Wednesday, May 31, 2023

BACK TO SCHOOL-തിരികെ സ്‌കൂളിലേക്ക്

 

പുതിയ ഒരു വിദ്യാലയ വർഷം കൂടി തുടങ്ങുകയാണ് പുതിയക്ലാസ്സ്‌ മുറികൾ പുതിയ പാഠങ്ങൾ
പുതിയ അധ്യാപകർ 

രണ്ടു മാസത്തെ വെക്കേഷന് ശേഷം തിരിച്ചു സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾക്കും പുതിയ  കൂട്ടുകാര്‍ക്കും
 ഒരു നല്ല അധ്യയന വര്‍ഷം ആശംസിക്കുന്നു.


Monday, May 29, 2023

ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനം-പ്രൊസ്പെക്റ്റസ്

 


ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനം-പ്രൊസ്പെക്റ്റസ്




Friday, May 26, 2023

‘ലിറ്റില്‍ കൈറ്റ്സ് ‘അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം

  

സംസ്ഥാനത്തെ രണ്ടായിരത്തോളം സര്‍ക്കാര്‍ – എ‍യി‍ഡഡ് ഹൈസ്കൂളുകളില്‍ നിലവിലുള്ള ‘ലിറ്റില്‍ കൈറ്റ്സ്’ ക്ലബുകളില്‍ അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക് ജൂണ്‍ 8 വരെ അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബുകളില്‍ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ   ജൂണ്‍ 13  നടക്കും. 

സോഫ്റ്റ്‍വെയര്‍ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിരുചി പരീക്ഷയില്‍ ലോജിക്കല്‍, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും. 

അംഗങ്ങളായി തെരഞ്ഞെടുക്കുന്നവര്‍ക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ,  മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ- ഗവേണൻസ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും. സ്കൂൾപ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളില്‍ എ ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്താംക്ലാസ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കും പ്ലസ്‍വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റും അനുവദിച്ചിട്ടുണ്ട്.
കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ‘ലിറ്റില്‍ കൈറ്റ്സ്’ ഐടി ക്ലബില്‍ ഇതുവരെ 2.89 ലക്ഷം കുട്ടികള്‍ അംഗങ്ങളായിട്ടുണ്ട്. രക്ഷകര്‍ത്താക്കള്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനം, ഡിജിറ്റല്‍ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്സിലെ സ്കൂള്‍ വാര്‍ത്തകള്‍, പൊതുജനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കല്‍, സ്കൂള്‍ ടിവി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ നടത്തിവരുന്നുണ്ട്.  

വിശദാംശങ്ങള്‍ http://www.kite.kerala.gov.in-ല്‍ ലഭ്യമാണ്.






ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ- MODEL ONLINE TEST-SET-1

    


ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുക്കുന്നതിന് അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകാന്‍ എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം 

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ- MODEL  ONLINE TEST-SET-1


Thursday, May 25, 2023

ഹയർസെക്കൻഡറി ഫലം വിശദമായി അറിയാം

 

ഇക്കൊല്ലത്തെ ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി ഫലം പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് ഹയർസെക്കൻഡറി വിജയം. സയൻസിന് 87.31 ശതമാനവും കൊമേഴ്സിന് 82.75 ശതമാനവും ഹ്യുമാനിറ്റീസിന് 71.93 ശതമാനവുമാണ് വിജയശതമാനം. 3,12,005 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.

  • ഇത്തവണ 4,32,436 വിദ്യാർഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. സയൻസ് വിഷയത്തിൽ 1,93,544 ഉം ഹ്യൂമാനിറ്റീസിൽ 74,482 ഉം കൊമേഴ്സിൽ 1,08,109 ഉം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
  • 28,495 വിദ്യാർഥികളാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ 83.87 ശതമാനവും വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 78.26 ശതമാനവുമായിരുന്നു വിജയം.
  • വിജയശതമാനം ഏറ്റവും കൂടിയ ജില്ല: എറണാകുളം 

