട് 

13. വ്യോം മിത്ര

14. ആത്മകഥ 

15. ഗുജറാത്ത്

16. 1941

17. നെടുമ്പാശ്ശേരി (കൊച്ചി)

18. ശ്രേഷ്ഠ

19. ഒക്ടോബർ 10

20. ലാക്ടോബാസിലസ്


TEST YOUR ENGLISH GRAMMAR-ONLINE TEST-3

                                


വിവിധ
 മത്സര പരീക്ഷകൾ  തയ്യാറെടുക്കുന്നവർക്ക്‌
 എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന TEST YOUR ENGLSH GRAMMAR ഓണ്‍ലൈന്‍ പരിശീലനം






Thursday, April 25, 2024

SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES-സമാന്തരശ്രേണികള്‍-QUESTIONS AND ANSWERS [EM&MM]

    


എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുന്ന കുട്ടികൾക്ക് സഹായകമാവും വിധം ഗണിതത്തിലെ ഒന്നാം പാഠത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK


SSLC-CHEMISTRY-CHAPTER-1-PERIODIC TABLE AND ELECTRONIC CONFIGURATION/പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും-QUESTIONS AND ANSWERS [EM&MM]

    



എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം കെമിസ്ട്രിയിലെ ഒന്നാം പാഠത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK



ഹരിതം ക്വിസ്സ്‌-SET-12

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍


1. എത്രകാലം സൂക്ഷിച്ചുവച്ചാലും കേടുവരാത്ത ജന്തുജന്യ ആഹാര സാധനം.

2. ഒരു പഴത്തിന്റെ (Fruit) പേരിൽ നിന്നാണ് 1984ൽ ഒരു കമ്പ്യൂട്ടറിനു പേരു ലഭിച്ചത്. ഏത്

3. നായ കേരളത്തെ കടിച്ചുകൂടയാതിരിക്കാ നുള്ള സത്വര നടപടികൾക്കിടയിലാണ് ഇത വണത്തെ പേ വിഷദിനം (World Rabies Day) കടന്നുപോകുന്നത്. എന്നാണ് World Rabies Day? 

4. എന്തിനെയാണ് 'ചെകുത്താന്റെ കാട്ടം എന്നറിയപ്പെടുന്നത്?

5. ഒരു ഇംഗ്ലീഷ് ഡിക്ഷണറിയിൽ ആദ്യം പരാമർശിക്കുന്ന ജന്തു?

6. ലോകത്ത് ആദ്യമായ മൃഗാശുപത്രികൾ സ്ഥാപിച്ച രാജ്യം

7. പൂച്ചകൾക്കെന്തിനാ മീശ?

8. ഭൂമിയൊഴിച്ച് മിക്കവാറും മറ്റെല്ലാ സൗരയുഥ ഗ്രഹങ്ങളുടെയും പേര് വന്നത് ഗ്രീക്ക് അല്ലെങ്കിൽ റോമൻ ദേവൻമാരുടെയോ ദേവതകളുടെയോ പേരിൽ നിന്നാണ് ഭൂമിക്ക് ആ പേർ ലഭിച്ചത് എവിടെ നിന്നാണ് 

9. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം? 

10.നമ്മുടെ കറൻസിയിൽ എത്ര രൂപ നോട്ടിലാണ് കർഷകനും ട്രാക്ടറും രേഖപ്പെടുത്തിയിരിക്കുന്നത് ?

11.മുന്നോട്ടു നടക്കാൻ കഴിയാതെ പിന്നിലേക്കു മാത്രം നടക്കുന്ന ഒരേ ഒരു ജീവി

ANSWER

1. തേൻ 

2. ആപ്പിൾ (Apple)

3. എല്ലാ വർഷവും സെപ്തംബർ 28ന് (ലൂയി പാസ്ചറുടെ ചരമദിനം - 1895 സെപ്തംബർ 28)

4. കായം (Asafoetida)

5. ഒരു ഇംഗ്ലീഷ് ഡിക്ഷണറിയിൽ ആദ്യം പാരാ മർശിക്കുന്ന ജന്തു Aardvark (ഉറുമ്പുതീനി, തെക്കേ ആഫ്രിക്കയിൽ കാണുന്നു. ഒട്ടു മിക്ക ഡിക്ഷണറികളിലെയും ആദ്യവാക്കും ഇതു തന്നെ.

6. ഇന്ത്യ

7. സ്പർശനം കൊണ്ട് തിരിച്ചറിയാൻ 

8. നിലം (Ground)എന്നർത്ഥം വരുന്ന ജർമ്മൻ വാക്കിൽ നിന്ന്.

9.നൈട്രജൻ

10. അഞ്ചു രൂപ നോട്ടിൽ

11. കുഴിയാനകൾ

ഹരിതം ക്വിസ്സ്‌-SET-11

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍


1. ഒരു ഒട്ടകപക്ഷിയുടെ കാലിൽ എത്ര വിരലുകളുണ്ട്?

2. 'പ്രഭാതം വിടരും പ്രദോഷം വിടരും

     പ്രതീചി രണ്ടും കണ്ടുനിൽക്കും 

     ഉദയമില്ലാതില്ല. അസ്തമനം 

     ഉണരൂ മനസ്സേ ഉണരൂ....

