AUGUST-2022-പ്രധാന സംഭവങ്ങള്‍
01
- കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ 73 കിലോഗ്രാം വിഭാഗത്തില്‍ അചിന്ത ഷൂലിക്ക് സ്വര്‍ണ മെഡല്‍.
02
- കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്നതിന്റെ റെക്കോര്‍ഡ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്. 1970 മുതല്‍ തുടര്‍ച്ചയായ 11 തിരഞ്ഞെടുപ്പുകളില്‍ പുതുപ്പള്ളി മണ്ഡലത്ത നിന്നും വിജയിച്ച ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായി 18,728 ദിവസം പിന്നിട്ടു. ഇതുവരെ കെ.എം.മാണിക്കായിരുന്നു ഈ ബഹുമതി.
- അല്‍ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു.
03
- വിജിലന്‍സ് കമ്മിഷണര്‍ സുരേഷ് എന്‍.പട്ടേലിനെ കേന്ദ്ര വിജിലന്‍സ് കമ്മിഷണറായും അരവിന്ദ് കുമാര്‍, പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവ എന്നിവരെ വിജിലന്‍സ് കമ്മിഷണര്‍മാരായും നിയമിച്ചു.
- ഉത്തര്‍പ്രദേശ് ഹിന്ദി സംസ്ഥാന്റെ 2021 ലെ സൗഹാര്‍ദ് സമ്മാന്‍ (2.5 ലക്ഷം രൂപ) പ്രഫ. കെ.എസ്.സോമനാഥന്‍ നായര്‍ക്കു ലഭിച്ചു.
04
- കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ലോങ്ജംപ് ഫൈനലില്‍ 8.08 മീറ്റര്‍ പിന്നിട്ട മലയാളി താരം എം.ശ്രീശങ്കറിനു വെള്ളിമെഡല്‍. വനിതകളുടെ 100 മീറ്ററില്‍ ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ ഹെറാ വേഗറാണിയായി. പുരുഷന്‍മാരില്‍ കെനിയയുടെ ഫെര്‍ഡിനന്റ് ഒമന്യാല (10.02 സെക്കന്‍ഡ്) ജേതാവായി.
06
- ബംഗാള്‍ മുന്‍ ഗവര്‍ണറും ഭരണമുന്നണി സ്ഥാനാര്‍ഥിയുമായ ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 528 വോട്ട് നേടി. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മാര്‍ഗരറ്റ് അല്‍വയ്ക്കു ലഭിച്ചത് 182 വോട്ട്.
07
- കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ട്രിപ്പിള്‍ ജംപില്‍ എറണാകുളം രാമമംഗലം സ്വദേശി എല്‍ദോസ് പോള്‍ സ്വര്‍ണവും കോഴിക്കോട് വളയം സ്വദേശി അബ്ദുല്ല അബൂബക്കര്‍ വെള്ളിയും നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് അത്ലറ്റിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ മലയാളി എല്‍ദോസ് പോള്‍.
- അര്‍കാഡി ഡോര്‍കോവിച്ച് ലോക ചെസ് സംഘടന (ഫിഡെ)യുടെ പ്രസിഡന്റ്; ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് ഫിഡെ ഡെപ്യൂട്ടി പ്രസിഡന്റ്.
- സിഎസ്‌ഐആര്‍ മേധാവിയായും സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് വകുപ്പ് സെക്രട്ടറിയായും ഡോ. നല്ലതമ്പി കലൈശെല്‍വിയെ നിയമിച്ചു.
- ചെറു ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ (എസ്എസ്എല്‍വി) പ്രഥമ ദൗത്യം എസ്എസ്എല്‍വി ഡി-1 സാങ്കേതിക തകരാറിനെത്തുടര്‍ന്നു പരാജയപ്പെട്ടു.
08
- കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, കാനഡ എന്നീ രാജ്യങ്ങള്‍ ആദ്യ 3 സ്ഥാനങ്ങളില്‍. നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമുള്‍പ്പെടെ 61 മെഡലുകള്‍.
09
- ലോക ചെസ് ഒളിംപ്യാഡില്‍ ഉസ്‌ബെക്കിസ്ഥാനു കിരീടം. വനിതാ വിഭാഗത്തില്‍ യുക്രെയ്ന്‍ സ്വര്‍ണം നേടി. ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യ ബി ടീമും വനിതകളില്‍ ഇന്ത്യ എയും വെങ്കലം നേടി. വ്യക്തിഗത വിഭാഗത്തില്‍ ഡി.ഗുകേഷും നിഹാല്‍ സരിനും സ്വര്‍ണമെഡലുകള്‍ നേടി.
2021-22 സീസണിലെ മികച്ച താരങ്ങള്‍ക്കുള്ള ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുരസ്‌കാരങ്ങള്‍ സുനില്‍ ഛേത്രിക്കും മനീഷ കല്യാണിനും. ഛേത്രി മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം നേടുന്നത് ഏഴാം തവണയാണ്.
10
- ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി സഖ്യം വിട്ട് രാജിവച്ച നിതീഷ് രാഷ്ട്രീയ ജനതാദള്‍ നേതൃത്വത്തിലുള്ള മഹാസഖ്യവുമായി കൈകോര്‍ത്താണ് അധികാരത്തിലെത്തിയത്.
- കേരള സര്‍ക്കാരിന്റെ പി.കെ.കാളന്‍ പുരസ്‌കാരം (ഒരു ലക്ഷം രൂപ) പരമ്പരാഗത നെല്‍ വിത്തുകളുടെ സംരക്ഷണ, വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന ചെറുവയല്‍ രാമന്.