  • വിജയശതമാനം ഏറ്റവും കുറഞ്ഞ  ജില്ല: പത്തനംതിട്ട
    • 100 % വിജയം നേടിയ സ്‌കൂളുകൾ : 77
    • ഉത്തരക്കടലാസ്സുകളുടെ പുനർ മൂല്യനിർണ്ണയം: അപേക്ഷ  മെയ് 31 വരെ
    • +2  SAY പരീക്ഷ: ജൂൺ 21 മുതൽ  നടത്തും
    • VHSE വിജയശതമാനം: 78.39%
    • 100 % വിജയം നേടിയ സ്‌കൂളുകൾ(VHSE) : 20
    • വൈകീട്ട് നാലുമണിയോടെ അറിയാം

    • എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം

    PLUS TWO/ VHSE RESULT 2023-HOW TO CHECK RESULT IN ONLINE

       


    2023 ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ ഫലം  3 മണിക്ക്.  പൊതുവിദ്യാഭ്യാസ മന്ത്രി വി  ശിവൻകുട്ടി പ്രഖ്യാപിക്കും.

    ഔദ്യോഗിക ഫല പ്രഖ്യാപനശേഷം പരീക്ഷാ ഫലം ലഭിക്കുന്ന ലിങ്കുകൾ 



    ഫലമറിയാൻ സന്ദർശിക്കുക :-

    PLUS TWO/VHSE-RESULTS-DHSE KERALA

    PLUS TWO/VHSERESULTS-KITE result Portal

    PLUS TWO/VHSERESULTS-NIC Results site


    PLUS TWO/VHSE RESULTS-PRD Site


    PLUS TWO/VHSE RESULTS-GOVT KERALA SITE


    SCHOOL WISE RESULT


    • വെബ്‌സൈറ്റ് സന്ദര്‍ശിക്കുക


      • പ്ലസ്ടു റിസല്‍ട്ട് 2023 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
      • റോള്‍ നമ്പര്‍ ഡേറ്റ് ഓഫ് ബര്‍ത്ത് എന്നിവ രേഖപ്പെടുത്തുക
      • സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക

      Sunday, May 21, 2023

      ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശന ഏകജാലക സംവിധാനം -പ്ലസ് വണ്‍ അഡ്മിഷന്‍ അറിയേണ്ടതെല്ലാം

        



      എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിനു ശേഷം ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശന പ്രക്രിയ ആരംഭിക്കാനിരിക്കുന്നു. കേരളത്തിലെ സർക്കാർ / എയ്ഡഡ് / അൺ എയിഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക സംവിധാനം അറിയോണ്ടതെല്ലാം

      പ്രവേശന യോഗ്യത
      • SSLC യോ മറ്റ് പരീക്ഷാ ബോര്‍ഡുകള്‍ (CBSE, ICSE, THLC) നടത്തിയ തുല്യമായ പരീക്ഷയോ വിജയിച്ചിട്ടുള്ളവര്‍ക്ക് ഏകജാലക പ്രവേശനത്തിനായി അപേക്ഷിക്കാം.