      "പ്രദോഷം' എന്ന പേരിലും അറിയപ്പെടുന്ന ജീവി

3. പേവിഷത്തിനെതിരെ റാബീസ് ഇപ്പോൾ കുത്തിവയ്ക്കെടുക്കുന്നത് ഏത് അവയവത്തി ലാണ്?

എ) പൊക്കിളിനു ചുറ്റും  ബി) തലച്ചോറിൽ

സി) കൈകളിലെ ഭുജങ്ങളിൽ   ഡി) കാലിലെ എണിൽ

4. താഴെപ്പറയുന്നവയിൽ ഏതാണ് നായ സൽക്കാര പ്രിയരായ രാജ്യം?

എ) ഇംഗ്ലണ്ട് ബി) ഇന്ത്യ സി) ജർമ്മനി  ഡി) കാനഡ

5. ഇന്ത്യക്കാരുടെ കണ്ണിലുണ്ണിയായ നായവർഗ്ഗം ഏത്?

6. മൃഗവൈദ്യത്തിന്റെ ചരിത്രം, സ്ഥാനം, ഭാവി എന്നിവ വിശദീകരിക്കുന്ന വെറ്റിനറി സർവകലാശാലയുടെ പുസ്തകം

7. ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളെ മയക്കുവെടി വയ്ക്കാനുപയോഗിക്കുന്ന തോക്ക്

8. മനുഷ്യന്റെ കഴുത്തിൽ ഏഴ് കശേരുക്കളേ ഉള്ളൂ (Vertebra). എന്നാൽ ഏറ്റവും നീളം കൂടിയ കഴുത്തുള്ള ജിറാഫിന്റെ കഴുത്തിൽ എത കശേരുക്കൾ ഉണ്ട്?

9. നീല (Blue) നിറം കാണാൻ കഴിയുന്ന ഒരേ ഒരു പക്ഷി

10. ക്രിക്കറ്റ് (Cricket)എന്ന പേരിലറിയപ്പെടുന്ന ജീവിയുടെ മലയാളത്തിലുള്ള പേര്

ഉത്തരങ്ങൾ

1. രണ്ട്

2. പല്ലി 

3. സി. കൈകളിൽ

4. സി. ജർമ്മനി

5. ഗോൾഡൻ റിട്രീവർ

6. ശാ ലിഹോത്രീയം (എഡിറ്റർ : ഡോ. അശോക് ഐ.എ.എസ്.)

7. ക്യാപ് ചര്‍  ഗൺ

8. 7 കശേരുക്കൾ തന്നെ

9. മൂങ്ങ (Owl)

10. ചീവീട്

ഹരിതം ക്വിസ്സ്‌-SET-10

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍

1. കേരളത്തിന്റെ നാട്ടിൻപുറങ്ങളിൽ ഒരു കാലത്ത് (ഇന്നും) ഔഷധങ്ങളുടെ മാതാവായി അറിയപ്പെടുന്ന സസ്യം.

2. കാക്ക ദേശീയപക്ഷിയായിട്ടുള്ള ഇന്ത്യയുടെ അയൽരാജ്യം.

3. 'ഇനിയും മരിക്കാത്ത ഭൂമി 

   നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി 

    എന്ന് ഭൂമിയ്ക്ക്ചരമഗീതമെഴുതിയ കവി

4. ലോക ഭൗമദിനം എന്നാണ്?

5. പടനിലത്തെ മണ്ണ് നൈവേദ്യമായി നൽകുന്ന തെക്കൻ കേരളത്തിലെ ഒരു പുണ്യക്ഷേത്രം.

6. ഹൗ ഓൾഡ് ആർ യു' എന്ന മഞ്ജു വാര്യർ ചിത്രത്തിലൂടെ പ്രചരിപ്പിക്കുവാൻ ശ്രമിച്ച കൃഷിരീതി

7. ഇന്ത്യയുടെ ദേശീയ മത്സ്യം.

8. മരുഭൂമിയിൽ അകപ്പെട്ട ഒരാളുടെ “ആടുജീവിതം' ജീവഗന്ധിയാക്കി ബ്ലസി സംവിധാനം ചെയ്ത ചിത്രത്തിന്റെ മൂലകഥ ആരുടേതാണ്?

9. പുകവലി ആരോഗ്യത്തിന് ഹാനികരം'

(Smoking is injurious to Health) എന്ന് സിഗരറ്റ് പായ്ക്കറ്റുകളിൽ ആദ്യമായി രേഖപ്പെടുത്തിയ രാജ്യം.

10. മിസ് കേരള എന്നറിയപ്പെടുന്ന മത്സ്യം ഏത്?


