Monday, September 28, 2020

GANDHI JAYANTI-ONLINE QUIZ-2020


ഗാന്ധി ജയന്തിയോടനുബന്ധിച്ച്   എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റ്‌




മഹാത്മ ഗാന്ധി-ജീവിത രേഖ
  • ജനനം: 1869 ഒക്ടോബർ 2
  • ജന്മസ്ഥലം: ഗുജറാത്തിലെ പോർബന്തർ
  • പിതാവ്: കരംചന്ദ് ഗാന്ധി
  • മാതാവ്: പുത്ലീഭായ്
  • പത്നി: കസ്തൂർബ
  • മുഴുവൻ പേര് : മോഹൻദാസ് കരംചന്ദ് ഗാന്ധി
  • സമരമുറ: അഹിംസ
  • സമരതന്ത്രം: സത്യാഗ്രഹം
  • രാഷ്ട്രീയ ഗുരു: ഗോപാലകൃഷ്ണ ഗോഖലെ
  • ആത്മകഥ: എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
  • എഴുതിയ ഭാഷ: ഗുജറാത്തി
  • സമാധിസ്ഥലം: രാജ്ഘട്ട്
  • വെടിയേറ്റു വീണ സ്ഥലം: ബിർലാ മന്ദിർ
  • ഘാതകൻ: നാഥുറാം വിനായക് ഗോഡ്സേ
  • മരണം: 1948 ജനുവരി 30
ഗാന്ധിയുടെ സമ്പാദ്യം
  • ഡയറി, പ്രാർത്ഥനാഗ്രന്ഥം,പോക്കറ്റ് വാച്ച്, ഘടികാരം, കണ്ണാടി,മെതിയടി, ഊണ് കഴിക്കാനുള്ള കിണ്ണം,സ്പൂൺ മുതലായവയായിരുന്നു ഗാന്ധിജിയുടെ ആകെയുള്ള സമ്പാദ്യം.
ഗാന്ധിയുടെ കൈപ്പട
  • തന്റെ കൈയക്ഷരം മോശമാണെന്ന് ഗാന്ധിജി ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്.നല്ല കൈയക്ഷരം വിദ്യാഭ്യാസത്തിന്റെ അവശ്യഘടകമാണെന്ന് പിന്നീട് അദ്ദേഹം തിരിച്ചറിയുകയും ചെയ്തു.
ഗാന്ധിജിയുടെ ഗ്രന്ഥങ്ങൾ
  • ഗാന്ധിജിയുടെ ആത്മകഥയുടെ പേര് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്നാണ്. Hind Swaraj, Women and social injustice,Ethical Religion, The India my dreasm എന്നിവയാണ് ഗാന്ധിയുടെ പ്രധാന കൃതികൾ.
ഗാന്ധിയുടെ പത്രങ്ങൾ
  • ഗാന്ധിജി ഇന്ത്യയിലാരംഭിച്ച ആദ്യപത്രമാണ് യങ് ഇന്ത്യ. ഇംഗ്ലീഷിലുള്ള ഈ പത്രത്തിന്റെ ഗുജറാത്തി പതിപ്പാണ് നവജീവൻ.ഇംഗ്ലീഷിൽ ആരംഭിച്ച ഹരിജൻ പിന്നീട് ഹിന്ദിയിലും ഗുജറാത്തിയിലും പ്രസിദ്ധീകരിച്ചു.ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർക്കായാണ് ഇന്ത്യൻ ഒപ്പീനിയൻ ആരംഭിച്ചത്.
സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ഗാന്ധി
  • ഇന്ത്യുടെ തപാൽ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട വ്യക്തി മഹാത്മാഗാന്ധിയാണ്.1948 ലാണ് ഈ സ്റ്റാമ്പ് പുറത്തിറങ്ങുന്നത്. ബ്രിട്ടൺ തങ്ങളുടെ സ്റ്റാമ്പിൽ ആദ്യമായി അച്ചടിച്ച വിദേശിയുടെ ചിത്രം ഗാന്ധിജിയുടേതാണ്.1969ലാണ് ഈ സ്റ്റാമ്പ് പുറത്തിറക്കിയത്.ഏറ്റവുമധികം രാജ്യങ്ങളുടെ സ്റ്റാമ്പിലുള്ള ഇന്ത്യക്കാരനും ഗാന്ധിജി തന്നെ.
മഹാത്മ ഗാന്ധി-ജീവിത രേഖ
  • 1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ദറിലെ ഒരു വൈശ്യകുടുംബത്തില്‍ ജനനം. അച്ഛന്‍ കരംചന്ദ് ഗാന്ധി. മാതാവ് പുത്‌ലി‌ബായ്.
  • 1887 ല്‍ മെട്രിക്കുലേഷന്‍ പാസായി.
  • 1883 ല്‍ കസ്തൂര്‍ബായെ വിവാഹം ചെയ്തു.
  • 1885 ല്‍ പിതാവു മരിച്ചു. 1887 ല്‍ ബാരിസ്റ്റര്‍ പരീക്ഷയ്ക്കു പഠിക്കാനായി ഇംഗ്ളണ്ടിലേക്ക് കപ്പല്‍ കയറി.
  • 1891 ല്‍ ബാരിസ്റ്റര്‍ പരീക്ഷ പാസായി തിരിച്ചു വന്നു. രാജ്കോട്ടിലും പിന്നെ മുംബൈയിലും പ്രാക്ടീസ് ചെയ്തു.
  • ദക്ഷിണാഫ്രിക്കയില്‍ വ്യാപാരം നടത്തിയിരുന്ന അബ്ദുളള കമ്പനിക്കാര്‍ കേസ് വാദിക്കാന്‍ ക്ഷണിച്ചത് വഴിത്തിരിവായി.
  • 1893 ല്‍ ദക്ഷിണാഫ്രിക്കയിലേക്കു പോയി.
  • കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന വര്‍ണവിവേചനം ശരിക്കും അനുഭവിച്ചറിഞ്ഞു. ഒരിക്കല്‍ തീവണ്ടിയില്‍ നിന്നും മറ്റൊരിക്കല്‍ കുതിരവണ്ടിയില്‍നിന്നും വലിച്ചു പുറത്തിറക്കപ്പെട്ടു. ഒരിക്കല്‍ തലപ്പാവ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. "കൂലിബാരിസ്റ്റര്‍' എന്ന ആക്ഷേപത്തിനുപാത്രമായി.