11
- ഇന്ത്യയുടെ 14-ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സ്ഥാനമേറ്റു.
- ശശി തരൂര്‍ എംപിക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ പദവി.
13
- ദേശീയ ഗെയിംസ് കേരള ടീമിന്റെ സംഘത്തലവന്‍ ( ചെഫ് ഡി മിഷന്‍) ആയി ബാഡ്മിന്റന്‍ താരം വി. ദിജുവിനെ നിയമിച്ചു.
- സായാഹ്ന ഫൗണ്ടേഷന്റെ 'സായാഹ്ന' പുരസ്‌കാരം (5 ലക്ഷം രൂപ) മരണാനന്തര ബഹുമതിയായി തിക്കോടിയന് സമര്‍പ്പിച്ചു.
15
- തമിഴ്‌നാട് സര്‍ക്കാരിന്റെ തഗൈസല്‍ തമിഴര്‍ പുരസ്‌കാരം (10 ലക്ഷം രൂപ) കമ്യൂണിസ്റ്റ് നേതാവ് ആര്‍.നല്ലകണ്ണിന് സമര്‍പ്പിച്ചു.
17
- സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (സിഎടി) എറണാകുളം ബെഞ്ചില്‍ ജുഡീഷ്യല്‍ അംഗങ്ങളായി ജസ്റ്റിസ് സുനില്‍ തോമസ്, ജസ്റ്റിസ് കെ.ഹരിപാല്‍ എന്നിവരെ നിയമിച്ചു. ഇരുവരും ഹൈക്കോടതിയിലെ മുന്‍ ജഡ്ജിമാരാണ്.
19
- രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സെക്രട്ടറിയായി രാജേഷ് വര്‍മ ഐഎഎസ് നിയമിതനായി.
20
- അണ്ടര്‍ 20 ലോക ഗുസ്തിയില്‍ വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി പതിനേഴുകാരി അന്തിം പംഗല്‍.
- തമിഴ് കള്‍ചറല്‍ റിസര്‍ച് സെന്ററിന്റെ ആശാന്‍ - ഭാരതി ദേശീയ സാഹിത്യ പുരസ്‌കാരം (ഒരു ലക്ഷം രൂപ) കവികളായ രാജീവ് ആലുങ്കലിനും കെ. രവിക്കും സമ്മാനിച്ചു.
21
- കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ മികച്ച പുരസ്‌കാരം ജിജോ ജോസഫിനും കെ. നിസരിക്കും.
23
- യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി വിക്രം കെ. ദൊരൈസ്വാമിയെ നിയമിച്ചു.
24
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം സേതുവിനും യുവപുരസ്‌കാരം (50,000 രൂപ) അനഘ ജെ.കോലത്തിനും ലഭിച്ചു.
25
- പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആര്‍ഡിഒ) ചെയര്‍മാനായി ഡോ. സമീര്‍ വി.കാമത്തിനെ നിയമിച്ചു. നിലവിലെ ചെയര്‍മാന്‍ ഡോ. ജി.സതീഷ് റെഡ്ഡിയെ പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായും നിയമിച്ചു.
- യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡ് താരം കരീം ബെന്‍സേമയ്ക്ക്. മികച്ച വനിതാതാരം ബാര്‍സിലോനയുടെ അലക്‌സിയ പ്യൂട്ടയാസ്. മികച്ച പുരുഷ ടീം പരിശീലകനായി കാര്‍ലോ ആഞ്ചലോട്ടി.
26
- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വിരമിച്ചു.
- ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ( 2 ലക്ഷം രൂപ) ഡോക്യൂമെന്ററി സംവിധായിക റീന മോഹന് സമ്മാനിച്ചു.
27
- സുപ്രീം കോടതിയുടെ 49-ാം ചീഫ് ജസ്റ്റിസായി യു.യു.ലളിത് ചുമതലയേറ്റു.
- ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ പുരുഷ ഡബിള്‍സില്‍ സാത്വിക്‌സായ്രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം
- ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ഇടക്കാല പ്രസിഡന്റായി ഒളിംപ്യന്‍ ആദില്‍ ജെ.സുമരിവാലയെ അസോസിയേഷന്‍ നിയമിച്ചു.
- ലുസേന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്) ഡയമണ്ട് ലീഗ് മീറ്റിലെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഒന്നാമതെത്തി.
28
- സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ ഗ്രാമപ്പഞ്ചായത്തായി കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയെ ഗവര്‍ണര്‍ പ്രഖ്യാപിച്ചു.
- സിപിഎം സംസ്ഥാന സെക്രട്ടറിയായി തദ്ദേശഭരണ-എക്‌സൈസ് മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എം.വി.ഗോവിന്ദനെ തിരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞു.
29
- യുജിസി വൈസ് ചെയര്‍മാനായി ഡോ.ദീപക് കുമാര്‍ ശ്രീവാസ്തവയെ നിയമിച്ചു.
- സ്‌പെയിനില്‍ നടന്ന സാന്റ്‌സ് ഇന്റര്‍നാഷനല്‍ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റില്‍ മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ എസ്.എല്‍.നാരായണന്‍ ചാംപ്യനായി.
- അണ്ടര്‍ 20 ഏഷ്യന്‍ പുരുഷ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇറാന്‍ ഇന്ത്യയെ പരാജയപ്പെടുത്തി.
31
- യുജിസി ചെയര്‍മാന്‍ എം.ജഗദേഷ് കുമാറിനു ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലില്‍ (എഐസിടിഇ) ചെയര്‍മാന്റെ അധികച്ചുമതല.
JULY-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
JUNE-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
MAY-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
No comments:
Post a Comment