ANSWER

1. കൃഷ്ണതുളസി 

2. ഭൂട്ടാൻ

3. ഒ.എൻ.വി. കുറുപ്പ് (ഭൂമിയ്ക്കൊരു ചരമഗീതം)

4. ഏപ്രിൽ 22

5. അമ്പലമില്ലാത്ത ഓച്ചിറ പരബ്രഹ്മം (കൊല്ലം ജില്ല)

6. ജൈവകൃഷി

7. അയല വർഗ്ഗത്തിലുള്ള കിംാക്കറൽ 

8. ബെന്യാമിന്റെ (ബെന്നി ഡാനിയേൽ) ആടുജീവിതം എന്ന നോവൽ

9. അമേരിക്ക

10. ചോരക്കണിയാൻ (ഡെന്നിസൻസ് ബാർബ്)

ഹരിതം ക്വിസ്സ്‌-SET-9

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍

1. വയനാട് ചുരം കേരളത്തിലെ ഏത് ജില്ലയിലാണ്?

2. കേരളത്തിൽ ഏറ്റവുമധികം കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല

3. ദക്ഷിണഗംഗ  എന്നറിയപ്പെടുന്ന നദി 

4. കേരളത്തിൽ വനം ഇല്ലാത്ത ജില്ല

5. കേരളത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ്‌  ബീച്ച്.

6. കേരളത്തിൽ ഏറ്റവും കൂടുതൽ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല

7. കേരളത്തിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന ജില്ല

8. കേരളത്തിൽ കണ്ടുവരുന്നതിൽ ഏറ്റവും വേഗത്തിലോടുന്ന പാമ്പ്

9. പാവപ്പെട്ടവന്റെ തടി.

10. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൺ വെൻഷനായ മാരാമൺ ഏത് നദിയുടെ തീരത്താണ് നടക്കുന്നത്?

ANSWER

1. കോഴിക്കോട്

2. കണ്ണൂർ 

3. കാവേരി

4. ആലപ്പുഴ

5. മുഴുപ്പിലങ്ങാട് ബീച്ച് (കണ്ണൂർ)

6. എറണാകുളം

7. കാസർഗോഡ്

8. ചേര 

9.മുള

10. പമ്പാനദി

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-12

 

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം



1. രാജ്യാന്തര മണ്ണുദിനം എന്നാണ്?

2. അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ? 

3. ഇന്ത്യയിലാദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച നഗരം?

4. ഔറംഗബാദിന്റെ പുതിയ പേര്?

5. രക്തം കട്ടപിടിക്കാൻ സഹായി ക്കുന്ന വൈറ്റമിൻ?

6. യു.എന്നിൽ ആദ്യമായി മലയാള ത്തിൽ പ്രസംഗിച്ച വ്യക്തിയാര്?

7. ഫെഡറേഷൻ കപ്പ് ഏതു കളിയു മായി ബന്ധപ്പെട്ടിരിക്കുന്നു?

8. ഓസ്കർ പുരസ്കാരം നേടിയ 'നാട്ടുനാട്ടു' എന്ന പാട്ടിന്റെ വരികൾ എഴുതിയതാര്?

9. കനക് റെലേ ഏതു നൃത്തരൂപത്തി ലൂടെയാണ് പ്രശസ്തയായത് ?

10. മാർട്ടിൻ കൂപ്പറിന്റെ പ്രധാന കണ്ടു പിടിത്തത്തിന് അൻപത് വയസ്സു തികഞ്ഞു. ഏതായിരുന്നു ആശയ വിനിമയരംഗത്ത് വിപ്ലവം സൃഷ്ടിച്ച ആ കണ്ടുപിടിത്തം?

11. ചന്ദ്രയാൻ-3 വിക്ഷേപിച്ചത് എന്ന്? 

12. എത്രാമത്തെ ക്രിക്കറ്റ് ലോകകപ്പാ ണ് ഇന്ത്യയിൽ ഈയിടെ നടന്നത്? 

13. തേനീച്ചകളില്ലാത്ത ഭൂഖണ്ഡം?

14. മൂങ്ങകൾക്ക് എത്ര ഡിഗ്രി വരെ കഴുത്ത് തിരിക്കാൻ പറ്റും?

15. 19-ാം നൂറ്റാണ്ടിൽ കേരളം സന്ദർശി ച്ച ഏതു മഹദ് വ്യക്തിയാണ് കേരള ത്തെ ഭ്രാന്താലയം എന്നു വിശേഷി പിച്ചത്?

16. തിരുവിതാംകൂർ രാജവംശത്തെ ക്കുറിച്ച് 'ദ് ഐവറി ത്രോൺ : ക്രോ ണിക്കിൾസ് ഓഫ് ദ് ഹൗസ് ഓഫ് ട്രാവൻകൂർ' എന്ന ഗ്രന്ഥം രചിച്ചതാര്?

17. തന്റെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം വയലുകളിൽ വിതറണമെന്ന് എഴുതിവച്ച സ്വാതന്ത്ര്യസമര സേനാനി?

18. ഇന്ത്യയിലെ ആദ്യത്തെ ആർട്ടി ഫിഷൽ ഇന്റലിജെൻസ് സിനിമ ഏതാണ്?

19. കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ അധ്യക്ഷനാര്?

20. 'ചെടിയിന്മേൽ കായ, കായമേൽ ചെടി എന്ന കടംകഥയുടെ ഉത്തര മെന്താണ്?