  • 1894 ല്‍ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മെയില്‍ നേറ്റാല്‍ ഇന്ത്യന്‍ കോണ്‍-ഗ്ര-സ് രൂപവല്‍ക്കരിച്ചു.
  • 1896 ല്‍ ഇന്ത്യയിലെത്തി ഭാര്യയോടൊപ്പം ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങി.
  • 1901 ല്‍ ഇന്ത്യയിലെത്തി കല്‍ക്കത്ത കോണ്‍ഗ്രസില്‍ വളണ്ടിയറായി. ഗോപാലകൃഷ്ണഗോഖലെയുടെ ഉപദേശപ്രകാരം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു.
  • 1902 ല്‍ വീണ്ടും ദക്ഷിണാഫ്രിക്കയില്‍ "ഇന്ത്യന്‍ ഒപ്പീനിയന്‍' എന്ന പത്രമാരംഭിച്ചു. സുലു യുദ്ധത്തില്‍ സേവനമനുഷ്ഠിച്ചു.
  • 1906 ല്‍ ബ്രഹ്മചര്യം സ്വീകരിച്ചു.
  • 1910 ല്‍ ടോല്‍സ്റ്റോയ് ഫാം സ്ഥാപിച്ചു.
  • 1915 ല്‍ മഹാകവി ടാഗോര്‍ "മഹാത്മാ' എന്ന് വിളിച്ചു ഗാന്ധിജിയെ ആദരിച്ചു.
  • 1917 ല്‍ സബര്‍-മ-തി ആശ്രമം സ്ഥാപിച്ചു.
  • 1918 ല്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കാനാരംഭിച്ചു.
  • 1920 ല്‍ കുപ്പറയും തൊപ്പിയുമുപേക്ഷിച്ച് അര്‍ധനഗ്നനായ ഫക്കീറായി.
  • 1922 ല്‍ നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയതിന് ആറുകൊല്ലം കഠിനതടവിനു വിധിച്ചു.ജയില്‍ ജീവിതകാലത്ത് "എന്‍െറ സത്യാന്വേഷണ പരീക്ഷകള്‍' എഴുതി.
  • 1929 ല്‍ 72 അനുയായികളോടെ ദണ്ഡിയാത്ര നടത്തി ഉപ്പുകുറുക്കി.
  • വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
  • 1935 ല്‍ വാര്‍ധയ്ക്കടുത്ത് സേവാശ്രമം സ്ഥാപിച്ചു.
  • 1944 ല്‍ കസ്തൂര്‍ബാ അന്തരിച്ചു.
  • 1947 ലെ ഇന്ത്യാ വിഭജനം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു.
  • 1948 ജനുവരി 27 ന് ഗാന്ധിജിയുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ ബിര്‍ളാഹൗസില്‍ ബോംബു പൊട്ടിയെങ്കിലും അപകടമുണ്ടായില്ല.
  • 1948 ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്സേയുടെ വെടിയേറ്റ് മരിച്ചു.
ഗാന്ധി എന്നറിയപ്പെടുന്നവര്‍
  • കേരള ഗാന്ധി : കെ കേളപ്പൻ
  • ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്-ഡോ.രാജേന്ദ്രപ്രസാദ്
  • അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്-ഖാൻ അബ്ദുൽ ഗാഫർഖാൻ
  • ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത്-ബാബാ ആംതെ
  • അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്-മാർട്ടിൻ ലൂഥർ കിങ്ങ്
  • ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് -കെന്നെത്ത് കൗണ്ട
  • ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത് -എ.ടി .അരിയരത്‌നെ
  • മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് -ഐ.കെ.കുമാരൻ മാസ്റ്റർ
  • ഇൻഡോനേഷ്യൻ ഗാന്ധി എന്നറിയപ്പെടുന്നത് -അഹമ്മദ് സുകാർണോ
ഗാന്ധിജിയെക്കുറിച്ച് 
  • ധർമ്മസൂര്യൻ (കവിത)  : അക്കിത്തം അച്യുതൻ നമ്പൂതിരി
  • എന്റെ ഗുരുനാഥൻ (കവിത): വള്ളത്തോൾ
  • ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ആ ചുടലക്കളം എന്ന കൃതി രചിച്ചത്: ഉള്ളൂർ
  • ഗാന്ധിജിയും ഗോഡ്സയും : എൻ.വി.കൃഷ്ണവാര്യർ
  • ആഗസ്റ്റ് കാറ്റിൽ ഒരില (കവിത): എൻ.വി.കൃഷ്ണവാര്യർ
  • ഗാന്ധിജിയും കാക്കയും ഞാനും : ഒ.എൻ.വി
  • ഗാന്ധിഭാരതം(കവിത): പാലനാരായണൻ നായർ
  • ഗാന്ധി(കവിത): വി.മധുസൂദനൻ നായർ
  • മഹാത്മാവിന്റെ മാർഗം: സുകുമാർ അഴീക്കോട്

3 comments: