SSLC അടിസ്ഥാന പാഠാവലി പരീക്ഷ മികച്ചതാവാൻ ചില ഓർമ്മപ്പെടുത്തലുകൾ
ആകെ 60 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് അടിസ്ഥാന പാഠാവലി
ചോദ്യപ്പേപ്പറില്‍ ഉള്ളത്.
ആകെ 24 ചോദ്യങ്ങള്‍. അതില്‍ 16 ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം എഴുതിയാല്‍ മതി. ഒരു ചോദ്യവും മുഴുവനായി വിഷമിപ്പിക്കില്ല.
1 മാര്‍ക്കിന്റെ 9 ചോദ്യങ്ങളും (4+3എണ്ണം എഴുതണം) , 2 മാര്‍ക്കിന്റെ 3 ചോദ്യങ്ങളും (1+1 എണ്ണം എഴുതണം), 3 മാര്‍ക്കിന്റെ 5 ചോദ്യങ്ങളും, (3+1 എണ്ണം എഴുതണം),4 മാര്‍ക്കിന്റെ 5 ചോദ്യങ്ങളും (2+1 എണ്ണം എഴുതണം), 5 മാര്‍ക്കിന്റെ 2 ചോദ്യങ്ങളും ആണുള്ളത് (1 എണ്ണം എഴുതണം).
അതില്‍ വളരെ എളുപ്പമുള്ള 1 മാര്‍ക്കിന്റെ ചോദ്യങ്ങളും
മറ്റ് ചോദ്യങ്ങളിലെ സബ് ചോദ്യങ്ങളും ഉള്‍പ്പടെ 34.5 മാര്‍ക്ക് നേടിയാല്‍ A+ നേടി എന്നര്‍ത്ഥം.
കൂൾ ഓഫ് സമയം ഉൾപ്പെടെ 1 മണിക്കൂറും 45 മിനിറ്റും നല്ല പോലെ പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ ഉയർന്ന സ്കോർ നേടാൻ കഴിയും.
കൂൾ ഓഫ് ടൈം:"
കൂള്‍ ഓഫ് ടൈം' നന്നായി ഉപയോഗിക്കണം.
അനുസരണയോടെ ചോദ്യപേപ്പർ വാങ്ങുക..
നിമിഷ നേരം കൊണ്ട് മൊത്തത്തിൽ ഒന്നു പരിശോധിക്കുക (പേജുകളുടെ എണ്ണം, വ്യക്തത എന്നിവ അറിയാൻ )...
നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കുക.. ഞാൻ എല്ലാം പഠിച്ചിട്ടുണ്ട് എന്ന മനസ്സാലെ....
ആദ്യം മുതൽ അവസാനം വരെ ഒരു പ്രാവശ്യം വായിച്ചു നോക്കുക..
നിമിഷ നേരം കൊണ്ട് മൊത്തത്തിൽ ഒന്നു പരിശോധിക്കുക (പേജുകളുടെ എണ്ണം, വ്യക്തത എന്നിവ അറിയാൻ )...
നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കുക.. ഞാൻ എല്ലാം പഠിച്ചിട്ടുണ്ട് എന്ന മനസ്സാലെ....
ആദ്യം മുതൽ അവസാനം വരെ ഒരു പ്രാവശ്യം വായിച്ചു നോക്കുക..
ഈ സമയത്ത് ഏറ്റവും നന്നായി അറിയുന്നവ പെൻസിൽ കൊണ്ട് ചെറുതായി അടയാളമിടുക (ഹൈഫൺ)...
ശരാശരി നിലവാരമുള്ള കുട്ടിക്ക് പോലും പകുതിയോളം അറിയുന്നവയായിരിക്കും.
അപ്പോൾ ആശ്വാസം തോന്നും.. പിന്നീട്, ബാക്കിയുള്ളവ ഒരിക്കൽ കൂടി വായിച്ചു നോക്കുക... കുറച്ചു കൂടി മനസ്സിലാകുന്നവയുണ്ടാകും.. അതും അടയാളമിടുക.. അപ്പോൾ സമാശ്വാസം തോന്നും... മാത്രമല്ല, ഈ സമയത്ത് ആശയ ധാരണ, എഴുതേണ്ട വിധം, സമയക്രമീകരണം എന്നിവ നടത്തുക..
ഇൻവിജിലേറ്ററുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണേ...
ശരാശരി നിലവാരമുള്ള കുട്ടിക്ക് പോലും പകുതിയോളം അറിയുന്നവയായിരിക്കും.