ഉത്തരങ്ങൾ

1.ഡിസംബർ അഞ്ച്

2. വൈറ്റമിൻ ബി 

3. ന്യൂഡൽഹി 

4. സംഭാജിനഗർ 

5. വൈറ്റമിൻ കെ

6. മാതാ അമൃതാനന്ദമയി 

7. ഫുട്ബോൾ

8. ചന്ദ്രബോസ്

9. മോഹിനിയാട്ടം

10. മൊബൈൽ ഫോൺ

11. 2023 ജൂലൈ 14

12. പതിമൂന്ന്

13. അന്റാർട്ടിക്ക

14, 270

15. സ്വാമി വിവേകാനന്ദൻ

16. മനു എസ് പിള്ള

17. ജവാഹർലാൽ നെഹ്റു

18. മോണിക്ക : ആൻ എ.ഐ സ്റ്റോറി

19. സുരേഷ് ഗോപി

20. കൈതച്ചക്ക


Wednesday, April 24, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-11

 

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം

1."വാക്കിങ് ന്യൂമോണിയ എന്ന ശ്വാസകോശരോഗം ഏതു രാജ്യത്താണ് പൊട്ടിപ്പുറപ്പെട്ടത്?

2. സപ്തസഹോദരിമാരുടെ സഹോദ രൻ' എന്നറിയപ്പെടുന്ന സംസ്ഥാന മേത്?

3. കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന മാഹി ഏതു കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമാണ്?

4. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന്റെ സ്ഥാപകനായ എ.ഒ ഹ്യൂം വേറെ ഏതു നിലയിലാണ് പ്രശസ്ത നായിരുന്നത്?

5. 'എബോള' എന്ന പകർച്ചവ്യാധി പരത്തുന്ന ജീവി ഏത്?

6. 'നീലവിപ്ലവം' എന്നു വിശേഷിപ്പിക്കു ന്നത് എന്തിന്റെ ഉല്പാദനം മെച്ചപ്പെ ടുത്തുന്നതിനെക്കുറിച്ചാണ്?

7. 2023 ഡിസംബറിൽ ലോക കാലാവ സ്ഥാ ഉച്ചകോടി നടന്ന നഗരം?

8. പി.കെ നാരായണൻ നമ്പ്യാർ ഏതു കലയിലൂടെയാണ് അറിയപ്പെട്ടത്?

9. തിരുവിതാംകൂർ പ്രധാനമന്ത്രി, തിരു - കൊച്ചി സംസ്ഥാന മുഖ്യ മന്ത്രി, കേരള മുഖ്യമന്ത്രി, പഞ്ചാബ് ഗവർണർ എന്നീ പദവികൾ വഹിച്ച നേതാവ്?

10. ലോകത്താദ്യമായി തേക്കിൻതോട്ടം ഉണ്ടാക്കിയത് മലപ്പുറം ജില്ലയിലെ ഈ സ്ഥലത്താണ്. സ്ഥലപ്പേര്?

11. റേഡിയം കണ്ടുപിടിച്ചത് ആരെല്ലാം?

12. ആഗോള താപനത്തിന് പ്രധാന കാരണമാകുന്നത് ഏതു വാതക ത്തിന്റെ അളവ് കൂടുന്നതാണ്

13. മണ്ണിരയുടെ ശ്വസനാവയവം?

14. 2024-ൽ കേരളത്തിൽ ഏതു കലാരൂപത്തിന്റെ ശതാബ്ദിയാണ് ആഘോഷിക്കുന്നത് ?

15. 'ഹൈമവതഭൂവിൽ' എന്ന യാത്രാ വിവരണകൃതി രചിച്ചതാര്?

16. ത്രിപുരയുടെ തലസ്ഥാനം?

17. ഏറ്റവും ശുദ്ധമായ ജലമായി കണ ക്കാക്കുന്നത് ഏത് വെള്ളത്തെ

18. മലയാളത്തിലെ ആദ്യത്തെ ജന കീയകവി?

19. 'അഭിനയ സംഗീതം' എന്ന കൃതി രചിച്ചത് ആര്?

20. ആരുടെ ആത്മകഥയാണ് 'കിളിക്കാലം' എന്ന കൃതി?


ഉത്തരങ്ങൾ

1.ചൈന

2. സിക്കിം

3. പുതുച്ചേരി

4. പക്ഷിനിരീക്ഷകൻ

5. വവ്വാൽ

6. മത്സ്യം

7. ദുബായ്

8. കൂടിയാട്ടം

9. പട്ടം എ താണുപിള്ള

10. നിലമ്പൂർ

11. മേരി ക്യൂറി, പിയറി ക്യൂറി

12. കാർബൺ ഡയോക്സൈഡ്

13. ത്വക്ക്

14. കഥാപ്രസംഗം

(1924 മേയിൽ വടക്കൻ പറവൂരിലാണ് ആദ്യ കഥാപ്രസംഗം അവതരിപ്പിച്ചത്)

15. എം.പി വീരേന്ദ്രകുമാർ

16. അഗർത്തല

17. മഴവെള്ളത്തെ

18. കുഞ്ചൻ നമ്പ്യാർ

19. ലീല ഓംചേരി

20. പി വത്സലയുടെ


TEST YOUR ENGLISH GRAMMAR-ONLINE TEST-2

                               