      അപേക്ഷ സമര്‍പര്‍പ്പിക്കേണ്ട വിധം
      • അപേക്ഷ നല്‍കുന്നത് ഓണ്‍ലൈന്‍ രീതിയിലാണ്. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്‍റെ അഡ്മിഷന്‍ പോര്‍ട്ടല്‍ അപേക്ഷ സമര്‍പ്പിക്കാം.അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ച ശേഷം പ്രിന്‍റൗട്ട് രേഖകള്‍ സഹിതം ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ എയിഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അപേക്ഷാ  ഫീസ് സമര്‍പ്പിക്കണം.അവിടെ നിന്നും ലഭിക്കുന്ന അക്നോളജ്മെന്‍റ് സ്ലിപ് സൂക്ഷിക്കേണ്ടതാണ്. 
      • കേരളത്തിലെ ഒന്നിലധികം ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്രവേശനം തേടുന്നവര്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നല്‍കേണ്ടതാണ്.ജില്ലയ്ക്ക് പുറത്തുള്ളവര്‍ പ്രിന്‍റൗട്ട് ബന്ധപ്പെട്ട ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂള്‍ പ്രിന്‍സിപ്പലിന് തപാലില്‍ അയച്ചോ/നേരിട്ടോ കൊടുക്കേണ്ടതാണ്. അപേക്ഷാ ഫീസ് നേരിട്ടോ/DD ആയോ നല്‍കാം.(അപേക്ഷ നേരിട്ട് നല്‍കാന്‍ കഴിയാത്തവര്‍ മാത്രം DD ഉപയോഗിക്കുക അപ്പോള്‍ Mode of Application Fee Payment  മാറ്റം വരുത്തണം (by Demand Draft ).അപേക്ഷ സ്കൂളില്‍ നേരിട്ട് നല്‍കുന്നവര്‍ Cash paid to school എന്നും നല്‍കണം )
      • യാതൊരു കാരണവശാലും ഒരു ജില്ലയിലേക്ക് ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ മെറിറ്റ് സീറ്റിനായി സമര്‍പ്പിക്കാന്‍ പാടില്ല.
      • അപേക്ഷയുടെ പ്രിന്‍റൗട്ട് സമര്‍പ്പിക്കുമ്പോള്‍  മാര്‍ക്ക് ലിസ്റ്റില്‍ ഇല്ലാത്ത ഏതെങ്കിലും വിവരങ്ങള്‍ നല്‍കി ആനുകൂല്യങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
      • ഓണ്‍ലൈന്‍ ആയി നല്‍കിയ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍  സാധിക്കും.തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ പ്രവേശനം റദ്ദ് ചെയ്യുന്നതായിരിക്കും. അതിനാല്‍ അപേക്ഷയിലെ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടതാണ്.അഡ്മിഷന്‍ പോര്‍ട്ടലില്‍ അപേക്ഷയിലെ വിവരങ്ങള്‍പരിശോധിക്കാന്‍ അവസരം ലഭിക്കും. തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ പ്രിന്‍റൗട്ട് സമര്‍പ്പിച്ച സ്കൂളിലെ പ്രിന്‍സിപ്പളിനെ രേഖാമൂലം അറിയിച്ച് തിരുത്തലുകള്‍ വരുത്താവുന്നതാണ്.
      • ഹയര്‍ സെക്കന്‍ഡറി പഠനത്തിന് സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി ഹയര്‍ സെക്കന്‍ഡറി പഠനത്തിന് 46 കോമ്പിനേഷന്‍ ഉണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പായി താല്പര്യമുള്ള കോമ്പിനേഷന്‍,ലഭ്യമായ സ്കൂള്‍ എന്നിവ മുന്‍ഗണനാ ക്രമത്തില്‍ എഴുതി വെയ്ക്കുക.ഒരു വിദ്യാര്‍ത്ഥിക്ക് എത്ര ഓപ്ഷന്‍ വേണമെങ്കിലും നല്‍കാവുന്നതാണ്.
      • പ്ലസ് വൺ‍ പ്രവേശനത്തിന്‌ നേറ്റിവിറ്റിയും ജാതിയുംതെളിയിക്കുന്നതിന്‌ എസ്‌.എസ്‌.എല്‍.സി സര്‍ട്ടിഫിക്കറ്റ്‌ മതിയാകുന്നതാണ്‌. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ , ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ മാത്രമേ പ്രവേശന സമയത്ത്‌ വില്ലേജ്‌ ആഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുള്ളു.

      പ്രവേശന മാനദണ്ഡം 
      • ഓരോ വിദ്യാര്‍ത്ഥിയുടെയും WGPA (Weighted Grade Point Average)
      • കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അര്‍ഹത നിശ്ചയിക്കുന്നത്.ഹയര്‍ സെക്കന്‍ഡറി പഠനത്തിന് വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കുന്ന വിഷയ കോമ്പിനേഷന്‍ അനുസരിച്ചു യോഗ്യത പരീക്ഷയിലെ ചില വിഷയങ്ങള്‍ക്ക് വെയിറ്റേജ് ലഭിക്കും. 
      • പ്രവേശനത്തിന് റാങ്ക് കണക്കാക്കുമ്പോള്‍ബോണസ്പോയിന്‍റ് നല്‍കാറുണ്ട് .
      ബോണസ് പോയിന്റുകൾ (മാറ്റങ്ങള്‍ക്ക് വിധേയം)

      • പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ലഭ്യമാവുന്ന ബോണസ് പോയിന്റുകളെ കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
      1. പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.
      2. SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
      3. താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
      4. താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.
      5. താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ  2 ബോണസ് പോയിൻറ് ലഭിക്കും.
      6. NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം)., നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.
      7. കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
      8. ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
      ട്രയല്‍ അലോട്ട്മെന്‍റ് 
      • ഏകജാലക പ്രവേശനത്തിന് വിദ്യാര്‍ത്ഥി അപേക്ഷിച്ച സ്കൂള്‍/കോമ്പിനേഷന്‍ ഓപ്ഷനുകള്‍ അവയുടെ റാങ്കടിസ്ഥാനത്തില്‍ ട്രയല്‍ അലോട്ട്മെന്‍റില്‍ പ്രദര്‍ശിപ്പിക്കും.അപേക്ഷകരായ വിദ്യാര്‍ത്ഥികള്‍ക്ക് അവസാനവട്ട പരിശോധനയും തിരുത്തലുകളും വരുത്തുന്നതിനാണ് ട്രയല്‍ അലോട്ട്മെന്‍റ് നടത്തുന്നത്.അപേക്ഷകന് തെരെഞ്ഞെടുത്ത സ്കൂളും കോമ്പിനേഷനും ഈ ഘട്ടത്തിലും തിരുത്താവുന്നതാണ്. പിന്നീട് അവസരം ഉണ്ടാകില്ല. പ്രിന്‍റൗട്ട് സമര്‍പ്പിച്ച സ്കൂളില്‍ തന്നെയാണ് തിരുത്തല്‍ അപേക്ഷ നല്‍കേണ്ടത്.

      മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ
      • രണ്ട് അലോട്ട്മെന്‍റ് അടങ്ങുന്നതാണ് മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ. വിദ്യാര്‍ത്ഥി നല്‍കിയ ഒന്നാം ഓപ്ഷന്‍ തന്നെ ലഭിച്ചെങ്കില്‍ ഫീസ് അടച്ച് സ്ഥിര പ്രവേശന നേടാം.താഴ്ന്ന ഓപ്ഷന്‍ ആണ് ലഭിച്ചതെങ്കില്‍ ഫീസ് നല്‍കാതെ താല്‍ക്കാലിക പ്രവേശനവും നേടാം. മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ അവസാനിക്കുമ്പോള്‍ താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്നവരും ഫീസ് നല്‍കി സ്ഥിര പ്രവേശനം നേടണം. എന്നാല്‍ അലോട്ട്മെന്‍റ് ലഭിച്ചിട്ടും നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്ത അപേക്ഷകരെ തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ പരിഗണിക്കില്ല.അവരുടെ അവസരവും നഷ്ടപ്പെടും. കൂടുതല്‍ അറിവിന് പ്രോസ്പെക്ട്സ് വായിക്കാം.
      • മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ അവസാനിച്ച ശേഷം സപ്പ്ളിമെന്‍ററി അലോട്ട്മെന്‍റ്/സ്കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്‍റ് എന്നിവയും ഉണ്ടാകും. അഡ്മിഷന്‍ പോര്‍ട്ടല്‍ യഥാസമയം പരിശോധിച്ച് അറിയിപ്പുകള്‍ ശ്രദ്ധിക്കേണ്ടതാണ്.