അപ്പോൾ ആശ്വാസം തോന്നും.. പിന്നീട്, ബാക്കിയുള്ളവ ഒരിക്കൽ കൂടി വായിച്ചു നോക്കുക... കുറച്ചു കൂടി മനസ്സിലാകുന്നവയുണ്ടാകും.. അതും അടയാളമിടുക.. അപ്പോൾ സമാശ്വാസം തോന്നും... മാത്രമല്ല, ഈ സമയത്ത് ആശയ ധാരണ, എഴുതേണ്ട വിധം, സമയക്രമീകരണം എന്നിവ നടത്തുക..
ഇൻവിജിലേറ്ററുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണേ...
ഏതൊക്കെ ചോദ്യങ്ങളാണ് എഴുതേണ്ടത് അല്ലെങ്കില്‍ ഏതൊക്കെ ചോദ്യങ്ങള്‍ ഒഴിവാക്കണം എന്ന് കൂൾ ഓഫ് സമയത്ത് തീരുമാനിക്കാം.
ഉത്തര പേപ്പറിലെ ആദ്യ പേജ് ഭംഗിയായി പൂരിപ്പിച്ച ശേഷം... സമാധാനത്തോടെ ... ഓരോന്നായി എഴുതിത്തുടങ്ങുക.. ഏറ്റവും എളുപ്പമുള്ളവ മാർക്ക് ചെയ്തിരുന്നല്ലോ.. അവയിൽ ഓരോന്നായി മാർജിന് പുറത്ത് നമ്പറിട്ട്, പ്രധാന ആശയം മനസ്സിലാക്കി ,മാർക്കിനനു സരിച്ച് ഭംഗിയായി എഴുതുക.
ആദ്യ പേജിൽ തന്നെ ഏറ്റവും നല്ല ഉത്തരം പിറക്കുമ്പോൾ നമുക്ക് ആത്മ വിശ്വാസവും മൂല്യ നിർണയം നടത്തുന്നവർക്ക് നമ്മെ കുറിച്ച് നല്ല മതിപ്പും ഉണ്ടാകും.. First Impression is the Best..
ഓരോ ഉത്തരത്തിന് ശേഷവും ഒരു വരി വിടുക
തുടർന്ന് ഓരോന്നായി എഴുതി മുന്നേറുക.. ശരിയായ ഉത്തരം മനസ്സിൽ വരാൻ ചിന്തയോട് കൂടിയ വായന വേണം.. ഉത്തരങ്ങൾ ശ്രദ്ധയോടെ എഴുതുക..
ഒരു ചോദ്യം ബുദ്ധിമുട്ടുള്ളതാണെ് തോന്നിയാല്‍ പരിഭ്രമിക്കാതിരിക്കുക. അത് ഒഴിവാക്കി അടുത്ത ചോദ്യത്തിലേക്ക് പോകുക.ഒരു ചോദ്യത്തില്‍ തന്നെ ഒരുപാട് സമയം പാഴാക്കരുത്.
ആവശ്യമുള്ളത് മാത്രം എഴുതുക.
മറ്റൊരു കുട്ടിയെയും മനസ്സിൽ കാണരുത് . ആ കുട്ടി എഴുതുന്ന പോലെ എഴുതണമെന്ന് ആഗ്രഹിക്കുന്നത് . നമ്മൾ നമ്മുടെ എഴുത്ത് എഴുതുക
കൂടുതൽ അഡീൽ ഷീറ്റ് വാങ്ങിയെന്നത് വലിയ കാര്യമൊന്നുമല്ല.
ഒരു പ്രത്യേക ചോദ്യത്തിൽ കെട്ടിത്തിരിഞ്ഞ് സമയം പാഴാക്കരുത്
അടിസ്ഥാന പാഠാവലിയിലെ എല്ലാ പാഠഭാഗങ്ങളെക്കുറിച്ചും എനിക്ക് കൃത്യമായ ധാരണയുണ്ടെന്ന് ആത്മവിശ്വാസം സൂക്ഷിക്കുക.
ചോദ്യങ്ങൾക്കുള്ള സ്കോർ' അനുസരിച്ച് മാത്രം ഉത്തരം എഴുതുക.
മാർക്ക് ചോദ്യങ്ങൾക്ക് നിശ്ചിത ഉത്തരം മാത്രം തിരഞ്ഞെടുത്തെഴുതുക.