വിവിധ
 മത്സര പരീക്ഷകൾ  തയ്യാറെടുക്കുന്നവർക്ക്‌
 എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന TEST YOUR ENGLSH GRAMMAR ഓണ്‍ലൈന്‍ പരിശീലനം





LSS/USS-2024-RESULTS PUBLISHED

    


LSS/USS EXAMINATION RESULTS 

എല്‍.എസ്.എസ് / യു.എസ്.എസ് പരീക്ഷയുടെ ഫലം  പ്രസിദ്ധീകരിച്ചു

LSS/USS-RESULT CLICK HERE



USS സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള യോഗ്യത
  • USS-63
  • ആകെയുള്ള 60 സ്കോറിൽ 48 സ്കോറോ അതിൽ കൂടുതലോ കിട്ടിയാൽ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും



Tuesday, April 23, 2024

SSLC-HINDI-UNIT-1-QUESTIONS AND ANSWERS

  

എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം HINDI ഒന്നാം യൂണിറ്റിന്റെ
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK

SSLC-BIOLOGY-CHAPTER-1-SENSATIONS AND RESPONSES/അറിയാനും പ്രതികരിക്കാനും-QUESTIONS AND ANSWERS [EM&MM]

      



എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ബയോളജിയിലെ ഒന്നാം പാഠത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK


TEST YOUR ENGLISH GRAMMAR-ONLINE TEST-1

                                                       


വിവിധ
 മത്സര പരീക്ഷകൾ  തയ്യാറെടുക്കുന്നവർക്ക്‌
 എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന TEST YOUR ENGLSH GRAMMAR ഓണ്‍ലൈന്‍ പരിശീലനം




GK QUIZ FOR LP-UP-HIGH SCHOOL STUDENTS-10

    

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം


1. യുഗേ യുഗീൻ ഭാരത് ദേശീയ മ്യൂസിയം എവിടെയാണ്?

2. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസി ലിന്റെ മുഖമാസിക പ്രസിദ്ധീകരണം തുടങ്ങിയിട്ട് 75 വർഷം തികഞ്ഞു. മാസികയുടെ പേര്?

3. ഇപ്പോൾ ജന്മശതാബ്ദി ആഘോഷി ക്കുന്ന ഗുരു നിത്യചൈതന്യയതി യുടെ പഴയ പേര്

4. 2023-ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം?

5. സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി?

6. 'നെല്ല്, ആഗ്നേയം, കൂമൻകൊല്ലി എന്നീ നോവലുകളുടെ രചയിതാവ്? 7. താഴെ പറയുന്ന ചരിത്രസ്മാരകങ്ങ ളും നഗരങ്ങളും ചേരുംപടി ചേർക്കുക.

കുത്തബ് മിനാർ - ഹൈദരാബാദ്

ഗേറ്റ് വേ ഓഫ് ഇന്ത്യ - ആഗ്ര

ചാർമിനാർ - മുംബൈ

താജ് മഹൽ - ന്യൂഡല്‍ഹി

8. കേരളത്തിൽ കേന്ദ്ര കിഴങ്ങു വിള ഗവേഷണസ്ഥാപനം (CTCRI സ്ഥിതി ചെയ്യുന്നതെവിടെ?

9. കൃത്രിമമഴ പെയ്യിക്കാൻ മേഘങ്ങ ളിൽ വിതറുന്ന രാസവസ്തു?

10. ലോക വയോജന ദിനം എന്നാണ്?

11. 'ബേപ്പൂർ സുൽത്താൻ' എന്നറിയ പെട്ടിരുന്ന സാഹിത്യകാരൻ?

12. മലമ്പുഴ അണക്കെട്ട് ഏതു നദിയിൽ സ്ഥിതിചെയ്യുന്നു?

13. വേലുത്തമ്പി ദളവ ജീവത്യാഗം സ്ഥലം?

14. വനപ്രദേശം ഏറ്റവും കുറഞ്ഞ ജില്ല?

15. വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

16. കുതിരവാലി, പന്നിയൂർ, കരിമുണ്ട എന്നിവ ഏത് സുഗന്ധവ്യഞ്ജനവി ളയുടെ ഇനങ്ങളാണ്?

17. 'ഗണിതശാസ്ത്ര നൊബേൽ' എന്ന റിയപ്പെടുന്ന പുരസ്കാരമേത്?

18. രാജ്യാന്തര ബാലികാദിനം?

19. 'കേരള സിംഹം' എന്നറിയപ്പെട്ട രാജാവ്?

20. മാമാങ്കം അരങ്ങേറിയ തിരു നാവായ ഏതു ജില്ലയിലാണ്?


ഉത്തരങ്ങൾ

1.ന്യൂ ഡൽഹി

2. ഗ്രന്ഥാലോകം

3. ജയചന്ദ്രൻ

4. ഓസ്ട്രേലിയ

5. ജസ്റ്റിസ് ഫാത്തിമാ ബീവി 

6. പി വത്സല

7. കുത്തബ് മിനാർ-ന്യൂഡല്‍ഹി

    ഗേറ്റ് വേ ഓഫ് ഇന്ത്യ-മുംബൈ

    ചാർമിനാർ - ഹൈദരാബാദ്

    താജ് മഹൽ - ആഗ്ര

8. ശ്രീകാര്യം (തിരുവനന്തപുരം) 

9. സിൽവർ അയഡൈഡ്

10. ഒക്ടോബർ ഒന്ന്

11. വൈക്കം മുഹമ്മദ് ബഷീർ 

12. ഭാരതപ്പുഴ

13. മണ്ണടി പത്തനംതിട്ട ജില്ല 

14. ആലപ്പുഴ

15. ചെമ്പ്ര പീക്ക്

16. കുരുമുളക്

17. ആബെൽ പ്രൈസ്

18. ഒക്ടോബർ 11

19. പഴശ്ശിരാജ

20. മലപ്പുറം


ഹരിതം ക്വിസ്സ്‌-SET-8

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍


1. അക്ഷതം എന്ന വാക്കുമായി ബന്ധപ്പെട്ട സരയു നദിക്കരയിലെ ക്ഷേത്രം ഏത്? അക്ഷതത്തിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ധാന്യങ്ങൾ ഏവ?

2. തൃശൂർ ഇടിഞ്ഞാടപ്പിള്ളി ക്ഷേത്രത്തിലെ കർമ്മങ്ങൾക്കുപയോഗിക്കുന്ന രാമൻ എന്ന ആനയുടെ പ്രത്യേകത എന്ത്?

3. സൂക്ഷിച്ചുവച്ചാൽ ഒരിക്കലും കേടാവാത്ത ഒരു ജന്തുജന്യ ആഹാര സാധനം.

4. ആനയുടെയും മനുഷ്യന്റെയും പിൻകാലു കൾക്കുള്ള ഘടനാപരമായ സാമ്യം എന്ത്?

5. ഒട്ടകപ്പുറത്ത് വിവാഹാഘോഷം നടന്ന സ്ഥലം ഏത്? വരൻ ഒട്ടകപ്പുറത്തേറിയാണ് വധുവിനടു 600ml) (14-01-2024).

5. ഗ്രീക്ക് പുരാണത്തിൽ ഓർഫ്യൂസ് ദേവൻ മൃഗങ്ങളെ ശാന്തരാക്കുവാനും വൃക്ഷങ്ങളെ നൃത്തം ചെയ്യിക്കുവാനും ഉപയോഗിച്ച് രാഗം ഏത്?

6. തൃശൂർ പൂരത്തിന് ഒരു കരക്കാർക്ക് എത്ര ആന കളെ വരെ പരമാവധി അണി നിരത്താം?

7. പശുവിനെ കൊന്നാൽ 14 വർഷം കഠിനതടവിന് വിധിക്കുന്ന രാജ്യം.

8.മാസങ്ങളിൽ നല്ല കന്നിമാസം. കന്നി എന്നത് ഒരു മൃഗത്തിന്റെ ബ്രീഡ് കൂടി യാണ്. ഏത് മൃഗത്തിന്റെ ബ്രീഡ്

9.കേരളത്തിലെ പ്രസിദ്ധ ചിലന്തിയമ്പലം എവിടെയാണ് (പള്ളിയറ ദേവീക്ഷേത്രം)?

10.കേരള സർക്കാരിന്റെ കൃഷിവകുപ്പ് പുറത്തിറ ക്കുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കാർഷിക മാസിക.


ANSWER

1. ശ്രീരാമക്ഷേത്രം- അരി, നെല്ല്, പച്ചരി, ഗോതമ്പ്

2. നിർമ്മിത ബുദ്ധി (Artificial Intelligence) യിലൂടെ നിർമ്മിച്ച ആദ്യത്തെ ആന 

3. തേൻ

4. കാൽമുട്ടുകൾ മുന്നോട്ടു മടക്കാനാകുന്നു 

5. കണ്ണൂർ ചക്കരക്കൽ

6. കമ്പിരാഗം

7. ഓരോ കരക്കാരും 15 ആനകളെ വീതം എഴു ന്നള്ളിക്കുന്നു. ശക്തൻ തമ്പുരാന്റെ കല്പന അഭംഗുരം തുടരുന്നു.

7. നേപ്പാൾ

8. തമിഴ് നാട്ടിലെ ചില പ്രദേശങ്ങളിൽ വിവാഹ ത്തിന് സ്ത്രീധനമായി ഡോബർമാൻ ഇന ത്തിലുള്ള ഒരു നായയെയും കന്യാദാനം ചെയ്യുന്നു. കന്യകയിൽ നിന്നാണ് കന്നി വന്നത്

9. പത്തനംതിട്ട ജില്ലയിലെ കൊടുമൺ 

10. കേരള കർഷകൻ



ഹരിതം ക്വിസ്സ്‌-SET-7

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍

1. 'കണ്ണീരുമൊലിപ്പിച്ച് കൈവഴികൾ പിരിയു മ്പോൾ കരയുന്നോ പുഴ ചിരിക്കുന്നോ എന്ന് ആത്മസംഘർഷം പകർന്ന മലയാള ഗാനങ്ങളുടെ പിതാവ്.