      • പ്ലസ് വൺ പ്രവേശന നടപടികൾ ബന്ധപ്പെട്ട സർക്കാരിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായിട്ടുള്ള നോട്ടിഫിക്കേഷൻ അടുത്ത ദിവസം വരും അതോടൊപ്പം തന്നെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്ന വെബ്സൈറ്റ്  ലിങ്ക് ഓപ്പൺ ആകും




      2023-PLUS ONE ALLOTMENT-PROSPECTUS



      Percentage RangeGrade ValueGrade Position
      A+90% – 100%9
      A80% – 89%8
      B+70% – 79%7
      B60% – 69%6
      C+50% – 59%5
      C40% – 49%4
      D+30% – 39%3


      SSLC-ICT-CHAPTER-1-THE WORLD OF DESIGNING-ഡിസൈനിങ്ങിന്റെ ലോകത്തേക്ക്‌-PDF NOTES [EM&MM]

         


      പത്താം ക്ലാസ് ഐ.ടി  'THE WORLD OF DESIGNING'/ഡിസൈനിങ്ങിന്റെ ലോകത്തേക്ക്‌-  എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്‌സ്‌ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 




      Friday, May 19, 2023

      SSLC-RESULT- GRADE TO PERCENTAGE -ശതമാനം കണക്കാക്കാം

          


      Kerala SSLC Grade to Percentage
      പത്താം ക്ലാസിൽ ഗ്രേഡിങ് സമ്പ്രദായ പ്രകാരം ഒമ്പത് ഗ്രേഡുകളാണ് ഉള്ളത്. ഒമ്പത് ഗ്രേഡ് വാല്യൂ അടിസ്ഥാനമാക്കിയാണ് ഗ്രേഡ് തിരിച്ചിട്ടുള്ളത്. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ഗ്രേഡ് വാല്യൂവാണ് ഉള്ളത്. സ്കോർ അടിസ്ഥാനമാക്കിയാണ് ഈ ഗ്രേഡ് വാല്യൂ നൽകുക. ഇതിനെ അടിസ്ഥാനമാക്കിയാണ് ഗ്രേഡും ഗ്രേഡ് പൊസിഷനും നൽകുന്നത്.
      എസ് എസ് എൽ സി കഴിഞ്ഞുള്ള ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടുന്നത് ഈ ഗ്രേഡിനെ അടിസ്ഥാനമായിരിക്കും. ഇതിൽ ഓരോ പേപ്പറിനും തുടർ മൂല്യനിർണയത്തിന്റെ (CE) സ്കോറും എഴുത്തുപരീക്ഷയുടെ സ്കോറും (TE) തിയറി പ്രാക്ടിക്കൽ പരീക്ഷകളുടെ സ്കോറും ചേർത്ത് കണക്കാക്കുമ്പോൾ ഡി പ്ലസ് ഗ്രേഡ് എങ്കിലും നേടിയവർക്കായിരിക്കും ഉന്നത വിദ്യഭ്യാസ യോഗ്യത ലഭിക്കുക.
      പരീക്ഷയുടെ ഗ്രേഡ് വാല്യൂ ഒന്ന് മുതൽ ഒമ്പത് വരെയാണ്. എ പ്ലസ് ലഭിക്കുന്നവർക്ക് ഗ്രേഡ് വാല്യൂ ഒമ്പതായിരിക്കും. അതായത് 90 ശതമാനം മുതൽ 100 ശതമാനം വരെയുള്ള സ്കോർ നേടുന്നവർക്കാണ് എ പ്ലസ് ഗ്രേഡ് ലഭിക്കുന്നത്. എ ഗ്രേഡ് ലഭിക്കുന്നരുടെ ഗ്രേഡ് വാല്യൂ എട്ടായിരിക്കും സ്കോർ 80 മുതൽ 89 ശതമാനം വരെ സ്കോർ നേടുന്നവർക്കായിരിക്കും എ ഗ്രേഡ് ലഭിക്കുക.
      70 മുതൽ 79 ശതമാനം വരെ സ്കോർ ലഭിക്കുന്നവർക്ക് ബി പ്ലസ് ഗ്രേഡ് ലഭിക്കും ഇവരുടെ ഗ്രേഡ് വാല്യൂ ഏഴായിരിക്കും. 60 മുതൽ 69 ശതമാനം വരെ സ്കോർ നേടുന്നവർക്ക് ബി ഗ്രേഡ് ലഭിക്കും. ഇവരുടെ ഗ്രേഡ് വാല്യൂ ആറായിരിക്കും.
      സി പ്ലസ് ഗ്രേഡ് ലഭിക്കുന്നവർക്ക് 50 ശതമാനം മുതൽ 59 ശതമാനം വരെ സ്കോർ ലഭിക്കണം. അവരുടെ ഗ്രേഡ് വാല്യൂ അഞ്ചായിരിക്കും. സി ഗ്രേഡ് ലഭിക്കുന്നവരുടെ ഗ്രേഡ് വാല്യൂ നാലായിരിക്കും അത് ലഭിക്കുന്നവർക്ക് 40 മുതൽ 49 ശതമാനം വരെ സ്കോർ ലഭിക്കുന്നതായിരിക്കും.
      ഡി പ്ലസ് ഗ്രേഡ് ലഭിക്കുന്നവരുടെ സ്കോർ 30 മുതൽ 39 ശതമാനംവരെയായിരിക്കും ഇത് ലഭിക്കുന്നവരുടെ ഗ്രേഡ് വാല്യൂ മൂന്ന് ആയിരിക്കും. 20 ശതമാനം മുതൽ 29 ശതമാനം വരെ സ്കോർ ലഭിക്കുന്നവർക്ക് രണ്ട് ഗ്രേഡ് വാല്യൂ ലഭിക്കുന്ന ഡി ഗ്രേഡായിരിക്കും. 20 ശതമാനത്തിന് താഴെ സ്കോർ വരുന്നവരുടെ ഗ്രേഡ് വാല്യൂ ഒന്നായിരിക്കും. ഇവർക്ക് ലഭിക്കുന്നത് ഇ ഗ്രേഡ് ആയിരിക്കും.
      GradePercentage RangeGrade ValueGrade Position
      A+90% – 100%9Outstanding
      A80% – 89%8Excellent
      B+70% – 79%7Very Good
      B60% – 69%6Good
      C+50% – 59%5Above Average
      C40% – 49%4Average
      D+30% – 39%3Marginal
      D20% – 29%2Need Improvement
      ELess Than 20%1Need Improvement
      എ പ്ലസ് ഗ്രേഡ് ലഭിക്കുന്നവർക്കുള്ള ഗ്രേഡ് പൊസിഷൻ ഔട്ട് സ്റ്റാൻഡിങ് എന്നതായിരിക്കും. എ ഗ്രേഡ് ലഭിക്കുന്നവർക്കുള്ള ഗ്രേഡ് പൊസിഷൻ എക്സലന്റ്, ബി പ്ലസ് ഗ്രേഡ് ലഭിക്കുന്നവർക്കുള്ള പൊസിഷൻ വെരിഗുഡ് എന്നതും ബി ഗ്രേഡുകാരുടെ പൊസിഷൻ ഗുഡും ലഭിക്കും. സി പ്ലസ് ലഭിക്കുന്നവർക്ക് എബൗവ് ആവറേജ് എന്നും സി ഗ്രേഡുകാർക്ക് ആവറേജും ആയിരിക്കും ഗ്രേഡ് പൊസിഷനായി ലഭികക്കുന്നത്.
      ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടുന്നതിലെ അടിസ്ഥാന ഗ്രേഡ് പൊസിഷൻ മാർജിനൽ ആണ്. ഡി ഗ്രേഡ് ലഭിക്കുന്നവർക്കാണ് ഈ പൊസിഷൻ ലഭിക്കുന്നത്.
      ഡി, ഇ എന്നീ ഗ്രേഡ് നേടുന്നവർക്ക് നീഡ് ഇംപ്ലൂവ്മെന്റ് എന്ന ഗ്രേഡ് പൊസിസഷനാണ് ലഭിക്കുന്നത്. ഇവർക്ക് പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി, പോളി ടെക്നിക്ക് തുടങ്ങി എസ് എസ് എൽ സി അടിസ്ഥാന യോഗ്യതയായ കോഴ്സുകൾക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല.