2മാർക്ക് ചോദ്യങ്ങൾക്ക് രണ്ട് മൂല്യാംശങ്ങൾ' മാത്രം എഴുതുക. ഒന്നോ രണ്ടോ അല്ലെങ്കിൽ പരമാവധി നാലു വാക്യങ്ങളിൽ ഉത്തരം നിജപ്പെടുത്തുക. കൂടുതൽ എഴുതി മറ്റു ചോദ്യങ്ങളുടെ സമയം നഷ്ടപ്പെടുത്തരുത്. സമയക്രമം പാലിക്കാൻ ഒരു വാച്ച് കരുതണം.
മലയാളത്തിലും 'ഫുൾ സ്കോർ ലഭിക്കും എന്ന് തിരിച്ചറിയുക.
ഉത്തരങ്ങള്‍ക്ക് അനുയോജ്യമായ തലക്കെട്ട്
കൊടുത്ത് എഴുതുന്നതിലൂടെ നിങ്ങലുടെ ഉത്തര കടലാസിനെ ആകര്‍ഷകമാക്കാം
തലക്കെട്ട്കള്‍ക്ക് അടിവരയിടുക
ഉത്തരമെഴുതുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
ചോദ്യത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവണം
എഴുത്തുകാരൻ, സമാഹാരം, പാഠത്തിന്റെ പേര് എന്നിവ സൂചിപ്പിക്കാം പാഠത്തിന്റെ പൊതു ആശയം ചോദ്യത്തിന്റെ സ്വഭാവം അനുസരിച്ച് ഉൾപ്പെടു
പാഠസന്ദർ വ്യക്തമാക്കാം
വിശകലനം, അപഗ്രഥനം ഇവ നടത്തണം
സ്വന്തം നിരീക്ഷണം അവതരിപ്പിക്കാം.
സമകാലിക പ്രസക്തിയുണ്ടെങ്കിൽ വ്യക്തമാക്കാം
ചോദ്യത്തിനനുസരിച്ച് ഉത്തരം പൂർണമാക്കണം
നിര്‍ബന്ധമായും എഴുതേണ്ട ചോയ്‌സ്
ഇല്ലാത്ത ചോദ്യങ്ങള്‍ (7,8,9,10,17) 8 MARK ചോദ്യങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക
ഇല്ലാത്ത ചോദ്യങ്ങള്‍ (7,8,9,10,17) 8 MARK ചോദ്യങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക
ചോയ്സുകൾ ശ്രദ്ധിക്കുക.. അതിൽ പൂർണതയോടെ, നന്നായി എഴുതാൻ കഴിയുന്നവ എഴുതുക... പകുതി സമയം കഴിയുമ്പോൾ പകുതിയിലധികം എഴുതിത്തീരുക... കാരണം, ഇനിയുള്ളവയ്ക്ക് കൂടുതൽ സമയം വേണ്ടി വരും.. നമ്പർ മാറരുത്... മറക്കരുത്.. ഒരു ചോദ്യത്തിന്റെ ഉത്തരം രണ്ടിടത്ത് എഴുതരുത്.. തീരാൻ 30 മിനുട്ട് ഉള്ളപ്പോൾ ആവശ്യമെങ്കിൽ സമയ പുന :ക്രമീകരണം നടത്തുക.. 10 മിനുട്ട് മുമ്പ് മുഴുവൻ എഴുതിത്തീർക്കാൻ ശ്രമിക്കുക..അവസാനമായി 17 ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി എന്ന് ഉറപ്പിക്കുക .സമയം ഉണ്ടെങ്കിലും ചോയ്‌സിലെ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതുന്നത് നല്ലതാണ്
അതിന് ശേഷം, ഇൻവിജിലേറ്ററുടെ നിർദ്ദേശം പാലിച്ച്, പേജുകൾ മാറിപ്പോകാതെ നൂൽ കൊണ്ട് ഇടത്തോട്ട് കെട്ടുക. തുടക്കം മുതൽ ഒടുക്കം വരെ ഒരിക്കൽ കൂടി പരിശോധിക്കുക. പൂർണത ഉറപ്പു വരുത്തുക.തന്റെ പരമാവധി എഴുതിയിട്ടുണ്ട് എന്ന ശുഭാപ്തി വിശ്വാസത്തോടെ പരിക്ഷാ റൂമിൽ നിന്ന് ഇറങ്ങുക..
എല്ലാ കൂട്ടുകാർക്കും ഉന്നത ഗ്രേഡ് ആശംസിക്കുന്നു
No comments:
Post a Comment