2. ഭാരതത്തിൽ പുരാതനകാലം മുതലുള്ള ഒരു കൃഷിയാണ് ഗോഗുകൃഷി (ഗ്രൗണ്ട് ഹെബ്). വ്യാവസായിക പ്രാധാന്യമുള്ള ഗോഗുകൃഷി എന്തിനു വേണ്ടിയാണ് ചെയ്യുന്നത്?

3. 2024 ജനുവരി 28 മുതൽ ഫെബ്രുവരി 3 വരെ തൃശൂരിൽ കേരള സാഹിത്യ അക്കാ ദമി സംഘടിപ്പിച്ച (ഐ.എൽ.എഫ്.കെ. 23-24) ലോഗോയിലെ പക്ഷി ഏത്?

4. ലോകത്ത് കറുത്ത പുഷ്പങ്ങൾ വിരിയുന്ന രാജ്യം.

5. 2024 ൽ പത്മശ്രീ നേടിയ കേരളീയനായ നെൽകർഷകൻ.

6. കവുങ്ങിൽ പാളകൾ കൊണ്ടു തെയ്യങ്ങളു ണ്ടാക്കുന്ന തെക്കൻ കേരളത്തിലെ പടയണി (SODO)

7. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം. 

8. കൊമ്പില്ലാത്ത ആണാനയ്ക്ക് പറയുന്ന

9. താഴെപ്പറയുന്ന മൃഗങ്ങളിൽ ഏതാണ് വയനാട് ചുരിമലയെ വിറപ്പിക്കുന്നത്? എ) അരിക്കൊമ്പൻ സി) കടുവ ബി) കരടി ഡി) പടയപ്പ

10. താഴെപ്പറയുന്നവയിൽ ഏതു പക്ഷിയാണ് അയോദ്ധ്യാ ക്ഷേത്രത്തിന്റെ ശ്രീകോവി ലിന്റെ വാതിലുകളിൽ കൊത്തിവച്ചത ബി) മയിൽ സി) ഉപ്പൻ (ചെമ്പോത്ത്) ഡി) കുയിൽ 


ANSWER

1. പി. ഭാസ്കരൻ

2. നാരിനുവേണ്ടിയാണ് ഗോഗു കൃഷി ചെയ്യു ന്നത്. കയറുകൾ, ചാക്കുകൾ, ക്യാൻവാസ്, മീൻവല തുടങ്ങി പലതിനും ഈ നാര് ഉപയോഗിക്കുന്നു.

3. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ

4. തുർക്കി (Turkey)

5. കാസർഗോഡുകാരനായ സത്യനാരായണ ബലേരി

6.പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ

7.ആന (2010 മുതൽ ഹാത്തിമേരേ സാഥി പദ്ധതിയിലൂടെ)

8. മോഴ

9. സി. കടുവ

10. ബി. മയിൽ



SSLC-അടിസ്ഥാന പാഠാവലി-UNIT-1-QUESTIONS AND ANSWERS

     


എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം അടിസ്ഥാന പാഠാവലി ഒന്നാം യൂണിറ്റിന്റെ
 
എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK

SSLC-MALAYALAM AT-കേരള പാഠാവലി-UNIT-1-QUESTIONS-ANSWERS

    


എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം കേരള പാഠാവലി ഒന്നാം യൂണിറ്റിന്റെ
 
എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK


SSLC-HINDI-UNIT-1-QUESTIONS AND ANSWERS

 

എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം HINDI ഒന്നാം യൂണിറ്റിന്റെ
 
എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK

SSLC-SOCIAL SCIENCE-1-CHAPTER-1- REVOLUTIONS THAT INFLUENCED THE WORLD/ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍-QUESTIONS AND ANSWERS [EM&MM]

    


എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ഹിസ്റ്ററിയിലെ ഒന്നാം പാഠത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK


SSLC-SOCIAL SCIENCE-II-CHAPTER-1-SEASON AND TIME -ഋതുഭേദങ്ങളു സമയവും-QUESTIONS AND ANSWERS [EM&MM]

   

എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ജോഗ്രഫിയിലെ ഒന്നാം പാഠത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK


SSLC-ENGLISH-UNIT-1-GLIMPSES OF GREEN-QUESTIONS AND ANSWERS

    


എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ENGLISH ഒന്നാം യൂണിറ്റിന്റെ
 
എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK

Sunday, April 21, 2024

എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരം; മൂല്യനിര്‍ണയം പൂര്‍ത്തിയായി

 


എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കും. മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം ഫലപ്രഖ്യാപനം മെയ് 19നായിരുന്നു.

70 ക്യാമ്പിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് ഇത്തവണ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്നുവരികയാണ്.



Saturday, April 20, 2024

ഹരിതം ക്വിസ്സ്‌-SET-6

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍


1. ഇന്ത്യയിലെ മത്സ്യമേഖലയിലെ ഉല്പാദന വർദ്ധനവും മത്സ്യവൈവിദ്ധ്യത്തെ ബാധി ക്കാത്ത വിധത്തിൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിടുന്ന ബൃഹത്ത് പദ്ധതിയുടെ പേര്?

2. ഏറ്റവും കൂടുതൽ രോമങ്ങളുള്ള മീൻവർഗ്ഗം

3. ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശില്പമെന്ന ഗിന്നസ് ലോകറെക്കാർഡ് നേടിയ ശില്പം ഏത്? എവിടെ സ്ഥിതി ചെയ്യുന്നു?