      • For Higher Education D+ is required with C.E. Marks as well as T.E Marks
      The grades range from A+ to E and the Grade Values range from 9 to 1. Candidates will also be given a grade position accordingly.
      For example: If a candidate gets the Grade “A”, then his / her percentage will stand in between 80 to 89 and the grade is 8. Which means he / she are excellent in the Kerala SSLC Result. In the same way, the students can calculate their approximate score obtained in the Kerala SSLC examinations. See the below example table for more clear information about the grading system.
      SubjectsGradeGrade Point
       MalayalamA8
       Malayalam 11B+7
       EnglishA+9
       HindiA8
       PhysicsC+5
       Social ScienceB+7
       ChemistryB6
       MathematicsC+5
       BiologyC+5
      We will try to add more information regarding the Kerala SSLC Grading System 2020 here and so you can keep visiting this page regularly for more clear understanding. We also updated more about the Kerala SSLC exams and results here in our website and you can also check them.
      Calculating TGP
      Though your CTGP is written on the report card but you should know how to do it . Add your grade points in the main ten subjects, and then divide it by 10.

      For example, if your grade points for the five main subjects are:


      Subjects
      Grade
      Grade Point
       Malayalam
      A
      8
       Malayalam 11
      B+
      7
       English
      A+
      9
       Hindi
      A
      8
       Physics
      C+
      5
       Social Science
      B+
      7
       Chemistry
      B
      6
       Mathematics
      C+
      5
       Biology
      C+
      5
      IT
      B
      6

       Add the grade points: 8+7+9+8+5+7+6+5+5+6 66
      TGP=66
      Calculating percentage from your TGP

      In order to convert your overall TGP into percentage
      Perscentage= TGP*100/90

      For Example 66*100/90 =73.3%

      Thursday, May 18, 2023

      SSLC RESULT ANALYSER 2022-23

        


      SSLC പരീക്ഷ ഫലം കൃത്യമായി വിശകലനം ചെയ്യാന്‍  പ്രയോജനപ്പെടുത്താവുന്ന  സോഫ്റ്റ് വെയർ, 10 വിഷയങ്ങളിൽ / 9 വിഷയങ്ങളിൽ / 8 വിഷയങ്ങളിൽ......... എന്നിങ്ങനെ A+ നേടിയ വിദ്യാർത്ഥികളുടെ എണ്ണം, അവരുടെ ലിസ്റ്റ്, സ്കൂളിൻറെ വിജയശതമാനം, NHS / EHS വ്യത്യസ്ത ലിസ്റ്റുകൾ, ഓരോ വിഷയത്തിലും 10, 9, 8 തുടങ്ങി 0 വരെ A+ മുതൽ E വരെയുള്ള ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ്‌ 


      OFFLINE SSLC RESULT ANALYSER-WINDOWS VERSION


      OFFLINE SSLC RESULT ANALYSER-WINDOWS VERSION-2023


      OFFLINE SSLC RESULT ANALYSER-LINUX VERSION


      OFFLINE SSLC RESULT ANALYSER-LINUX VERSION-2023




      Wednesday, May 17, 2023

      എസ്​.എസ്​.എൽ.സി പരീക്ഷാഫലം നാളെ അറിയാം

        


      2023 ലെ SSLC പരീക്ഷാഫലം മെയ് 20 ന്‌  ഹയര്‍ സെക്കന്‍ഡറി ഫലം മെയ് 5 ന്‌


      202 ലെ SSLC പരീക്ഷാഫലം  നാളെ
       ഉച്ചയ്ക്ക് മൂന്ന്‌
       മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം ചുവടെ 
       നല്‍കിയ ലിങ്കുകളില്‍ നിന്നും ഫലം അറിയാം

      INDIVIDUAL RESULT 


      SSLC-RESULTS-2023-Pareeksha bhavan



      SSLC-RESULTS-2023-KITE result Portal



      SSLC-RESULTS-2023-NIC Results site



      SSLC-RESULTS-2023-PRD Site



      SSLC-RESULTS-2023-iExams


      SSLC-RESULTS-2023-SIET Site


      THSLC-RESULTS-2023