4. തവിടിൽ ധാരാളമായി അടങ്ങിയ ജീവകം ഏത്?

5. ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് ബ്രഹ്മകമലം?

6. കോവാലകൾക്ക് (Koala) വെള്ളം കുടിക്കുന്ന സ്വഭാവമില്ല. പിന്നെ എവിടെ നിന്നാണവയ്ക്ക് ജലാംശം ലഭിക്കുന്നത്?

7. ഏതു തരം ജീവിയാണ് ബോംബെ ഡക്ക് (Bombay Duck)?

9. "ദ ഹിന്ദു ദിനപ്പത്രത്തിന്റെ പേരിനൊപ്പമുള്ള മുദ്രയിൽ പുരാണത്തിലെ ഏതെല്ലാം ജന്തു ക്കളുടെ ചിത്രങ്ങളുണ്ട്?

10. എമു പക്ഷിയുടെ മുട്ടയുടെ നിറം.

11. ലോകം വിറപ്പിച്ച ഭരണാധികാരികളായിരുന്ന അലക്സാണ്ടറേയും നെപ്പോളിയനേയും പേടിപ്പിച്ച് വിറപ്പിച്ച ജന്തു.

12. ചന്ദ്രനിൽ കാണുന്ന രൂപങ്ങളെല്ലാം ഒരു ജീവി യുടേതാണെന്നു വിശ്വസിക്കുന്നവർ പടിഞ്ഞാ റൻ ആഫ്രിക്കയിലുണ്ട്. ഏതാണാ ജീവി?

13. ഗ്രീക്കു പുരാണമനുസരിച്ച് പാതാള ലോക ത്തിന്റെ കാവൽക്കാരനായ മൃഗം ഏതാണ്?

14. അയോധ്യയിലെ രാമക്ഷേത്രം ഏതു നദിയുടെ തീരത്താണ്?

15. ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന ചിത്രകൂടി (Chitrakote) വെള്ളച്ചാട്ടം എവിടെ യാണ്?

16. വെളളരിപ്രാവുകൾ സമാധാനത്തിന്റെ ചിഹ്നമാണെങ്കിൽ നീലക്കുരുവികൾ എന്തിന്റെ പ്രതീകമാണ്

17. ലോക അങ്ങാടി കുരുവി ദിനം (World Sparrow Day) എന്നാണ്?

18. ഒരു ജീവിയുടെ ഛർദി മനുഷ്യന് പ്രിയപ്പെട്ട ആഹാരമാണ്. ഏതാണത്?

19. സീരി എന്ന തൂലികാനാമത്തിൽ കർഷക രുടെ ആത്മമിത്രമായി മാറിയ പ്രശസ്ത കാർഷിക പ്രവർത്തകൻ ഈ അടുത്ത കാലത്ത് അന്തരിച്ചു. എന്താണ് അദ്ദേഹ ത്തിന്റെ യഥാർത്ഥ പേര്?

20. വയനാട് മുള്ളൻകൊല്ലിയെ വിറപ്പിച്ച് കടുവ ഒടുവിൽ കൂട്ടിലായി. എന്താണതിന്റെ ഔദ്യോഗിക പേര്?


ഉത്തരങ്ങൾ

1. നീലവിപ്ലവം (Blue Revolution) 

2. മിറ പിന്നാ ഇസോ (Mirapinna esau)

3. തിരുവനന്തപുരം ശംഖുമുഖത്ത് കാനായി കുഞ്ഞിരാമൻ നിർമ്മിച്ച മത്സ്യകന്യക ശില്പം

4. ജീവകം ബി (Vitamin B) 5. ഉത്തരഖണ്ഡ്

6. ഇവയുടെ തീറ്റയായ യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകളിലുള്ള ജലാംശം 7. ഒരിനം മീൻ

8. ഏകദേശം 25 പൗണ്ട് (11 കി.ഗ്രാം)

9. കാമധേനു, ഐരാവതം 10. മരതകപ്പച്ച

11. പൂച്ച പൂച്ചയോടുള്ള ഭയത്തിന് Ailurophobia എന്നുപറയുന്നു)

12. മുതല

13. നായ

14. സരയൂനദി

15. ഛത്തിസ്ഗഡ്

16. സന്തോഷത്തിന്റെ പ്രതീകം

17. മാർച്ച് 20

18. തേൻ

19. ആർ. ടി. രവിവർമ്മ

20. WWL 127 എന്ന ആൺ കടുവ



SSLC-PHYSICS-CHAPTER-1-വൈദ്യുത പ്രവാഹത്തിന്റ ഫലങ്ങള്‍-EFFECTS OF ELECTRIC CURRENT-QUESTIONS AND ANSWERS [EM&MM]

   


എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ഫിസിക്‌സിലെ  ഒന്നാം പാഠത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK


SSLC-CHEMISTRY-CHAPTER-1-PERIODIC TABLE AND ELECTRONIC CONFIGURATION/പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും-QUESTIONS AND ANSWERS [EM&MM]

   



എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം കെമിസ്ട്രിയിലെ ഒന്നാം പാഠത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK